സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

അംഗീകാരങ്ങൾ

സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി അധ്യാപന രംഗത്തെ പ്രശസ്തസേവനത്തിന് 2001 ലെ സംസ്ഥാന അവാർഡ് ഈ സ്കൂൾ പ്രഥമ അധ്യാപിക ശ്രീമതി സിസിലി സക്കറിയാസിന് ലഭിച്ചു എന്നത് അഭിമാനിക്കത്തക്ക നേട്ടമാണ്.2017 ൽ പ്രഥമാദ്ധ്യാപകനായിരുന്ന എം.എ. ജോസഫിന് മികച്ച അധ്യാപകനുള്ള ഗുരുശ്രേഷ്ഠ അവാർഡ് ലഭിച്ചതും അഭിമാനകരമാണ്.

കലാകായിക രംഗത്തും ശാസ്ത്ര,സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര പ്രവർത്തി പരിചയ മേളകളിലും സ്കൂൾ മികച്ച നേട്ടമാണ് കൈവരിച്ചത്.നീന്തൽ തുഴച്ചിൽ മത്സരങ്ങളിൽ ദേശീയ തലത്തിൽ സ്വർണ വെളളി മെഡലുകൾ നേടാൻ സ്കൂളിലെ വിദ്യാർത്ഥികൾക്കായി പ്രവർത്തി പരിചയ ശാസ്ത്ര മേളകളിൽ സംസ്ഥാന തലത്തിൽ നിരവധി കുട്ടികൾ എ,ബി ഗ്രേഡുകൾ നേടി.