സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം | |
---|---|
വിലാസം | |
എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസ് എറണാകുളം , എറണാകുളം മാർക്കറ്റ് റോഡ്,കോളേജ് പി ഒ പി.ഒ. , 682035 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1920 |
വിവരങ്ങൾ | |
ഫോൺ | 0484 2368322 |
ഇമെയിൽ | stmarysekm@yahoo.in |
വെബ്‍സൈറ്റ് | http://stmarysekm.org |
കോഡുകൾ | |
സ്കൂൾ കോഡ് | 26038 (സമേതം) |
എച്ച് എസ് എസ് കോഡ് | 7073 |
യുഡൈസ് കോഡ് | 32080303306 |
വിക്കിഡാറ്റ | Q99485951 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | എറണാകുളം |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ കൊച്ചി |
വാർഡ് | 67 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 82 |
പെൺകുട്ടികൾ | 933 |
ആകെ വിദ്യാർത്ഥികൾ | 1015 |
അദ്ധ്യാപകർ | 39 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 350 |
ആകെ വിദ്യാർത്ഥികൾ | 350 |
അദ്ധ്യാപകർ | 16 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ലിൻസി ജോസഫ് |
പ്രധാന അദ്ധ്യാപിക | ലൗലി പി കെ |
പി.ടി.എ. പ്രസിഡണ്ട് | ടി.ജി മാർട്ടിൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ ബേബി |
അവസാനം തിരുത്തിയത് | |
02-03-2023 | 26038 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്ത് തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു ഒരു നൂറ്റാണ്ടിലേറെയായി സൂര്യതേജസ്സോടെ തലയുയർത്തി നിൽക്കുകയാണ് സെന്റ് മേരിസ് വിദ്യാലയം. ഒരു രാഷ്ട്രത്തിന്റെ, നഗരത്തിന്റെ സുസ്ഥിരവും സുഗമവുമായ വികസനത്തിന് ഏറ്റവും പ്രധാനമായത് അക്ഷരജ്ഞാനം ആണെന്ന് തിരിച്ചറിഞ്ഞ സന്യാസ ശ്രേഷ്ഠതയും ത്യാഗവും ഈ സ്ഥാപനത്തിന്റെ വളർച്ചയിൽ വെളിച്ചം പകർന്നു. സ്വാതന്ത്ര്യലബ്ധിക്കു മുൻപേ വാണിജ്യ നഗരം എന്ന വിളിപ്പേരിലേക്ക് എറണാകുളം നഗരം എത്തുന്നതിനു മുൻപേ നവോദ്ധാനത്തിന്റെ ചരിത്രമെഴുതാൻ അക്ഷരജ്ഞാനത്തിന്റെ പ്രാധാന്യം ഈ നഗരത്തെ മനസ്സിലാക്കിയ അക്ഷര ഗോപുരമാണ് സെന്റ് മേരിസ് സി ജിഎച്ച്എസ്എസ്. തളരാത്ത ആത്മവിശ്വാസവും,വിദ്യാർത്ഥികളോടും അവരുടെ ഭാവി ജീവിതത്തോടും,സ്വപ്നത്തോടുമുള്ള പ്രതീക്ഷയുമാണ് ഈ വിദ്യാലയത്തിന്റെ മൂലധനം.
ഒരു നൂറ്റാണ്ടിനു മുൻപ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും, ഇംഗ്ലീഷ് സർക്കാരുമായുള്ള ഇടപെടലുകൾക്ക് ഭാഷ ചെലുത്തുന്ന സ്വാധീനവും മനസ്സിലാക്കി, ഇംഗ്ലീഷ് മീഡിയം എലമെന്ററി എൽപി സ്കൂൾ ആയി തുടക്കം കുറിച്ച ഈ വിദ്യാലയത്തിന്റെ വളർച്ച ത്വരിതഗതിയിലായിരുന്നു. പിന്നീട് ഗവൺമെന്റ്എ യ്ഡഡ് എൽ പി സ്കൂൾ ആയും, അപ്പർ പ്രൈമറി,ഹൈസ്കൂൾ,ഹയർ സെക്കൻഡറി എന്നിങ്ങനെ ഓരോ നാഴികകല്ലുകൾ താണ്ടി ചരിത്രത്തിന്റെ താളുകളിൽ വിദ്യ പകരുന്ന നേട്ടവുമായി എറണാകുളം നഗരത്തിന്റെ അഭിമാനമായി നേട്ടങ്ങളുടെ വിജയക്കൊടി പാറിച്ച് ഈ അക്ഷര ഗോപുരം നിലകൊള്ളുന്നു. ഈ വിദ്യാലയത്തിന്റെ യശസ്സ്, ഇവിടെ നിസ്വാർത്ഥമായി സേവനം അനുഷ്ഠിക്കുന്ന അധ്യാപകരും, ജീവിത മേഖലകളിൽ വിജയം കുറിച്ച് നാടിനും നാട്ടുകാർക്കും അഭിമാനമാ കുന്ന വിദ്യാർത്ഥികളുമാണ്. വിദ്യാർഥികളുടെ ലോകത്തെ വിശാലമാക്കുന്നതിനും അറിവിന്റെ ചക്രവാളങ്ങളിൽ അവർ ഒളിമങ്ങാത്ത നക്ഷത്രങ്ങളായി നിലനിൽക്കുന്നതിനും ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് നിദാന്ത ശ്രദ്ധ പുലർത്തുന്നു.
ആമുഖം
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ ചൈതന്യമുൾക്കൊണ്ട് സി എം സി സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തിൽ എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നു.എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്ത് തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് ശതാബ്ദി പിന്നിട്ട സെന്റ് മേരീസ് വിദ്യാലയം വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചയ്ക്ക് രാഷ്ട്ര നിർമ്മിതിക്ക് ആവശ്യമായവ പകർന്നു നൽകുന്നതിൽ ബദ്ധശ്രദ്ധയാണ്. ഉയർന്ന ചിന്താശേഷി കൊണ്ട് സർഗ്ഗശേഷികളെ ഉണർത്തി, അറിവിന്റെ വാതായനങ്ങൾ വിദ്യാർഥികൾക്കായി തുറന്നിട്ട് തലമുറകളെ നന്മയിൽ വളർത്തുന്നതിനായി ഒരു നൂറ്റാണ്ടിലേറെ അധ്വാനിച്ചിട്ടുള്ള ഒരു വിദ്യാലയമാണിത്. എൽ കെ ജി മുതൽ പ്ളസ് റ്റു വരെ ഏകദേശം 1800-ൽ അധികം കുട്ടികൾ വർഷം തോറും സ്കൂളിൽ പഠിച്ചു വരുന്നു.
ദർശനം
ദൈവവിശ്വാസത്തിലും നീതിയിലും സ്നേഹത്തിലും ജീവിതം നയിക്കാനാവശ്യമായ സമഗ്രരൂപീകരണം കുട്ടികൾക്കു നൽകുക.
മുദ്രാവാക്യം
സ്വയരൂപാന്തരീകരണത്തിലൂടെ ലോകത്തെ ഉണർത്തുക.
ദൗത്യം
ബൗദ്ധികവും ധാർമികവും ആദ്ധ്യാത്മികവും മനശാസ്ത്രപരവും ശാരീരികവും സാമൂഹികവുമായ രൂപപ്പെടുത്തലിലൂടെ കുട്ടികളെ ലോകത്തിൽ ശ്രേഷ്ഠരാക്കുക.
സ്കൂൾ മാനേജ്മെന്റ്
സെന്റ് മേരീസ് വിദ്യാലയം വളരുന്നതും നാടിന്റെ അഭിനയിക്കാനായി വിജ്ഞാന മണ്ഡലമായി വികസിക്കുന്നതും സിഎംസി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ്. വിമല കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഈ വിദ്യാലയം. വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവു മായ പുരോഗതിക്ക് ഉതകുന്ന ഏതൊരു സംരംഭത്തിനും പൂർണപിന്തുണ നൽകുന്ന മാനേജ്മെന്റ് ഈ വിദ്യാലയത്തിന്റെ വിജയത്തിന്റെ പിൻബലമാണ്
-
വിമല കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി റവ. മദർ സി ലിറ്റിൽ ഫ്ലവർ സി എം സി
-
ഹെഡ്മിസ്ട്രസ് സി ലൗലി തെരേസ് സിഎംസി
ചരിത്രം
നാനാജാതി മതസ്ഥർ തിങ്ങിപ്പാർക്കുന്ന എറണാകുളം പട്ടണത്തിന്റെ ആദ്ധ്യാത്മിക വൈജ്ഞാനിക സാമൂഹിക തലങ്ങളെ വളർത്തിയെടുക്കുന്നതിനായി 1919 ഡിസംബർ ഒൻപതാം തീയതി സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം എൽ.പി. സ്കൂൾ തുടങ്ങുവാനുളള അനുവാദം ലഭിച്ചു. 1920 ജൂൺ മാസത്തിൽ സ്‌കൂളിൽ അദ്ധ്യയനം ആരംഭിച്ചു.മിസ്സിസ്സ് ഐസക്ക് ആയിരുന്നു പ്രഥമ ഹെഡ്‌മിസ്ട്രസ്സ്, 1921 ൽ ഈ സ്‌കൂൾ അപ്പർ പ്രൈമറി സ്‌കൂളായി ഉയർത്തപ്പെട്ടു.അഭിവന്ദ്യപിതാക്കന്മാരുടേയും രാജാക്കന്മാരുടെയും ദിവാൻജിമാരുടെയും സന്ദർശനങ്ങളും നിർല്ലോഭ പ്രോത്സാഹനങ്ങളും സാമ്പത്തികസഹായങ്ങളും സ്‌കൂളിനെ വളർത്താൻ ഏറെ സഹായിച്ചു. തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ സമഗ്രമായ വളർച്ചയെ ലക്ഷ്യമാക്കി പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്നു. പ്രവേശനോൽസവം,പരിസ്ഥിതിദിനം,ലഹരിവിരുദ്ധദിനം,ചാന്ദ്രദിനം,,ഓണം, ക്രിസ്മസ്, അധ്യാപക ദിനം, വായനാദിനം,റോഡ്സുരക്ഷാദിനം, സ്കൂൾഡേ,വയോജനദിനം,ഓസോൺ ദിനം,എയ്ഡ്സ് ദിനം തുടങ്ങിയ ദിനങ്ങൾ വളരെ സമുചിതമായി ആചരിച്ചു വരുന്നു.ഒപ്പം വിവിധ സംഘടനകളുടെയും ക്ലബുകളുടെയും പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും യുവജനോത്സവം തുടങ്ങിയ കലാവേദികളിൽ പ്രശോഭിക്കുവാനുള്ള അവസരങ്ങൾ നൽകുകയും ചെയ്യുന്നു. തുടർന്നു വായിക്കുക
നേട്ടങ്ങൾ
സ്കൂൾ ഡയറി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സിനിമാതാരങ്ങൾ : മുത്തുമണി സോമസുന്ദരൻ,ജ്യോതിർമയി
- ഗായികമാർ : മഞ്ജു മേനോൻ,സ്മിത പി ഗിരിജൻ, ലിജി ഫ്രാൻസിസ്
- അഞ്ജു ക്ളീറ്റസ് : ജഡ്ജി
- ദീപ്തി മേരി വർഗീസ് : എ ഐ സി സി അംഗം
- സ്ലെഷിൻ സെൽവി : ഐ.ബി.എം.എൻജിനീയർ
- നിസാ സലീം ന്യൂക്ളിയാർ സയൻസിൽ ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ സയൻസ് ആൻഡ് എൻജിനീയറിങ് ൽ നിന്നും ഗോൾഡ് മെഡൽ നേടി
ഓൺലൈൻ ഇടം
ഫേസ്ബുക്ക് : https://www.facebook.com/stmaryscghss/
യുട്യൂബ് : https://www.youtube.com/channel/UCQ79d5YGQgYvK334yhYu1Gg?app=desktop
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- എറണാകുളം മറൈൻ ഡ്രൈവിൽ നിന്നും കിഴക്കുഭാഗത്തേക്ക് 1 1/2 കിലോമീറ്റർ
- എറണാകുളം റെയിൽവെ സ്റ്റേഷനിൽ/ എറണാകുളം ബസ്സ്റ്റാന്റിൽ നിന്നും റോഡ് മാർഗം (2 കിലോമീറ്റർ)
- എറണാകുളം മാർക്കറ്റ് ജംഗ്ഷനിൽ നിന്നും 100മീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു
{{#multimaps:9.981181189062276, 76.27827206896161 | Zoom=15}}
ചിത്രശാല
-
26038റെഡ് ക്രോസ്.jpg
-
26038വിദ്യാധനം എക്സലൻസ് അവാർഡ്.jpg
-
26038കായികരംഗം.jpg
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26038
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ