സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2021-22 അധ്യയനവർഷത്തിൽ 553 കുട്ടികൾ അധ്യയനം നടത്തുന്നു. VIII-194, IX-196, X- 188. TOTAL NO OF STUDENTS 578. എട്ടാം തരത്തിൽ ആറും 9, 10 ക്ലാസുകളിൽ 5 വീതവും ഡിവിഷനുകൾ ആണ് ഉള്ളത്. പത്താംതരത്തിൽ ഈ വർഷം 188 കുട്ടികൾപരീക്ഷ എഴുതുന്നുണ്ട്. കഴിഞ്ഞ വർഷം എസ്എസ്എൽസി പരീക്ഷക്ക് 100% വിജയവും 87 കുട്ടികൾ ഫുൾ എ പ്ലസും നേടി.(2020-21 Academic Year)


കേളകം സെൻറ് തോമസ് ഹൈസ്കൂളിൽ ഇപ്പോൾ ഹെഡ്മാസ്റ്റരെക്കൂടാതെ 24 ടീച്ചിംഗ് സ്റ്റാഫും 4 ഓഫീസ് സ്റ്റാഫും ഉണ്ട്.

കണ്ണൂർ ജില്ലയിലെ കേളകം പഞ്ചായത്തിലാണ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നത്. 8 മുതൽ 12 വരെ ക്ലാസ്സുകൾ ആണ് ഇവിടെ പ്രവർത്തിക്കുന്നത്. 1964 ൽ സ്ഥാപിതമായ വിദ്യാലയമാണ് ഇത്. പൗരസ്ത്യ സുവിശേഷ സമാജം എന്ന ക്രിസ്ത്യൻ അസോസിയേഷന് കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയം.(ചിത്രം 1) മലയോര കുടിയേറ്റ മേഖലയായ കേളകം പഞ്ചായത്ത് പരിധിയിൽ ഒരു സിബിഎസ്ഇ സ്കൂളും ഒരു അൺഎയ്ഡഡ് വിദ്യാലയവും (സ്റ്റേറ്റ് സിലബസ്) 2 എയ്ഡഡ് വിദ്യാലയവുമാണ് HS വിഭാഗത്തിൽ ഉള്ളത്. ഏറ്റവും സമ്പന്നരുടെ മക്കൾ സിബിഎസ്ഇ യിലും പിന്നീട് അൺഎയ്ഡഡിലും പോയ ശേഷം ബാക്കി വരുന്ന കുട്ടികളാണ് പൊതുവിദ്യാലയങ്ങളെ ആശ്രയിച്ചു വരുന്നത്. അതുകൊണ്ടുതന്നെ സാധാരണക്കാരുടെയും കർഷകത്തൊഴിലാളികളുടെയും പിന്നാക്ക വിഭാഗക്കാരുടെയും മക്കളാണ് ഈ വിദ്യാലയത്തിലെ ഭൂരിപക്ഷം വിദ്യാർഥികളും.


2020 - 21 അധ്യയനവർഷത്തിൽ 553 കുട്ടികൾ അധ്യയനം നടത്തുന്നു. അതിൽ 99 പേരും എസ് സി/എസ് ടി വിഭാഗത്തിൽപ്പെട്ട കുട്ടികളാണ്. എട്ടാം തരത്തിൽ ആറും 9, 10 ക്ലാസുകളിൽ 5 വീതവും ഡിവിഷനുകൾ ആണ് ഉള്ളത്. പത്താംതരത്തിൽ ഈ വർഷം 180 കുട്ടികൾപരീക്ഷ എഴുതുന്നുണ്ട്. കഴിഞ്ഞ വർഷം എസ്എസ്എൽസി പരീക്ഷക്ക് 100% വിജയവും 23 കുട്ടികൾ ഫുൾ എ പ്ലസും നേടി.(2020-21 Academic Year)