എൽ എഫ് എച്ച് എസ്സ് വടകര

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം



എൽ എഫ് എച്ച് എസ്സ് വടകര
വിലാസം
വടകര

LITTLE FLOWER HIGH SCHOOL VADAKARA
,
ഒലിയപ്പുറം പി.ഒ.
,
686662
സ്ഥാപിതം1933
വിവരങ്ങൾ
ഇമെയിൽvadakaralfhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്28009 (സമേതം)
യുഡൈസ് കോഡ്32080600313
വിക്കിഡാറ്റQ99486064
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല കൂത്താട്ടുകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്പാമ്പാക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ261
പെൺകുട്ടികൾ258
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികട്രീസാ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്സുനീഷ് മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്Jancy Tomy
അവസാനം തിരുത്തിയത്
16-03-2022Vadakaralfhs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന കൂത്താട്ടുകുളം പഞ്ചായത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന അനശ്വര കലാലയമാണ്‌ വടകര ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ. വടകര ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ്‌ ഒരു എൽ.പി. സ്‌കൂൾ ഇവിടെ പണിതുയർത്തിയത്‌. 1930-31 കാലഘട്ടത്തിലാണ്‌ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്‌. തുടർന്ന്‌ ഇത്‌ ഒരു ഹൈസ്‌കൂൾ ആയി ഉയർത്തപ്പെട്ടു. പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ലിറ്റിൽ ഫ്‌ളവർ ഗേൾസ്‌ ഹൈസ്‌കൂൾ വടകര എന്ന പേരിലാണ്‌ ഈ സ്‌കൂൾ അറിയപ്പെട്ടിരുന്നത്‌. 73 വർഷങ്ങൾക്കുശേഷം 2004-ൽ ആൺകുട്ടികൾക്കു കൂടിയുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന്‌ അംഗീകാരം നേടിക്കൊണ്ട്‌ ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ വടകര എന്നപേരിൽ ഈ സ്‌കൂൾ അറിയപ്പെടുന്നു.

ചരിത്രം

വടകര ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ്‌ ഒരു എൽ.പി. സ്‌കൂൾ ഇവിടെ പണിതുയർത്തിയത്‌. 1930-31 കാലഘട്ടത്തിലാണ്‌ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്‌. തുടർന്ന്‌ ഇത്‌ ഒരു ഹൈസ്‌കൂൾ ആയി ഉയർത്തപ്പെട്ടു. പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ലിറ്റിൽ ഫ്‌ളവർ ഗേൾസ്‌ ഹൈസ്‌കൂൾ വടകര എന്ന പേരിലാണ്‌ ഈ സ്‌കൂൾ അറിയപ്പെട്ടിരുന്നത്‌. 73 വർഷങ്ങൾക്കുശേഷം 2004-ൽ ആൺകുട്ടികൾക്കു കൂടിയുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന്‌ അംഗീകാരം നേടിക്കൊണ്ട്‌ ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ വടകര എന്നപേരിൽ ഈ സ്‌കൂൾ അറിയപ്പെടുന്നു. 1954 മാർച്ചിൽ ആണ്‌ ഈ സ്‌കൂളിലെ ആദ്യബാച്ച്‌ എസ്‌.എസ്‌.എൽ.സി. പരീക്ഷ എഴുതിയത്‌. ആൺകുട്ടികളുടെ ആദ്യബാച്ച്‌ 2007 മാർച്ചിലും. ആകെ 54 ബാച്ച്‌ കുട്ടികളാണ്‌ എസ്‌.എസ്‌.എൽ.സി. പരീക്ഷയെഴുതി ഈ സ്ഥാപനത്തിൽ നിന്നും കടന്നുപോയിട്ടുള്ളത്‌. ജീവിതത്തിന്റെ വിവിധ തുറകളിൽ സേനവമനുഷ്‌ഠിക്കുന്ന പ്രഗത്ഭരായ വ്യക്തികളെ വാർത്തെടുക്കുവാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്‌. ഉന്നതമായ പഠനനിലവാരവും ആദ്ധ്യാത്മിക ശിക്ഷണവും ഈ സ്‌കൂളിന്റെ സവിശേഷതയാണ്‌. പല വർഷങ്ങളിലും എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ 100% വിജയം നേടിയിട്ടുള്ള ഈ സ്‌കൂൾ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും മികവു പുലർത്തുന്ന സ്‌കൂളുകളിൽ ഒന്നാണെന്നുള്ളത്‌ പ്രത്യേകം പ്രസ്‌താവ്യമാണ്‌.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കുട്ടികൾക്ക് ആവശ്യമായ വെള്ളം, ബാത്ത്റൂം സൗകര്യങ്ങൾ , സ്കൂൾ ബസ്സുകൾ , സൈക്കിൾ ഷെഡ് , മൾട്ടീമീഡിയാ റൂം , 9 ഹൈടെക് ക്ലാസ് മുറികൾ, രണ്ട് കംമ്പൂട്ടർ റൂം , കായിക പരിശീലനത്തിനുള്ള ഉപകരണങ്ങൾ , സയൻസ്,കണക്ക്, സോഷ്യൽ സയൻസ് ലാബുകൾ . ഹൈസ്കൂളിനും U.Pക്കും പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം എല്ലാം ഹെസ്‍‌കൂൾ ക്ലാസ്സുകളിലും ലഭ്യമാണ്.

New building-UP Section

നവീകരണപരിപാടികൾ

2020 ജൂൺ ഒന്നാംതീയതി സി.ലിറ്റിൽ തെരസ് ഹെ‍ഡ്‍മിസ്ട്രസായി ചാർജെടുത്തു. സിസ്റ്ററിന്റെ നേതൃത്വത്തിൽ യു.പി ക്ളാസ് മുറികൾ  പുതുക്കി പണിതു. പുതിയവിറകുപുരയു‍ടെ നിർമ്മാണം നടത്തപ്പെട്ടു. കുട്ടികൾക്കുള്ള ഭക്ഷണശാലയുടെ roof work നടത്തി. പുതിയ staircase നിർമ്മിച്ചു. സ്‍കൂളിന്റെ മുൻവശം ടാർ ചെയ്തു. MLA Fund ൽ നിന്നും അനുവദിച്ച തുകയിൽ നിന്നും പാചകപ്പുര, സ്റ്റോർ ഇവ നിർമ്മിച്ചു.കൂടാതെ ഓഫീസിന്റെ മുറ്റം കല്ല് പാകി മനോഹരമാക്കി. ഓപ്പൺ ഓഡിറ്റോറിയത്തിന്റെ മേൽക്കൂര , ceiling work,partition ,Two wheeler, Four Wheeler parking area തുടങ്ങിയ നിർമ്മാണപ്രവർത്തനങ്ങൾ നടത്തപ്പെട്ടു.

പാഠ്യേതര പ്രവർത്തനങ്ങൾ

ശുചീകരണപ്രവർത്തനങ്ങൾ

2021 OCTBER 1 SCHOOL DAY

സബ് ജില്ല സ്കൂൾ യുവജനോത്സവം യുവജനോത്സവത്തിൽ കുട്ടികൾ വളരെ സജീവമായി പങ്കെടുത്ത് വിജയങ്ങൾ കൊയ്തെടുക്കുന്നു


  • ബാന്റ് ട്രൂപ്പ്.

* ക്ലാസ് മാഗസിൻ. * വിദ്യാരംഗം കലാ സാഹിത്യ വേദി.

മാനേജ്മെന്റ്

നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഈ സ്‌കൂളിനെ നേട്ടങ്ങളുടെ നെറുകയിലേക്കെത്തിക്കുവാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സ്‌കൂൾ മാനേജർ, റവ. ഫാ. ജോസഫ് മുളഞ്ഞനാൽ , ഹെഡ്‌മിസ്‌ട്രസ്‌ സി. ലിറ്റിൽ തെരസ് ഉം ആണ്.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1946- SR. ALOSIOUS SABS

1946-52- SR LOYOLA SABS

1952-64 SR . PATIENTIA SABS

1964-65 SR .AUREA SABS

1965-68 SR .DORATHIA CMC

1969-81 SR .TERESINA SABS

1968-69,1981-88 SR .TRESA MARIA SABS

1988-89 SR .MARIA KANATT SABS

1989-93 SR .BENJAMIN JOSE SABS

1993-2000 SR . LEONILA SABS

2000=06 SR .MARY PUTHENPURA SABS

2006-09 SR. LISSY PANAMKATTU SABS

2009-11 SR .MARY VATTAPPARA

2011-12 SMT.MINI

2012-13 SR .ALICE PULICKAKUNNEL

2013-20 SR .SR ROSELIN INCHIKALAYIL

2020- SR .LITTLE THERESE



സ്കൂളിന്റെ പ്രധാനാദ്ധ്യാപിക:

SR LITTLE THERESE SABS( TRESA JOSEPH )

School Headmistress(2020-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Dr.SR. ബിനി ജോൺ SABS, ദേവമാതാ ഹോസ്പിറ്റൽ

വഴികാട്ടി

  • MCd ന് തൊട്ട് Koothattukulam നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി Vadakara-Piravom റോഡിൽ സ്ഥിതിചെയ്യുന്നു.
  • Koothattukulam Bus stand നിന്ന് 3 കി.മി. അകലം



{{#multimaps:9.877993, 76.575118|zoom=18}}

മേൽവിലാസം

ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ, വടകര


"https://schoolwiki.in/index.php?title=എൽ_എഫ്_എച്ച്_എസ്സ്_വടകര&oldid=1808056" എന്ന താളിൽനിന്ന് ശേഖരിച്ചത്