സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം | |
---|---|
വിലാസം | |
എറണാകുളം മാർക്കറ്റ് റോഡ്,എറണാകുളം കോളേജ്പി.ഒ , 682035 , എറണാകുളം ജില്ല | |
സ്ഥാപിതം | 1 - ജുൺ - 1920 |
വിവരങ്ങൾ | |
ഫോൺ | 04842368322 |
ഇമെയിൽ | stmarysekm@yahoo.in |
വെബ്സൈറ്റ് | www.stmarysekm.org |
കോഡുകൾ | |
സ്കൂൾ കോഡ് | 26038 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിസ്റ്റർ പുഷ്പമ്മ ആന്റണി |
പ്രധാന അദ്ധ്യാപകൻ | സിസ്റ്റർ ലീന മാനുവൽ |
അവസാനം തിരുത്തിയത് | |
18-07-2020 | Mariamma |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ ചൈതന്യമുൾക്കൊണ്ട് സി എം സി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നു.എൽ കെ ജി മുതൽ പ്ളസ് റ്റു വരെ ഏകദേശം 1800-ൽ അധികം കുട്ടികൾ വർഷം തോറും സ്കൂളിൽ പഠിച്ചു വരുന്നു.
ദർശനം
ദൈവവിശ്വാസത്തിലും നീതിയിലും സ്നേഹത്തിലും ജീവിതം നയിക്കാനാവശ്യമായ സമഗ്രരൂപീകരണം കുട്ടികൾക്കു നൽകുക.
മുദ്രാവാക്യം
സ്വയരൂപാന്തരീകരണത്തിലൂടെ ലോകത്തെ ഉണർത്തുക.
ദൗത്യം
ബൗദ്ധികവും ധാർമികവും ആദ്ധ്യാത്മികവും മനശാസ്ത്രപരവും ശാരീരികവും സാമൂഹികവുമായ രൂപപ്പെടുത്തലിലൂടെ കുട്ടികളെ ലോകത്തിൽ ശ്രേഷ്ഠരാക്കുക.
ചരിത്രം
നാനാജാതി മതസ്ഥർ തിങ്ങിപ്പാർക്കുന്ന എറണാകുളം പട്ടണത്തിന്റെ ആദ്ധ്യാത്മിക വൈജ്ഞാനിക സാമൂഹിക തലങ്ങളെ വളർത്തിയെടുക്കുന്നതിനായി 1919 ഡിസംബർ ഒൻപതാം തീയതി St. Mary's English Medium L.P School തുടങ്ങുവാനുളള അനുവാദം ലഭിച്ചു. 1920 ജൂൺ മാസത്തിൽ സ്കൂളിൽ അദ്ധ്യയനം ആരംഭിച്ചു.മിസ്സിസ്സ് ഐസക്ക് ആയിരുന്നു പ്രഥമ ഹെഡ്മിസ്ട്രസ്സ്, 1921 ൽ ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.അഭിവന്ദ്യപിതാക്കന്മാരുടേയും രാജാക്കന്മാരുടെയും ദിവാൻജിമാരുടെയും സന്ദർശനങ്ങളും നിർല്ലോഭ പ്രോത്സാഹനങ്ങളും സാമ്പത്തികസഹായങ്ങളും സ്കൂളിനെ വളർത്താൻ ഏറെ സഹായിച്ചു.
പഠനാർത്ഥം വിദൂരങ്ങളിൽ നിന്നും ധാരാളം കുട്ടികൾ എത്തിച്ചേർന്നതിനാൽ സ്കൂളിനോടനുബന്ധിച്ച് ബോർഡിങ്ങും പാവപ്പെട്ടവരും അനാഥരുമായ കുട്ടികൾക്കാ യി 1930 ൽ ബാലഭവനും സ്ഥാപിച്ചു.
പെൺപൈതങ്ങൾക്ക് വിദ്യാഭ്യാസരംഗത്ത് ഉന്നതനിലവാരം പുലർത്തുന്നതിന് 1934 ൽ ഹൈസ്ക്കൂൾ ആരംഭിച്ചു.സി.ടെറസ്സിറ്റ കോയിത്തറ ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്സ്.
1945 ൽ കൊച്ചുകുട്ടികൾക്കായി ഒരു നേഴ്സറി സ്കൂൾ ആരംഭിച്ചതോടെ പത്താം ക്ലാസ്സ് വരെയുളള പഠനരംഗമായി സെന്റ് മേരീസ് സ്കൂൾ.
1962 ൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചു. വിദ്യാഭ്യാസം കൂടുതൽ അഭിവൃദ്ധിപ്പെടുന്നതായി 1984-85 അദ്ധ്യയനവർഷത്തിൽ സെന്റ് മേരീസ്കൂളിൽ നിന്നും ഇംഗ്ലീഷ് മീഡിയം എൽ.പി. വിഭാഗംവേർപ്പെടുത്തി റാണിമാതാ സ്കൂളിലേക്ക് മാറ്റുകയും ചെയ്തു.
2000 ഫെബ്രുവരി പതിമൂന്നിന് പ്ലസ്സ് ടു കെട്ടിടത്തിന് അടിസ്ഥാനമിടുകയും അടുത്ത അദ്ധ്യയനവർഷം പ്ലസ്സ് ടു ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു.
അഭിനന്ദനാർഹമായ നേട്ടങ്ങൾ വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറിക്കൊണ്ടിരുന്ന സെന്റ് മേരീസ് സ്കൂളിൽ 1975 ൽ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന സി.മരിയ ടെസ്സിക്ക് സ്തുത്യർഹ്യമായ സേവനത്തിന്റെ പ്രതീകമായി Kerala Bharat Scout and Guides ന്റെ Medal of Merit എന്ന അവാർഡ് ലഭിച്ചു. അദ്ധ്യാപക വൃത്തിയിൽ മികച്ച സേവനം കാഴ്ച വച്ചതിന് 1987 ൽ സി.മരിയ ടെസ്സിക്ക് ദേശീയ അവാർഡും ലഭിച്ചു.
പഠനരംഗത്ത് പലവർഷങ്ങളിലായി എസ്.എസ്.എൽ.സി യ്ക്ക് ഒന്നും രണ്ടും എട്ടും പതിമൂന്നും പതിന്നാലും റാങ്കുകൾ നേടിയിട്ടുണ്ട്.
പാഠ്യപദ്ധതിയോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും ഏറെ മികവ് കൈവരിക്കാൻ സെന്റ് മേരീസിന് സാധിച്ചു.കഥകളി,നാടകം തുടങ്ങിയ ഇനങ്ങൾക്ക് സംസ്ഥാനതലത്തിൽ തുടർച്ചയായി അഞ്ചുവർഷം ഒന്നാം സ്ഥാനത്തിന് അർഹരായി.മികച്ച നടിക്കുളള സമ്മാനവും ഈ സ്കൂളിലെ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി. സൈക്കിൾ പോളോയ്ക്ക് ദേശീയതലത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയതും കായികരംഗത്തെ മികവു തന്നെ.പ്രവൃത്തി പരിചയമേളയിൽ പലകൊല്ലങ്ങളിൽ സ്റ്റോൾ വിഭാഗത്തിന് ഓവർറോൾ കരസ്ഥമാക്കിയതും ഈ സ്കൂളിന്റെ വലിയൊരു മികവാണ്.സ്കൂൾ ബാന്റ് മികച്ച പ്രകടനം കാഴ്ച വച്ചതിനാൽ ഡൽഹിയിലും ലക്ഷദ്വീപിലും സൗജന്യമായി പോകാനും പ്രകടനം കാഴ്ചവയ്ക്കാനും സാധിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
- ഫിസിക്സ് ലാബ്
8,9,10 ക്ളാസ്സുകളിലേക്കാവശ്യമായ ഭൗതികശാസ്ത്രപഠനോപകരണങ്ങൾ ഉൾക്കൊള്ളുന്ന ഫിസിക്സ് ലാബ് ഹൈസ്കൂളിൽ ലഭ്യമാണ്. മാസത്തിൽ ഒരിക്കലെങ്കിലും എല്ലാ ക്ളാസിലെ കുട്ടികൾക്കും ലാബിൽ ക്ളാസ് ലഭിക്കുന്നു.സയൻസ് എക്സിബിഷൻ മൽസരങ്ങൾക്ക് കുട്ടികൾക്ക് പരിശീലനം നൽകാനും ലാബ് സഹായകമാണ്.കുട്ടികൾ സ്വയം ഇംപ്രൊവൈസ് ചെയ്ത ഉപകരണങ്ങളുടെ പ്രദർശനവും ഇവിടെ നടത്തുന്നു.
- കെമിസ്ട്രി ലാബ്
ഹൈസ്കൂൾ ക്ളാസ്സുകളിലേക്ക് ആവശ്യമായ ഉപകരണങ്ങൾ , രാസവസ്തുക്കൾ എന്നിവ ഉള്ള കെമിസ്ട്രി ലാബ് ഞങ്ങളുടെ സ്കൂളിലുണ്ട്. അദ്ധ്യാപകർ കുട്ടികളുടെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ചെയ്തു കാണിക്കുന്നു. അപകടരഹിതമായ പരീക്ഷണങ്ങൾ കുട്ടികൾക്ക് തനിയെ ചെയ്തു നോക്കാനുള്ള അവസരവും നൽകുന്നു.
- ബയോളജി ലാബ്
മനുഷ്യശരീരത്തിന്റെയും ജന്തുക്കളുടെയും ഘടനയും പ്രവർത്തനരീതികളും കാണിക്കുന്ന ധാരാളം മോഡലുകൾ ഞങ്ങളുടെ ബയോളജി ലാബിലുണ്ട്.അതു കൂടാതെ മൈക്രോസ്കോപ്പ് ഉപയോഗിച്ച് സസ്യകലകളും മറ്റും കുട്ടികളെ കാണിക്കുകയും ചെയ്യുന്നു.
- കമ്പ്യൂട്ടർ ലാബ്
20 പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകൾ ഉള്ള ലാബിൽ ആഴ്ചയിൽ രണ്ടു പിരിയഡ് വീതം ഓരോ ക്ളാസ്സിനും പ്രാക്ടിക്കൽ ചെയ്യാൻ ലഭിക്കുന്നു. പത്താം ക്ളാസ്സിലെ കുട്ടികൾക്ക് ആവശ്യമെങ്കിൽ ശനിയാഴ്ചകളിൽ പ്രാക്ടിക്കൽ സ്പെഷ്യൽ ക്ളാസ്സുകളും നൽകുന്നു.4 മണിക്കൂറോളം ബാക്ക് അപ്പ് ലഭിക്കുന്ന 1 കെവി ഓൺലൈൻ യുപിഎസ് സൗകര്യമുള്ളതുകൊണ്ട് വൈദ്യുതി നിലച്ചാലും അത്യാവശ്യം ക്ളാസ്സുകൾ നടത്താൻ സാധിക്കുന്നു.കൈറ്റിൽ നിന്നും ലഭിച്ച 4 ലാപ്ടോപ്പുകളുള്ളതു കൊണ്ട് 50 ൽ കൂടുതൽ കുട്ടികൾ ഉള്ള ക്ളാസ്സുകലിലെ കുട്ടികൾക്കും കമ്പ്യൂട്ടർ പരിശീലനം തടസ്സം കൂടാതെ നടത്താൻ സാധിക്കുന്നു.പ്രൊജക്ടറും സ്പീക്കർ സിസ്റ്റവും ലാബിലെ ഡെമോൺസ്ട്രേഷൻ ക്ളാസ്സിന് ഉപകരിക്കുന്നു.
- സ്മാർട്ട് റൂം
ശ്രീ ഹൈബി ഈഡൻ എം എൽ എ യുടെ ഫണ്ടിൽ നിന്നു ലഭിച്ച ഇന്ററാക്ടീവ് ബോർഡുള്ള സ്മാർട്ട് റൂം കണക്ക്, സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങൾ പഠിപ്പിക്കാൻ വളരെ പ്രയോജനപ്രദമാണ്.
- ഹൈടെക് ക്ളാസ്സ്റൂമുകൾ
സ്കൂളിലെ 14 ഹൈസ്കൂൾ ക്ളാസ്സ് റൂമുകളും ഹൈടെക് പദ്ധതിപ്രകാരമുള്ള സ്മാർട്ട് റൂമുകളാണ്.എല്ലാ വിഷയങ്ങളും കുട്ടികൾക്ക് കണ്ടും കേട്ടും മനസ്സിലാക്കിയും പഠിക്കാൻ വളരെ സഹായകമാണ് ഈ ക്ളാസ്സ് റൂമുകൾ.അദ്ധ്യാപകർ ഉൽസാഹത്തോടെ വർക്ക് ഷീറ്റുകളും പ്രസന്റേഷനുകളും ഉപയോഗിച്ച് ക്ളാസ്സുകൾ നൽകുന്നു.യു പി ക്ളാസ്സുകളിൽ ഓരോ സ്റ്റാൻഡേർഡിലും ഒന്നു വീതം പ്രൊജക്ടർ, സ്പീക്കർ സൗകര്യങ്ങളുള്ള ക്ളാസ്സ് റൂമുകൾ ഉണ്ട്.
- നഴ്സിംഗ് റൂം
എറണാകുളം ജനറൽ ആശുപത്രിയിലെ ഒരു നേഴ്സിന്റെ സേവനം ഒരു വർഷത്തോളം സ്കൂളിനു ലഭ്യമായിരുന്നു.എല്ലാ ക്ളാസ്സിലെയും കുട്ടികളെ ഒഴിവുസമയം കിട്ടുന്ന മുറയ്ക്ക്നഴ്സിംഗ് റൂമിലേക്ക് വിടുകയും വൈദ്യസഹായം ആവശ്യമുള്ളവരെ ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തിരുന്നു.കാഴ്ചവൈകല്യം, കേൾവിക്കുറവ്,വിളർച്ച,ദന്തവൈകല്യങ്ങൾ,പെൺകുട്ടികളിലെ ആർത്തവക്രമക്കേടുകൾ,ത്വക്രോഗങ്ങൾ,ഉദരസംബന്ധമായ അസുഖങ്ങൾ,പഠനവൈകല്യങ്ങൾ എന്നിവ തുടക്കത്തിലേ കണ്ടുപിടിക്കാൻ ഇത് സഹായിച്ചിരുന്നു..ഫസ്റ്റ് എയ്ഡ് ബോക്സ്, അത്യാവശ്യമരുന്നുകൾ അടങ്ങിയ കിറ്റ് എന്നിവ സ്കൂളിലെ നഴ്സിംഗ് റൂമിൽ ലഭ്യമാണ്.തുടർന്നും ആഴ്ചയിൽ ഒരു ദിവസമെങ്കിലും നേഴ്സിന്റെ സേവനം ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു.
- പാചകപുര,കാന്റീൻ
534 കുട്ടികൾ സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിക്കുന്നുണ്ട്. പാചകപ്പുരയിൽ രണ്ടുപേർ ഭക്ഷണം തയ്യാറാക്കുന്നു.മാർക്കറ്റ് അടുത്തുതന്നെ ഉള്ളതുകൊണ്ട് അതാതുദിവസത്തേക്കുള്ള പച്ചക്കറികളും പലവ്യഞ്ജനങ്ങളും ഓരോ ദിവസവും രാവിലെ വാങ്ങുന്നു.20 ക്ളാസ്സ് മുറികളിലേക്കും ഭക്ഷണം കൊണ്ടു പോകുന്നതിനായി ക്ളാസ്സുകളുടെ പേരെഴുതിയ അടപ്പുള്ള പാത്രങ്ങൾ ഉണ്ട്. മാസത്തിൽ രണ്ടു പ്രാവശ്യമെങ്കിലും നോൺവെജിറ്റേറിയൻ ഫുഡ് നൽകുന്നു.ചൊവ്വ,വ്യാഴം ദിവസങ്ങളിൽ പാലും ബുധനാഴ്ച മുട്ടയും കുട്ടികൾക്ക് നൽകി വരുന്നു.എല്ലാ ദിവസവും പാചകപ്പുര തുടച്ചു വൃത്തിയാക്കുന്നു.പാചകപ്പുരയോടനുബന്ധിച്ച് ബയോഗ്യാസ് സംവിധാനത്തിനു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നു.
- പ്രാർഥനാ മുറി. ( ചാപ്പൽ )
കുട്ടികളിൽ ദൈവാശ്രയബോധവും ആത്മീയ ഉണർവ്വും മൂല്യബോധവും വളർത്തുന്നതിന് പ്രാർത്ഥന ഒരു അവശ്യഘടകമാണ്. സ്കൂളിനോടു ചേർന്നുള്ള ചാപ്പലിൽ എല്ലാ കുട്ടികൾക്കും പ്രാർത്ഥിക്കാനുള്ള സൗകര്യമുണ്ട്.
- ബയോ ഡൈവേഴ് സിറ്റി പാർക്ക്.
പച്ചക്കറികൾ,ഔഷധസസ്യങ്ങൾ, ചെറിയ ഫിഷ് ടാങ്ക്, കൂട്ടിൽ വളർത്തുന്ന കിളികൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു ചെറിയ പരിസ്ഥിതി പാർക്ക് ഞങ്ങളുടെ സ്കൂളിൽ ഉണ്ട്. കുട്ടികളിൽ പരിസ്ഥിതി അവബോധവും സസ്യജന്തുജാലങ്ങളോടുള്ള കരുതലും വളർത്താൻ ഇവ സഹായിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ സമഗ്രമായ വളർച്ചയെ ലക്ഷ്യമാക്കി പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്നു. അതിനോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലുള്ള പങ്കാളിത്തം സജീവമാക്കാറുമുണ്ട്. പ്രവേശനോൽസവം,പരിസ്ഥിതിദിനം,ലഹരിവിരുദ്ധദിനം,ചാന്ദ്രദിനം,,ഓണം, ക്രിസ്മസ്, അധ്യാപക ദിനം, വായനാദിനം,റോഡ്സുരക്ഷാദിനം, സ്കൂൾഡേ,വയോജനദിനം,ഓസോൺ ദിനം,എയ്ഡ്സ് ദിനം തുടങ്ങിയ ദിനങ്ങൾ വളരെ സമുചിതമായി ആചരിച്ചു വരുന്നു.ഒപ്പം വിവിധ സംഘടനകളുടെയും ക്ലബുകളുടെയും പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും യുവജനോത്സവം തുടങ്ങിയ കലാവേദികളിൽ പ്രശോഭിക്കുവാനുള്ള അവസരങ്ങൾ നൽകുകയും ചെയ്യുന്നു. ബോധവത്കരണത്തിനുതകുന്ന ക്ലാസുകളും മറ്റു പരിപാടികളും സംഘടിപ്പിക്കാറുണ്ട്.സ്കൂൾ അസ്സംബ്ളിയിൽ പൊതുവിജ്ഞാനം,ആരോഗ്യം,മൂല്യബോധനം, എന്നിവയെ ആധാരമാക്കിയുള്ള ലഘുദൃശ്യാവിഷ്ക്കാരങ്ങൾ ഓരോ ക്ളാസ്സും മാറിമാറി അവതരിപ്പിക്കുന്നു.
യുവജനോത്സവം
കുട്ടികളുടെ കലാവസാനകളെ തൊട്ടുണർത്തുന്ന സ്ക്കൂൾ യുവജനോത്സവം നടത്തുകയുണ്ടായി. ഒത്തിരിയേറേ വിദ്യാർത്ഥികൾ കലോത്സവത്തിൽ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ച്ച്ചവെച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും, സബ്ബ്ജില്ലാതലത്തില കലോത്സവത്തിൽപങ്കെടുപ്പിക്കുകയും ചെയ്തു. സബ് ജില്ലാ തലത്തിലും റവന്യു തലത്തിലും ധാരാളം സമ്മാനങ്ങൾ നേടുകയുണ്ടായി.സബ്ബ് ജില്ലാതല മത്സരങ്ങളിൾ ഉപന്യാസരചന ഇംഗ്ലീഷ് ഒന്നാം സ്ഥാനം എ ഗ്രേഡ്, ഹിന്ദി ഒന്നാം സ്ഥാനം എ ഗ്രേഡ്, മോഹിനിയാട്ടം ഒന്നാം സ്ഥാനം എ ഗ്രേഡ്, പദ്യം ചോല്ലൽ (ഇംഗ്ലീഷ്) ഒന്നാം സ്ഥാനം എ ഗ്രേഡ്, പദ്യം ചോല്ലൽ (കന്നട) ഒന്നാം സ്ഥാനം എ ഗ്രേഡ്, സംഘഗാനം (ഉറുദു) ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം എ ഗ്രേഡ്, സംഗനൃത്തം രണ്ടാം സ്ഥാനം എ ഗ്രേഡ് എന്നിവയും, സംസ്കൃതോത്സവത്തിൽ ഉപന്യാസരചന, ഗദ്യപാരായണം, പ്രഭാഷണം എന്നിവയിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കുട്ടികൾക്ക് സാധിച്ചു. സബ്ബ് ജില്ലാ തലത്തിലേതുപോലെ തന്നെ റവന്യുതല മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു.
കലാകായികപരിശീലനങ്ങൾ
സ്കൂളിലെ പഠനസമയം കഴിഞ്ഞ് വൈകുന്നേരങ്ങളിലും ശനിയാഴ്ചകളിലും സ്പോർട്സ്, സംഗീതം, ഉപകരണസംഗീതം എന്നിവയിൽ താൽപര്യമുള്ള കുട്ടികൾക്ക് കുറഞ്ഞ ചെലവിൽ പരിശീലനം നൽകുന്നു. ഇതിനായി വിദഗ്ധരായ അദ്ധ്യാപകർ ക്ളാസ്സുകൾ നൽകി വരുന്നു.സബ്ജില്ലാ സ്പോർട്സിൽ ലോൺ ടെന്നീസിന് സ്കൂൾ ടീമിന് ഒന്നാം സ്ഥാനം ലഭിച്ചു.സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു നടത്തിയ ദേശഭക്തിഗാനമൽസരത്തിൽ സ്കൂൾ ടീം പങ്കെടുക്കുകയും മൂന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു.
സ്കൗട്ട് & ഗൈഡ്സ്
ഈ വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു ഗൈഡിംഗ് ടീം ഉണ്ട്. അവർ വിവിധ പരിപാടികളിൽ തങ്ങളുടെ പ്രകടനം കാഴ്ച വയ്ക്കാറുണ്ട്. സ്വാതന്ത്ര്യദിനം , ശിശുദിനം, റിപ്പബ്ളിക് ദിനം എന്നിവയിലും ഇതര ആഘോഷങ്ങളിലും സജീവ പങ്കാളിത്തം വഹിക്കുകയും ചെയ്യുന്നു.
2017 - 18 വർഷത്തെ പ്രവർത്തനങ്ങൾ
എയ്ഡ്സ്ദിനാചരണം
2018 ഡിസംബർ 1ന് എയ്ഡ്സ് ബോധവൽക്കരണത്തിന്റെ ഭാഗമായി റാലി, പോസ്റ്റർ മൽസരം പ്ളക്കാർഡ് മൽസരം എന്നിവ നടത്തി.
അദ്ധ്യാപക ദിനാഘോഷം
അദ്ധ്യാപകദിനാചരണം സമുചിതമായി ആചരിച്ചു. കുട്ടികൾ അദ്ധ്യാപകരെ പുഷ്പങ്ങൾ നൽകി സ്വീകരിച്ചു.
സ്കൂൾദിനാചരണം
2017 ഡിസംബർ ൮ന് സ്കൂൾദിനം വിവിധപരിപാടികളോടെ ആചരിച്ചു.
വയോജനദിനാചരണം
വയോജനദിനത്തിൽ സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ മുത്തശ്ശീമുത്തച്ഛൻമാരെ ആദരിച്ചുപോരുന്നു.2017 ലെ വയോജനദിനത്തിൽ സ്കൂളിലെ മുൻ അദ്ധ്യാപികയായിരുന്ന റവ. സിസ്റ്റർ ലൈബർത്തായുടെ നൂറാം ജൻമദിനം കുട്ടികളോടൊപ്പം ആചരിച്ചു.സിസ്റ്റർ പഴയതലമുറയിലെ പഠനബോധനരീതികളെക്കുറിച്ച് കുട്ടികളോടു സംസാരിച്ചു.കുട്ടികൾ വളരെ താൽപര്യപൂർവ്വമാണ് സിസ്റ്ററിനെ ശ്രവിച്ചത്.
ശിശുദിനാഘോഷം
എല്ലാവർഷവും ജില്ലാതലശിശുദിനറാലിയിൽ മുന്നൂറോളം കുട്ടികൾ പങ്കെടുക്കുന്നു.
സയൻസ് എക്സിബിഷൻ
ഒന്നാമത്തെ ടേമിൽത്തന്നെ സ്കൂൾതലശാസ്ത്രമേള നടത്തുകയും സബ് ജില്ലാമൽസരത്തിനുള്ള കുട്ടികളെ തെരഞ്ഞെടുത്ത് ഒഴിവുസമയങ്ങളിൽ പരിശീലനം നൽകുകയും ചെയ്യുന്നു.സബ്ജില്ലാ, റവന്യൂ മൽസരങ്ങളിൽ സമ്മാനങ്ങളും ഗ്രേഡുകളും ലഭിക്കുകയും ചെയ്യുന്നു.
വിദ്യാരംഗം കലാ സാഹിത്യവേദി
കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന സർഗ്ഗാത്മകയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വിദ്യാരംഗം സാഹിത്യ വേദി, KCSL, DCL, വിവിധ ക്ലബുകൾ എന്നിവയുടെ സംയുക്ത ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര താരവും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീമതി മുത്തുമണി സോമസുന്ദരം നിർവഹിച്ചു. തദവസരത്തിൽ കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന നെെസർഗിക കലാവാസനകളെ കഴിയും വിധം വളർത്തിയെടുക്കണമെന്ന് മുത്തുമണി ഉദ്ബോധിപ്പിച്ചു. ഈ അദ്ധ്യനവർഷത്തിന്റെ ആരംഭത്തിൽ തന്നെ കുട്ടികൾ കലാസാഹിത്യ വേദിയായ വിദ്യാരംഗത്തിൽ അംഗമായി ചേർന്നു. കുട്ടികളിൽ അന്തർലീനമായ സർഗാത്മ കഴിവുകളെ വളർത്താനുള്ള ലക്ഷ്യത്തോടെയാണ് ഈ സ്കൂളിൽ വിദ്യാരംഗ ക്ലബ് പ്രവർത്തിക്കുന്നത്. ഓരോ ക്ലാസുിലും വിദ്യാരംഗം ലീഡേഴ്സ് ഉണ്ട്. ഈ അദ്ധ്യനവർഷത്തിലെ എല്ലാ പരിപാടികളും St. Mary's School -ലെ കുട്ടികൾ പങ്കെടുത്തു.സ്കൂൾ തലത്തിലും വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഓരോ ക്ലാസ്സ് അടിസ്ഥാനത്തിൽ നടത്തിയ അടിക്കുറിപ്പ് മത്സരം, കവിതാരചനാമത്സരം, പദാവലി മത്സരം തുടങ്ങിയവ പുതുമ നിറഞ്ഞവയായിരുന്നു. വിദ്യാരംഗം ക്ലബിന്റെ ഭാഗമായി വായനാവാരം സംയുക്തമായി ആചരിച്ചു. ലഘുപ്രഭാഷണം, കഥാകഥനം, നാടൻപ്പാട്ട് തുടങ്ങിയവ കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി. വായനാവാരത്തിന്റെ സമാപനത്തിൽ തൃപ്പൂണിത്തറ പാലസ് ഹെെസ്ക്കൂളിൽ മലയാളം അദ്ധാപകനായ ശ്രീ. അനിൽ കുമാറ് സാറിന്റെ അദ്ധ്യക്ഷതയിൽ കൂടുകയുണ്ടായി. സാഹിത്ത്യകാരനെന്ന നിലയിൽ തന്നെ വളർത്തിയത് വായനക്കാരാണെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
സ്കൂൾയുവജനോത്സവം
സ്കൂൾതല യുവജനോൽസവമൽസരങ്ങൾ സാധാരണയായി ജൂലൈമാസത്തിൽത്തന്നെ നടത്തി സബ്ജില്ലാ റവന്യൂമൽസരങ്ങളിലേക്ക് വേണ്ട പരിശീലനങ്ങൾ നൽകിപ്പോരുന്നു.
2018 - 2019 വർഷത്തെ പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് വാർത്താനിർമ്മാണപരിശീലനക്യാമ്പ്
ഡിസംബർ 28,29 തിയ്യതികളിൽഎറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് സ് കൂളിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടന്ന ദ്വിദിന വാർത്താനിർമ്മാണക്യാമ്പ് സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ ശാലീന ഉൽഘാടനം ചെയ്തു. സ്കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ ഡോക്യുമെന്റ് ചെയ്യുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും വേണ്ടിയുള്ള പരിശീലനമാണ് കുട്ടികൾക്കു നല്കിയത്. ഹൈടെക് പദ്ധതി പ്രകാരം സ്കൂളുകൾക്കു ലഭിച്ച ഡി എസ് എൽ ആർ ക്യാമറ ഉപയോഗിക്കുവാനും വാർത്താനിർമ്മാണം,വീഡിയോ, ഓഡിയോ റെക്കോർഡിംഗ്, എഡിറ്റിംഗ് എന്നിവയ്ക്കുമുള്ള പരിശീലനം കുട്ടികൾക്കു ലഭിച്ചു. പതിനൊന്ന് സ്കൂളുകളിൽനിന്നുമായി 38 വിദ്യാർത്ഥികൾ ക്യാമ്പിൽ സംബന്ധിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി സ്വപ്ന ജെ നായർ ക്ളാസ്സുകൾക്ക് നേതൃത്വം നൽകി. ശ്രീ ഫാബിയൻ മെയ്ൻ, ശ്രീമതി ഷേർളി കെ എം, ശ്രീമതി മറിയമ്മ തോമസ് എന്നീ അധ്യാപകരും ക്ളാസ്സുകൾ നയിച്ചു. കുട്ടികൾ വളരെ ഉൽസാഹത്തോടെയാണ് ക്ളാസ്സുകളിൽ പങ്കെടുത്തത്. കുട്ടികൾ നിർമ്മിച്ച ഡോക്യമെന്ററികൾ നല്ല നിലവാരം പുലർത്തി എന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു.
സബ് ജില്ലാ ശാസ്ത്രോൽസവ നേട്ടങ്ങൾ
സാമൂഹ്യ ശാസ്ത്രോൽസവത്തിൽ വാർത്താ വായനാ മൽസരത്തിൽ പത്താം ക്ലാസ്സിലെ നിഖിനാ തോമസിന് ഒന്നാം സ്ഥാനം
സ്കൂൾ വിക്കി ജില്ലാ തല രണ്ടാം സ്ഥാനം
2018 -19 വർഷത്തെ സ്കൂൾ വിക്കി എറണാകുളംജില്ലാതലത്തിൽ രണ്ടാം സ്ഥാനം ഞങ്ങളുടെ സ്കൂളിന് ലഭിച്ചു.മലപ്പുറത്തു വച്ചു നടന്ന സമ്മാനദാനച്ചടങ്ങിൽ ഐ ടി ക്ളബ്, ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ നേതൃസ്ഥാനത്തുള്ളവർ ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രഫ. രവീന്ദ്രനാഥിൽ നിന്ന് അവാർഡ് സ്വീകരിച്ചു.
പ്രവേശനോൽസവം
2018 ജൂൺ ഒന്നാം തിയ്യതി രാവിലെ 10 മണിക്ക് ശ്രീ ഹൈബി ഈഡൻ M L A യുടെ അദ്ധ്യക്ഷതയിൽ പ്രവേശനോൽസവം നടത്തി.സ്കൂൾ ബാൻഡിന്റെ അകമ്പടിയോടെ നവാഗതരെ സ്വീകരിച്ചു.സ്കൂൾ അന്തരീക്ഷം വിദ്യാർത്ഥിസൗഹൃദപരവും പ്രകൃതിയോടിണങ്ങിയതും ആയിരിക്കണമെന്നും പ്രാസംഗകർ സൂചിപ്പിച്ചു.പുതുതായി വന്ന കുട്ടികൾക്ക് മധുരപലഹാരങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു.2017-18 വർഷത്തെ SSLC, NMMS ,USS പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ സമ്മാനങ്ങൾ നൽകി പ്രോൽസാഹിപ്പിച്ചു.
ക്ളാസ്സ് പി ടി എ
എല്ലാ വർഷവും ക്ളാസ്സ് പി ടി എ കൾ വിളിച്ചു കൂട്ടുകയും പഠനസംബന്ധമായകാര്യങ്ങളിൽ മാതാപിതാക്കൾക്ക് നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു.യൂണിറ്റ് ടെസ്റ്റുകൾ നടത്തി അവയുടെ മാർക്കുകൾ മാതാപിതാക്കളെ അറിയിക്കുന്നു.മാതാപിതാക്കൾക്ക് പങ്കു വയ്ക്കാനുള്ളവ ഇത്തരം യോഗങ്ങളിൽ അവതരിപ്പിക്കുകയും ചെയ്യുന്നു.
ജനറൽ പി ടി എ 2018 - 19
ഒരു വിദ്യാലയത്തിന്റെ സുഗമമായ നടത്തിപ്പിന് അധ്യാപകരുടെ എന്നതു പോലെ മാതാപിതാക്കളുടെയും സഹായ സഹകരണങ്ങൾ ആവശ്യമാണ്. 2018 ജൂൺ മാസത്തിൽ നടന്ന ക്ലാസ് പി. ടി. എ യോഗത്തിൽ കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങളും പഠനവും ചർച്ച ചെയ്തു ഒപ്പം ഓരോ ക്ലാസിൽ നിന്നും രണ്ട് പ്രതിനിധികളെ വീതം തെരഞ്ഞെടുത്തു.2018 ഓഗസ്റ്റ് 4 ന് സ്കൂളിൽ ജനറൽ പി ടി എ യോഗം നടന്നു. അന്നേ ദിവസം തന്നെ പോലീസ് ഡിപാർട്ട്മെന്റിൽ നിന്നുള്ള ട്രാഫിക് ബോധവൽക്കരണവും ഉണ്ടായിരുന്നു. സ്കൂൾ തല എക്സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുക്കുകയും ചെയ്തു.
പരിസ്ഥിതി ദിനാചരണം
2018 ജൂൺ 5 ന് സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി.2018 - 19 വർഷത്തെ പരിസ്ഥിതിദിനാചരണം പരിസ്ഥിതി ക്ളബ്ബിന്റെ നേതൃത്വത്തിൽ വിവിധപ്രവർത്തനങ്ങളോടെ നടത്തപ്പെട്ടു.പരിസ്ഥിതിസൗഹൃദ പ്ളക്കാർഡ് മൽസരത്തിൽ വാഴയില, തെങ്ങോല, വട്ടയില എന്നിവ ഉപയോഗിച്ചുള്ള പ്ളക്കാർഡുകൾ ധാരാളമുണ്ടായിരുന്നു. യു പി ക്ളാസിലെ കുട്ടികൾ എല്ലാവരും തന്നെ പ്ളക്കാർഡുകൾ ഉണ്ടാക്കി കൊണ്ടു വന്നിരുന്നു. പരിസ്ഥിതി ക്വിസ് മൽസരത്തിൽ സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു. യു പി, ഹൈസ്കൂൾ സെക്ഷനുകളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നല്കി. പ്ളക്കാർഡ് മൽസരത്തിൽ പങ്കെടുത്തവർക്കെല്ലാം പ്രോൽസാഹനസമ്മാനം നൽകി.കൊച്ചി കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് സാർപരിസ്ഥിതിദിനസന്ദേശം നൽകുകയും സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നടുകയും ചെയ്തു.
വായനാവാരം
കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും , വായനയുടെ പ്രാധാന്യം അവർക്ക് മനസിലാക്കികൊടുക്കുന്നതിനും ഈ വർഷവും വായനാവാരം സമുചിതചായി ആചരിച്ചു. വായനാവാരത്തോട് അനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തുകയും സമ്മാനാർഹരായവർക്ക് വായനാവാര സമാപന ദിനത്തിൽ സമ്മാനങ്ങൾ നൽകുകയും ചെയ്തു. അടിക്കുറിപ്പു മത്സരം , കവിതാ മത്സരം , വായനാകുറിപ്പു മത്സരം എന്നിവയാണ് വായനാവാരത്തോട് അനുബന്ധിച്ചു നടത്തിയ മത്സരങ്ങൾ. ഹൈസ്രൂൾ , യു. പി. എന്നിങ്ങനെ രണ്ടു തലങ്ങളിലായാണ് മത്സരങ്ങൾ നടത്തിയത്. കുുട്ടികൾ എല്ലാവരും വളരെ താല്പര്യത്തോടു കൂടി പുസ്തകങ്ങൾ വായിക്കുകയും വായനാകുറിപ്പുകൾ എഴുതുകയും മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. വായനാവാരത്തോടനുബന്ധിച്ച് ഓരോ ദിവസവും അസംബ്ളിയിലും പരിപാടികളവതരിപ്പിച്ചിരുന്നു. വായനാവാര സമാപന സമ്മേളനത്തിൽ എഴുത്തുകാരനും അധ്യാപകനുമായ ശ്രീ. ഷാജി മാലിപ്പാറയായിരുന്നു മുഖ്യാതിഥി. വായന നല്ല ജിവിതത്തിന്റ തുടക്കമാണെന്നും വായനയിലൂടെ നമുക്ക് ഉയരങ്ങളിലെത്താമെന്നും അദ്ദേഹം പറഞ്ഞു. വായനാദിനത്തോടു കൂടി വായനാവാരം സമാപിച്ചുവെങ്കിലും അതൊരു തുടക്കമായിരുന്നു.
ബഷീർദിന അനുസ്മരണം
വിശ്വപ്രസിദ്ധ എഴുത്തുകാരനായ ബഷീർ കുട്ടികൾക്കെല്ലാം പ്രിയങ്കരനാണ്. അതിനാൽ തന്നെ ബഷീർ അനുസ്മരണം ഏറെ ഹൃദ്യമായിരുന്നു. ബഷീറിന്റെ കൃതികളിലൂടെ ഒരെത്തി നോട്ടമായിരുന്നു ഈ വർഷത്തെ ബഷീർ അനുസ്നരണം. ബ,ഷീറിന്റെ കൃതികളുമായി ബന്ധപ്പെട്ട് ഒരു ക്വിസ് മത്സരം സംഘടിപ്പിച്ചു.ഒപ്പം കുട്ടികൾ കൊണ്ടുവന്ന ബഷീർ കൃതികളുടെ ഒരു പ്രദർശനവും നടന്നു. എല്ലാ കുട്ടികളും തങ്ങളുടെ ഇ,ഷ്ട സാഹിത്യകാരന്റെ ഓർമയിൽ സ്നേഹാദരപൂർവം പങ്കുചേർന്നു.
ലഹരി വിമുക്ത ദിനം
മനുഷ്യരാശിയെ കാർന്നു തിന്നുന്ന ഒരു വലിയ വിപത്താണ് ലഹരി. മനുഷ്യനിലെ നന്മയെ ഇല്ലാതാക്കുന്ന വലിയ ദുരന്തമാണത്.അതിനെതിരെ ശബ്ദമുയർത്താൻ കുട്ടികളെ പരിശീലിപ്പിക്കേണ്ടത് ഇന്നിന്റെ വലിയ ആവശ്യമായി മാറിയിരിക്കുന്നു.ലഹരിയ്ക്കെതിരെ ഒരു വൻമതിലുയർത്താം എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ലഹരി വിരുദ്ധ ദിനാചരണം തുടക്കം കുറിച്ചത്.തദവസരത്തിൽ കുട്ടികൾ ലഹരി വിരുദ്ധ പ്ലക്കാർഡുകളുടെ പ്രദർശനവും, ലഹരിയ്ക്കെതിരെ ഒരു കവിതയുടെ ദൃശ്യാവിഷ്കാരവും നടത്തി.
ചാന്ദ്രദിനം
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമയാണ് ഓരോ ചാന്ദ്രദിനവും. കുട്ടികളിൽ ശാസ്ത്ര കൗതുകം വളർത്തുന്നതിനും, ശാസ്ത്രാഭിമുഖ്യം സൃഷ്ടിക്കുന്നതിനും ഇതുപോലുള്ള ദിനാചരണങ്ങൾ സഹായിക്കുന്നു.ജൂലൈ 21 ന് ചാന്ദ്രദിനം ആചരിച്ചു.ശാസ്ത്രസാഹിത്യപരിഷത്തിന്റെ ചാന്ദ്രമനുഷ്യൻ സ്കൂളിൽ കുട്ടികളെ സന്ദർശിച്ചു. ചന്ദ്രലോകത്തെപറ്റി ഒരു സാമാന്യ ധാരണ നൽകുവാൻ ചന്ദ്രമനുഷ്യന്റെ സന്ദർശനം ഏറെ സഹായകരമായി. സ്കൂളിൽ ശാസ്ത്ര ക്ലബിന്റെയും സാമൂഹ്യശാസ്ത്രക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ്.ചാന്ദ്രദിനം ആഘോഷിച്ചത്.
സ്കൂൾതല ശാസ്ത്രമേള
സ്കൂൾതല ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയമേള ജൂലൈ 25 ന് ഗംഭീരമായി നടന്നു. എല്ലാ ക്ലാസിൽ നിന്നും സാമൂഹ്യശാസ്ത്രാഭിമുഖ്യമുള്ള കുട്ടികൾ എല്ലാവരും സാമൂഹ്യശാസ്ത്രമേളയിൽ പങ്കെടുത്തു. ചരിത്രക്വിസ് ഉൾപ്പടെ നിരവധി മത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനാർഹരായവരെ അസംബ്ലിയിൽ അനുമോദിക്കുകയും ചെയ്തു. ശാസ്ത്രമേളയിൽ സെമിനാർ, ക്വിസ്, റിസേർച്ച് ടൈപ്പ് പ്രോജക്ട്ട് സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, ലഘു പരീഷണങ്ങൾ, എന്നീ ഇനങ്ങളിലായിരുന്നു മത്സരം.വളരെ താല്പര്യപൂർവം എല്ലാ ക്ലബംഗങ്ങളും മത്സരങ്ങളിൽ പങ്കെടുത്തു. വിജയികളെ സ്കൂൾ അസംബ്ലിയിൽ അനുമോദിച്ചു. അന്നേ തിവസം തന്നെ നടന്ന ഗണിതശാസ്ത്ര മേള ഒരു വ്യത്യസ്ത അനുഭവമായിരുന്നു. മിക്ക ക്ലബ് അംഗങ്ങളും മേളയിൽ ഉത്സാഹപൂർവം പങ്കെടുത്തു. ഗണിതം കൊണ്ടൊരുക്കിയ രുചികരമായ വിരുന്നായിരുന്നു മേള.നിരവധിയിനങ്ങളിൽ മത്സരങ്ങൾ നടത്തുകയും വിജയികളെ അസംബ്ലിയിൽ അനുമോദിക്കുകയും ചെയ്തു. ര്വൃത്തി പരിചയമേളയിലെ എല്ലാ ഇനങ്ങളിലും ധാരാളം മൽസരാർത്ഥികൾ ഉണ്ടായിരുന്നു.പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോൽസാഹനസമ്മാനങ്ങൾ നൽകി.
വിദ്യാരംഗം കലാ സാഹിത്യ വേദി
2018 -2019 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റു സാഹിത്യ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം പ്രശസ്ത മിമിക്രി കലാകാരനും നടനുമായ ശ്രീ. പ്രശാന്ത് കാഞ്ഞിരമറ്റം നിർവഹിച്ചു ഈ അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ കുട്ടികൾ കലാസാഹിത്യവേദിയായ വിദ്യാരംഗത്തിൽ അംഗമായി ചേർന്നു. കുട്ടികളിൽ അന്തർലീനമായ സർഗാത്മ കഴിവുകളെ വളർത്താനുള്ള ലക്ഷ്യത്തോടെയാണ്ഈ സ്ക്കൂളിൽ വിദ്യാരംഗക്ലബ് പ്രവർത്തിക്കുന്നത്. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് സ്കൂളിലെ ആദ്യ ആഘോഷങ്ങളിൽ ഒന്നായ വായനാവാരം നടത്തപ്പെടുന്നത്.
സ്വാതന്ത്ര്യ ദിനാഘോഷം.
ഭാരതത്തിന്റെ എഴുപത്തി രണ്ടാം സ്വാതന്ത്ര്യ ദിനം ലളിതമായി ആഘോഷിച്ചു. ദേശ സ്നേഹം ഉണർത്തുന്ന പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരവും പത്ര പാരായണമത്സരവും നടത്തി.15-ാം തിയതി രാവിലെ ഒൻപതു മണിയ്ക്ക് സ്കൂൾ ലോക്കൽ മാനേജർ സി. ഗ്രേസ് ജോസ് പതാക ഉയർത്തി ,സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.കുട്ടികളുടെ വിവിധ പരിപാടികൾ പരിപാടികൾക്ക് മനോഹാരിതയേകി.
പൂർവ്വവിദ്യാർത്ഥിയോഗങ്ങൾ
അവധിദിവസങ്ങളിൽ ഇടക്കിടെ പല ബാച്ചുകളിലായി പൂർവ്വവിദ്യാർത്ഥി സമ്മേളനങ്ങൾ നടത്തപ്പെടുന്നു.ഇത്തരം യോഗങ്ങളിൽ മുൻപുണ്ടായിരുന്ന അദ്ധ്യാപകരെ ആദരിക്കുന്നു.ഈ വർഷത്തെ സാങിത്യസമാജത്തിന്റെ ഉൽഘാടനയോഗത്തിൽ പൂർവ്വവിദ്യാർത്ഥികൾ ഇപ്പോഴത്തെ വിദ്യാർത്ഥികളോട് ഇവിടെ പഠിച്ചിരുന്ന സമയത്ത് അവർക്കു ലഭിച്ച നല്ല പരിശീലനത്തെക്കുറിച്ച് സംസാരിച്ചു.
സ്കൂൾ മാഗസിൻ
ആധുനിക വിദ്യാഭ്യാസത്തിൽ മീഡിയക്കുള്ള പങ്ക്
പുരാതന കാലത്തെ വിദ്യാഭ്യാസത്തിൽ നിന്നും ഇന്നത്തെ വിദ്യാഭ്യാസം എത്രത്തേളം വ്യത്യസ്തമാണെന്ന് നമുക്ക് കണക്കുകൂട്ടാൻ പറ്റാവുന്നതിനുമപ്പുറമാണ്. 15-ാം നൂറ്റാണ്ടുകളിൽ ഒരൊറ്റ അദ്ധ്യാപകൻ നടത്തിയിരുന്ന വിദ്യാലയങ്ങളിൽ നിന്നുമാണ് ഇതിന്റെ ആരംഭം കുറിച്ചത്. പിന്നീട് ഓരോ ഭൂഖണ്ടങ്ങളിലേക്കും 'വിദ്യാഭ്യാസം എന്ന ഒരു പ്രസ്ഥാനം ' വ്യാപിച്ചു. പൗരാണിക ഭാരതത്തിൽ ഇത് ഒരു ഗുരുകുല വിദ്യാഭ്യാസമായാണ് തുടക്കം കുറിച്ചത്. ശിഷ്യൻ ഗുരുവിന്റെ ഭവനത്തിൽ താമസിച്ച് പഠിക്കുകയാണ് ഇതിന്റെ പ്രത്യേകത. അതിൽ നിന്നും ഭാരതീയർ ഇന്ന് ഹെെടെെക്ക് വിദ്യാഭ്യാസത്തിലേക്കാണ് മുഖം തിരിചിരിക്കുന്നത്.14 വയസ്സ് വരെയുള്ള ഓരോ കുട്ടിക്കും സൗജന്യ വിദ്യാഭ്യാസമാണ് ഇന്ന് നമ്മുടെ സർക്കാർ നല്കിയിരിക്കുന്ന വാഗ്ദാനം . ഓരോ പള്ളിക്കൂടങ്ങളിലും പ്രധാനദ്ധ്യാപികയായി ഒരു വ്യക്തിയെ ഇന്ന് തിരഞ്ഞെടുക്കുന്നു.അതിന് കീഴിൽ മറ്റ് അധ്യാപകർ സേവനം അനുഷ്ഠിക്കുന്നു.15ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസ രീതിയിൽ നിന്ന് പ്രകാശവർഷം എന്ന് വരെ പറയാവുന്നത്രേ അകലത്തിലാണ്ഈ 21ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസം. മനുഷ്യർ ഓരോ ദിവസവും ശാസ്ത്രത്തിൽ വളർന്ന് വരികയാണല്ലോ.....? പ്രപഞ്ചത്തിന്റെ ഉത്ഭവം കണ്ടെത്താനുള്ള തയ്യാറെടുപ്പുകൾ വരെ ഇന്ന് മനുഷ്യർ ചെയ്ത് തുടങ്ങിയിരിക്കുകയാണ്. മനുഷ്യർ എവിടെയുണ്ടോ അവിടെ ശാസ്ത്ര സാങ്കേതിക വളർച്ചയുണ്ടാകും എന്ന നിലപാടിലാണിന്ന് ലോകം മുന്നോട്ട് വ്യതിചലിക്കുന്നത്. ഇതിൽ സാങ്കേതിക വിദ്യയുടെ പങ്ക് നമ്മുക്ക് പ്രശംസനീയമാണ്.വിദ്യാഭ്യാസരംഗത്ത് ഇന്ന് ഭാരതീയർക്കുള്ള മികവും ഉയർച്ചയും കുറച്ച് വർഷങ്ങൾക്കുള്ളിലാണ്ആരംഭിച്ചിരിക്കുന്നത്. പഠനകാര്യങ്ങളിലും സാങ്കേതിക വിദ്യ ഇന്ന് വളരെയധികം ഉപയോഗപ്പെടുത്തുന്നു. കേരള സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ ഭാഗമായി ഇന്ന് ഓരോ സ്ക്കൂളുകളിലും കമ്പ്യൂട്ടർ വിതരണംവരെ നടത്തിക്കഴിഞ്ഞിരിക്കുന്നു. ഓരോ വിദ്യാലയവും ഡിജിറ്റൽ വൽക്കരിച്ചുകൊണ്ടിരിക്കുകയാണിന്ന്.
കവിത
പുഴയുടെ തീരത്ത്
അന്നാ മൂവന്തിയിലെന്തിനെ- ന്നറിയാതെ ശണ്ഠിച്ചു കടന്നു പോയി. കോപമടക്കാനാകാതെ ഞാ- നാ തീരത്ത് നിഴലിനെ നോക്കി നിന്നു പോയി. ആരും ആരുടെയും സ്വന്തമല്ല ജനനവും മരണവും ഏകാന്തമായി തന്നെ. ഇതിനിടയ്ക്കെവിടെയോ കൈ- വിട്ടുപോയ ജീവിതത്തെ തിരിച്ചറിയൂ ആ നിലാവിൽ പൂമരത്തണലിൻറ കീഴിൽ ഞാനിരുന്നു നിഴലിനു മാത്രം സ്വന്തമായി. അന്നത്തിനായി പിടയുന്ന ജീവൻറ ജീവന മാർഗമായി മാറിയോ പുഴയെ നീ. കടവത്തടുക്കാൻ കഴിയാതെ നിന്നോ- ളത്തിൽ മുങ്ങിത്താഴുന്ന തോണിയിൽ ഞാനിരിപ്പൂ എൻ ഓർമയിൽ നിന്നുണരും നേരം
നിൻ തീരത്തുറങ്ങുമ്പോൾ ഞാനറി ഞ്ഞിരുന്ന കാറ്റിൻറ സംഗീതം ഇന്നില്ല പ്രിയ സഖീ എൻ ചാരത്ത് ഇടനെഞ്ചിലൂറും സങ്കട കടലിൻറ ആഴം കുറയ്ക്കുന്ന നിന്നിളം കാറ്റ് എങ്ങു പോയി മറഞ്ഞു, നിൻ അരികിൽ നിന്ന് പ്രിയ സഖീ. എൻ കോപകടലിൻറ തീരത്തു നിൻ തീരം തേടി ഞാൻ വന്നു. ഏകാന്തത വധിക്കും മുമ്പേ അന്നാ പുഴയുടെ തീരത്ത് പൂമര ചില്ലയെ പുണർന്ന നിൻ കാറ്റ് എങ്ങു മാഞ്ഞു പോയി പുഴേ, ഞാനിതാ മുക്തയായി നിന്നരികിൽ നില്പൂ ആ പഴയപുഴ തീരത്ത് , എൻറയാ പഴയ പൂമര പുഴ തീരത്ത്, മുറ്റത്തെ മുല്ലപോലെ നിഷ്കളങ്കയായി,,,, പക്ഷേ.... ശ്രുതി കൃഷ്ണ പി. എസ്. X E
കവിത..... എന്റെ സ്വപ്നങ്ങൾ.....ത്രേസ്യ വി എ
യമുനയും ഗംഗയുമൊഴുകുന്ന നാടിതിൻ താളത്തിലുണ്ടൊരു ജനഗണനാദം ഭാരതമൊന്നാകെ മൂവർണക്കൊടിയേന്തി പാടുന്നു സ്വാതന്ത്ര്യഗീതകങ്ങൾ ഇടറുന്നുണ്ടെൻ സ്വരം, മങ്ങുന്നു കാഴ്ചകൾ, മിഴികൾ പൂട്ടുന്നു, കേൾക്കുന്നു തേങ്ങലുകൾ സ്വാതന്ത്ര്യം മിഥ്യയോ, മാനുഷികത മരിച്ചുവോ സ്വസ്ഥത എവിടെയോ പോയ് മറഞ്ഞു ഇരുളിന്റെ മറവിലെ നാണയത്തുട്ടുകൾ സ് ത്രീത്വത്തിനിന്നും വില പേശിടുന്നു നുരയുന്ന ലഹരിയിൽ പതയുന്ന ജീവിതം ആനന്ദമാകുമോ കുടുംബബന്ധം. ഓംകാരനാദത്തിൻ താളം നിലച്ചുവോ പ്രഹേളികയാകുന്നു ആത്മീയത താണ്ഡവമാടുന്നു ഭൗതികമോഹങ്ങൾ അമ്മയാം ഭാരതം കേഴുന്നുവോ. ഭാരതനാടിന്റെ സംസ്കാരശിൽപികൾ നേടിയതൊക്കെയും വ്യർത്ഥമായോ മൺമറഞ്ഞുപോയ മഹാത്യാഗികൾ തൻ സ്വപ്നങ്ങൾ വീണുകുതിർന്നൊരീ മണ്ണിൽ വീണ്ടുമുയിർകൊള്ളുമോ എന്റെ സ്വപ്നങ്ങളും എന്നിൽ നിന്നാകട്ടെ നീട്ടുന്ന പാണികൾ സ്വാന്തനമേകിടാൻ സോദരർക്കായ് ഓർത്തിടാമേകരാണെന്ന കാര്യം സദാ അഭിമാനത്തോടാർത്തിടാം ജയ്ഭാരതം.....
കഥ
പൂക്കളുടെ ഗന്ധം അറിയാത്ത നാട്ടുവഴികൾ കഥ തുടങ്ങുന്നത് ഒരു ഗ്രാമത്തിൽ നിന്നാണ്. ആ ഗ്രാമത്തിലെ ആളുകൾ വളരെ നല്ലവരാണ്. പക്ഷേ അവർക്ക് ഒരു ശീലമുണ്ട്. പൂക്കൾ മൊട്ടുകളാക്കുമ്പോൾ തന്നെ അവർ അത് പറിച്ച് കളയും. ഒരിക്കൽ ഗ്രാമത്തിലെ ഒരു ദമ്പതികൾക്ക് ഒരു കുട്ടി പിറന്നു. ജന്മനാ പൂക്കളോട് ഇഷ്ടമുള്ള കുട്ടിയായിരുന്നു അവൻ. 9 വയസ്സായപ്പോൾ രാത്രി ആരും കാണാത്തെ റോസാപ്പൂവിന്റെ ചെടി പറിച്ച് നട്ടുവളർത്തി. എല്ലാവരോടും പറഞ്ഞു പൂക്കൾ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. അവ പറിച്ചുകളയരുത്. പിന്നെയെല്ലാവരും പൂക്കൾ നട്ടുവളർത്തി അതിമനോഹാരിതയുള്ള ഗ്രാമമായി.
കവിത സേതു ലക്ഷ്മി ടി എസ് 8 സി
അമ്മ അമ്മയാണുനമ്മക്കെല്ലാം....... അമ്മ വന്നു എന്നറിഞ്ഞാൽ മക്കൾ ഓടിയെത്തും അമ്മയുടെ പക്കൽ അമ്മ എന്നുവെച്ചാൽ എനിക്കെല്ലാമായിരുന്നു... അതായിരുന്നു എന്റെ അമ്മ....... അമ്മയുടെ സ്നേഹം ഓരോ....... മക്കളിലും പതിഞ്ഞിരിക്കുന്നു........... അമ്മ ഒരായിരം സ്നേഹം നൽകിയിരുന്നു......
മടി വരുത്തിയ വിന ഫാത്തിമ പ്രവീൺ
ഒരിടത്ത് ഒരു കുട്ടിയുണ്ടാിരുന്നു. അവന്റെ പേര് അനു എന്നായിരുന്നു.അവൻ രാവിതെ കിടന്ന് ഉറങ്ങുന്നു.അടുക്കളയിൽ നിന്നും അവന്റെ അമ്മ കറിക്കയ്ലും പിടിച്ച് സ്ക്കൂളിൽ പേവാൻ എഴുന്നേക്കാൻ പറഞ്ഞ് അനുവിനെ വിളിച്ചു. അവനാണെങ്കിൽ ഉറക്കം നടിച്ച് പുതപ്പും മൂടി കിടക്കുന്നു. അവന്റെ അമ്മ പറഞ്ഞുഎടാ എഴുന്നേൽക്കടാ സമയമായി സ്ക്കൂളിൽ പോവാൻ അവനാണെങ്കിൽ സ്ക്കൂളിൽ പോവാൻ ഒട്ടും ഇഷ്ടമില്ല.അവൻ ഓർക്കുകയാണ് എനിക്ക് ഇന്ന് സ്ക്കൂളിൽ പോവണ്ട. എനിക്ക് മടിയാവുന്നു. അപ്പോഴാണ് അവന് ഒരു ബുദ്ധി തോന്നിയത് വയറുവേദനയാണെന്ന് പറഞ്ഞ് കിടക്കാമെന്ന്. അമ്മ പിന്നെയും വന്ന് അവനെ വിളിച്ചു. വയറുമുറുക്കെ പിടിച്ച് പൊട്ടി കരയാൻ തോന്നി. അമ്മ വേഗം എന്താ മോനെ നിനക്ക് പറ്റിയത് എന്ന് ചോദിച്ചു. അവൻ പറഞ്ഞു എനിക്ക് വല്ലാത്ത വയറുവേദന. അമ്മ പറഞ്ഞു എന്നാ നീ സ്ക്കൂളിൽ പോവണ്ടാ . പോയി പല്ല് തേച്ചിട്ട് വാ നിനക്ക് ചായ തരാം. അവൻ വേഗം പല്ല് തേച്ച് വന്നപ്പോൾ ഇതാ നല്ല് ഇറച്ചിയുടേയും പത്തിരിയുടേയും മണം. അനുവിനാണെങ്കിൽ ഇറച്ചിയും പത്തിരിയും വലിയ ഇഷ്ടമാണ്. അവന് അമ്മ ചായയും കഞ്ഞിയും വച്ചു കൊടുത്തു. അവന്റെ മുഖം ചുവന്ന് ദേഷ്യം വന്നിട്ട് എനിക്ക് പത്തിരിയും ഇറച്ചിയും മതി. അമ്മ പറഞ്ഞു വേണ്ട വേണ്ട നിനക്ക വയറുവേദനയ്ലല്ലേ .കഞ്ഞി കുടിച്ചാൽ മതി. അപ്പോൾ അനു ഓർക്കുകയാണ് കഷ്ടം സ്ക്കൂളിൽ പോയാമതിയായിരുന്നു. ഇനി ഞാൻ എങ്ങനെ ഇറച്ചിക്കഴിക്കും. എന്റെ ദൈവമേ.................ഇങ്ങലെയൊരു തിരിച്ചടി ഞാൻ പ്രതീക്ഷിച്ചില്ലാ.
സംഘടനകൾ
- കെ സി എസ് എൽ
കുട്ടികളിൽ പഠനത്തോടൊപ്പം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വിശ്വാസത്തിന്റെയും കതിരുകൾ വളർത്താൻ കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗ് സജീവമായി പ്രവർത്തിക്കുന്നു. കെ.സി. എസ് എൽ -ന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും, സംസഥാന തല മത്സരങ്ങളിൽ വരെ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.
- ഡി സി എൽ
കെ സി എസ് എൽ പോലെ തന്നെ കുട്ടികളിൽ പഠനത്തോടൊപ്പം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വിശ്വാസത്തിന്റെയും കതിരുകൾ വളർത്താൻ സജീവമായി പ്രവർത്തിക്കുന്ന മറ്റൊരു സംഘടനയാണ് ഡി.സി.എൽ. ജാതി മത ഭേദമന്യേ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന സംഘടനയാണിത്.ഡി.സി.എൽ സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയികളാവുകയും ചെയ്യുന്നു.
- ജൂനിയർ റെഡ്ക്രോസ്
ഇന്ത്യൻ റെഡ്ക്രോസ് സൊസയിറ്റിയുടെ വിദ്യാർത്ഥി പ്രസ്ഥാനമായി പ്രവർത്തിക്കുന്ന ജൂനിയർ റെഡ്ക്രോസ് സൊസെെറ്റി, നമ്മുടെ സ്ക്കൂളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.ജൂൺ മാസത്തിൽ തന്നെ സ്ക്കൂളിലെ പ്രവർത്തനം ആരംബിച്ചു. AUGUST 15, INDEPENDENCE DAY യോടനുബന്ധിച്ചു നടന്ന പരേഡിൽ നമ്മുടെ സാകൂലിൽ നിന്നും പങ്കെടുക്കുകയും, രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. RED CROSS ന്റെ ആഭിമുഖ്യത്തിൽ സ്കൂള്തല ക്വിസ് മത്സരം നടത്തുകയുണ്ടായി. 10 ാം തരത്തിലെ ആഞ്ചലിൻ എൽഡി ഒന്നാം സ്ഥാനവും, അഞ്ജലി ബാലകൃഷ്ണൻ, ജെൻസ് ജയകുമാർ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. A,B,C ലെവൽ പരീക്ഷകളിൽ നമ്മുടെ വിദ്യാർത്ഥിനികൾ ഉന്നതമായ വിജയം കരസ്ഥമാക്കുകയും ചെയ്തു. 10 ാം ക്ലാസിലെ കുട്ടികൾ ഗ്രേഡ് മാർക്കിന് അർഹത നേടുകയും ചെയ്തു. എല്ലാതരത്തിലും നിസ്തുലമായ സേവനം കാവ്ചവെച്ചുകൊണ്ട് RED CROSS മുന്നേറുന്നു.
മൂല്യബോധനപ്രവർത്തനങ്ങൾ
- സൻമാർഗബോധനക്ലാസുകൾ
കുട്ടികളിൽ മൂല്യബോധവും, സന്മാർഗ്ഗ ചിന്തയും, ഈശ്വര ചിന്തയും വളർത്തിയെടുക്കാൻ സന്മാർഗ്ഗ പഠനം സഹായകമാകുന്നു. എല്ലാ ആഴ്ചയിലും സന്മാർഗബോധനത്തിന് ക്ലാസുംകളിൽ സമയം കണ്ടെത്തുന്നു. അതിരൂപതാ സ്കോളർഷിപ്പിലേയ്ക്ക് 77 പേർ തെരഞ്ഞെടുക്കപ്പെടുകയും അതിൽ 3 പേർക്ക് A+ ഗ്രേഡ് ലഭിക്കുകയും ചെയ്തു..
- കാരുണ്യപ്രവൃത്തികൾ
അപരന്റെ വേദന സ്വന്തം വേദനയാണെന്നു മനസിലാക്കി ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ വിവിധ സേവന പ്രവർത്തനങ്ങളിൽ സ്വമനസാലെ വ്യാപൃതരാകുന്നു. കുട്ടികളുടെ സഹായ സഹകരണത്തോടെ രോഗങ്ങൾ മൂലം കഷ്ടപ്പെടുന്ന കുട്ടികൾക്കോ കുടുംബാംഗങ്ങൾക്കോ ചികിത്സാ സഹായം നൽകി വരുന്നു. ഈ വർഷം ഒരു കുട്ടിയുടെ ഓപ്പറേഷനു വേണ്ടി രണ്ട് ലക്ഷം സമാഹരിച്ചു നൽകി എന്നുള്ളത് സന്തോഷകരമാണ്. 2018-19 ജൂലൈ മാസത്തിൽ മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ ജനങ്ങൾക്ക് വസ്ത്രങ്ങളും പണവും നൽകി സഹായിച്ചു. ആഗസ്റ്റ് മാസത്തിലെ പ്രളയത്തിൽ സ്കൂളിൽ തുറന്ന ക്യാംപിൽ ഏകദേശം 270 പേരോളമുണ്ടായിരുന്നു.ക്യാമ്പിന്റെ അവസാനദിവസം പലവ്യഞ്ജനങ്ങളും വസ്ത്രങ്ങളുമടങ്ങിയ കിറ്റ് നൽകിയാണ് ക്യാമ്പംഗങ്ങളെ വീട്ടിലേക്കു വിട്ടത്.വെള്ളപ്പൊക്കം മാറിയതിനു ശേഷം പ്രളയബാധിതരായ കുട്ടികളിൽ ചിലരുടെയും അധ്യാപകരുടെയും ഭവനങ്ങൾ സിസ്റ്റേഴ്സ് സന്ദർശിച്ചു. പ്രളയത്തിനു ശേഷം സ്കൂൾ തുറന്നപ്പോൾ സ്കൂളിലെ പ്രളയബാധിത കുട്ടികൾക്കായി പാത്രങ്ങൾ, വസ്ത്രങ്ങൾ,ബെഡ്ഷീറ്റുകൾ,പുതപ്പ് എന്നിവ സ്കൂളിൽത്തന്നെ ശേഖരിച്ച് നൽകി.
- ഭവനനിർമ്മാണം
പ്രളയത്തിൽ വീടിന് ഗുരുതരമായ കേടുപാടു സംഭവിച്ച എട്ടാം ക്ളാസ്സിൽ പഠിക്കുന്ന അമിതയ്ക്ക് വീടു വച്ചു നൽകാൻ തീരുമാനിച്ചു. വീടുനിർമ്മാണത്തിനുള്ള ആദ്യഗഢു അമിതയുടെ അമ്മൂമ്മയ്ക്കു കൈമാറുന്നു.
- കൗൺസിലിംഗ്
കുട്ടികൾക്ക് പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കുന്നതിനും, അവരുടെ വളർച്ചയുടെ വിവധഘട്ടങ്ങളിൽ ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകുന്നതിനും ഞങ്ങളുടെ സ്കൂളിലും ഒരു കൗൺസിലിംഗ് സെൽ പ്രവർത്തിക്കുന്നു. ആവശ്യമനുസരിച്ച് കുട്ടികൾക്കും മാതാപിതാക്കൾക്കും വിദഗ്ദ്ധരുടെ സഹായത്തോടെ കൗൺസിലിംഗ് നൽകിവരുന്നു.
- മാതാപിതാക്കൾക്കുള്ള കൗൺസിലിംഗ്
ചില കുട്ടികൾ വീടുകളിൽ വളരെയധികം മാനസികബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്നു കൗൺസിലംഗിൽ വെളിപ്പെട്ടതിൽ നിന്ന് അവരുടെ മാതാപിതാക്കളെ വിളിച്ചു വരുത്തി അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും കൗൺസിലിംഗ് ആവശ്യമുള്ളവർക്ക് അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നു.
- ഭവനസന്ദർശനം
സ്കൂളിലെ എല്ലാ കുട്ടികളുടെയും ഭവനങ്ങൾ സന്ദർശിച്ച് മാതാപിതാക്കളുമായി സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കുകയും അങ്ങനെ കുട്ടികളെ നല്ല പൗരബോധമുള്ളവരായി വളർത്തിക്കൊണ്ടു വരിക എന്നത് സ്കൂലിലെ ഓരോ അധ്യാപകന്റെയും ലക്ഷ്യമാണ്.അതിനായി എല്ലാ അദ്ധ്യാപകരും പരമാവധി ശ്രമിക്കുന്നുണ്ട്.ഓരോ വർഷവും സ്വന്തം ക്ളാസ്സിലെ എല്ലാ കുട്ടികളുടെയും വീടുകൾ സന്ദർശിക്കാൻ എല്ലാ അദ്ധ്യാപകരും പരിശ്രമിക്കുന്നുണ്ട്.
- ദിനാചരണങ്ങൾ
കുട്ടികളുടെ ഒളിഞ്ഞുകിടക്കുന്ന നെെസർഗ്ഗീയ വാസനകളെ വളർത്തിയെടുക്കുന്നതിനായി, വിവിധക്ലബുകളുടെ നേതൃത്വത്തിൽ, ശിശു ദിനം, പരിസ്ഥിതി ദിനം, പോസ്റ്റർ ദിനം, SCHOOL DAY, റിപ്പബ്ലിക്ക്ദിനം, വൃദ്ധ ദിനം തുടങ്ങിയവ സംയുക്തമായി ആചരിക്കുകയുണ്ടായി, ശിശുദിന റാലിയിൽ നമ്മുടെ വിദ്യാലയത്തിലെ കുമാരി ഷിസ്നാ സാജൻ ചാച്ചാജിയായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് നടന്ന റാലിയിൽ നമ്മുടെ കുട്ടികൾ പങ്കെടുത്ത് 2nd നേയുകയുണ്ടായി ഒപ്പം കാഷ് അവാർഡും ലഭിക്കുകയുണ്ടായി.
2019-20 വർഷത്തെ പ്രവർത്തനങ്ങൾ
നവോത്ഥാന കേരളത്തിന് പള്ളിക്കൂടങ്ങൾ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് കാതലായും മൂല്യവത്തായതുമായ വിദ്യാഭ്യാസം പകർന്നു നൽകിയ വി.കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന് പ്രണാമമർപ്പിച്ചുകൊണ്ട് ദീർഘവീക്ഷണത്തേടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി 1920-ൽ എറണാകുളം പട്ടണത്തിന്റെ ഹൃദയഭാഗത്ത് പരിശൂദ്ധ കന്യാമറിയത്തിന്റെ നാമധേയത്തിൽ സ്ഥാപിതമായ ഈ വിദ്യാലയം വിജയ സോപാനങ്ങൾ ചവിട്ടികയറി ശതാബ്ദിയുടെ നിറവിൽ എത്തിനിൽക്കുകയാണ്.
- പ്രവേശനോൽസവം
ഹൃദ്യവും വിപുലവുമായ പ്രവേശനോത്സവം 2019 ജൂൺ 6 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ബഹുമാന്യായ നഗരസഭാ കൗൺസിലർ ശ്രീമതി ഗ്രേസി ജേക്കബ് ഉൽഘാടനം ചെയ്തു.
മാനേജറായ സി. ലിയ സന്ദേശം നൽകി. സ്കൂളിൻെ്റ ആദർശംങ്ങളും നിയമങ്ങളും മാതാപിതാക്കളെയും കുട്ടികളെയും ബോധ്യമാക്കികൊണ്ട് ഹെഡ്മിസ്ട്രസ്സ് സി. ശാലീന സംസാരിച്ചു. എസ്. എസ്. എൽ. എസി. പരീക്ഷയിൽ ഫുൾ A+,9 A+ കിട്ടിയവരെ അനുമോദിച്ചു.നവാഗതരായ കുട്ടികൾക്ക് പഠനോപകരണങ്ങളും മധുരവും നൽകി സ്വീകരിച്ചു. ജൈവ ഉല്പനങ്ങളുടെ ഉപയോഗത്തിലൂടെ പരിസ്ഥിതി സംരക്ഷകരായ പുതുതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്ക് പ്രകൃതി സൗഹൃദ പഠനോപരണങ്ങളായ മഷിപ്പേനയും ബുക്കുകളും വിതരണം ചെയ്തു. അധ്യാപിക ശ്രീമതി സംജ്ഞ ജോസഫ് യോഗത്തിൽ കൃതജ്ഞത അർപ്പിച്ചു.
ഒരു ശതാബ്ദിക്കാലം ഞങ്ങളെ കൈപിടിച്ചു നടത്തിയ പൂർവികർ പകർന്നു തന്ന പൈത്രകത്തിനും പുണ്യത്തിനും നന്ദി പറഞ്ഞുകൊണ്ടും, സർവാചരാചരങ്ങളെയും പരിപാലിക്കുന്ന ഈശ്വര ചൈത്യനത്തിനു മുൻപിൽ ശിരസ്സു നമിച്ചുകൊണ്ടും ഞങ്ങൾക്ക് കാവലായ പരിശുദ്ധഅമ്മയുടെ മാധ്യസ്ഥം യാചിച്ച് കൊണ്ടും ഫാ. ഡേവിസ് മാടവനയുടെ കാർമികത്വത്തിൽ ദിവ്യ ബലിയർപ്പിച്ചു പുതിയ സ്കൂൾ വർഷത്തുനു തുടക്കം കുറിച്ചു.
- പരിസ്ഥിതിദിനം
ഔഷധച്ചെടികൾ നട്ടുകൊണ്ടായിരുന്നു ഈവർഷത്തെ പരിസ്ഥിനം ആഘോഷിച്ചത്.
സെൻ്റ ജോസഫ് ബി. എഡ്. കോളേജ നാച്വറൽ സയൻസ് അധ്യപിക ശ്രീമതി ഡിനി കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്യുകയും പ്രകൃതിസംരക്ഷണത്തിൻെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ മത്സരവും ക്യുസ് മത്സരവുംവടത്തി സമ്മാനങ്ങൾ നൽകി. 60 പച്ചക്കറികിറ്റുകൾ വാങ്ങി പച്ചക്കറിതൈകളും വിത്തുകളും നട്ടു.
ലിറ്റിൽ കൈറ്റ്സ് ഏകദിനക്യാംപ്
ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ഉൽഘാടനക്യാംപ് ജൂൺ 14 ന് മാസ്റ്റർ ട്രെയ്നർ റസീന ടീച്ചറുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.
- വായനാവാരം
ജൂൺ 19 മുതൽ ഒരാഴ്ചത്തേക്ക് വായനാവാരം ആചരിച്ചു. കുട്ടികൾ വിവിധ മതഗ്രന്ഥങ്ങളിൽ നിന്നുള്ള ഭാഗങ്ങളും വിവിധഭാഷകളിലെ ഗ്രന്ഥഭാഗങ്ങളും ഉൾപ്പെടുത്തി അസ്സംബ്ളിയിൽ വായനാവാരം ആഘോഷിച്ചു.ജുൺ 25 വരെ ഒരോ ദിവസവും സ്കൂൾ അസംബ്ലിയിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സംസ്കൃതം, എന്നിങ്ങനെ വിവിധ ഭാഷകളിൽ കഥ, കവിത, ലേഖനങ്ങൽ, മഹത് വചനങ്ങൾ, ദിവ്യ ഗ്രന്ഥപാരായണം എന്നിവ സംഘടിപ്പിക്കുകയുണ്ടായി. വായനാവാരവുമായി ബന്ധപ്പെടുത്തി ക്വിസ്, വായനാമത്സരം, പോസ്റ്റർ മത്സരം എന്നിവ നടത്തി.
- പഠനപ്രവർത്തനങ്ങൾ
സമഗ്ര വ്യക്മത്വ വികസനം ലക്ഷ്യമാക്കി സാഹിത്യ സമാജം വിദ്യാരംഗം കലാ സാഹിത്യ, കെ. സി. എസ്. എൽ , കാത്തലിക് ഗിൽഡ് , ഡി. സി. എസ്. എൽ, സ്പോർട്ട്സ്- ആർട്ട്സ്,വർക്ക് എക്സ്പീരിയൻസ്, പരിസ്ഥിതി ക്ലബുകൾ എന്നിവ ഊർജ്ജസ്വലമായി പ്രവർത്തിച്ചു വരുന്നു.
- ക്ളബ് രൂപീകരണം
വിദ്യാരംഗം, പ്രവർത്തിപരിചയക്ലബ്,ശാസ്ത്രക്ളബ്,ഗണിതക്ളബ് തുടങ്ങി വിവിധ ക്ളബുകളിൽ ജൂൺ 26ന് പുതിയ അംഗങ്ങളെ ചേർത്തു
- യോഗാദിനം
ജൂൺ 21 ന് കായികാധ്യാപകരുടെ നേതൃത്വത്തിൽ യോഗാദിനം നടത്തപ്പെട്ടു.പൂർവ വിദ്യാർത്ഥിനി മെറിൻ കുരുവിള കുുട്ടികൾക്ക് യോഗാഭ്യാസങ്ങൾ നൽകി.ദിവസേന യോഗാഭ്യാസം നടത്തേണ്ടത്തിൻ്റ ആവശ്യകകതെയെക്കുറിച്ച് ക്ലാസ് എടുത്തു.
- ലോക ലഹരി വിരുദ്ധ ദിനം*
ജൂൺ 26ാം തീയതി ലോക ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് അഭിവന്ധ്യകർദിനാൾ ജോർജ് ആലഞ്ചേരി പിതാവി ലഹരി വിരുദ്ധ സന്ദേശം നൽകി. അഡ്വ.ഷംസുദ്ദീൻ,സൈബർ പോലീസ് മേധാവി ശ്രീ ചന്ദ്രപാലൻ,അഡ്വ. ചാർളി ബോധവൽക്കരമ സന്ദേശം നൽകി.
- ലോക ദാരിദ്ര്യ ദിനം
ജൂൺ28 മുതൽ എല്ലാ വ്യാഴാഴ്ചകലിലും വിശക്കുന്ന വയറിന് ഒരു നേരത്തെ ഭക്ഷണമെന്ന സത്ഉദ്ദേശത്തോടെ പൊതിച്ചോറു വിതരണം കാര്യക്ഷമമായി നടത്തുന്നു.
- ബഷീർ ദിനം
ജൂലൈ 5-ാം തിയതി ബഷീർദിനത്തോടനുബന്ധിച്ച് ബഷീർ അനുസ്മരണം നടത്തുകയും ബഷീറിനെക്കുറിച്ച് ലേഖനം അസംബ്ലിയിൽ അവതരിപ്പിക്കുകയും ബഷീർ കൃതികളുടെ അവതരണം നടത്തുകയും ചെയ്തു.
- അധ്യാപക രക്ഷകർത്തൃ യോഗം*
സ്ക്കൂളിന്റെ സമഗ്രവും സമ്പൂർണ്ണവുമായ വളർച്ചയ്ക്കു വേണ്ടി അക്ഷീണം പ്രയത്നിക്കുന്ന അധ്യാപക രക്ഷ്കർത്തൃ സംഘടനയുടെ പ്രഥമ യോഗം ജൂലൈ തീയതി കൂടുകയും മാതാപിതാക്കളെ ക്ലാസ് അടിസ്ഥാനത്തിൽ വിളിച്ചുകൂട്ടി ക്ലാസ് പി. ടി. എ. നടത്തുകയും ഓരോ ക്ലാസിൽ നിന്ന് മാതാപിതാക്കളെയും തെരെഞ്ഞടുക്കുകയും ഉച്ചയ്ക്ക് ഒരു മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരുമിച്ച് കൂടൂകയും ചെയ്തു. ബഹു. പി. ടി. എ. പ്രസിഡൻ്റ അഡ്വ. ജോർജ്ജ് സക്കറിയായുടെ നേതൃത്വത്തിൽ പി. ടി. എ. ജെനറൽ ബോഡി കൂടി ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.റവ.ഫാ. ഡോ. ജോർജ്ജ് മുളവരിയ്ക്കൽ പുതുതലമുറയെ മൂല്യബോധമുള്ളവരായി എങ്ങനെ വളർത്താം എന്ന വിഷയത്തെക്കുറിച്ച് മാതാപിതാക്കൾക്ക് ക്ലാസെടുത്തു.എസ്. എസ്. എൽ. എസി. പരീക്ഷയിൽ ഫുൾ A+ ഉം A ഗ്രേഡും നേടിയ വിദ്യാർത്ഥിനികളെ യോഗത്തിൽ ട്രോഫികൾ നൽകി ആദരിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തോടനുബന്ധിച്ച് എല്ലാ മാസവും ക്ലാസ് പി. ടി. എ. സംഘടിപ്പിക്കുകയും കുട്ടികളുടെ പഠന നിലവാരം അധ്യാപകരും രക്ഷാകർത്താക്കളും വിലയിരുത്തുകയും ചെയ്യുന്നു.
- പി. ടി. എ. എക്സിക്യൂട്ടീവ് മീറ്റിംഗ്
ജൂലൈ 29-ാം പി. ടി. എ. എക്സിക്യൂട്ടീവ് കൂടി. ഈ വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷത്തെ പി. ടി. എ. പ്രസിഡൻ്റ അഡ്വ. ജോർജ്ജ് സക്കറിയായെ തന്നെ പി. ടി. എ. പ്രസിഡണ്ടായി തിരഞ്ഞെടുത്തു.വൈസ് പ്രസിഡണ്ടായി ശ്രീ. കെ. സന്തോഷിനെയും 11 എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.
- സാഹിത്യസമാജം ഉൽഘാടനം
അക്കാദമിക വർഷത്തെ സാഹിത്യസമാജം പ്രവർത്തനങ്ങളുടെ ഉൽഘാടനം ഓഗസ്റ്റ് 1 വ്യാഴാഴ്ച പ്രശസ്ത സിനിമ സംവിധായകനും മിമിക്രികലാകാരനുമായ ശ്രീ വിപിൻ ജോർജ് നിർവ്വഹിച്ചു.തൃപ്പൂണിത്തറ ഫറോന അസ്സി. വികാരി. ഫാ. ക്രിസ്റ്റി മഠത്തിൽ അധ്യക്ഷത വഹിച്ചു. സാഹിത്യസമാജം, കെ. സി. എസ്. എൽ., ഡി. സി. എൽ., എന്നിവയുടെ സജീവ പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ അന്തർലീനമായ സർഗ്ഗവാസനകൾ ഉണർത്തി പ്രോത്സാഹിക്കണമെന്നും ഉദ് ബോധിപ്പിച്ചു. കുട്ടികളുടെ മനോഹരമായ കലാവിരുന്നും കാഴ്ച്ചവെച്ചു.
- യുവജനോൽസവം
ഈ വർഷത്തെ സ്കൂൾ യുവജനോൽസവം ഓഗസ്റ്റ് 8, 16 തീയതികളിലായി വിവിധ കലാമൽസരങ്ങളോടെ നടത്തപ്പെട്ടു.ക്ലാസ്സ് അടിസ്ഥാനത്തിൽ സ്ക്കൂളിലെ എല്ലാ കുട്ടികളും മത്സരത്തിൽ പങ്കെടുത്തു.എല്ലാ ഇനങ്ങളിലും മത്സരം നടത്തി ഏറ്റവും കൂടുതൽ പോയിന്റ് ഉള്ള ക്ലാസ്സിന് സമ്മാനം നൽകി. [പ്രമാണം:26038 school yf.jpg|thumb|school youth festival]] ലോകസംഗീത ദിനം ജൂൺ 21 ന് സംഗീത അധ്യാപികയുടെ നേതൃത്വത്തിൽ സംഗീത ദിനം ആചരിച്ചു. വിവിധ സംഗീത മേഖലകളിലെ വ്യത്യസ്തൃ തയാർന്ന സംഗീത രൂപങ്ങൾ അസബ്ലിയിൽ കുട്ടികൾ തന്നെ അവതരിപ്പിച്ചു. വിവിധ സംഗീത ഉപകരണങ്ങൾ കുട്ടികൾ വായിച്ചു സംഗീതദിനത്തിൻ്റെ പ്രാധാന്യം കുട്ടികളിൽ പുതിയ അവബോധം സൃഷ്ടിച്ചു. സ്കൂൾ ബാൻ്ഡ് 21 കുട്ടികൾ അംഗങ്ങളായ സ്കൂൾ ബാൻ്ഡ് ഈ വിദ്യാലയത്തിന് ഒരു മുതൽക്കുട്ടാണ്. വളരെ അച്ചടക്കത്തോടെയെും ഭംഗിയോടെയും സ്കൂൾ ബാൻ്ഡ് തങ്ങളുടെ പ്രകടനം നടത്തി വരുന്നു. സ്വാതന്ത്യ ദിനം, റിപ്പബ്ലിക്ക് ദിനം, ശിശു ദിനം എന്നീ പ്രധാന ദിവസങ്ങളിൽ നടത്തിവരുന്ന പരേഡിൽ സ്കൂൾ ബാൻഡ് മികച്ച പ്രകടനം കാഴ്ചവെയ്ക്കാറുണ്ട്.
പഠനോത്സവം 2019 _2020 2019 ഫെബ്രുവരി എട്ടിന് കുട്ടികളുടെ പഠന മികവു തെളിയിക്കുന്ന രീതിയിൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ പഠന പ്രദർശനങ്ങളും ഭാഷാ കര കരകൗശല കലാപ്രദർശനങ്ങളും നടത്തുകയുണ്ടായി. കുട്ടികളുടെ പ്രതിഭകളെ ഉന്നതിയിലേക്ക് കൊണ്ടുവരുവാൻ ഈ മികവുത്സവം സഹായിച്ചു. 20l9 സെപ്റ്റംബർ 18 ആം തിയതി സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തുകയുണ്ടായി എല്ലാ കുട്ടികളും ഇതിൽ പങ്കെടുത്തു പ്രളയം തുടരെ തുടരെ ഉണ്ടായ പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാനായി സെൻ്റ് മേരീസ് സി.ജി.എച്ച്.എസ്. എസ്സിലെ കുട്ടികളും അധ്യാപകരും പി ടി എ അംഗങ്ങളും ഒത്തുചേർന്ന് വലിയ ഒരു സഹായം തന്നെ പ്രളയം മൂലം ദുരിതം അനുഭവിക്കുന്നവരുടെ കുടുംബങ്ങളിലേയ്ക്ക് എത്തിക്കാൻ സാധിച്ചു. മേയർ സൗമിനി ജയൻ മുഖ്യാതിഥിയായി സ്കൂൾ ഇലക്ഷൻ സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്തിത്വൽ 2019ലെ ഇലക്ഷൻ കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു. ഇത്തവണത്തെ ഇലക്ഷനിലൂടെ എങ്ങനെയാണ് ദേശീയ തലത്തിൽ ഒരു തെരഞ്ഞെടുപ്പ് നടത്തേണ്ടത് എന്ന പൂർണ്ണമായ അവബോധം കുട്ടികളിൽ സൃഷ്ടിക്കുന്ന തരത്തിലുള്ളതായിരുന്നു.ഇത് കുട്ടികളിൽ ജനാധിപത്യ ബോധമുളവാക്കാൻ സാധിച്ചു
മറ്റു പ്രവർത്തനങ്ങൾ
- എസ് എസ് എൽ സി സ്പെഷ്യൽ കോച്ചിംഗ്
ഓരോ വർഷവും പത്താം ക്ലാസിലെ കുട്ടികൾക്ക് സ്പെഷ്യൽ കോച്ചിംഗ് നടത്തി വരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം അധ്യയന വർഷാരംഭം മുതൽ നൽകുന്നു. ഓരോ വിഷയത്തിനും പ്രത്യേക പരിശീലനം അതാത് വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർ നൽകുന്നു.
- മലയാളതിളക്കം
അടിസ്ഥാന ഭാഷനൈപുണികളുടെ വികാസമാണ് മലയാള തിളക്കത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. മലയാളം എഴുതാനും വായിക്കാനും ബുദ്ധിമുട്ടനുഭവപ്പെടുന്ന കുട്ടികൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലനമാണിത്. കുട്ടികളുടെ തെറ്റുകൾ അവർ സ്വയം കണ്ടെത്തുകയും തിരുത്തുകയും ചെയ്യുന്ന വിധത്തിലാണ് മൊഡ്യൂളുകൾ ക്രമീകരിച്ചിരിക്കുന്നത്.
- ശ്രദ്ധ
എട്ടാം ക്ലാസിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുവേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടിയാണ് ശ്രദ്ധ. ഓരോ ക്ലാസിൽ നിന്നും പരിശീലനം ആവശ്യമായ കുട്ടികളെ ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ കണ്ടെത്തുകയും ഓരോ ദിവസവും അവരുടെ ആവശ്യമനുസരിച്ച് പരിശീലനം നൽകുകയും ചെയ്യുന്നു.
- നവപ്രഭ
ഒമ്പതാം ക്ലാസിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുവേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടിയാണ് ശ്രദ്ധ. ഓരോ ക്ലാസിൽ നിന്നും പരിശീലനം ആവശ്യമായ കുട്ടികളെ ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ കണ്ടെത്തുകയും ഓരോ ദിവസവും അവരുടെ ആവശ്യമനുസരിച്ച് പരിശീലനം നൽകുകയും ചെയ്യുന്നു.
- ഹരിതോത്സവം
പ്രകൃതിയോടൊന്നിച്ച് ജീവിക്കുവാൻ, വിദ്യാലയത്തെ ഹരിതാഭമാക്കുവാൻ ഞങ്ങളുടെ സ്കൂളിലും ഹരിതോത്സവത്തിന് തുടക്കം കുറിച്ചു.പൊതു വിദ്യാലയങ്ങളെ ജൈവവൈവിധ്യ ഉദ്യാനങ്ങളാക്കി മാറ്റുക ഹരിതാവബോധം വിദ്യാലയങ്ങളിലൂടെ സമൂഹത്തിലേയ്ക്ക് പ്രസരിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി പൊതു വിദ്യാഭ്യാസവകുപ്പും സമഗ്ര ശിക്ഷാ അഭിയാനും, ഹരിത കേരള മിഷനും സംയുക്തമായിസംഘടിപ്പിക്കുന്ന പരിപാടിയാണ് ഹരിതോത്സവം. പത്ത്പ്രകൃതി ദിനാചരണങ്ങൾ പത്ത് ഉത്സവങ്ങളായി ആഘോഷിക്കുകയാണ് ഈ പദ്ധതിയിലൂടെ.
- ഭവന സന്ദർശനം
കുട്ടികളെ അടുത്തറിഞ്ഞാൽ അധ്യാപനം സുഗമവും സുഖകരവുമാക്കാം. ഒരു കുട്ടിയെ പൂർണമായി മനസിലാക്കുവാൻ സാധിച്ചാൽ അവരുടെ ഉള്ളിൽ എളുപ്പത്തിൽ കയറി പറ്റാനാകും. അത്രയും നാൾ സ്കൂളിലെ ടീച്ചർ ആയിരുന്നത് അന്നു മുതൽ എന്റെ ടീച്ചറാകും. അതിന് ഏറ്റവും നല്ല മാർഗമാണ് കുട്ടികളുടെ ഭവന സന്ദർശനം. എല്ലാ അധ്യാപകരും തങ്ങളാൽ കഴിയുന്ന വിധത്തിൽ കുട്ടികളുടെ ഭവനം സന്ദർശിക്കുന്നു. ഒരു വർഷം കൊണ്ട് എല്ലാ കുട്ടികളുടെയും വീടുകൾ അധ്യാപകർ സന്ദർശിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1925-1934 : റവ. സിസ്റ്റർ ലിറ്റിൽ തെരേസ സി എം സി
1934-1963 : റവ. സിസ്റ്റർ ടെറസിറ്റ സി എം സി
1963-1976 : റവ. സിസ്റ്റർ മേരി കൊർദുല സി എം സി
1976-1990 : റവ. സിസ്റ്റർ മരിയ ടെസ്സി സി എം സി
1990-1996: റവ. സിസ്റ്റർ ഏലിയാമ്മ ജോസഫ് സി എം സി(റവ. സിസ്റ്റർ സുധ)
1996-2005 : റവ. സിസ്റ്റർ റോസമ്മ പി പി സി എം സി(റവ. സിസ്റ്റർ ലീനാ പോൾ)
2005-2007 : റവ. സിസ്റ്റർ പുഷ്പമ്മ ആന്റണി സി എം സി(റവ. സിസ്റ്റർ പാവന)
2007-2010 : റവ. സിസ്റ്റർ ത്രേസ്യാക്കുട്ടി പി ജെ സി എം സി(റവ. സിസ്റ്റർ പ്രസൂന)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സിനിമാതാരങ്ങൾ : മുത്തുമണി സോമസുന്ദരൻ,ജ്യോതിർമയി
- ഗായികമാർ : മഞ്ജു മേനോൻ,സ്മിത പി ഗിരിജൻ, ലിജി ഫ്രാൻസിസ്
- അഞ്ജു ക്ളീറ്റസ് : ജഡ്ജി
- ദീപ്തി മേരി വർഗീസ് : എ ഐ സി സി അംഗം
- സ്ലെഷിൻ സെൽവി : IBM എൻജിനീയർ
- നിസാ സലീം ന്യൂക്ളിയാർ സയൻസിൽ Australian Institute of nuclear Science and Engineering ൽ നിന്നും ഗോൾഡ് മെഡൽ നേടി
വഴികാട്ടി
{{#multimaps:9.982936, 76.278023|zoom="5"|width=800px| zoom = 16}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
എറണാകുളം ബാനർജി റോഡിൽ സരിത തീയേറ്റർ ബസ് സ്റ്റോപ്പിൽ നിന്നും ഏകദേശം 100 മീറ്റർ തെക്കോട്ടു മാറി മാർക്കറ്റ് റോഡിൽ സ്ഥിതിചെയ്യുന്നു.