ജി. എൽ. പി. എസ്. അമ്മാടം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

ആഘോഷങ്ങളും ദിനാചരണങ്ങളും (വിദ്യാലയ വർഷം 2021-2022)

നവംബർ 2021

  • പ്രവേശനോൽസവം ( 2021 - നവംബർ - 1 )

നവംബർ  1  പ്രവേശനോത്സവം അതിഗംഭീരമായി ജി എൽ പി എസ് അമ്മാടം  സ്കൂളിൽ ആഘോഷിച്ചു. കുട്ടികൾക്ക് മധുര പലഹാരം  വിതരണം നടത്തി. കുട്ടികളുടെ  വർണ്ണാഭമായ പരിപാടികൾ ഉണ്ടായിരുന്നു. കർഷകനും കർഷകസ്ത്രീയും വഞ്ചിപ്പാട്ടിന്റെ ഈണവുമായി വേഷ ധാരണം നടത്തി. മതമൈത്രി വേഷത്തിൽ എത്തിയ കുഞ്ഞുമക്കൾ പ്രവേശനോത്സവത്തിന് പൊലിമ കൂട്ടി.

എൽപി തലത്തിലുള്ള സ്കൂൾ പ്രവേശനോത്സവത്തിന് ജില്ലാതല ഉദ്ഘാടനം നടന്നത് ജി എൽ പി എസ് അമ്മാടം സ്കൂളിലായിരുന്നു. ഒന്നാം ക്ലാസിലേക്ക് എത്തിച്ചേർന്ന കുഞ്ഞു മക്കൾക്ക് സമ്മാനപ്പൊതികളും അക്ഷരദീപവുമായാണ് വരവേറ്റത്. അക്ഷര കാർഡുകൾ, ബലൂണുകൾ, തോരണങ്ങൾ എന്നിവയാൽ സ്കൂൾ അലങ്കരിച്ചിരുന്നു.എല്ലാത്തിലുമുപരി കേരളപ്പിറവി ദിനം ആയതിനാൽ കേരളത്തിൻറെ ഒരു കട്ടൗട്ട് മാതൃകയും സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി. അതിജീവനത്തിന്റെ ഉത്സവം  കൊറോണ എന്ന മഹാമാരിയെ തുടർന്ന്  ഏകദേശം രണ്ട് വർഷത്തോളമായി  അടഞ്ഞുകിടന്നിരുന്ന സ്കൂളുകൾ  തുറക്കുന്നു.അതെ തീർച്ചയായും ഇത് അതിജീവനത്തിന്റെ ഉത്സവം തന്നെയായിരുന്നു.

പ്രവേശനോൽസവം മാധ്യമങ്ങളിലൂടെ

പ്രവേശനോൽസവം ചിത്രങ്ങൾ
  • സി.വി.രാമൻ ദിനം ( 2021 നവംബർ 7)

സി.വി.രാമൻ ദിന വുമായി ബന്ധപ്പെട്ട് 3, 4 ക്ലാസ്സുകളിലെ കുട്ടികൾ ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്തു കാണിക്കുകയും സി.വി.രാമനെയും മറ്റു ശാസ്ത്ര പ്രതിഭകളെയും വീഡിയോ പ്രദർശനത്തിലൂടെ പരിചയപ്പെടുത്തി.

  • ശിശുദിനം ( 2021 നവംബർ 14 )

ശിശു ദിനത്തോട് അനുബന്ധിച്ച് ചാച്ചാജിയുടെ വേഷത്തിൽ കുട്ടികൾ വരികയും അവർക്ക് വീഡിയോ പ്രദർശനത്തിലൂടെ ചാച്ചാജിയെ പരിചയപ്പെടുത്തുകയും ചെയ്തു. മാനുഷികമൂല്യം വളർത്തുക എന്ന ലക്ഷ്യത്തോടെ ശിശുദിനത്തിന് ചങ്ങാതിക്കൊരു കൈത്താങ്ങ് എന്ന പ്രവർത്തനം നടത്തി കോവി ഡ് നൽകിയ പ്രതിസന്ധികൾ മൂലം പഠനോപകരണങ്ങൾ വാങ്ങാൻ കഴിയാത്ത തങ്ങളുടെ കൂട്ടുകാർക്കായി  വിദ്യാലയത്തിലെ മറ്റു കുട്ടികൾ പഠനോപകരണങ്ങൾ ശേഖരിച്ച് വിതരണം ചെയ്യുക എന്നതായിരുന്നു പ്രവർത്തനം .ഒരു മാസം തുടർച്ചയായി ഇത് നടത്തി.

ശിശുദിനം - ചിത്രങ്ങൾ
ചങ്ങാതിക്കൊരു കൈത്താങ്ങ്
  • വായനാ വസന്തം ( 2021 നവംബർ 18 )

കുട്ടികൾക്ക് വായനയിൽ താൽപര്യമുണർത്തുന്നതിനും വായനയിലും ലേഖനത്തിലുമുള്ള പഠന വിടവ് നികത്തുവാനുമായി ssk നല്കിയ വായനാസാമഗ്രികൾ കുട്ടികൾക്ക് വിതരണം ചെയ്തു . വിതരണോൽഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി വിജയൻ നിർവഹിച്ചു.വായനാ വസന്തത്തിൽ കുട്ടികൾ വായനാ സാമഗ്രികൾ വായിച്ച് വിവിധ വ്യവഹാര രൂപങ്ങളും (കഥ, കവിത, വായനാ കുറിപ്പ്, ചിത്രരചനാ , കാർട്ടൂൺ ) ക്ലാസ് തല പതിപ്പും തയ്യാറാക്കി.

വായനാവസന്തം / ചിത്രങ്ങൾ

ഡിസംബർ 2021

  • മലിനീകരണ നിയന്ത്രണ ദിനം , ദേശീയ ഭിന്നശേഷി ദിനം ( 2021 ഡിസംബർ 03 ).

ദിനാചരണവുമായി ബന്ധപ്പെട്ട് ചിത്ര രചന മൽസരം നടത്തി. പരിസരശുചിത്വ വീഡിയോയും 'മുടന്തൻ' ടെലിഫിലം പ്രദർശനവും നടത്തി. (ചിത്രം കാണാൻ )

  • അന്താരാഷ്ട്ര മണ് ദിനം ( 2021 ഡിസംബർ 5)

മണ്ണ് സംരക്ഷണത്തിന്റെ പ്രാധാന്യത്തെ പറ്റി ക്ലാസ് തല ബോധവൽക്കരണവും സെമിനാറും നടത്തി.

  • ലോക മനുഷ്യാവകാശ ദിനം ( 2021 ഡിസംബർ 10 )

അസംബ്ലിയിൽ മനുഷ്യാവകാശ സന്ദേശം വായിക്കുകയും കുട്ടികളുടെ അവകാശങ്ങളെ കുറിച്ചു പറഞ്ഞു കൊടുക്കുകയും ചെയ്തു.

  • ദേശീയ ഗണിത ദിനം ( 2021 ഡിസംബർ 22 )

ശ്രീനിവാസ രമാനുജനെയും മറ്റ് ഗണിത ശാസ്ത്രജ്ഞരേയും പരിചയപ്പെടുത്തി .

  • ക്രിസ്മസ് ആഘോഷം ( 2021 ഡിസംബർ 25)

ക്രിസ്മസ് ദിനാഘോഷ ചിത്രങ്ങൾ


ജനുവരി 2022

  • ലോക ബ്രെയിൽ ദിനം ( 2022 ജനുവരി 4)

ബ്രെയിൽ ദിനാവുമായി ബന്ധപ്പെട്ട് ലൂയി ബ്രെയില് നെ പരിചയപ്പെടുത്തുകയും , കുട്ടികൾ പോസ്റ്റർ തയ്യാറാക്കുകയും പ്രദര്ശനവും നടത്തി.(ചിത്രങ്ങൾ)

  • ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ( 2022 ജനുവരി 12)
  • റിപ്പബ്ലിക്ക് ദിനം ( 2022 ജനുവരി 26)

രാജ്യത്തിന്റെ 73-)ാംമത് വർഷ ആഘോഷങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു വിദ്യാലയത്തിൽ പ്രധാനാദ്ധ്യാപിക പാതാകയുയർത്തി . ഭരണഘടനാ ആമുഖം വായിക്കുക , ചിത്രരചനാ മൽസരങ്ങൾ , ദേശീയ പതാക നിർമാണം , ദേശഭക്തിഗാനം എന്നിങ്ങനെ ഓൺലൈൻ പരിപാടികൾ സംഘടിപ്പിച്ചു .(ചിത്രങ്ങൾ)

  • രക്തസാക്ഷിദിനം ( 2022 ജനുവരി 30)

രക്ത സാക്ഷി ദിനത്തോട് അനുബന്ധിച്ച് ഗാന്ധി സ്മരണ , ജീവചരിത്ര വായന , ക്വിസ് മൽസരം എന്നിവ നടത്തി.

ഫെബ്രുവരി 2022

  • പ്രീപ്രൈമറി പ്രവേശനോൽസവം( 2022 ഫെബ്രുവരി 14)

കോവിഡ്നെ തുടർന്ന് അടഞ്ഞുകിടന്ന പ്രീ പ്രൈമറി വീണ്ടും അധ്യയനം ആരംഭിച്ചു. പഞ്ചായത്ത് പറസിഡെന്റ് ശ്രീ. മിനി വിജയൻ ഉത്ഘാടനം നടത്തി. വിദ്യാഭ്യാസ സ്റ്റാൻ ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വിദ്യാനന്ദനൻ എം.പി. ടി. എ പ്രസിഡണ്ട് സുമിത സുമേഷ്  എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രീപ്രൈമറി അധ്യാപിക ഷീബ ടീച്ചർ രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി. കുട്ടികൾക്ക് വർണ ബലൂണുകളും അക്ഷര കാർഡുകളും നൽകി.

പ്രീപ്രൈമറി പ്രവേശനോൽസവം ചിത്രങ്ങൾ
  • ലോകതണ്ണീർതടദിനം ( 2022 ഫെബ്രുവരി 02 )

തണ്ണീർത്തടങ്ങളുടെപ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് ക്ലാസ്സ്തല ഓൺലൈൻ ബോധവൽക്കരണം നടത്തി. ചിത്രരചന,പോസ്റ്റർ എന്നിവ കുട്ടികൾ തയ്യാറാക്കി.

  • ലോക മാതൃഭാഷദിനം ( 2022 ഫെബ്രുവരി 21 )

മാതൃ ഭാഷ യെക്കുറിച്ച് ശ്രീമതി റഹ്മത്ത് ടീച്ചർ പ്രഭാഷണം നടത്തി. പ്രധാനാധ്യാപിക റിറ്റ ടീച്ചർ ലോക മാതൃ ഭാഷാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ പോസ്റ്റർ തയ്യാറാക്കി.(ചിത്രങ്ങൾ)

  • വായന ചങ്ങാത്തം  ( 2022 ഫെബ്രുവരി 28 )

സ്വതന്ത്രവായന പരിപോഷിപ്പിക്കുന്നതിന്റെ  ഭാഗമായി സംഘടിപ്പിച്ച വായന ചങ്ങാത്തം എന്ന പരിപാടി GLPS Ammadam സ്കൂളിൽ 2022 ഫെബ്രുവരി 28ന് 2 pm ന് നടന്നു.രാവിലെ സ്കൂൾ അസംബ്ലിയിൽ വായന പ്രതിജ്ഞ നടത്തി.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി റിറ്റ വി.ഒ സദസ്സിനെ  സ്വാഗതം ചെയ്തു.. സെൻ്റ് ആൻ്റണീസ് സ്കൂളിലെ പ്ലസ് ടു അധ്യാപിക . ശ്രീമതി റെയ്ച്ചൽ വർഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. വായനയുടെ വിവിധ ഗുണങ്ങളും രക്ഷിതാക്കൾ വായനയിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതിൻ്റെ ആവശ്യകതയും വളരെ ഹൃദ്യമായി ഉദ്ഘാടക .ശ്രീമതി റെയ്ച്ചൽ ടീച്ചർ വിവരിച്ചു.സ്കൂൾ ലൈബ്രറിയിലേക്ക് ടീച്ചർ 2 നല്ല പുസ്തകങ്ങൾ സംഭാവന ചെയ്യുകയും ചെയ്തു. രക്ഷിതാക്കൾക്ക് നടത്തിയ രചനോത്സവത്തിൽ വായിച്ച സാഹിത്യ രൂപത്തിൻ്റെ വിവിധ വ്യവഹാര രൂപങ്ങൾ കഥ, കവിത, നാടകം ' ചിത്രരചന, വായന കുറിപ്പ് ,കഥാന്ത്യം മാറ്റൽ എന്നിങ്ങനെ ധാരാളം രചനങ്ങൾ നടത്തി.എല്ലാ രചനകളും മികച്ച നിലവാരം പുലർത്തി. ഏറ്റവും മികച്ചവ ക്ലാസ്സ് തലത്തിൽ കണ്ടെത്തി അവക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. രക്ഷാകർത്താക്കൾക്ക് വായനാഭിമുഖ്യം വളർത്താനും കുട്ടികൾക്ക് മാതൃകയായി, വായനയുമായി ചങ്ങാത്തം  കൂടാനും ഒരു തുടക്കം കുറിക്കാൻ ഈ പരിപാടി സഹായകമായി.PTA പ്രസിഡണ്ട് ശ്രീമതി ശരണ്യ ആശംസ അറിയിക്കുകയും സ്റ്റാഫ് സെക്രട്ടറി ഷീജ.സി.എ നന്ദിയും പറഞ്ഞു..(ചിത്രങ്ങൾ)

  • ഗണിതവിജയം/ ഉല്ലാസഗണിതം ( 2022 ഫെബ്രുവരി 28 )

ചേർപ്പ് ബി.ആർ സി യിൽ നടന്ന ഗണിത വിജയം ഉല്ലാസ ഗണിതം ക്ലാസ്സുകളിൽ അധ്യാപകർ പങ്കെടുത്തു. രക്ഷിതാക്കൾക്കായി ശില്പശാല നടത്തി.

  • ദേശീയ ശാസ്ത്ര ദിനം ( 2022 ഫെബ്രുവരി 28 )

അസംബ്ലിയിൽ ദേശീയ ശാസ്ത്ര ദിനപ്രഭാഷണം നടത്തി. ക്ലാസ്സുകളിൽ ശാസ്ത്ര പരീക്ഷണം നടത്തി.