ജി. എൽ. പി. എസ്. അമ്മാടം/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
പ്രവേശനോത്സവം
അമ്മാടം ഗവൺമെൻറ് എൽപി സ്കൂളിലെ പ്രവേശനോത്സവം പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി വിനയൻ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് ശ്രീമതി റോസ് മേരി അപേഷ് അധ്യക്ഷത വഹിച്ചു.അക്ഷരദീപം തെളിയിക്കൽ ചടങ്ങ് പാറളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ആശ മാത്യൂസ് നിർവഹിച്ചു.അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചേർപ്പ് വിദ്യാഭ്യാസ ഉപജില്ല ഓഫീസർ ശ്രീ എം വി സുനിൽകുമാർ നിർവഹിച്ചു.നവാഗതരെ സ്വീകരിക്കൽ പാറളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജെയിംസ് പി പോൾ നിർവഹിച്ചു.പഠനോപകരണ വിതരണം ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പ്രമോദ് കെ നിർവഹിച്ചു.ആശംസകൾ നേർന്നുകൊണ്ട് സി ആർ സി കോഡിനേറ്റർ രമ്യ കെ ആർ സംസാരിച്ചു.ചടങ്ങിന് ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീജ ടി കെ സ്വാഗതവും സീനിയർ ടീച്ചർ ഷീജ സി എ നന്ദിയും ,ചേർപ്പ് AEO ശ്രീ സുനിൽ സാർ അവർകൾ സാന്നിധ്യം അറിയിച്ചു.മധുര പലഹാരങ്ങളും തൊപ്പിയും നൽകി നവാഗതരെ വരവേറ്റു.
പ്രഭാതഭക്ഷണം വിതരണേദ്ഘാടനം
പാറളം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജി എൽ പി എസ് അമ്മാടം സ്കൂളിൽ നടപ്പിലാക്കിവരുന്ന പ്രഭാതഭക്ഷണം ഈ വർഷവും തുടരുന്നു.ആയതിന്റെ വിതരണം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി വിനയൻ നിർവഹിച്ചു.
പരിസ്ഥിതി ദിനം
പക്ഷി ചിത്രങ്ങളുടെ പ്രദർശനം
പ്രമാണം:പക്ഷി ചിത്ര പ്രദർശനം 22202- TSR.jpg
ചാന്ദ്രദിന പ്രവർത്തനങ്ങൾ
ജി എൽ പി എസ് അമ്മാടം സ്കൂളിൽ ജൂലൈ 21 ചാന്ദ്രദിന പ്രവർത്തനങ്ങൾ വിപുലമായി നടത്തുകയുണ്ടായി.ചാന്ദ്രദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ചാന്ദ്രദിന ക്വിസ് ,അമ്പിളിമാമന് ഒരു കത്ത് എൻറെ സാങ്കല്പിക ചാന്ദ്രയാത്ര (യാത്രാവിവരണം) അമ്പിളിമാമന് നിറം നൽകൽ തുടങ്ങി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.ചാന്ദ്രയാത്രകളുടെ വീഡിയോ പ്രദർശനവും സ്കൂളിൽ നടത്തുകയുണ്ടായി.


കഥോത്സവം-ചിത്രരചന ക്യാമ്പ്


ജി എൽ പി എസ് അമ്മാടം സ്കൂളിൽ ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു


സ്വാതന്ത്ര്യദിനാഘോഷം
അമ്മാടം ഗവൺമെൻ്റ് എൽ പി സ്കൂളിൽ 79-ാം സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീജ പതാക ഉയർത്തി കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി.പി ടി എ പ്രസിഡണ്ട് ശ്രീമതി റോസ്മേരി അപേഷ് കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.കുട്ടികളുടെ പ്രസംഗം ദേശഭക്തിഗാനങ്ങൾ സ്വാതന്ത്ര്യദിന ഡാൻസ്,സ്വാതന്ത്ര്യസമര സേനാനികളുടെ വേഷങ്ങൾ എന്നിവ ഉണ്ടായിരുന്നു
കർഷകദിനം
https://youtu.be/0f7ASN279Us?si=dEsCiixHRNps4tM3
ഓണാഘോഷം

അമ്മാടം ഗവൺമെന്റ് എൽ പി സ്കൂളിൽ വിവിധ പരിപാടികളോടെ ഓണാഘോഷം ഗംഭീരമായി സംഘടിപ്പിച്ചു പാറളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജെയിംസ് പി പോൾ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു എം പി ടി എ പ്രസിഡണ്ട് ശ്രീമതി റോസ്മേരി അപേഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീജ ടീച്ചർ സ്വാഗതം ആശംസിച്ചു ഓണ മത്സരങ്ങളിൽ വിജയികളായവർക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി വിനയൻ സമ്മാനദാനം നിർവഹിച്ചു വൈസ് പ്രസിഡണ്ട് ശ്രീമതി ആശാ മാത്യൂസ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുട്ടികളുടെ ഓണപ്പാട്ടുകൾ, വഞ്ചിപ്പാട്ട് ,തിരുവാതിരക്കളി ,പി ടി എ കുട്ടികൾക്കായി സംഘടിപ്പിച്ച കേരളീയ വേഷം ധരിച്ച ഓണം ഫാഷൻ ഷോ ,വടംവലി മത്സരം എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.പി ടി എ അംഗങ്ങളും സ്റ്റാഫും ചേർന്ന് കുട്ടികൾക്ക് ഓണസദ്യയും പൂക്കളവും ഒരുക്കി.
ക്ഷയരോഗ ബോധവത്കരണ റാലി
പാറളം ഗ്രാമപഞ്ചായത്തും എലൈറ്റ് മിഷൻ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച ക്ഷയരോഗ ബോധവൽക്കരണ ക്ലാസ് അമ്മാടം ജി എൽ പി എസിൽ നടത്തുകയുണ്ടായി. അതോടനുബന്ധിച്ച് സ്കൂളിലെ എല്ലാ കുട്ടികൾക്കും തൂവാല വിതരണം ചെയ്തു. ക്ഷയരോഗ നിർമാർജനത്തിനായി കുട്ടികൾ ശ്രദ്ധിക്കേണ്ട ശുചിത്വ പരിപാലനങ്ങളെ പറ്റി വിശദമായ ക്ലാസ് സംഘടിപ്പിച്ചു.
ജി എൽ പി എസ് അമ്മാടം സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം

