സി. കെ. എച്ച്. എം. ജി. എച്ച്. എസ് എടപ്പറ്റ/എന്റെ ഗ്രാമം
ഏപ്പിക്കാട്

കേരളത്തിലെ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ്എപ്പിക്കാട്.മനോഹരമായ ഈ മലയോര ഗ്രാമം എടപ്പറ്റ പഞ്ചായത്തിലാണ് ഉൾപ്പെടുന്നത്. ഇത് വടക്കൻ കേരള ഡിവിഷനിൽ പെടുന്നു. ജില്ലാ ആസ്ഥാനമായ മലപ്പുറത്തുനിന്ന് കിഴക്കോട്ട് 29 കിലോമീറ്ററും പെരിന്തൽമണ്ണയിൽ നിന്ന് 12 കിലോമീറ്ററും അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തുനിന്ന് 344 കിലോമീറ്റർ അകലെയാണ് എപ്പിക്കാട്.എപ്പിക്കാടിന് സമീപത്തുള്ള ഗ്രാമങ്ങളാണ് മേലാറ്റൂർ(5 km), വെട്ടത്തൂർ (6 കി.മീ.), തുവ്വൂർ (7 കി.മീ.), പാണ്ടിക്കാട് (8 കി.മീ.), കരുവാരക്കുണ്ട് (9 കി.മീ.), കീഴാറ്റൂർ (10 കി.മീ.) , എടത്തനാട്ടുകര (10 km) തുടങ്ങിയവ.
എപ്പിക്കാടിന്റെ പിൻ കോഡ് 676519 ആണ്.
പെരിന്തൽമണ്ണയാണ് എപ്പിക്കാടിനടുത്തുള്ള നഗരം.
ഈ സ്ഥലം മലപ്പുറം ജില്ലയുടെയും പാലക്കാട് ജില്ലയുടെയും അതിർത്തിയിലാണ്.
പൊതുമേഖല സ്ഥാപനങ്ങൾ
എടപ്പറ്റ പഞ്ചായത്ത് ഓഫീസ്
കൃഷിഭവൻ
എടപ്പറ്റ വില്ലേജ് ഓഫീസ്
എടപ്പറ്റ പ്രാഥമിക ആരോഗ്യകേന്ദ്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ

സി. കെ. എച്ച്. എം. ജി. എച്ച്. എസ് എടപ്പറ്റ


[[|പ്രമാണം:48136-school gate2.jpg|thumb|]] school gate
ജി.എൽ.പി.എസ് എടപ്പറ്റ
എ എം എൽ പി സ്കൂൾ എപ്പിക്കാട്
ഭൂമിശാസ്ത്രപരമായ പ്രേത്യേകതകൾ
കിഴക്ക് നീലഗിരി കുന്നുകളോട് ചേർന്ന് നിൽക്കുന്ന ഒരു പ്രദേശമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന എപ്പിക്കാട് എന്ന സ്ഥലം. പേരിൽ സൂചിപ്പിക്കുന്നപോലെ കാടിന് സമാനമായ ഭൂപ്രകൃതിയും കാലാവസ്ഥയും ആണ് ഈ പ്രദേശത്തിന്റെ മറ്റൊരു പ്രത്യേകത.
കാലാവസ്ഥ
ജൂൺ മുതൽ സെപ്റ്റംബർ വരെ തെക്ക് - പടിഞ്ഞാറൻ മൺസൂൺ ശക്തമായി നിൽക്കുന്ന ഈ പ്രദേശത്തിൽ ഒക്ടോബർ , നവംബർ മാസങ്ങളിൽ വടക്കു കിഴക്കൻ മൺസൂൺ അനുഭവപ്പെടാറുണ്ട് ജില്ലയിൽ ലഭിക്കുന്ന മഴയുടെ നിശ്ചിത ശതമാനം ഈ പ്രതേശത്തിന്റെയ് സംഭാവനായി നിർവചിക്കാം 20 ഡിഗ്രിക്കും 32 ഡിഗ്രിക്കും ഇടയിൽ ആണ് ഈ പ്രദേശത്തു സാധാരണ താപനില അനുഭവപ്പെടുന്നത്
ജനസംഖ്യ
2011 സെൻസസ് അനുസരിച്ച് എടപ്പറ്റ ഗ്രാമപ്പഞ്ചായത്തിലെആകെ ജനസംഖ്യ 22729 ഉം വീടുകളുടെ എണ്ണം 4532 ഉം ആണ്. സ്ത്രീ ജനസംഖ്യ 52.9% ആണ്. ഗ്രാമത്തിലെ സാക്ഷരതാ നിരക്ക് 79.1% ഉം സ്ത്രീ സാക്ഷരതാ നിരക്ക് 41.1% ഉം ആണ്.
