എൽ എഫ് എച്ച് എസ്സ് വടകര

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എൽ എഫ് എച്ച് എസ്സ് വടകര
വിലാസം
വടകര

ഒലിയപ്പുറം പി ഒ, കൂത്താട്ടുകുളം
,
686662
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1930
വിവരങ്ങൾ
ഫോൺ04852251222
ഇമെയിൽvadakaralfhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്28009 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.വൽസമ്മ മാത്യു
അവസാനം തിരുത്തിയത്
21-02-201928009
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന കൂത്താട്ടുകുളം പഞ്ചായത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന അനശ്വര കലാലയമാണ്‌ വടകര ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ. വടകര ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ്‌ ഒരു എൽ.പി. സ്‌കൂൾ ഇവിടെ പണിതുയർത്തിയത്‌. 1930-31 കാലഘട്ടത്തിലാണ്‌ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്‌. തുടർന്ന്‌ ഇത്‌ ഒരു ഹൈസ്‌കൂൾ ആയി ഉയർത്തപ്പെട്ടു. പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ലിറ്റിൽ ഫ്‌ളവർ ഗേൾസ്‌ ഹൈസ്‌കൂൾ വടകര എന്ന പേരിലാണ്‌ ഈ സ്‌കൂൾ അറിയപ്പെട്ടിരുന്നത്‌. 73 വർഷങ്ങൾക്കുശേഷം 2004-ൽ ആൺകുട്ടികൾക്കു കൂടിയുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന്‌ അംഗീകാരം നേടിക്കൊണ്ട്‌ ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ വടകര എന്നപേരിൽ ഈ സ്‌കൂൾ അറിയപ്പെടുന്നു.

ചരിത്രം

വടകര ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ്‌ ഒരു എൽ.പി. സ്‌കൂൾ ഇവിടെ പണിതുയർത്തിയത്‌. 1930-31 കാലഘട്ടത്തിലാണ്‌ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്‌. തുടർന്ന്‌ ഇത്‌ ഒരു ഹൈസ്‌കൂൾ ആയി ഉയർത്തപ്പെട്ടു. പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ലിറ്റിൽ ഫ്‌ളവർ ഗേൾസ്‌ ഹൈസ്‌കൂൾ വടകര എന്ന പേരിലാണ്‌ ഈ സ്‌കൂൾ അറിയപ്പെട്ടിരുന്നത്‌. 73 വർഷങ്ങൾക്കുശേഷം 2004-ൽ ആൺകുട്ടികൾക്കു കൂടിയുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന്‌ അംഗീകാരം നേടിക്കൊണ്ട്‌ ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ വടകര എന്നപേരിൽ ഈ സ്‌കൂൾ അറിയപ്പെടുന്നു. 1954 മാർച്ചിൽ ആണ്‌ ഈ സ്‌കൂളിലെ ആദ്യബാച്ച്‌ എസ്‌.എസ്‌.എൽ.സി. പരീക്ഷ എഴുതിയത്‌. ആൺകുട്ടികളുടെ ആദ്യബാച്ച്‌ 2007 മാർച്ചിലും. ആകെ 54 ബാച്ച്‌ കുട്ടികളാണ്‌ എസ്‌.എസ്‌.എൽ.സി. പരീക്ഷയെഴുതി ഈ സ്ഥാപനത്തിൽ നിന്നും കടന്നുപോയിട്ടുള്ളത്‌. ജീവിതത്തിന്റെ വിവിധ തുറകളിൽ സേനവമനുഷ്‌ഠിക്കുന്ന പ്രഗത്ഭരായ വ്യക്തികളെ വാർത്തെടുക്കുവാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്‌. ഉന്നതമായ പഠനനിലവാരവും ആദ്ധ്യാത്മിക ശിക്ഷണവും ഈ സ്‌കൂളിന്റെ സവിശേഷതയാണ്‌. പല വർഷങ്ങളിലും എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ 100% വിജയം നേടിയിട്ടുള്ള ഈ സ്‌കൂൾ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും മികവു പുലർത്തുന്ന സ്‌കൂളുകളിൽ ഒന്നാണെന്നുള്ളത്‌ പ്രത്യേകം പ്രസ്‌താവ്യമാണ്‌.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കുട്ടികൾക്ക് ആവശ്യമായ വെള്ളം, ബാത്ത്റൂം സൗകര്യങ്ങൾ , സ്കൂൾ ബസ്സുകൾ , സൈക്കിൾ ഷെഡ് , മൾട്ടീമീഡിയാ റൂം , 9 ഹൈടെക് ക്ലാസ് മുറികൾ, രണ്ട് കംമ്പൂട്ടർ റൂം , കായിക പരിശീലനത്തിനുള്ള ഉപകരണങ്ങൾ , സയൻസ്,കണക്ക്, സോഷ്യൽ സയൻസ് ലാബുകൾ . ഹൈസ്കൂളിനും U.Pക്കും പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം എല്ലാം ഹെസ്‍‌കൂൾ ക്ലാസ്സുകളിലും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

സബ് ജില്ല സ്കൂൾ യുവജനോത്സവം നവംബർ 23,24,25 തീയതികളിൽ കൂത്താട്ടുകുളം ഇൻഫന്റ് ജീസസിൽ നടന്നു.


* സ്കൗട്ട് & ഗൈഡ്സ്.

  • ബാന്റ് ട്രൂപ്പ്.

* ക്ലാസ് മാഗസിൻ. * വിദ്യാരംഗം കലാ സാഹിത്യ വേദി.

ക്ലബ്ബ് പ്രവർത്തനങ്ങൾ.

= ഗണിതക്ലബ്ബ്

അഭിനന്ദന‌‌ങ്ങൾ

ജില്ലാ ഗണിതമേളയിൽ other chart ൽ 1 st Agrade നേടി S KRISHNENDU


Geometrical chart 111 rd A grade- ARYA MANIYAN


ഗണിതക്ലബ്ബ് _ Teacher incharge Sr.Maria Mundackal എറണാകുളം ജില്ലാ ഗണിതമേളയിൽ OVER ALL നേടിയ ഗണിതക്ലബ് അംഗങ്ങൾ പ്രമാണം:28009 5.jpeg ഗണിതക്ലബ്ബ് ഉദ്ഘാടനം 22/06/2011 ൽSchool H M ശ്രീമതി മിനി മോൾ നിർവ്വഹിച്ചു. .സി. മരിയ മുണ്ടക്കൽ നേതൃത്വം നൽകുന്നു.70 ഓളം കുട്ടികൾ ഇതിൽ സജീവമായി പ്രവർത്തിക്കുന്നു . ഗണിതശാസ്ത്രമേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രത്യേകപരിശീലനം നൽകുന്നു

കഴിഞ്ഞ വർഷം ഗണിതമേളയിൽ ഒന്നാം സ്ഥാനം നേടിയ ഗണിത ക്ലബ്ബ് അംഗങ്ങൾ

സെമിനാർ അവതരണം

2011-2012 ഗണതമേള 11/08/2011,12/08/2011 എന്നി തിയതികളിലായി നടത്തപ്പെട്ടു വിവിധ ഇനങ്ങളിലായി 50 കുട്ടികളോളം പങ്കെടുത്തു. ഉന്നതനിലവാരം പുലർത്തിയ കുട്ടികൾക്ക് സമ്മാനം നൽകി.,

I.T ക്ലബ്ബ്

2011-2012 - കൂത്താട്ടുകുളം സബ് ജില്ലാ I.T മേളയിൽ Over all നേടിയ I.T ക്ലബ് അംഗങ്ങൾ

itclub

' I.T ക്ലബ്ബ് പ്രവർത്തനങ്ങൾ സജ്ജീവമായി നടത്തുന്നു. ക്ലബ്ബ് അംഗങ്ങൾക്ക് പ്രത്യേകപരിശീലനപരിപാടികൾ നടപ്പിലാക്കുന്നു.' ക്ലബ്ബ് അംഗങ്ങൾ ചേർന്ന്

ഒരു ബ്ലോഗ് ഉണ്ടാകിയിട്ടുണ്ട്. lfhsvadakara.blogspot.com . മലയാളം , ഹിന്ദി ടൈപ്പിംഗിൽപ്രത്യേകപരിശീലനം നൽകുന്നു.


ആനിമേഷൻ സിനിമാനിർമ്മാണത്തിൽ പരിശീലനം പൂർത്തിയാക്കിയവർ

FREE SOFTWARE ദിനാചരണം പ്രഭാഷണം മാസ്റ്റർ അലൻ ജോസ്'

I T പ്രവർത്തനറിപ്പോർട്ട് സി. ട്രീസാ ജോസഫ്(SITC) പ്രതിജ്ഞ മാസ്റ്റർ അനന്ദു എം നായർ(SSITC) 2010-2011 - കൂത്താട്ടുകുളം സബ് ജില്ലാമത്സരത്തിൽ ഓവറോൾ നേടിയ I.T CLUB അംഗങ്ങൾ

I.T ക്ലബ്ബിലെ കുട്ടികൾക്ക് മലയാളം ,ഹിന്ദി ടൈപ്പിങ്ങ് , PAINTING, മൾട്ടീമീ‍ഡിയ, WEBPAGE ഇവയിൽ പ്രത്യേക പരിശീലനം നൽകുന്നു.

രക്ഷിതാക്കൾക്കുള്ള I.C.T ബോധവൽക്കരണ പരിപാടി

വടകര ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ വച്ചുനടന്ന രക്ഷകർത്താക്കൾക്കുവേണ്ടിയുള്ള ഐ.ടി ബോധവൽക്കരണ സെമിനാർ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രിമതി.മിനിമോൾ ഉദ്ഘാടനം ചെയ്തു. പ്രസ്തുത യോഗത്തിൽ സ്കുൾ കോഡിനേറ്റർ സി.ലിറ്റിൽ തെരസ് സ്കൂൾ ഐ.ടി ക്ലബ്ബ് പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. സ്റ്റുഡന്റ് കോഡിനേറ്റർ അനന്ദു എം നായർ പുകവലിയുടെ അപകടങ്ങൾ കാണിക്കുന്ന ഒരു പ്രസന്റേഷൻ അവതരിപ്പിച്ചു. സ്കൂൾ റിസോഴ്സ്സ് , വിക്ടേഴ്സ് ചാനൽ ,സ്കൂൾ വിക്കി, സ്കൂൾ ബ്ലോഗ് ഇവപരിചയപ്പെടുത്തി,സൈബർ കുറ്റകൃത്യങ്ങൾ ,ഇന്റർനെറ്റിന്റെ ദുരുപയോഗം ഇവ ശ്രദ്ധയിൽപ്പെടുത്തി.ആനിമേഷൻ സിനിമാ നിർമ്മാണം, ഓഡിയോ , വിഡിയോ എഡിറ്റിങ്ങ് ഇവയിൽ കുട്ടികൾക്ക് ലഭിക്കുന്ന പരിശീലനം രക്ഷിതാക്കൾക്ക് നേരിൽകാണാൻ സാധിച്ചു.രക്ഷിതാക്കൾ ഈ സെമിനാറിനെ അഭിനന്ദിക്കുകയും കംമ്പ്യൂട്ടർ പഠിക്കുവാനുള്ള താല്പര്യം അറിയിക്കുകയും ചെയ്തു.

സോഷ്യൽസയൻസ് ക്ലബ്'

കൂത്താട്ടുകുളം സബ് ജില്ലാ മേളയിൽ H.S വിഭാഗം രണ്ടാസ്ഥാനവും U.P വിഭാഗം ഒന്നാം സ്ഥാനവും നേടിയ ക്ലബ് അംഗങ്ങൾ

സോഷ്യൽസയൻസ് ക്ലബിന്റെ ഉദ്ഘാടനം 21/7/2011 ന് നടത്തപ്പെട്ടു.

സയൻസ് ക്ലബ്

സയൻസ് ക്ലബിന്റെ ഉദ്ഘാടനം നടത്തപ്പെട്ടു . അന്താരാഷ്ട്ര രസതന്ത്ര വർഷത്തോടനുബന്ധിച്ച് ഉപജില്ലാ തലത്തിൽ നടത്തിയ സെമിനാറിൽ നിഖിതാ മരിയാ ജോസ് രണ്ടാസ്ഥാനത്തിന് അർഹയായി

ചെസ്സ് ക്ലബ്ബ്

സ്കൂൾ തല ചെസ്സ് മത്സരത്തിൽ പങ്കെടുത്തവർ ചെസ് സമ്മാനർഹരായവർ H. S വിഭാഗം , U. P വിഭാഗം

കാർഷികക്ലബ്ബ്

കാർഷിക ക്ലബ്ബ് അംഗങ്ങൾക്ക് കൃഷിയിൽ പ്രത്യേകപരിശീലനം നൽകുന്നു.സംസ്ഥാനതലത്തിൽ ഈ സ്കൂൾ ഹരിത ക്ലബ്ബ് അവാഡിന് അർഹരായി.സ്കൂൾ പരിസരത്ത് വിവിധ തരം പച്ചക്കറികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.

വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ പഞ്ചായത്ത് മെംബർ , കൃഷിഓഫീസർ എന്നിവർ

സംഘടനകൾ

  • DCL, KCSL, എന്നി സംഘടനകളിൽ കുട്ടികൾ പ്രവർത്തിക്കുന്നു.

മേഖലാതലത്തിൽ ഓവറോൾ നേടിയ D.C.L, K.C.S.L അംഗങ്ങൾ

സ്കൂൾ പ്രവർത്തനങ്ങൾ

ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ചു നടത്തപ്പെട്ട സ്കൂൾ പരിസര സുചീകരണ വാരം

സ്കൂൾ തല കായികമേള


സ്കൂൾ പാർലമെന്റ് സ്കൂൾ ലീഡർ മാസ്റ്റർ ഡാലസ് പീറ്റർ ചെയർ പേഴ്സൺ കുമാരീ നിമിഷ തോമസ്

 വകുപ്പ് മന്ത്രിമാർ

പാർലമെന്റ് അംഗങ്ങൾ പ്രവേശനോത്സവം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണം പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങൾ ചിത്രരചനാമത്സരം ഉപന്യാസമത്സരം കുട്ടികൾക്ക് പോഷകാഹാരമായി പാൽ നൽകുന്നു. കുട്ടികളിൽ വായനശീലം വളർത്തുകഎന്ന ലക്ഷ്യത്തോടെ ഈ സ്കൂളിലെ V.B യിലെ കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ ചേർത്ത് ഉണ്ടാക്കിയ ലൈബ്രറിയുടെ ഉദ്ഘാടനം School H.M നിർവ്വഹിച്ചു. ഹിന്ദി ദിനാചരണം

2010-2011 ൽ ഉന്നത വിജയം നേടിയവർ

എല്ലാ വിഷയത്തിനും A+ കിട്ടിയവർ ഉന്നത വിജയം നേടി അവാർഡിന് അർഹരായവർ'

മാനേജ്മെന്റ്

നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഈ സ്‌കൂളിനെ നേട്ടങ്ങളുടെ നെറുകയിലേക്കെത്തിക്കുവാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സ്‌കൂൾ മാനേജർ, റവ. ഫാ. സെബാസ്റ്റ്യൻ പാട്ടത്തിൽ , ഹെഡ്‌മിസ്‌ട്രസ്‌ സി. വൽസമ്മ മാത്യു ഉം ആണ്.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1946- SR. ALOSIOUS SABS

1946-52- SR LOYOLA SABS

1952-64 SR . PATIENTIA SABS

1964-65 SR .AUREA SABS

1965-68 SR .DORATHIA CMC

1969-81 SR .TERESINA SABS

1968-69,1981-88 SR .TRESA MARIA SABS

1988-89 SR .MARIA KANATT SABS

1989-93 SR .BENJAMIN JOSE SABS

1993-2000 SR . LEONILA SABS

2000=06 SR .MARY PUTHENPURA SABS

2006-09 SR. LISSY PANAMKATTU SABS

2009-11 SR .MARY VATTAPPARA

2012-13 SR .ALICE PULICKAKUNNEL

സ്കൂളിന്റെ പ്രധാനാദ്ധ്യാപിക:

/home/lfhs/Desktop/sr.jpg സി. വൽസമ്മ മാത്യു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Dr.SR. ബിനി ജോൺ SABS, ദേവമാതാ ഹോസ്പിറ്റൽ

വഴികാട്ടി

മേൽവിലാസം

ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ, വടകര


"https://schoolwiki.in/index.php?title=എൽ_എഫ്_എച്ച്_എസ്സ്_വടകര&oldid=617733" എന്ന താളിൽനിന്ന് ശേഖരിച്ചത്