ജി. എൽ. പി. എസ്. അമ്മാടം

Schoolwiki സംരംഭത്തിൽ നിന്ന്
17:04, 17 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22202 (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി. എൽ. പി. എസ്. അമ്മാടം
വിലാസം
അമ്മാടം

അമ്മാടം പി.ഒ പി.ഒ.
,
680563
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1908
വിവരങ്ങൾ
ഫോൺ0487 2277063
ഇമെയിൽhmglpsammadam@gmail.com
കോഡുകൾ
സ്കൂൾ കോഡ്22202 (സമേതം)
യുഡൈസ് കോഡ്32070401801
വിക്കിഡാറ്റQ64090621
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ79
പെൺകുട്ടികൾ78
ആകെ വിദ്യാർത്ഥികൾ157
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി ഷെൽബി. ഇ. ടി
പി.ടി.എ. പ്രസിഡണ്ട്ശ്രീ.സുനിൽ.സി.എസ്
എം.പി.ടി.എ. പ്രസിഡണ്ട്സുമിത സുരേഷ്
അവസാനം തിരുത്തിയത്
17-09-202322202


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂർ ജില്ലയിലെ ,  തൃശ്ശൂർ താലൂക്കിൽ ഉൾപ്പെട്ട, പാറളം ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമീണ കാർഷിക മേഖലയായ അമ്മാടത്താണ് ജി എൽ പി എസ് സ്ഥിതി ചെയ്യുന്നത്. 1908 ഇൽ സ്ഥാപിതമായ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1908 ൽ ജാതിമതലിംഗഭേദമന്യേ പ്രവേശനം സാധ്യമാക്കി കൊണ്ട് ഔപചാരിക വിദ്യാഭ്യാസത്തിനു അമ്മാടത്തു തുടക്കം കുറിച്ചു പാറളം ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ഇത് . 1908-ൽ സെ ന്റ് ആന്റണീസ് പള്ളിയങ്കണത്തിൽ ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു അധ്യയനം ആരംഭിച്ചത്.കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഭൗതികസൗകര്യങ്ങൾ

പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണെങ്കിലും, വർഷംതോറും അതിന്റെ പരിപാലനത്തിൽ മുടക്കം വരുത്താതെ ഇന്നും നല്ലരീതിയിൽ പ്രവർത്തിച്ചു പോരുന്ന വിദ്യാലയമാണ് ജി എൽ പി എസ് അമ്മാടം. സാങ്കേതികവും അടിസ്ഥാന പരവുമായ സൗകര്യങ്ങൾ കുട്ടികൾക്ക് ഉറപ്പ് വരുത്തുന്നതിന് പഞ്ചായത്തും സ്കൂൾ അദ്ധ്യാപകരും പി ടി എ കമ്മിറ്റിയും എപ്പോഴും സന്നദ്ധസേവനം അനുഷ്ഠിക്കുന്നു. കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

മുൻ സാരഥികൾ

1 ശ്രീമതി കെ വി കല്യാണി 1982 - 1988
ക്രമ നമ്പർ പ്രഥമ അദ്ധ്യാപകന്റെ/അദ്ധ്യാപികയുടെ  പേര് സേവനകാലയളവ്
2 ശ്രീ കെ ജെ ബർണാഡ് 1988 - 1994
3 ശ്രീ. എ .സി മുഹമ്മദ് 1994 - 1995
4 ശ്രീമതി. വി.എം. ശാന്തകുമാരി 1995 - 1999
5 ശ്രീമതി. സി.എൽ റോസി 1999 - 2003
6 ശ്രീമതി.കെ കെ സുമതി 2003 - 2004
7 ശ്രീമതി.എൻ ബി മാലതി 2004 - 2005
8 ശ്രീ. കെ.കെ സൈനുദ്ദിൻ 2005 - 2007
9 ശ്രീമതി. രമ പി ബി 2008 – 2016
10 ശ്രീമതി. റിറ്റ വി ഒ 2016 – 2022
11 ശ്രീമതി. ലത 2022(July) - 2022(September)
12 ശ്രീമതി ഷെൽബി ഇ.ടി 2022 October-still continuing

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ വിദ്യാലയത്തിൽ നിന്നും വിദ്യ അഭ്യസിച്ചവരിൽ , എല്ലാ മേഖലകളിലും വിജയം വരിച്ച വ്യക്തികൾ ഏറെയുണ്ട്. ലഭ്യമായ വിവരങ്ങൾ അനുസരിച്ചു അവരിൽ ചിലരുടെ പേരുകൾ താഴെ കൊടുക്കുന്നു.

  • ഈ വിദ്യാലയത്തിലെ ആദ്യകാല വിദ്യാർത്ഥികളിൽ ഒരാളാണ് ശ്രീ.പനിഞ്ഞിയത് കുഞ്ചുകൈമൾ.
  • ദേവസ്വം കമ്മീഷണർ സ്ഥാനം വഹിച്ച ശ്രീ.വരപ്പറമ്പിൽ ഗോവിന്ദൻ കൈമൾ,
  • കേരളം മുൻസിപ്പൽ കമ്മീഷണർ ശ്രീ പി. ആർ വർഗീസ് ,
  • മുൻ മന്ത്രിസഭാംഗമായിരുന്ന ശ്രീ സിദ്ധാർത്ഥൻ കാട്ടുങ്ങൽ,
  • കവിയും കോളേജ് അദ്ധ്യാപകനും പക്ഷി ശാസ്ത്രജ്ഞനുമായിരുന്ന ശ്രീ മാധവൻ കൈമൾ,
  • കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ സെനറ്റ് അംഗമായിരുന്ന ശ്രീ പി.ഡി ആന്റണി മാസ്റ്റർ.

നേട്ടങ്ങൾ , അവാർഡുകൾ

മികച്ച രീതിയിൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ  നടത്തിയതിനെ തുടർന്ന് വിദ്യാലയത്തിലേക്ക് നിരവധി വ്യക്തിഗത സമ്മാനങ്ങളും , വിദ്യാലയത്തിന്റെ പ്രവർത്തന മികവിനുള്ള അവാർഡുകളും ലഭ്യമായിട്ടുണ്ട്. കൂടുതൽ അറിയുവാൻ....

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാർഥികളുടെ സമഗ്ര വികാസം  ലക്ഷ്യമിട്ടു കൊണ്ട് പാഠ്യേതര  പ്രവർത്തനങ്ങൾ നൽകുന്നു.

ആഘോഷങ്ങളും ദിനാചാരണങ്ങളും

സ്കൂളിൽ എല്ലാ വിദ്യാലയ വർഷങ്ങളിലെ പോലെ ഓണം, ക്രിസ്തുമസ്, തുടങ്ങിയ ആഘോഷങ്ങളും സ്വാതന്ത്ര്യ ദിനം

റിപ്പബ്ലിക് ദിനം തുടങ്ങിയ ദേശീയ ആഘോഷങ്ങളും പി.ടി.എ., എം.പി. ടി എ സഹകരണത്തോടെ വിപുലമായി നടത്തുന്നു

പ്രവേശനോത്സവം മുതൽ ഓരോ മാസത്തേയും പ്രധാന പ്രവർത്തനങ്ങൾ ക്ലാസ് പ്രവർത്തനവുമായി ബന്ധപ്പെടുത്തി നടത്തുന്നു.

ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ , ചിത്രരചന, ക്വിസ്, ബോധവൽക്കരണ ക്ലാസ്, വീഡിയോ പ്രദർശനം,വിവിധ മത്സരങ്ങൾ , ചുമർ പത്ര നിർമാണം, പതിപ്പ് നിർമ്മാണം എന്നിവയും നടത്തുന്നു.

സ്വതന്ത്ര്യത്തിന്റെ കയ്യൊപ്പ് (സ്വതന്ത്ര്യദിനാചാരണം 2022-2023)
പതാക ഉയർത്തൽ


Har Ghar Thiranga
ജയ് ഹിന്ദ്

പി ടി എ / എം പി ടി എ / എസ് .ആർ. ജി പ്രവർത്തനങ്ങൾ

  • കളിമുറ്റം ഒരുക്കൽ (2021-2022)

രണ്ട് വർഷക്കാലം അടഞ്ഞുകിടന്ന വിദ്യാലയവും പരിസരവും ശുചിയാക്കുന്നതിൽ പി.ടി.എ യുടെ നല്ല രീതിയിലുള്ള ഇടപെടൽ ഉണ്ടായി. പാറളം ഭരണ സമിതി വിദ്യാലയത്തിന്റെ അറ്റകുറ്റ പണികൾ നടത്തി.പി.ടി.എ സന്നദ്ധ സംഘടനയായ AIYF, തൊഴിലുറപ്പ്, എന്നിവരുടെ നേതൃത്വത്തിൽ വിദ്യാലയ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

  • PTA യോഗം (ഫെബ്രുവരി 17, 2022 )

വിദ്യാലയ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി PTA യോഗം നടന്നു. അധ്യയന വർഷത്തെ പ്രവർത്തനാസൂത്രണം നടത്തി. ഭൗതിക സാഹചര്യം വർധിപ്പിക്കുന്നതിനാവശ്യമായ  ക്രമീകരണങ്ങൾ ഉൾപ്പെടുത്തിയ നിവേദനം യോഗം പഞ്ചായത്ത് ഭരണ സമിതിക്ക് നൽകി.

സമൂഹത്തിനൊപ്പം

  • ദുരിതാശ്വാസ ക്യാമ്പ് (2018 ,2019 )

2018,2019 വർഷങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ വിദ്യാലയം ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിച്ചു.

  • കോവിഡ് സെൻറർ (2020-2021)

കോവിഡ് കാലഘട്ടത്തിൽ കോവിഡ് സെന്റർ ആക്കുന്നതിനായി വിദ്യാലയം പഞ്ചായത്തിന് വിട്ടു കൊടുത്തു.

  • വീട് ഒരു വിദ്യാലയം.(2021-2022)

ഓൺലൈൻ  തുടർന്നതിന്റെ ഭാഗമായി വീട് ഒരു വിദ്യാലയം ആയി മാറി. രക്ഷിതാക്കൾ കൂടുതലായി കുട്ടികളുടെ പഠനത്തിൽ ശ്രദ്ധ കേന്ദീകരിക്കേണ്ടതിനെ തുടർന്ന് രക്ഷിതാക്കൾക്കായി ഓരോ ക്ലാസ്സുകാരും ഓൺലൈൻ മീറ്റിംഗ് നടത്തി.

വീട്ടകങ്ങളിൽ ഗണിതലാബ്, ശാസ്ത്രലാബ്, ലൈബ്രറി ഇവ സജ്ജീകരിക്കാനായി രക്ഷിതാക്കൾക്ക് പരിശീലനം നടത്തി.കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും രക്ഷിതാക്കൾക്ക് ബോധവൽക്കരണം നടത്തി.

  • മക്കൾക്കൊപ്പം (2021-2022)

കോവിഡിനെ തുടർന്ന് അധ്യയനം ഓൺലൈൻ ആയി നടത്തേണ്ടി വന്ന കുട്ടികൾക്ക് ശാരീരികമായും മാനസികമായും പെരുമാറ്റ പരമായും വ്യത്യസ്ത തരത്തിലുള്ള ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽ പെട്ടു. തുടർന്ന് രക്ഷിതാക്കൾക്ക് മക്കൾക്കൊപ്പം എന്ന പേരിൽ ബോധവൽക്കരണം നടത്തി.

  • കുഷ്ഠരോഗ നിവാരണ ബോധവൽക്കരണം ( ഫെബ്രുവരി 04,2022 )  

പാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കുഷ്ഠ രോഗ ബോധവലകരണ ക്യാംപയിനുമായി ബന്ധപ്പെട്ട് 1 മുതൽ 4 വരെയുള്ള എല്ലാ ക്ലാസ്സുകളിലും ഓൺലൈൻ ക്ലാസ്സ് പി ടി എ നടത്തി രാക്ഷിതാക്കൾക്ക്  കുഷ്ഠ രോഗവുമായി ബന്ധപ്പെട്ട് ശ്രദ്ധികേണ്ട കാര്യങ്ങളെ കുറിച്ച് അറിവ് നല്കി.

വഴികാട്ടി

തൃശ്ശൂർ നിന്ന് തൃപ്രയാർ റോഡിൽ പാലക്കൽ വഴി അമ്മാടം{{#multimaps:10.458048,76.189875|zoom=18}}

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._അമ്മാടം&oldid=1963506" എന്ന താളിൽനിന്ന് ശേഖരിച്ചത്