ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ

Schoolwiki സംരംഭത്തിൽ നിന്ന്
12:33, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44033 (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ
പ്രമാണം:44033 26.jpg
വിലാസം
പുന്നക്കുള‍ഠ, കോട്ടുകാൽ

ഗവ.വി ആന്റ് എച്ച്.​എസ് സ്കൂൾ കോട്ടുകാൽ
,
695501
,
തിരുവന്തപുരം ജില്ല
സ്ഥാപിതം1 - ജൂൺ - 1897
വിവരങ്ങൾ
ഫോൺ0471 2269056
ഇമെയിൽgvhsskottukal@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44033 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇഠഗ്ളീ‍‍ഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷാജി ​എം. പി
പ്രധാന അദ്ധ്യാപകൻജോൺ വില്യം . ജെ
അവസാനം തിരുത്തിയത്
15-08-201844033
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



    നെയ്യാറ്റിൻക്കര താലൂക്കിൽ കോട്ടുകാൽ പഞ്ചായത്തിലെ ഏക ഗവ:വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളാണ് ഈ സരസ്വതിക്ഷേത്രം. ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.

ചരിത്രം

    നെയ്യാറ്റിൻക്കര താലൂക്കിൽ കോട്ടുകാൽ പഞ്ചായത്തിലെ ഏക ഗവ:വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളാണ് ഈ സരസ്വതിക്ഷേത്രം. ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
    മലയാള വർഷം 1072 ൽ ഒരു എൽ.പി സ്കൂളായി തുടങ്ങിയ ഈ സ്ഥാപനത്തിന് സ്ഥലവും കെട്ടിടവും സംഭാവനയായി നൽകിയത് പുന്നക്കുുളം കുടുംബത്തിലെ കാരണവരായ ഈശ്വരൻ കൃഷ്ണൻ അവർകളാണ്. 1954 ജൂൺ 17 ന് അന്നത്തെ വിദ്യഭ്യാസ വകുപ്പുമന്ത്രിയുടെ ഉത്തരവിൻ പ്രകാരം മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എ.പ്രഭാകരൻ നായരുടെയും മുൻ എം.എൽ.എ ശ്രീ.ഡി.വിവേകാനന്ദന്റെയും ശ്രമഫലമായി 1955-56 ൽ യു.പി.എസ് അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഇതിനാവശ്യമായ ഒന്നര ഏക്കർ സ്ഥലം ശ്രീ. എ പ്രഭാകരൻനായർ സംഭാവനയായി  നൽകി.
    1962 ൽ ഹൈസ്കൂളായും 1990 ൽ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു. 2014-15 അദ്ധ്യനവർഷം മുതൽ ഹയർസെക്കന്ററി വീഭാഗം പ്രവർത്തനം ആരംഭിച്ചു. ഹയർസെക്കന്ററി വിഭാഗത്തിൽ സയൻസ്, കൊമേഴ്സ് ഗ്രൂപ്പുകളായി രണ്ടു ബാച്ച് പ്രവർത്തിക്കുന്നു.
    വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ ടെക്സ്റ്റയിൽ ഡയിംഗ് & പ്രിന്റിംഗ്, ടെക്സ്റ്റയിൽ വീവിംഗ് എന്നീ രണ്ടു കോഴ്സുകൾ നടന്നു വരുന്നു.
    2003-2004 ൽ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ 5 മുതൽ 10 വരെയുള്ള സ്റ്റാൻഡേഡുകളിൽ വളരെ ഭംഗിയായി നടക്കുന്നു. 

പ്രഥമാധ്യാപകൻ

980mb

    ശ്രീ.ജെ.ജോൺ വില്യം സർ സ്കൂളിന്റെ പ്രഥമാധ്യാപകനായി 2007 ൽ ചാർജേറ്റെടുത്തു. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും വളരെ സജീവമായി നിൽക്കുന്ന സർ മറ്റു അധ്യാപകർക്ക് പ്രചോദനവും മാതൃകയുമാണ്. എല്ലാ പ്രവർത്തനമേഖലയിലും തന്റേതായ പാടവം പുലർത്തുന്ന അദ്ദേഹം കുട്ടികൾക്കും അധ്യാപകർക്കും നാട്ടുകാർക്കം ഒരുപോലെ സ്വീകാര്യനാണ്.

പി.ടി.എ പ്രസിഡന്റ്

ശ്രീ. നെട്ടത്താന്നി ജി.ഷാജി അവർകളാണ് സ്കൂളിന്റെ പി.ടി.എ പ്രസിഡന്റ്. സ്കൂളിന്റെ എല്ലാ വികസനോന്മുഖ പ്രവർത്തനങ്ങൾക്കും അദ്ദേഹത്തിന്റെ സാനിദ്ധ്യം പ്രകടമാണ്. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും അദ്ദേഹം അധ്യക്ഷനായി എത്തുന്നു. സ്കൂളിന്റെയും കുട്ടികളുയെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഷാജി സർ സ്കൂളിന് ഒരു അഭിമാനം തന്നെയാണ്.

എന്റെ ഗ്രാമം

    തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ കോട്ടുകാൽ, വിഴിഞ്ഞം, കാഞ്ഞിരംകുളം വില്ലേജുകളിലായി ഉൾപ്പെട്ടിട്ടുള്ളതും, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും, തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെയും, ‍ നിയോജകമണ്ഡലത്തിന്റെയും അധികാര പരിധിയിൽ ഉൾപ്പെട്ട ഒരു പഞ്ചായത്താണ് കോട്ടുകാൽ. 4 കുന്നുകളാൽ ചുറ്റപ്പെട്ടതും താഴ്ന്ന സ്ഥലവും ഉൾപ്പെട്ടതാണ് കോട്ടുകാൽ പഞ്ചായത്ത്. ആകെ വിസ്തീർണ്ണം 1360 ഹെക്ടർ. 1960 കളിൽ സ്ഥാപിതമായ പഞ്ചായത്തിനു നിലവിൽ 19 വാർഡുകളുണ്ട്. എന്റെ ഗ്രാമം കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസാഹചര്യങ്ങൾ

ഹയർസെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി രണ്ട് ഒറ്റനില മന്ദിരവും രണ്ട് ഒാടിട്ട കെട്ടിടവുമാണ് നിലവിലുള്ളത്. ഹൈസ്കൂളുകളിൽ ഒരു കംപൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ സൊസൈറ്റി, വായനമുറി എന്നിവ നിലവിലുണ്ട്. വിശാലമായ ഒരു കളിസ്ഥലം കുട്ടികൾക്ക് ഉണ്ട്. സ്കൂളിനായി ഒരു ആഡിറ്റോറിയം നിലവിലുണ്ട്. പൈൺകുട്ടികൾക്കായി ഒരു അമിനിറ്റി സെന്റർ പൂർത്തിയാക്കികൊണ്ടിരിക്കുന്നു. ഹയർസെക്കന്ററി, വി.എച്ച്.എസ്.ഇ ക്ലാസ് മുറികളും ഹൈടെക് ആക്കിയിട്ടുണ്ട്. ഹൈസ്കൂൾ ക്ലാസ് മുറികൾ ഹൈടക് ക്ലാസ് മുറികളായി സജ്ജമായിക്കൊണ്ടിരിക്കുന്നു. ഉച്ചഭക്ഷണ ക്രമീകരണത്തിനായി ഒരു പാചകപ്പുരയും, പെൺകുട്ടികൾക്കും ആൺകുുട്ടികൾക്കുമായി ടോയിലറ്റ് സംവീധാനങ്ങളും, കുടിവെള്ളത്തിനായി ടാപ്പുകൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിലായി ക്രമീകരിച്ചിട്ടുണ്ട്.

സ്കൂൾ ഒറ്റനോട്ടത്തിൽ

ഭൗതികസാഹചര്യങ്ങൾ സ്റ്റാഫ് പ്രവർത്തനങ്ങൾ പാഠ്യേതര പ്രവർത്തനങ്ങൾ
ലാബുകൾ അധ്യാപകർ പ്രവേശനോത്സവം സ്കൗട്ട് & ഗൈഡ്സ്
ലൈബ്രറി അനധ്യാപകർ സ്കൂൾ അസംബ്ലി റെഡ്ക്രോസ്
കളിസ്ഥലം ഹായ് ഇംഗ്ലീഷ് ലിറ്റിൽകൈറ്റ്സ്
പാചകപ്പുര മറ്റ് പ്രവർത്തനങ്ങൾ ക്ലബ്ബ് പ്രവർത്തനങ്ങൾ
യാത്രാ സൗകര്യം കായികം ദിനാചരണങ്ങൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പൂർവ വിദ്യാർത്ഥികൾ

സ്കൂൾ യുവജനോത്സവം

നവപ്രഭ

കരാട്ടെ

വേറിട്ടൊരാഘോഷം

മികവുകൾ

2017-18 താളിലേയ്ക്ക് പോകുക


വഴികാട്ടി