സി. കെ. എച്ച്. എം. ജി. എച്ച്. എസ് എടപ്പറ്റ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സി. കെ. എച്ച്. എം. ജി. എച്ച്. എസ് എടപ്പറ്റ | |
---|---|
വിലാസം | |
ഏപ്പിക്കാട് സി.കെ.എച്ച്.എം.ജി.എച്ച്.എസ് എടപ്പറ്റ , എടപ്പറ്റ പി.ഒ. , 679326 , മലപ്പുറം ജില്ല | |
സ്ഥാപിതം | 03 - 09 - 1974 |
വിവരങ്ങൾ | |
ഇമെയിൽ | ghsedappatta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48136 (സമേതം) |
യുഡൈസ് കോഡ് | 32050500301 |
വിക്കിഡാറ്റ | Q64564507 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | മേലാറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടപ്പറ്റ, |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 165 |
പെൺകുട്ടികൾ | 195 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ.കെ റംലത്ത് |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ഷിഹാബ് |
എം.പി.ടി.എ. പ്രസിഡണ്ട് | സരിത ടി |
അവസാനം തിരുത്തിയത് | |
15-03-2022 | 48306 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
എടപ്പറ്റ പഞ്ചായത്തിലെ ഏക ഗവൺമെൻറ് ഹൈസ്കൂൾ ആയ ജി.എച്ച്.എസ് .എടപ്പറ്റ സ്ഥിതി ചെയ്യുന്നത് ഏപ്പിക്കാട് എന്ന ഗ്രാമത്തിലാണ്. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന എടപ്പറ്റയിലെ ഏപ്പിക്കാട് പ്രദേശത്തെ ഒരുപാട് കാലം അലട്ടിയ ഒരു വിഷയം ആയിരുന്നു യുപി സ്കൂൾ ഇല്ല എന്നത്. ഇതിനെ തുടർന്ന് സൻമനസ്സുള്ള നാട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായ മുറവിളികളും മണ്ഡലം എംഎൽഎ ആയിരുന്ന മർഹും കെ കെ എസ് തങ്ങളുടെ ശ്രമവും ആണ് യുപി സ്കൂൾ യാഥാർത്ഥ്യമാക്കിയത്. മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റിയുടെ ഒരു കൺവെൻഷനിൽ വച്ചായിരുന്നു ആദ്യമായി ഈ ആവശ്യം ഉയർന്നത് എന്ന് പഴയ തലമുറ ഓർത്തെടുക്കുന്നു. നിരന്തര ശ്രമങ്ങൾ ഗവൺമെൻറിനെ സമ്മർദ്ദത്തിൽ ആക്കിയതോടെ പൊതുമേഖലയിൽ എടപ്പറ്റയിൽ യുപി സ്കൂൾ അനുവദിക്കുവാൻ ശ്രീ കെ കരുണാകരൻ മുഖ്യമന്ത്രിയും, സി എച്ച് മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ആയിരുന്ന സർക്കാർ നിർബന്ധിതമായി
ഇതിനെ തുടർന്ന് സ്കൂളിന് വേണ്ട രണ്ട് ഏക്കർ ഭൂമിയും കെട്ടിടവും കണ്ടെത്തുവാനുള്ള നെട്ടോട്ടമായി. ആദ്യം സ്ഥലം നൽകുവാൻ ആരും തയ്യാറായിരുന്നില്ല. എംഎൽഎയുടെ യുടെ നേതൃത്വത്തിൽ ഇതിനായി കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നതിനിടയിൽ ഇതിൻ്റെ പ്രാധാന്യം ചാലിൽ അലവി ഹാജി തിരിച്ചറിഞ്ഞത്. സ്വന്തം മക്കളെയും മരുമക്കളെയും യും വിദ്യാഭ്യാസം ചെയ്യിക്കുന്നതിൽ താൽപര്യം കാണിച്ച ഹാജിക്ക് ഒരു വിദ്യാഭ്യാസ സ്ഥാപനം വരുന്നതുകൊണ്ട് നാടിന് ഉള്ള നേട്ടങ്ങളെക്കുറിച്ച് നല്ല അവബോധം ഉണ്ടായിരുന്നു. അദ്ദേഹം തൻ്റെ പിതാവായ ചാലിൽ കുഞ്ഞിപ്പു ഹാജിയെ സമീപിക്കുകയും വിഷയത്തിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും ചെയ്യുകയായിരുന്നു.തുടർന്ന് കുഞ്ഞിപ്പു ഹാജി നൽകിയ രണ്ട് ഏക്കർ ഭൂമിയിലാണ് ഇന്ന് സ്കൂൾ പ്രവർത്തിക്കുന്നത്.
ഓല മേഞ്ഞ കെട്ടിടത്തിൽ ആരംഭിച്ച അന്നത്തെ യു.പി .സ്ക്കൂൾ പ്രധാന അധ്യാപകരുടെയും പി.ടി.എ യുടെയും കൂട്ടായ പരിശ്രമഫലമായാണ് ഇന്ന് അത്യാധുനിക സൗകര്യങ്ങളോടുകൂടി പ്രൗഢഗംഭീരമായി ഗവൺമെൻ്റ് ഹൈസ്ക്കൂളായി നിലകൊള്ളുന്നത്. അധികം താമസിയാതെ ഈ സ്ക്കൂൾ ഒരു ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ ആയി ഉയർത്തുന്നതിനുള്ള എല്ലാ നടപടികളും നടന്നുകൊണ്ടിരിക്കുന്നു
ചാലിൽ കുത്തിപ്പു ഹാജിയുടെ സ്മരണാർത്ഥം സ്കൂൾ അപ്ഗ്രേഡ് ചെയ്ത് ഹൈസ്കൂളാക്കി ആക്കി ഉയർത്തിയതോടെ ചാലിൽ കുഞ്ഞിപ്പു ഹാജി മെമ്മോറിയൽ ഗവൺമെൻറ് ഹൈസ്കൂൾ എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ടു
ഭൗതികസൗകര്യങ്ങൾ
യു.പി സെക്ഷനും ഹൈസ്ക്കൂൾ സെക്ഷനുമായി ആകെ 14 ക്ലാസ് മുറികൾ ഉൾകൊള്ളുന്ന രണ്ട് കെട്ടിടങ്ങൾ സ്കൂളിനു സ്വന്തമായി ഉണ്ട്.14 ഡെസ്ക്ടോപ് കംപ്യൂട്ടരകളും രണ്ട് ലാപ്ടോപ്പുകളും ഉള്ള വിശാലമായ കംപ്യൂട്ടർ ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾക്ക് ദൃശ്യ ചിതങ്ങളും മറ്റും കാണിക്കുന്നതിനായി രണ്ട് പ്രൊജക്ടറുകളുള്ള സൗകര്യപ്രദമായ ഒരു ഓഡിയോ വിഷ്വൽ ലാബ് സ്ക്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.കുട്ടികൾക്കുള്ള ഉച്ചഭക്ഷണ വിതരണത്തിനായി 800 സ്ക്വയർ ഫീറ്റിൽ , അടുക്കള ,ഭക്ഷണ ഹാൾ, സ്റ്റോർ റൂം എന്നിവ അടങ്ങുന്ന ഊട്ടുപുര സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.learnmore
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യരഗംകലാസാഹിത്യവേദി,ദേശീയഹരിതസേന,ഇംഗ്ലീഷ്ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്,ഗണിതക്ലബ്.ഹിന്ദിക്ലബ്,അറബിക്ലബ്,ഐ.റ്റി ക്ലബ് എന്നിവ സജീവമാണ്. കുട്ടികളുടെ സർഗ്ഗ ശേഷികൾ വികസിപ്പിക്കാൻ ക്ലബ് പ്രവർത്തനങ്ങൽക്ക് സാധിച്ചു.സാമൂഹ്യ പങ്കാളിത്തത്തോടെ പാഠ്യേതര പ്രവർത്തനങ്ങൾ ജനകീയവും ഫലപ്രദവും ആക്കാൻ ശ്രമിച്ചിട്ടുണ്ട് . ...
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
2021-22 ലെ പ്രധാന പ്രവർത്തനങ്ങൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
പെരിന്തൽമണ്ണയിൽ നിന്നും കരുവാരക്കുണ്ട് ബസ്സിൽ കയറി ഏപ്പിക്കാട് സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക. സ്കൂൾ റോഡിലൂടെ 300 മീറ്റർ നടന്നാൽ സ്കൂളിലെത്താം.
കോവിഡ് നേർകാഴ്ച ചിത്രരചന
-
Anjana 6B
-
Archana 9 A
-
Ayisha T 6B
-
Binshad 5 B
-
Dilsha 5 B
-
Fathima Raya 6A
-
Fathima Shifa 7B
-
Liya Fathima K 6B
-
Nishma 7B
-
Shahla Thasneem 8A
-
Shahul Hameed 7A
-
Shifa 5B
-
Riswana 8A
{{#multimaps: 11.086523, 76.301260 | width=800px | zoom=16 }}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48136
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ