സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


കാരേറ്റ് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഡി.ബി.എച്ച്.എസ്. കാരേറ്റ്
വിലാസം
പുളിമാത്ത്

പുളിമാത്ത്‌ പി.ഒ.
,
695612
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1952
വിവരങ്ങൾ
ഫോൺ0470 2836138
ഇമെയിൽdbhsvpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്42056 (സമേതം)
യുഡൈസ് കോഡ്32140500504
വിക്കിഡാറ്റQ64036917
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പുളിമാത്ത്,,
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ200
പെൺകുട്ടികൾ205
ആകെ വിദ്യാർത്ഥികൾ405
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയലത വി
പി.ടി.എ. പ്രസിഡണ്ട്പ്രസന്നകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജി
അവസാനം തിരുത്തിയത്
14-03-202242056dbhsvpm
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം തിരുവിതാംകൂറും കൊച്ചിയും ചേർന്ന് തിരു കൊച്ചി സംസ്ഥാനം  രൂപം കൊണ്ട സമയത്തു തേവര്ക്കോവിൽ എന്നറിയപ്പെടുന്ന വാമനപുരം വാമനമൂർത്തി ക്ഷേത്രത്തിലെ കമ്മിറ്റി ക്കാരുടെ ആഗ്രഹ പ്രകാരം  1950 ഇൽ  വാമനപുരത്തു ഒരു സ്കൂൾ ആരംഭിക്കുന്നതിനു ഗവണ്മെന്റ് ദേവസ്വം ബോർഡ് നു അനുവാദം നൽകി. എന്നാൽ അവിടെ സ്ഥലം കണ്ടെത്താൻ കഴിയാതെ വരികയും തുടർന്ന് കരേറ്റേ കേന്ദ്രമാക്കി ഒരു കമ്മിറ്റി രൂപീകരിച്ച നാട്ടുകാരിൽ നിന്ന് പണപ്പിരിവ് നടത്തി കുന്നുംപുറത്തു  മഞ്ഞപ്പുഴക്കോണം വീട്ടുകാരുടെ വകയായിട്ടുള്ള മൂന്നര ഏക്കർ സ്ഥലം സ്കൂളിനായി വാങ്ങാൻ തീരുമാനിച്ചു. പിന്നീട് കമ്മിറ്റിക്കാർ ആർ കെ വി  ദാമോദരൻ മുതലാളിയെ സമീപിക്കുകയും അദ്ദേഹം സ്കൂളിന് ആവശ്യമായ സ്ഥലം വാങ്ങി നൽകുകയും 1952 ഇൽ  ജനകീയ കൂട്ടായ്മയിൽ ഈ വിദ്യാലയം സ്ഥാപിതമാവുകയും ചെയ്തു. കേരളം സംസ്ഥാന രൂപീകരണത്തിനു മുൻപ് ആരംഭിച്ച ഈ സ്കൂളിൽ വെഞ്ഞാറമ്മൂട്, നഗരൂർ, കല്ലറ, കളമച്ചൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കുട്ടികളെത്തി പഠിച്ചിരുന്നു

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ സ്കൂശ്‍ സ്തീതി ചെയ്യുന്നത്.ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികൾ ഉണ്ട്.. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഡി.ബി.എച്ച്.എസ്. കാരേറ്റ് /
സയൻസ് ലാബ്
ഡി.ബി.എച്ച്.എസ്. കാരേറ്റ് /മൾട്ടിമീഡിയ റൂം


കൂടുതൽ
പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ ആർ സി യൂണിറ്റ് പ്രവർത്തിക്കുന്നു
  • ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നു
  • ക്യാപ്ട് അക്കാദമിയുടെ സൗജന്യ പരിശീലനം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.മാത്സ്,സയൻസ്,സോഷ്യൽ സയൻസ്, ഇംഗ്ലീഷ്,ഐറ്റി ,ഇക്കോ ക്ലബ് ,ഗണിത ക്ലബ് ,ഹിന്ദി ക്ലബ്, ലഹരിവിരുദ്ധക്ലബുകളുടെ പ്രവർത്തനമുണ്ട്.

ക്ലബ്ബ് പ്രവർത്തനങ്ങൾ.

  • സയൻസ് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • ഊർജ്ജ സംരക്ഷണ ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്

സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 5 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ നേതൃത്വത്തിൽ സാമൂഹ്യപാഠം എന്ന പേരിൽ ഒരു ഷോർട് ഫിലിം തയ്യാറാക്കി . അധ്യാപകരുടെയും പൂർവ വിദ്യാർത്ഥികളുടെയും സഹകരണത്തോടെയാണ് വിദ്യാർത്ഥികൾ ഈ ഷോർട് ഫിലിം വിജയകരമായി പൂർത്തിയാക്കിയത്

  • ഗണിത ക്ലബ്ബ്
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
  • ഐ.റ്റി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ഫോറസ്ടീ ക്ലബ്ബ്
  • ലഹരിവിരുദ്ധ ക്ലബ്ബ്

സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 5 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ നേതൃത്വത്തിൽ സാമൂഹ്യപാഠം എന്ന പേരിൽ ഒരു ഷോർട് ഫിലിം തയ്യാറാക്കി . അധ്യാപകരുടെയും പൂർവ വിദ്യാർത്ഥികളുടെയും സഹകരണത്തോടെയാണ് വിദ്യാർത്ഥികൾ ഈ ഷോർട് ഫിലിം വിജയകരമായി പൂർത്തിയാക്കിയത്

ഹായ് സ്കുൾ കുട്ടിക്കൂട്ടം

മികവുകൾ

  • കേരളസംസ്ഥാനപ്രവർത്തിപരിചയമേളയിൽ ക്ളേമോഡലിന് 1-ം സ്ഥാനം അഖിൽ രാജിന് ലഭീച്ചു
  • 2019-2020 അധ്യയന വർഷത്തിൽ ഉപജില്ലാ ശാസ്ത്രമേളയിൽ സോഷ്യൽ സയൻസ് സ്റ്റിൽ മോഡലിന് FIRST A ഗ്രേഡ് ലഭിക്കുകയുണ്ടായി പ്രളയവും ഉരുൾപൊട്ടലുമായിരുന്നു തീം .നന്ദന എം എ (10c)നിതിൽ കൃഷ്ണ (9A) എന്നീ വിദ്യാർഥികളാണ് ഈ മോഡൽ തയ്യാറാക്കിയത്
  • 2018 -2019 അധ്യയന വർഷം ലൈറ്റ്‌ലെ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കുവാനുള്ള അവസരം ഈ സ്കൂളിലെ ദേവിക എസ്‌( 9 സി )നു ലഭിച്ചു.
  • 2019 -20 ഇൽ നടന്ന എൻ എം എം എസ് പരീക്ഷയിൽ അഷ്ട്ടമി എ എസ് സ്കോളർഷിപ്പ്‌ നേടി.
  • 2020 -21 വർഷത്തിൽ അഭിനവ് വി ബി ,ആനന്ദ് എസ് എസ് എന്നീ കുട്ടികൾ എൻ എം എം എസ് സ്കോളർഷിപ്പ്‌ നേടി.
  • 2021 -22 വർഷത്തിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇൻസ്പയർ അവാർഡിന് ഒൻപതാം ക്‌ളാസ്സിലെ അഭിനവ് വി ബി ,ആനന്ദ് എസ് എസ് എന്നി കുട്ടികൾ അർഹരായി.

മാനേജ്മെന്റ്

തിരുവിതാംകൂർ ദേവസ്വംബോഡാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.ദേവസ്വംബോഡ് സെക്രട്ടറിയാണ് സ്കൂൾ മാനേജർ. നിലവിൽ 5 എല്.പി. വിദ്യാലയങ്ങളും 5 അപ്പർ പ്രൈമറി വിദ്യാലയങ്ങളും 8 ഹൈസ്കൂളുകളും 4 ഹയർ സെക്കന്ററി സ്കൂളുകളും 4സ്പെഷ്യൽസ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്

മുൻ സാരഥികൾ

'എൻ.സഹദേവൻ

എം.രവിവർമമതംമ്പാൻ

ററി.ജി നാരായണൻനായർ

പി.ജി.പുരുഷോത്തമപണിക്കർ

കെ ചന്ദ്രശേഖരൻ നായർ

എം പി രാഘവൻ നായർ

കെ ജി ബാലകൃഷ്ണ പിള്ളൈ

വി കെ കേശവൻ നായർ

കെ വി ദേവദാസ്

ജി കൃഷ്ണമ്മ

ജി ഗോമതി

ബി ഗൗരിക്കുട്ടി അമ്മ

വി ശാന്താ ദേവി

സുഗന്ധി ഡി

പി പദ്മകുമാരി

എൻ നാരായണ ഐയ്യർ

ബി രാധാമണി

എൽ ജയകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.ഡോ കെ വി ബൈജു ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസർ 2. അനിൽ കാരറ്റ് , സിനിമ നാടക സംവിധായകൻ ,ലിംകാ ബുക്ക് ഓഫ് അവാർഡ്‌സ് ജേതാവ്

3. വിജയൻ ,ലെക് ചറർ ,ഗവണ്മെന്റ് കോളേജ് , നെടുമങ്ങാട്

4. സിജി , ലെക് ചറർ, എൻ എസ് എസ് കോളേജ് , നിലമേൽ

5. അംബി ദാസ് , കവി


       ===വഴികാട്ടി==

{{#multimaps: 8.735138,76.895192 | zoom=12 }}

"https://schoolwiki.in/index.php?title=ഡി.ബി.എച്ച്.എസ്._കാരേറ്റ്&oldid=1765181" എന്ന താളിൽനിന്ന് ശേഖരിച്ചത്