ഗവ. എച്ച് എസ് കാപ്പിസെറ്റ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് കാപ്പിസെറ്റ് | |
---|---|
വിലാസം | |
പുൽപള്ളി ചെറ്റപ്പാലം പി.ഒ. , 673579 , വയനാട് ജില്ല | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഫോൺ | 04936 240326 |
ഇമെയിൽ | ghskappiset@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15073 (സമേതം) |
യുഡൈസ് കോഡ് | 32030200304 |
വിക്കിഡാറ്റ | Q64522291 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | പനമരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മുള്ളൻകൊല്ലി |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 358 |
പെൺകുട്ടികൾ | 301 |
ആകെ വിദ്യാർത്ഥികൾ | 659 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സദൻ ടി പി |
പി.ടി.എ. പ്രസിഡണ്ട് | പീറ്റർ ഒ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ലിസമ്മ |
അവസാനം തിരുത്തിയത് | |
28-01-2022 | 15073 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
വയനാട് വിദ്യാഭ്യാസ ജില്ലയിൽ സുൽത്താൻബത്തേരി ഉപജില്ലയിലെ കാപ്പിസെറ്റ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
അറുപതുകളുടെ ഉത്തരാർദ്ധം.ജീവിതത്തിന്റെ പുതിയ പച്ചപ്പുകൾ തേടി ചുരം കയറിയെത്തിയ കർഷകർ.പുല്പള്ളിയിലെ കുടിയേറ്റത്തിന്റെ അവസാനഘട്ടം.അവർക്ക് ഇവിടത്തെ വന്യസ്ഥലികൾ ജീവിതത്തിന്റെ ഊടും പാവും ആദ്യം മുതലേ നെയ്തു തുടങ്ങേണ്ടിയിരുന്നു.നിത്യോപയോഗ സാധനങ്ങൾ വേണം,മരുന്ന് വേണം,വിദ്യാഭ്യാസം വേണം......ഇങ്ങനെ ഒരു പാട് പ്രശ്നങ്ങൾ. ഒപ്പം മലമ്പനിയുടെ നാടായിരുന്ന വയനാട്ടിലെ പ്രകൃതിയോടും വന്യമൃഗങ്ങളോടും പോരാടണം.
കർണ്ണാടക വനത്തോടു ചേർന്ന് കിടക്കുന്ന ശശിമല, കാപ്പിസെറ്റ് പ്രദേശങ്ങളിൽ കുടിയേറിയ കൃഷിക്കാർക്ക് പുല്പള്ളി, മാനന്തവാടി, പനമരം തുടങ്ങിയ പ്രദേശങ്ങളെ ആശ്രയിച്ചു വേണമായിരുുന്നു തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ.
ഇതിൽ ഏറ്റവും പ്രധാനമായിരുന്നു വിദ്യാഭ്യാസം. വഴികളില്ലാത്ത വഴികളിലൂടെ ,കാട്ടുപാതകളിലൂടെ വിദൂരസ്ഥലങ്ങളിൽ നടന്നെത്തി പഠനം കഴിഞ്ഞെത്തുന്ന കുട്ടികളെ വഴിക്കണ്ണുമായി കാത്തിരിക്കേണ്ടി വന്ന രക്ഷിതാക്കളുടെ ആശങ്കയാണ് കാപ്പിസെറ്റ് ഗവ.യു. പി. സ്ക്കൂളിന്റെ ആരംഭത്തിന് കാരണമെന്നു സാമാന്യമായി പറയാം.കൂടുതൽ അറിയാം
- RMSA പദ്ധതിയിൽ ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടു.
- UP സ്ക്കൂളിന്റെ സൗകര്യം പ്രയോജനപ്പെടുത്തി പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
വയനാട് ജില്ലയിലെ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ കാപ്പിസെറ്റ് പ്രദേശത്ത് ബാങ്ക് കവല എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 650ഓളം വിദ്യാർത്ഥികൾ LP, UP, HS വിഭാഗങ്ങളിലായി പഠിക്കുന്നു.
സ്കൂളിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം ദൃശ്യമാവുക പ്രവേശന കവാടത്താലും ചുറ്റുമതിലിനാലും സംരക്ഷിക്കപ്പെട്ട അഞ്ചേക്കറോളം വരുന്ന വിശാലമായ സ്കുൾ കോമ്പൗണ്ടാണ്. പലജാതി മരങ്ങൾ കൊണ്ട് ഹരിതാഭമായ കൊച്ചു കാവും കടന്നുവേണം ഓഫീസിലേക്കും ക്ലാസ് മുറികളിലേക്കും എത്താൻ.
വിശാലമായ കളിസ്ഥലം, കോർട്ടുകൾ, പല ബ്ലോക്കുകളിലായി ആധുനിക കെട്ടിടങ്ങൾ, ശുദ്ധ ജലം, വൈദ്യുതി, ഇന്റർനെറ്റ്, കേബിൾ ടി വി, തുടങ്ങിയ സൗകര്യങ്ങൾ. ഹൈസ്കൂൾ ക്ലാസുകൾ പൂർണമായും ആധുനിക കണക്ടിവിററിയുള്ലതാണ്.
LP ബ്ലോക്കുകൾ പെയിന്റ് ചെയ്ത് ചിത്രങ്ങൾ വരച്ച് ആകർഷകമാക്കിയിരിക്കുന്നു. 1,2 ക്ലാസുകളിലെ ഡെസ്കുകളും ബെഞ്ചുകളും ബഹുവർണ നിരങ്ങൾ ചാർത്തി മനോഹരമാക്കിയിരിക്കുന്നു. എല്ലാ ക്ലാസ് മുറികളും ടൈൽ പതിച്ചതും വൈദ്യുതീകരിച്ചതുമാണ്. ലാബ്, ലൈബ്രറി സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ശുദ്ധജല സൗകര്യത്തോടു കൂടിയ ശൗചാലയങ്ങൾ ആവശ്യത്തിനുണ്ട്.
ആധുനിക സോളാർ വൈദ്യുത പ്ലാന്റും വിദ്യാലയത്തിലുണ്ട്. ആധുനിക മഴമാപിനിയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. പൂർണമായ ശുദ്ധജല ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്.കൂടുതൽ അറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
എം എം ജിഎച്ച് എസ്സ് കാപ്പിസെറ്റ്
വയനാട്
എം എം ജി എച്ച് എസ്സ് കാപ്പിസെറ്റിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം തുല്യ പ്രാധാന്യത്തോടെ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കെടുക്കുന്നുവെന്ന് ഉറപ്പാക്കുന്നു. കുട്ടിയുടെ മാനസികവും ശാരീരികവും വൈകാരികവും ബുദ്ധിപരവുമായ സർവ്വമേഖലകളിലും പൂർണ വികാസം ഉറപ്പാക്കണമെങ്കിൽ പാഠ്യേതരപ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം ആവശ്യമാണ്. പൊതുവായ പ്രവർത്തനങ്ങൾക്കൊപ്പം തനതായപ്രവത്തനങ്ങളും ഉൾചേർത്തുകൊണ്ടാണ് ഇത് നടപ്പിലാക്കുന്നത്. ചില പ്രവർത്തനങ്ങൾ ഏതൊക്കെയാണെന്നു നോക്കാം.
എസ്സ്.പി.സി അഥവ സ്റ്റുഡൻറ് പോലീസ് കേഡറ്റ്
വിദ്യാർത്ഥികളിൽ മാനസികവും ശാരിരികവുമായ വികാസത്തോടൊപ്പം സാമൂഹ്യബോധവും ദേശബോധവും അച്ചടക്കവും സഹജീവിസ്നേഹവും സാഹസികതയും സഹനശക്തിയും മനോബലവും പോലെയുള്ള സൂക്ഷ്മവും സ്ഥൂലവുമായ അംശങ്ങൾ വളർത്തിയെടുക്കാനായി സംസ്ഥാന സർക്കാർ ആരംഭിച്ച സ്റ്റുഡൻറ് പോലീസ് കേഡറ്റിൻെറ ഒരു യൂണിറ്റ് ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.
അംഗങ്ങൾ:- 44
പ്രവർത്തനങ്ങൾ
കായിക പരിശീലനം, പഠന ക്ലാസ്സുകൾ, ക്യാമ്പുകൾ, ബോധവൽക്കരണക്ലാസ്സുകൾ, കരിയർഗയ്ഡൻസ് ക്ലാസ്സുകൾ, കാമ്പയ്നുകൾ, വിവധ മത്സരങ്ങൾ, ജീവിതനൈപുണി വികസന പരിപാടികൾ.
സ്റ്റുഡൻറ് പോലീസ് കേഡറ്റിൽ ചേരുന്നതിന് കുട്ടികൾക്കും രക്ഷിതാക്കൾക്കും വലിയ താൽപര്യമാണ്.
അതലറ്റ് ഹണ്ട്
മികച്ച കായികതാരങ്ങളെ കണ്ടെത്തി വാർത്തെടുക്കുന്നതിനായി കായികാധ്യാപകൻെറ നേതൃത്വത്തിൽ നടത്തുന്ന പ്രത്യേക പരിപാടി. തെരഞ്ഞെടുപ്പ് ടെസ്ററുകൾ നടത്തുന്നു മികച്ച കായികക്ഷമതയുള്ള കുട്ടികളെ തെരഞ്ഞെടുത്ത് പരിശീലിപ്പിക്കുന്നു. കൂടുതൽ അറിയാം
വിവിധ ക്ലബ്ബുകൾ ക്ലബ്ബുകൾ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ ആസൂത്രണംചെയ്ത് നടപ്പാക്കുന്നു
ഗണിത ക്ലബ്ബ്
കുട്ടികളിലെ ഗണിതഅഭിരുചികൾ വികസിപ്പിക്കുന്നതിനും ഗണിത പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനും വേണ്ടി രൂപീകരിച്ചു.ആഴ്ചയിൽ ഒരു ദിവസം ഗണിത ക്ലബ്ബ് കൂടി ഗണിത ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുകയും ഗണിത ആശയങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു വരുന്നു. ഗണിത പസ്സിലുകൾ പരിചയപ്പെടുത്തുകയും ഗണിതശാസ്ത്രത്തിലെ അവബോധം വർദ്ധിപ്പിക്കുന്നതിനായി വിവിധങ്ങളായ മത്സരങ്ങളും നടത്തി വരുന്നു
പരിസ്ഥിതി ക്ലബ്ബ്
എം എം ജി എച്ച് എസ് കാപ്പിസെറ്റ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ സ്ക്കൂളിൽ നടത്തിവരുന്നു
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്ക്കൂൾ പരിസരത്ത് തണൽ മരങ്ങൾ നട്ടുപിടിപ്പിച്ച് സംരക്ഷിച്ചു വരുന്നു. സ്ക്കൂൾ പരിസരത്ത് പൂന്തോട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് വിവിധ വിഭാഗങ്ങളിലായി മത്സരങ്ങളും ബോധവത്ക്കരണ ക്ലാസ്സുകളും നൽകാൻ കഴിഞ്ഞു.
ജൂലൈ 21 ചാന്ദ്രദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് ചാന്ദ്രദിന ക്വിസ് നടത്തുവാൻ സാധിച്ചു.
വന്യ ജീവി വാരാഘോഷത്തോടനുബന്ധിച്ച് ക്ലബ്ബ് അംഗങ്ങൾക്കായി ഒരു ദിവസത്തെ പ്രകൃതിപഠനക്യാമ്പിൽ പങ്കെടുക്കുവാൻ സാധിച്ചു.
ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ജൈവവൈവിധ്യപാർക്ക് വിപുലീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.
സ്ക്കൂൾ പച്ചക്കറിത്തോട്ടം ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ വർഷം തോറും നന്നായി പരിപാലിച്ചുവരുന്നു.
വോളിബോൾ പരിശീലനം
അടുക്കളതോട്ടം
കരകൗശല ശാല
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | കാലയളവ് | |
---|---|---|---|
1 | എൻ.സി.ജോർജ് | 2.06.2011-12.03-2012 | |
2 | കെ.എം.തോമസ് | 13.03.2012-11.06.2013 | |
3 | എൻ.ഡി.തോമസ് | 19.062013-10.062014 | |
4 | വി.ടി.ജോസഫ് | 11.06.2014-20.07.2014 | |
5 | വിനോദ്കുമാർ | 21.07.2014-01.06.2015 | |
6 | മനോജ്.ഒ.സി | 2.06.2015-15.06.2016 | |
7 | സുമംഗലി.എം.എസ് | 24.06.2016-10.08.2016 | |
8 | അശോകൻ കെ യു | 11.08.2016-30.05-2018 | |
9 | സതിലജ ഭാസ്കർ | 31.05.2018-31.05.2021 |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- എൻ.സി.ജോർജ്
- ആയിഷ.എൻ
- പ്രമോദ്.ഒ
- ദാവൂദ്.പി.റ്റി
- ജോസഫ് വി
- നാരായണൻ വി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- പുൽപ്പള്ളി ബസ്സ് സ്റ്റാൻഡിൽ നിന്ന് 3 കി.മി. അകലം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ സമീപം
സ്ഥിതിചെയ്യുന്നു.
{{#multimaps:11.80186,76.20089|zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15073
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ