നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ് | |
---|---|
വിലാസം | |
നിർമ്മലാ ഭവൻ എച്ച് .എസ്സ് .എസ്സ് , കവടിയാർ പി.ഒ. , 695003 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 0471 231772 |
ഇമെയിൽ | nirmalabhavanschool@gmail.com |
വെബ്‍സൈറ്റ് | www.nirmalabhavanschool.org |
കോഡുകൾ | |
സ്കൂൾ കോഡ് | 43044 (സമേതം) |
എച്ച് എസ് എസ് കോഡ് | 01100 |
യുഡൈസ് കോഡ് | 32141000716 |
വിക്കിഡാറ്റ | Q7040029 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,തിരുവനന്തപുരം |
വാർഡ് | 24 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 57 |
പെൺകുട്ടികൾ | 832 |
ആകെ വിദ്യാർത്ഥികൾ | 889 |
അദ്ധ്യാപകർ | 44 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 230 |
ആകെ വിദ്യാർത്ഥികൾ | 230 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിസ്റ്റർ . ടെൻസി ജേക്കബ് |
വൈസ് പ്രിൻസിപ്പൽ | സിസ്റ്റർ . സിൽജാമോൾ സെബാസ്റ്റ്യൻ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. ഉമ്മർ ഷെറീഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. കൃഷ്ണ S S |
അവസാനം തിരുത്തിയത് | |
29-06-2023 | 43044 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കേരളത്തിന്റെ രാജനഗരിയായ തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മികച്ച വിദ്യാലയങ്ങളിലൊന്നാണ് നിർമ്മല ഭവൻ ഹയർ സെക്കണ്ടറി സ്കൂൾ. അഭിവന്ദ്യനായ മാർ തോമസ് കുര്യാശ്ശേരിയുടെ നേതൃത്വത്തിൽ 1964-ൽ സ്ഥാപിതമായ ഈ സ്കൂൾ 52 വർഷമായി കുട്ടികൾക്ക് അറിവ് പകർന്നുനല്കുുന്ന കർമ്മത്തിൽ മുഴുകിയിരിക്കുകയാണ്. ഇത് ഒരു അൺ എയ്ഡഡ് പൊതുവിദ്യാലയമാണ്. വിവിധ സ്കൂൾ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു |സ്കൂൾ യു ട്യൂബ് ചാനൽ ഞങ്ങളുടെ സ്കൂളിലുണ്ട്.
"എവിടെ സ്നേഹമുണ്ടോ അവിടെ ദൈവമുണ്ട്" എന്നതാണ് നമ്മുടെ വിദ്യാലയത്തിന്റെ മുദ്രാവാക്യം.
ചരിത്രം
1964-ൽ സ്ഥാപിക്കപ്പെട്ട ഒരു അൺഎയ്ഡഡ് പൊതുവിദ്യാലയമാണ് നിർമ്മല ഭവൻ എച് .എസ് .എസ്. ചങ്ങനാശ്ശേരിയുടെ ആദ്യ ബിഷപ്പായ മാർ തോമസ് കുര്യാളശ്ശേരിയാണ് സ്ഥാപകൻ. സിസ്റ്റർ. മേരി പേഷ്യൻസായിരുന്നു ആദ്യ പ്രിൻസിപാൾ. സിസ്റ്റർ മേരി പേഷ്യൻസിനു ശേഷം സിസ്റ്റർ അലോഷ്യസ്‍ ചുമതല ഏറ്റെടുത്തു. സിസ്റ്റർ അലോഷ്യസിന്റെ വിരമിക്കലിനുശേഷം 1972-ൽ സിസ്റ്റർ റിത മരിയ പ്രിൻസിപ്പാളായി. സിസ്റ്ററുടെ നേതൃത്വകാലയളവിലാണ് എവിടെ സ്നേഹമുണ്ടോ അവിടെ ദൈവമുണ്ട് എന്ന സ്കൂൾ ലോഗോ നിലവിൽ വന്നതും സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിലേക്ക് ഉയരുകയും ചെയ്തത്. 1973-ലാണ് ആദ്യ എസ്‍എസ്എൽസി ബ്യാച് ബോർഡിനു മുൻപിലെത്തിയത്. പതിമൂന്നു വർഷത്തെ പ്രശംസനീയമായ കാര്യനിർവഹണത്തിനു ശേഷം സിസ്റ്റർ ചുമതലയൊഴിഞ്ഞപ്പോൾ സിസ്റ്റർ തെരേസ്‍ മേരി പദവിയേറ്റു. 1989-ലെ രജതജൂബിലിയാഘോഷങ്ങളും ഈ സിസ്റ്ററുടെ നേതൃത്വത്തിലായിരുന്നു. അതിനുശേഷം 1994-ൽ സിസ്റ്റർ രോസ്ലിൻ പ്രിൻസിപ്പാളായി . ആ വർഷം സ്കൂളിൽ ആദ്യമായി കമ്പ്യൂട്ടർ ലാബ് നിലവിൽ വന്നു. തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
നല്ല ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമുള്ള അന്തരീക്ഷം പ്രദാനം ചെയ്യുന്ന അതിരുകളിലുടനീളം കലാപരവും ഗംഭീരവുമായ കെട്ടിടം, കളിസ്ഥലങ്ങൾ, നന്നായി വളർന്ന മരങ്ങൾ എന്നിവയുള്ള നന്നായി പരിപാലിക്കുന്ന വിശാലമായ കാമ്പസാണ് സ്കൂളിനുള്ളത്. ആധുനിക ലബോറട്ടറികൾ (സയൻസ് & മാത്‌സ്), സ്മാർട്ട് ക്ലാസ്, നന്നായി സംഭരിച്ച ലൈബ്രറി, ബാസ്‌ക്കറ്റ് ബോൾ കോർട്ടുകൾ, ഫുട്‌ബോൾ കളിക്കാനുള്ള മൈതാനങ്ങൾ, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി എന്നിവയ്‌ക്കായി നന്നായി രൂപകൽപ്പന ചെയ്‌ത ഹൈടെക് കമ്പ്യൂട്ടർ ലാബുകൾ എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് ലാംഗ്വേജ് ലാബ്. സ്കൂൾ അഡ്മിനിസ്ട്രേഷനും രക്ഷിതാക്കൾക്കും ഒരുപോലെ സ്മാർട്ട് സ്കൂൾ ബസ് ട്രാക്കിംഗ് ഞങ്ങളുടെ GPS വഴി സുഗമമാക്കുന്നു. വിവിധ സൗകര്യങ്ങളെക്കുറിച്ച് വിശദമായി അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- സ്കൂൾ മാഗസീൻ-നിർമ്മല ഭവൻ ഗേൾസ് എച്ച്.എസ്. എസ് .
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വിവിധക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഗാന്ധി ദർശൻ
- നേർക്കാഴ്ച
മാനേജ്മെന്റ്
നിർമ്മല ഭവൻ ഗേൾസ് എച്ച്.എസ്. എസ്, എസ്. എ. ബി എസ്. മാനേജ്മെൻറിനു കീഴിലുള്ള ഒരു വിദ്യാലയമാണ്.
നേട്ടങ്ങൾ
തിരുവനന്തപുരം നോർത്ത് ഉപ ജില്ല ശാസ്ത്രോത്സവം
- ഐ. റ്റി മേളയിൽ എല്ലാ വിഭാഗങ്ങളും ചേർത്ത് ഓവറോൾ ഒന്നാം സ്ഥാനം ലഭിച്ചു.
- യു. പി, എച്. എസ്, എച് എസ് എസ് വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനം.
- ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ക്ര, പ്രവർത്തിപരിചയ മോളയിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചു
സംസ്ഥാന ശാസ്ത്രോത്സവം
- ഐ. റ്റി മേള- എച് എസ് വിഭാഗം ഡിജിറ്റൽ പെയിന്റിങ് -സാന്ദ്ര വി എസ് സി ഗ്രേഡ് കരസ്ഥമാക്കി..
തിരുവനന്തപുരം നോർത്ത് ഉപജില്ല കലോത്സവം
- എല്ലാ വിഭാഗങ്ങളും ചേർത്ത് ഓവറോൾ ഒന്നാം സ്ഥാനം
സംസ്ഥാന സ്കൂൾ കലോത്സവം
- സംസ്ഥാന കലോൽസവത്തിൽ സ്കൂൾ കൈവരിച്ച നേട്ടങ്ങൾ കാണുവാൻ താഴെ കൊടുത്തിരിക്കുന്ന കണ്ണിയിൽ ക്ലിക്ക് ചെയ്യുക.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നിർമ്മല ഭവൻ സ്കൂളിന്റെ നേട്ടങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | സേവനമനുഷ്ഠിച്ച നാൾ |
---|---|---|
1 | റെവ്. സിസ്റ്റർ മേരി പേഷ്യൻസ് | (1964-'66) |
2 | റെവ്‍ സിസ്റ്റർ അലോഷ്യസ് | (1966-'72) |
3 | റെവ്‍ സിസ്റ്റർ റിത മരിയ | (1972-'85) |
4 | റെവ്‍ സിസ്റ്റർ തെരേസ്‍ മേരി | (1985-'94, 1996-2005) |
5 | റെവ് സിസ്റ്റർ റോസ്ലിൻ | (1994-'96) |
6 | റെവ് സിസ്റ്റർ ഡോ. ട്രീസ നെടുങ്കുന്നേൽ | (2005-'10) |
7 | റെവ്‍ സിസ്റ്റർ ലിസ മാലിയേക്കൽ | (2010-14) |
8 | റെവ് സിസ്റ്റർ സിസിലി ഇമ്മാനുവൽ | (2015-'16) |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് |
1 | ശ്രി.ഷിബു ബേബി ജോൺ-(മുൻ മന്ത്രി) |
2 | ശ്രി.എം കെ മുനീർ-(മുൻ മന്ത്രി) |
3 | പ്രിയങ്ക മേരി ഫ്രാൻസിസ് -IAS |
4 | ഗായത്രി കൃഷ്ണ -IAS |
5 | മേജർ.ട്രിസ മേരി ജോസഫ്- ഇനത്യൻ ആർമ്ഡ് ഫോർസസ് |
6 | ശ്രീമതി ജോസഫൈൻ വി ജി- മാസ്റ്റർ ട്രെയ്നർ, ഐ.റ്റി@സ്കൂൾ |
7 | നന്ദിനി എൻ ജെ - സംഗീതജ്‍ഞ |
8 | വിന്ദുജ മേനോൻ- കലാതിലകം |
9 | ചിപ്പ രഞ്ജിത്ത്-അഭിനേത്രി |
10 | മഞ്ജിമ മേനോൻ- അഭിനേത്രി |
11 | താര കല്യാൻ-അഭിനേത്രി |
12 | ശക്തിമായ - ലെഫ്റ്റനന്റ് |
13 | നസ്രിൻ നജീബ് - ക്രിയേറ്റീവ് ഹെഡ് - ബോട്ട് ഗാനം |
14 | ഗീതു ശിവകുമാർ - സിഇഒ - പേസ് ഹൈടെക് |
15 | ഡോ.സ്മൃതി കൃഷ്ണ - സീനിയർ സയന്റിഫിക് ഓഫീസർ - മെൽബൺ |
16 | മഞ്ജു.എസ്.പിള്ള - ഫിസിഷ്യൻ, ഗവേഷക, മിനസോട്ട സർവകലാശാല |
17 | ഗോപിക സന്തോഷ് - മുതിർന്ന ഡാറ്റാ അനലിസ്റ്റ് ലിങ്ക്ഡ്ഇൻ |
18 | ട്രീസ മേരി ജോസ് - മേജർ- ഇന്ത്യൻ ആർമി |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം ജില്ലയിൽ കവടിയാറിൽ സ്ഥിതിചെയ്യുന്നു.
- തമ്പാനൂർ റെയിൽവേ സ്റ്റേഷണിൽ നിനനും 5.2 കി.മി ദൂരം.
- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 7.2 കി.മി ദൂരം.
{{#multimaps: 8.518654,76.9557115| zoom=18 }}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 43044
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ