സെന്റ് .തോമസ്.എച്ച് .എസ്.കേളകം

13:46, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathew M V (സംവാദം | സംഭാവനകൾ) (സ്കൂളിനെക്കുറിച്ചറിയാം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കണ്ണൂർ റവന്യൂ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട ഇരിട്ടി ഉപജില്ലയിലെ കേളകത്ത് സ്ഥിതിചെയ്യുന്ന ഒരു ഗവൺമെന്റ് എയ്ഡഡ് വിദ്യാലയമാണ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ.

സെന്റ് .തോമസ്.എച്ച് .എസ്.കേളകം
വിലാസം
കേളകം

കേളകം പി.ഒ.
,
670674
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ0490 2413370
ഇമെയിൽstthomashsk@gmail.com
കോഡുകൾ
സ്കൂൾ കോഡ്14038 (സമേതം)
എച്ച് എസ് എസ് കോഡ്13154
യുഡൈസ് കോഡ്32020900707
വിക്കിഡാറ്റQ64460150
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംപേരാവൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകേളകം പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ282
പെൺകുട്ടികൾ273
ആകെ വിദ്യാർത്ഥികൾ864
അദ്ധ്യാപകർ36
ഹയർസെക്കന്ററി
ആൺകുട്ടികൾ151
പെൺകുട്ടികൾ158
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗീ വർഗീസ്
പ്രധാന അദ്ധ്യാപകൻമാത്യു എം വി
പി.ടി.എ. പ്രസിഡണ്ട്സന്തോഷ്
എം.പി.ടി.എ. പ്രസിഡണ്ട്ബീന ഉണ്ണി
അവസാനം തിരുത്തിയത്
28-01-2022Mathew M V
ക്ലബ്ബുകൾ
പ്രോജക്ടുകൾ






രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം മധ്യതിരുവിതാംകൂറിൽ നിന്ന് വിവിധ പ്രദേശങ്ങളിലേക്കുണ്ടായ കുടിയേറ്റത്തിൻറെ ഫലമായി 1940കളിലും അൻപതുകളിലും മലബാറിന്റെ മലയോര മേഖലയിലേക്ക് കുടിയേറിപ്പാർത്ത സാധാരണക്കാരുടെ മക്കൾക്കുവേണ്ടി 1964 സ്ഥാപിതമായതാണ് ഈ വിദ്യാലയം.

പെരുമ്പാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൗരസ്ത്യ സുവിശേഷ സമാജത്തിൻറെ (Evangelistic Association  Of The East -EAE) കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. 2010ൽ ഈ വിദ്യാലയം ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്ടു.

ഇരിട്ടി മാനന്തവാടി റോഡിലാണ് കേളകം എന്ന പ്രദേശം സ്ഥിതിചെയ്യുന്നത്. കേളകം പഞ്ചായത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമാണ് ഇത്.


ചരിത്രം

        പൗരസ്ത്യ സുവിശേഷസമാജത്തിന്റെ ഉടമസ്ഥതയിൽ  1964 ൽ കേളകത്ത് സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് തോമസ് ഹൈസ്കൂൾ. റവ. ഫാ. ഗീവർഗ്ഗീസ്   കോർ എപ്പിസ്കോപ്പ   ആത്തുങ്കലിന്റെ നേതൃത്വത്തിലും നാട്ടുകാരുടെ സഹകരണത്തിലുമാണ് ഈ വിദ്യാലയം വളർച്ചയുടെ പടവുകൾ താണ്ടിയത്. കൊട്ടിയൂർ കുടിയേറ്റ മേഖലയിലെ ആദ്യ ഹൈസ്കൂൾ ആയിരുന്നു ഇത്. ഇവിടെ അഭ്യസനം നടത്തിയ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിരവധിയായ ഉദ്യോഗങ്ങൾ ചെയ്ത് പോരുന്നു എന്നത് അഭിമാനകരമാണ്.
 
Our Green Campus

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ലിറ്റിൽ കൈറ്റ്സ്.
  • ജുനിയർ റെഡ്ക്രോസ്.
  • വായനക്കൂട്ടം.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സ്റ്റുഡൻറ്സ് പൊലീസ് കേഡറ്റ്(SPC)
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

 പെരുമ്പാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൗരത്യസുവിശേഷ സമാജമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. HG. മാർക്കോസ് മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പ്രസിഡണ്ട്‌ ആയും റവ. ഫാ. തോമസ് മാളിയേക്കൽ കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ എം വി മാത്യുവും  ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ഗീവർഗ്ഗീസ് എൻ ഐ യുമാണ്. ഹൈസ്കൂളിലും ഹയർ സെക്കണ്ടറിയിലുമായി 49 ജീവനക്കാർ സേവനമനുഷ്ടിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി ജെ തോമസ്, എ. എം. മാത്യു, അലക്സ്‌, ഈ. പി. മാത്യു, പീറ്റർ ആർ പൗലോസ്, പി ആർ ശങ്കരൻ, കെ എം ജോസഫ്, ഈ എസ് സ്കറിയ, എ പി സാറാമ്മ, വി ടി തങ്കമ്മ, വ്യാസ്ഷാ പി പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മാത്യു റ്റി ഡി (ദേശിയ ഹൈജെമ്പ് താരം) വിജയൻ മനങ്ങാടൻ(ദേശിയ അത് ലറ്റ്) തേജസ്സ് കെ വി(400 M ദേശിയ അത് ലറ്റ്)

/home/mathew/Desktop/IMG-20190402-WA0079.jpg== പ്രധാനവാർത്തകൾ==

 
"2016-ഇരിട്ടി ഉപജില്ലാ കലോത്സവം"
 
"2016-സംസ്ഥാനശാസ്ത്രമേള വിജയികൾ"
 
"കലോത്സവം ഉദ്ഘാടനം2016"

വഴികാട്ടി

  • തലശ്ശേരിയിൽനിന്നു 60 km പേരാവൂർ വഴി കൊട്ടിയൂർ റൂട്ട്.
  • ഇരിട്ടിയിനിന്നു 25 km പേരാവൂർ വഴി മാനന്തവാടി റൂട്ട്.

{{#multimaps: 11.89857,75.80872 | zoom=13}}