കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ
കണ്ണൂർ നഗരത്തിന്റെ അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കമ്പിൽ മാപ്പിള ഹയർസെക്കന്ററി സ്കൂൾ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..കണ്ണൂർ - മയ്യിൽ റൂട്ടിൽ കണ്ണൂരിൽ നിന്നും 12 കി.മീ.അകലെ പന്ന്യൻകണ്ടി എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിന്റെ പടിഞ്ഞാറുഭാഗത്തായി വളപട്ടണം പുഴയും അതിന്റെ തീരത്ത് പ്രസിദ്ധമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ | |
---|---|
വിലാസം | |
കമ്പിൽ കൊളച്ചേരി പി.ഒ, , 670601 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 04602240455 |
ഇമെയിൽ | kmhskambil@gmail.com |
വെബ്സൈറ്റ് | school blog |
കോഡുകൾ | |
സ്കൂൾ കോഡ് | 13055 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാജേഷ് കെ |
പ്രധാന അദ്ധ്യാപകൻ | സുധർമ്മ ജി |
അവസാനം തിരുത്തിയത് | |
09-10-2019 | Arabic |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1930ല് കമ്പിൽ കടവിനടുത്ത് മൺകട്ടകളാൽ നിർമ്മിതമായ ഷെഡ്ഡിലാണു കുഞ്ഞി ഹാജി എന്ന വ്യക്തി സ്കൂൾ ആരംഭിച്ചത്.ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയംസ്ഥാപിതമായത്.അദ്ദേഹത്തിന്റെ മരണശേഷം മകൻ അഹമ്മദ് ഹാജിയായിരുന്നു സ്കൂൾ മാനേജർ. വളപട്ടണം സ്വദേശിയായ ജനാബ് കുഞ്ഞിമോയ്തീൻ ഹാജിയായിരുന്നു സ്കൂളിന്റെ ആദ്യ ഹെഡ് മാസ്ററർ. പ്രസ്തുത സ്കൂൾ ജനാബ് പി.പി ഉമ്മർ അബ്ദുള്ള വിലക്ക് വാങ്ങി. 1964-ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ വി. സി.നാരായണ൯ നമ്പ്യാർ.
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും യു പി വിഭാഗത്തിനു രണ്ട് കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും യു പി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വർക്ക് എക്സ്പീരിയൻസ്
- ലിറ്റിൽ കൈറ്റ്സ്
- സ്കൗട്ട് & ഗൈഡ്സ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ് ക്രോസ്സ്
- പച്ചക്കറിത്തോട്ടം
ക്ലബ്ബ് ഉത്ഘാടനം
കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിന്റെ 2019 -2020 അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം Dr.നിധീഷ്. കെ.പി. നിർവഹിച്ചു. നമ്മുടെ വിദ്യാലയത്തിലെ 1998 -2000 അധ്യയനവർഷത്തെപൂർവ്വ വിദ്യാർത്ഥി കൂടിയാണ് ഉത്ഘാടകൻ. മലയാളം സാഹിത്യത്തിൽ കണ്ണൂർ സർവ്വകലാശാലയിൽ നിന്നാണ് അദ്ദേഹം ഡോക്ടറേറ്റ് ബിരുദം കരസ്ഥമാക്കിയത്. ഉത്ഘാടനത്തോടനുബന്ധിച്ച് വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് വിദ്യാർത്ഥികളുടെ കലാ പരിപാടികളും അവതരിപ്പിച്ചിരുന്നു. ഉത്ഘാടകന്ന് ഹെഡ്മിസ്ട്രസ് ശ്രീമതി. സുധർമ്മ.ജി. മൊമെന്റോ നൽകി ആദരിച്ചു.
-
ക്ലബ്ബ് ഉത്ഘാടനം Dr.നിധീഷ് കുമാർ നിർവ്വഹിക്കുന്നു.
ലിറ്റിൽ കൈറ്റ്സ്
കൈറ്റ് മാസ്റ്റർ ജാബിർ മാസ്റ്റർ കൈറ്റ് മിസ്ട്രസ് സരിത ടീച്ചർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒമ്പതാം തരത്തിലെ ഐടി അഭിരുചിയുളള വിദ്യാർഥികൾക്ക് ആഴ്ചയിൽ ഒരു ദിവസം ഐടി പരിശീലനം നൽകി വരുന്നു.
ലൈബ്രറി
ബാലസാഹിത്യം, കഥ , കവിത , നോവൽ , ശാസ്ത്ര ഗ്രന്ഥങ്ങൾ, തത്ത്വചിന്തകൾ, റഫറൻസ് തുടങ്ങിയ പല വിഭാഗങ്ങളിലായി 8000ത്തിലധികം പുസ്തകങ്ങളടങ്ങിയ ലൈബ്രറി സ്കൂളിന്റെ മുതൽക്കൂട്ടാണ്. കുട്ടികൾ തങ്ങളുടെ ജന്മദിനത്തിൽ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സമ്മാനമായി നല്കിവരുന്നു. കൂടാതെ വർത്തമാന പത്രങ്ങൾ വായിക്കാനുള്ള അവസരം കുട്ടികൾക്ക് നല്കി വരുന്നു. ലൈബ്രേറിയൻസർ.ശ്രീനീഷ് മാസ്റ്ററുടെ നേതൃത്വത്തിൽ ലൈബ്രറിയുടെ പ്രവർത്തനം നല്ല രീതിയിൽ നടന്നു വരുന്നു.
കായിക പരിശീലനം
കായിക അധ്യാപകൻ ശ്രീ.ഷാജേഷ് മാസ്റ്ററുടെ നേതൃത്വത്തിൽ ചിട്ടയായ രീതിയിൽ ദിനേന രാവിലെയും വൈകുന്നേരവും ഫുട്ബോൾ പരിശീലനം നടത്തിവരുന്നു. സ്കൂളിലെ അസംബ്ലി അച്ചടക്കം തുടങ്ങിയ കാര്യങ്ങളിലും കായികാദ്ധ്യാപകന്റെ മേൽനോട്ടത്തിൽ വളരെ മികച്ചതായി നടന്നു വരുന്നു. കായിമേളയിൽ സബ്ജില്ലാ തലത്തിൽ നമ്മുടെ കുട്ടികൾക്ക് മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ സാധിക്കുന്നു.ഫോട്ടോസ് ഇവിടെ ക്ലിക്ക് ചെയ്യൂ -1
കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിന് ഇരട്ട നേട്ടം
'മയ്യിൽ ഗ്രേഷ്യസ് സ്കൂളിൽ വെച്ച് നടന്ന തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റിൽ ജൂനിയർ വിഭാഗത്തിലും സീനിയർ വിഭാഗത്തിലും കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി മിന്നുന്ന വിജയം കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ ഫാത്തിമത്തുൽ ഫിദ.പി.കെ.പി 10 E, സാന്താ കൃഷ്ണൻ 9 B ഫാത്തിമത്തുൽ റിഫ. കെ.വി. 9 B എന്നിവരും സീനിയർ വിഭാഗത്തിൽ ഫാത്തിമത്തുൽ ഹിബ. എൽ 10 E, ഫാത്തിമത്തുൽ ഹിബ. കെ.വി. 10 C, ലുബ്ന പർവീൻ +1 (സയൻസ്) മത്സരത്തിൽ പങ്കെടുത്തു. ജൂനിയർ വിഭാഗം ഫൈനലിൽ മൊറാഴ ഹയർസെക്കന്ററി സ്കൂൾ ടീമിനോടും സീനിയർ വിഭാഗത്തിൽ ചട്ടുകപ്പാറ ഹയർ സെക്കന്ററി സ്കൂൾ ടീമിനോടുമായിരുന്നു മത്സരിച്ചത്.
മാനേജ്മെൻറ്
ജനാബ് പി.പി ഉമ്മർ അബ്ദുള്ളയായിരുന്നു ഹൈസ്കൂൾ മാനേജർ. ഇപ്പോൾ അദ്ദേഹത്തിൻറെ മകൻ ശ്രി പി.ടിപി. മുഹമ്മദ് കുഞ്ഞിയാണ് ഹൈസ്കൂൾ മാനേജർ.
മുൻ സാരഥികൾ
മുൻ പ്രധാനാദ്ധ്യാപകർ.
1964-1968 ശ്രി. വി. സി.നാരായണൻ നമ്പ്യാർ
1968-1973ശ്രി.പി.പി.കുഞ്ഞിരാമൻ
1973-1984ശ്രി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ
1984-1998 ശ്രി.ജോജ്ജ് ജോസഫ്
1998-1998 ശ്രി.പി.വി.രവീന്ദ്രൻ നമ്പ്യാർ
1998-2001 ശ്രി.പി.വി.വേണുഗോപാലൻ നമ്പ്യാർ
2001-2002 ശ്രീമതി.ഇ.പി.കല്ല്യാണി
2002-2005 ശ്രി.എം.വി.നാരായണൻ
2005-2007 ശ്രീമതി.കെ.സി.രമണി
2007-2008 ശ്രീമതി.കെ.കോമളവല്ലി
2008-2009 ശ്രീമതി.എ.വി.രോഹിണി
2009-2011 ശ്രീമതി.കെ.ഇ പ്രസന്ന കുമാരി
2011-2013 ശ്രീമതി.പി.വി.രാജലക്ഷ്മി
2013-2015 ശ്രീമതി.പി.എ.പ്രമീള
2015-പ്രദീപ് കുുമാർ കെ
2016-2019ശ്രീ.സി.കെ.ജയചന്ദ്രൻ നമ്പ്യാർ
2019-സുധർമ്മ ജി
2019 -2020 സ്കൂൾ പാർലിമെന്റ്
- ചെയർപേഴ്സൺ : സൈഫുന്നിസ എം.എ +2 (ഹ്യൂമാനിറ്റീസ്)
- വൈസ് ചെയർപേഴ്സൺ : മുഹമ്മദ് ഷിബിൽ എം.കെ. 10 B
- സെക്രട്ടറി : അദീബ വി.കെ. 10 C
- ജോയിന്റ് സെക്രട്ടറി : സഞ്ജയ് സഹദേവൻ +1 (സയൻസ്)
- കായികവേദി സെക്രട്ടറി : ഫാത്തിമത്തുൽ ജൗഹറ സി.കെ 10 D
- കലാവേദി സെക്രട്ടറി : മുസമ്മിൽ സി.കെ +2 (കൊമേഴ്സ്)
- സാഹിത്യവേദി സെക്രട്ടറി : ഷാമിൽ 10 A
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
* ശ്രി. ഇ. പി. ജയരാജൻ- മുൻ എം. എൽ. എ * ശ്രി. എ. പി അബ്ദുള്ളക്കുട്ടി- മുൻ എം.പി, ഇപ്പോൾ കണ്ണൂ൪ എം എൽ. എ. * ശ്രി. പി. വി. വത്സൻ - സംസ്ഥാന അധ്യാപക അവാ൪ഡ് ജേതാവ്- 2000, ദേശീയ അവാ൪ഡ് ജേതാവ്- 2007. * ശ്രി. പി.എം. ഗോപാലകൃഷ്ണൻ - ഡോക്റററേററ് ജേതാവ്, കണ്ണൂർ സർവകലാശാല നാനോ ടെക്നോളജി വിഭാഗം തലവൻ.
=
വഴികാട്ടി
{{#multimaps:11.970473,75.402547|width=700px | zoom=16}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|