സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
3.66 ഏക്കറിൽ ഒരു ഇരുനിലയും മൂന്ന് ഒറ്റ നിലയുമുളള നാലു കെട്ടിടങ്ങളിലായി ഈ സ്കൂൾ പ്രവ൪ത്തിക്കുന്നു. കൂടുതൽ അറിയാൻ
സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി | |
---|---|
വിലാസം | |
തത്തംപ്പള്ളി തത്തംപ്പള്ളി , തത്തംപ്പള്ളി പി.ഒ. , 688013 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1856 |
വിവരങ്ങൾ | |
ഫോൺ | 0477 2235709 |
ഇമെയിൽ | smhsthathampally@gmail.com |
വെബ്‍സൈറ്റ് | smhsthathampally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35002 (സമേതം) |
യുഡൈസ് കോഡ് | 32110100103 |
വിക്കിഡാറ്റ | Q7594809 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 669 |
പെൺകുട്ടികൾ | 329 |
അദ്ധ്യാപകർ | 41 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 41 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 41 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിലാ എ അന്റെണി |
പി.ടി.എ. പ്രസിഡണ്ട് | സെബാറ്റ്യൻ ഒ ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രീനാ മനോജ് |
അവസാനം തിരുത്തിയത് | |
25-01-2022 | 35002 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന വ്യവസായ വാണിജ്യ നഗരമായിരുന്ന ആലപ്പുഴയിൽ തത്തംപള്ളിയുടെ ഹൃദയ ഭാഗത്ത് ദേവാലയത്തോടു ചേർന്ന് വെള്ളി നക്ഷത്രം പോലെ ശോഭിക്കുന്ന വിദ്യാലയ മുത്തശ്ശിയാണ് സെന്റ്.മൈക്കിൾസ് ഹൈസ്കൂൾ .ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖവും പുരാതനവുമായ സ്കൂളാണിത്. തത്തംപള്ളി സെന്റ്.മൈക്കിൾസ് ഇടവകയുടെ മേൽനോട്ടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. തത്തംപള്ളി സി.വൈ.എം.എ നിൽക്കുന്ന സ്ഥാനത്ത് 20 ദശകങ്ങൾ മുൻപ് ഒരു ആശാൻ കളരി നിലനിന്നിരുന്നു. അത് മാത്രമായിരുന്നു തത്തംപള്ളി പ്രദേശത്തു വിദ്യാഭ്യാസത്തിനുണ്ടായിരുന്ന ഏക കേന്ദ്രം. ഏതാനും വർഷങ്ങൾക്കു ശേഷം അന്നത്തെ ബഹുമാന്യനായ പള്ളി വികാരിയുടെ താല്പര്യ പ്രകാരം ഒന്ന് മുതൽ മൂന്നു വരെയുള്ള ക്ലാസുകൾ ആരംഭിച്ചു. പിന്നീട് ക്രിസ്തുവ൪ഷം 1858-ൽ (1035 M.E) ഈ സ്കൂളിൽ നാലാം ക്ലാസുവരെയുളള പഠനം തുടങ്ങി. അക്കാലത്തെ അധ്യാപകരിൽ ഭൂരിഭാഗവും ഹിന്ദുക്കളായിരുന്നു. മതമൈത്രിക്ക് ഉദാത്തമായ ഉദാഹരണമാണിത്.
സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി അദ്ധ്യാപന രംഗത്തെ പ്രശസ്ത സേവനത്തിന് 2001 ലെ സംസ്ഥാന അവാർഡ് ഈ സ്കൂൾ പ്രഥമ അധ്യാപിക ശ്രീമതി. സിസിലി സക്കറിയാസിന് ലഭിച്ചു. 2017 ൽ പ്രഥമ അധ്യാപകനായിരുന്ന എം.എ. ജോസഫിന് മികച്ച അധ്യാപകനുള്ള ഗുരുശ്രേഷ്ഠ അവാർഡും ലഭിച്ചു.
ഇന്ത്യയുടെ മിസൈൽ വിമെൻ ഡോ.ടെസ്സി തോമസ്, ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാൾ മോൺ.ഫിലിപ്സ് വടക്കേക്കളം തുടങ്ങി നിരവധി പ്രമുഖർ ഈ സ്കൂൾ രാഷ്ട്രത്തിനു നൽകിയ സംഭാവനകളാണ്.
ഭൗതികസൗകര്യങ്ങൾ
3.66 ഏക്കറിൽ ഒരു ഇരുനിലയും മൂന്ന് ഒറ്റ നിലയുമുളള നാലു കെട്ടിടങ്ങളിലായി ഈ സ്കൂൾ പ്രവ൪ത്തിക്കുന്നു. ലൈബ്രറി, കംപ്യൂട്ട൪ ക്ളാസ് റൂം, സ്മാ൪ട്ട് ക്ളാസ് റൂം എന്നിവ ഇതിൽ ഉൾപ്പെടുന്നു.മൂന്നു നില കെട്ടിടത്തിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജലപാഠം എക്കോ ക്ലബ്
- കലാ - കായിക പ്രവ൪ത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ് പ്രവ൪ത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്
- ബുൾബുൾ
- റെഡ് ക്രോസ്സ്
- ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
കോ൪പ്പറേറ്റ് മാനേജ്മെന്റ് ഓഫ് സ്കൂൾസ് ചങ്ങനാശ്ശേരി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- കെ . ജെ . ജോസഫ് (1978-1982)
- എ൯ . എക്സ് ജോൺ (1982-1984)
- മാത്യു എബ്രഹാം കാപ്പിൽ (1984-1986)
- സി . കെ ജോൺ (1986-1988)
- സി . എ സ്കറിയ(1988-1990)
- കെ . വി ജോയ് സൺ(1990-1993)
- ഈപ്പ൯ . കെ . ജേക്കബ്(1993-1995)
- റ്റി . സി . മാത്യു(1995-1998)
- റ്റി . സി . തോമസ്(1998-2001)
- സിസിലി സ്കറിയാസ്(2001-2003)
- സി . ജെ . ജോസഫ്(2003-2007)
അൽഫോൻസ് എം (2007-2013) ബോബൻ കളപ്പറമ്പ് (2013-2015) ജോസഫ് എം എ (2015-2017)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- റ്റെസി തോമസ് (ശാസ്ത്റജ്ഞ,ISRO Hyderabad)
- സിബി മലയിൽ (സംവിധായക൯)
- ചിക്കൂസ് ശിവ൯ (ചിത്രകാര൯)
- ഫാ:ഫിലിപ്സ് വടക്കേക്കളം (S. B കോളേജ് മു൯ പ്റി൯സിപ്പാള് ,അന്ത൪ ദേശീയ ബാസ്ക്കറ്റ് ബോള് റഫറി)
- ഫിലിപ്പോസ് തത്തംപളളി (ലോക കവി സമ്മേളനത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളി)
- മനോജ് (ISRO യുവ ശാസ്ത്റജ്ഞ൯)
വഴികാട്ടി
- ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
{{#multimaps:9.506155967712402,76.34403991699219|zoom=18}}