ജി.എച്ച്.എസ്.എസ്. പട്ടിക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
21:09, 21 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajeshmangottil (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
{{Schoolwiki award applicant}}
ജി.എച്ച്.എസ്.എസ്. പട്ടിക്കാട്
വിലാസം
പട്ടിക്കാട്

ജി. എച്ച് . എസ്. എസ്. പട്ടിക്കാട്
,
പട്ടിക്കാട് പി.ഒ.
,
679325
,
മലപ്പുറം ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ04933 296685
ഇമെയിൽpattikkadghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്48063 (സമേതം)
എച്ച് എസ് എസ് കോഡ്11123
യുഡൈസ് കോഡ്32050500518
വിക്കിഡാറ്റQ64563713
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല മേലാറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കീഴാറ്റൂർ,
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ987
പെൺകുട്ടികൾ925
അദ്ധ്യാപകർ69
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനൈലോഫർ
പ്രധാന അദ്ധ്യാപകൻഅബ്ദുൽഹമീദ് സി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ അസീസ്‌
എം.പി.ടി.എ. പ്രസിഡണ്ട്ഷെറീന നസ്‌റിൻ
അവസാനം തിരുത്തിയത്
21-10-2024Rajeshmangottil
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെ സംസ്ഥാനപാത 39 ന്റെ വടക്കുവശം ചേർന്ന് പട്ടിക്കാട് എന്ന സ്ഥലത്ത് ജി.എച്ച്.എസ്.എസ്.പട്ടിക്കാട് ( പെരിന്തൽമണ്ണ-മേലാറ്റൂർ വഴി) സ്ഥിതി ചെയ്യുന്നു. നിലമ്പൂർ-ഷൊർണൂർ റെയിൽവേ ലൈനിൽ പട്ടിക്കാട് (പൂന്താനം നഗർ)റെയിൽവേ സ്റ്റേഷനിൽനിന്ന് 1 കി ലോമീറ്റർ മാത്രം അകലെയായതുകൊണ്ട് ആ വഴിക്കും സ്കൂളിലേക്ക് എളുപ്പത്തിലെത്താം.പെരിന്തൽമണ്ണ താലൂക്കിലെ കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് 11ആം വാർഡിൽ ആണ് ഈ പൊതുവിദ്യാലയം സ്ഥിതി ചെയ്യുന്നത്.5 മുതൽ 12 വരെ ക്ലാസ്സുകളിൽ 2500 ഓളം കുട്ടികൾ പഠിക്കുന്ന ഒരു ഗവണ്മെന്റ് ഹയർ സെക്കന്ററി വിദ്യാലയമാണിത്.

ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ ഓത്തുപള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം 1918ൽ യു.പി.സ്കൂളായി ഉയർത്തിയതും 1956ൽ മലബാർ ഡിസ്ട്രിക്ട് ബോർ‍ഡ് മിഡിൽ സ്കൂളാക്കി മാറ്റിയതും 1962 മെയ് 7-ന് ഹൈസ്കൂളാക്കി ഉയർത്തിയതും ഈ സ്കൂളിന്റെ വളർച്ചയിലെ പ്രധാന നാഴികക്കല്ലുകളാണ്.ഗവൺമെന്റ് അനുമതി ലഭിച്ചതോടെ നാട്ടുകാരിൽ നിന്നും ഏഴായിരത്തോളം രൂപ പിരിച്ചെടുത്ത് പെരിന്തൽമണ്ണ വികസനബ്ലോക്കിന്റെ സഹായത്തോകടെ ഒരു കെട്ടിടം പണിതു.സ്കൂളിന്റെ ആദ്യ ഹെഡ്-മാസ്റ്റർ ഇ എ കൃഷ്ണമണി ആയിരുന്നു.1965 മാർച്ചിൽ ഉയർന്ന വിജയ ശതമാനത്തോടെ ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തു വരുമ്പോൾ, മികച്ച സേവനത്തിനുള്ള സംസ്ഥാനഅവാർഡ് നേടിയ മന്നാടിയാർ മാസ്റ്റർ ആയിരുന്നു പ്രധാനാധ്യാപകൻ. ഇന്നു കാണുന്ന പ്രധാനകെട്ടിടം 1984-ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി ടി എം ജേക്കബിന്റെ അദ്യക്ഷതയിൽ ഉപമുഖ്യമന്ത്രി കെ അവുക്കാദാർകുട്ടിനഹയാണ് ഉദ്ഘാടനം ചെയ്തത്.2004ൽ വിദ്യാലയത്തിന്റെ ഹയർസെക്കണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.പുരോഗതിയുടെ പാതയിൽ മുന്നേറുന്ന ഈ സ്കൂളിന്റെ ചരിത്രം വടക്കൻ വള്ളുവനാടിന്റെ ചരിത്രം കൂടിയാണ്.കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ 99 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്ന ത്. അതിനു പുറമെ സ്കൂളിൽ നിന്ന് അൽപം വിട്ട് 1ഏക്കർ 33സെന്റ് വിസ്തീർണമുള്ള ഒരു കളിസ്ഥലമുണ്ട്. 5 മുതൽ 12 വരെ ക്ലാസുകൾക്ക് 9 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കംപ്യൂട്ടർ ലാബുകളുണ്ട്. ആധുനികശാസ്ത്രസാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസത്തിനായി സ്മാർട്ടറൂം സി ഡി ലൈബ്രറി എന്നിവയും സ്കൂളിലുണ്ട്.ഇതിന് പുറമേ 23 ക്ലാസ്സ് മുറികൾ ഹൈടെക് ക്ലാസ്സ് മുറികളാക്കിയിട്ടുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടുതൽ അറിയാം

അക്കാദമിക് മാസ്റ്റർ പ്ലാൻ -വിഷൻ 100

അടുത്ത 100 വർഷത്തേക്ക് സ്കൂളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന അക്കാദ മിക് മാസ്റ്റർ പ്ലാൻ വിഷൻ 100 തയ്യാറാക്കി 2018ഇൽ അവതരിപ്പിച്ചു.കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • spc
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കൈറ്റ് യൂണിറ്റ്
  • നല്ല പാഠം
  • പരിസ്ഥിതി ക്ലബ്ഹ്
  • സോഷ്യൽ സ്റ്റഡീസ് ക്ലബ്ഹ്
  • സയൻസ് ക്ലബ്ഹ്
  • ഫോറസ്റ്റ്രീ ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • JRC

പാഠ്യേതര പ്രവർത്തനങ്ങൾ 2021-22

വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്കൂളുകളിൽ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങളിൽ വലിയ പങ്കാളിത്തം ഉണ്ടാവാറുണ്ട്. മികവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് സമ്മാനം നൽകി വരുന്നു.കൂടുതൽ അറിയാൻ

മുൻ സാരഥികൾ

മുൻ സാരഥികൾ
ക്രമ നമ്പർ പേര് കാലഘട്ടം
1 ഇ. കൃഷ്ണമണി അയ്യർ 1962 1963
2 പി ബാപ്പുട്ടി 1963 1964
3 പി ജെ മന്നാടിയാർ 1964 1965
4 ഇ കെ എൽ ശാസ്ത്രി 1965 1966
5 എൻ എസ് പത്മനാഭൻ 1966 1968
6 സി കെ ലോനപ്പൻ 1968 1969
7 പി ശങ്കുണ്ണി മേനോൻ 1969 1974
8 സി. പി. വർക്കി 1974 1974
9 ആർ കുട്ടിശ്ശങ്കരമേനോൻ 1974 1976
10 എൻ എം തോമസ് 1976 1978
11 എം ഐ പോൾ 1978 1978
12 ആർ പ്രഭാകരപിള്ള 1978 1979
13 വി എ മുഹമ്മദ് കുഞ്ഞു 1979 1980
14 സി എൽ ചന്ദ്രമതി അമ്മ 1980 1981
15 ഏലിയാമ്മ മാത്യു 1981 1981
16 കെ ലീല 1982 1983
17 കെ കെ സരസ്വതി 1983 1985
18 എം വിമലകുമാരി 1985 1986
19 വി കെ കുഞ്ഞഹമ്മദ് 1986 1989
20 വി പി ഉണ്ണിരാമൻ 1989 1991
21 ലില്ലി ജോർജ് 1991 1992
22 രുഗ്മിണി 1992 1993
23 പി രാധാദേവി 1993 1995
24 ടി ജോർജ് മാത് 1995 1996
25 യു പദ്മിനി 1996 1998
26 എൻ പങ്കജാക്ഷി 1998 2000
27 കെ സി ചന്ദ്ര 2000 2002
28 പി ജെ അന്നമ്മ 2002 2004
29 ശങ്കരൻകുട്ടി 2004 2005
30 പാലനാട് ദിവാകരൻ 2005 2006
31 എം കെ ശ്രീധരൻ 2006 2006
32 പി ബാലൻ 2007 2007
33 പി സഫിയ 2007 2008
34 കെ എസ് ലൈല 2008 2010
35 പി എൻ ശിവദാസ് 2010 2011
36 കെ എം ബ്രിജിതമ്മ 2011 2015
37 സുഹറാബി കൈനോത് 2015 2016
38 കെ വി എം സതീശൻ 2016 2018
39 കെ ബഷീർ 2018 2019
40 ആമിന കല്ലൻ കുടി 2019 2020
41 ക്രിസ്റ്റീന തോമസ് 2019 2020
42 വിവേകാനന്ദൻ കെ 2020 2021
43 അബ്ദുൽ ഹമീദ് സി 2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പല മേഖലയിൽ പ്രവർത്തിക്കുന്ന ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന ധാരാളം പൂർവ വിദ്യാർഥികൾ സ്കൂളിനുണ്ട്.   കൂടുതൽ അറിയാൻ

ചിത്രം 1

വഴികാട്ടി

  • മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെ സംസ് ഥനപാത 39 ന്റെ വടക്കുവശം ചേർന്ന് പട്ടിക്കാട് എന്ന സ്ഥലത്ത് ജി.എച്ച്.എസ്.എസ്.പട്ടിക്കാട് ( പെരിന്തൽമണ്ണ-മേലാറ്റൂർ വഴി) സ്ഥിതി ചെയ്യുന്നു. നിലമ്പൂർ-ഷൊർണൂർ റെയിൽവേ ലൈനിൽ പട്ടിക്കാട് (പൂന്താനം നഗർ)റെയിൽവേ സ്റ്റേഷനിൽനിന്ന് 1 കി ലോമീറ്റർ മാത്രം അകലെയായതുകൊണ്ട് ആ വഴിക്കും സ്കൂളിലേക്ക് എളുപ്പത്തിലെത്താ0.

പെരിന്തൽമണ്ണ ഭാഗത്തു നിന്നും

പെരിന്തൽമണ്ണയിൽ നിന്ന് മേലാറ്റൂർ, വെട്ടത്തൂർ എന്നീ സ്ഥലങ്ങളിലേക്കുള്ള ബസിൽ 6കിലോമീറ്റർ വന്നാൽ ഇടതു വശത്തായി പട്ടിക്കാട് സ്കൂൾ സ്ഥിതി ചെയ്യുന്നു.

പാണ്ടിക്കാട് ഭാഗത്തു നിന്ന്

പെരിന്തൽമണ്ണ ഭഭാഗത്തേയ്ക്കുള്ള ബസിൽ പട്ടിക്കാട് -ചുങ്കം സ്റ്റോപ്പിൽ ഇറങ്ങി മേലാറ്റൂർ റോഡിലൂടെ ഏകദേശം 500മീറ്റർ സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം

മേലാറ്റൂർ ഭാഗത്തു നിന്ന്

മേലാറ്റൂരിൽ നിന്ന് പെരിന്തൽമണ്ണയിലേക്കുള്ള ബസിൽ ഏകദേശം 12കിലോമീറ്റർ വന്നാൽ വലുവശത് സ്കൂൾ സ്ഥിതി ചെയ്യുന്നു.

മണ്ണാർക്കാട് ഭാഗത്തു നിന്ന്

മണ്ണാർക്കാട് നിന്ന് അലനല്ലൂർ, വെട്ടത്തൂർ വഴി പെരിന്തൽമണ്ണയിലേക്കുള്ള ബസിൽ ഏകദേശം 25കിലോമീറ്റർ സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം .

Map