സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

കിഴക്കിന്റെ വെനീസ് എന്ന് പുകൾപെറ്റ ആലപ്പുഴ നഗരത്തിന്റെ വടക്ക് കിഴക്ക് ഭാഗത്ത് തത്തംപള്ളി സെന്റ്. മൈക്കിൾസ് ദേവാലയത്തിന് മുറ്റത്ത് ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് 1858ൽ എൽ.പി.സ്‌കൂൾ ആയി രൂപാന്തിരം പ്രാപിച്ച് പിന്നീട് ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഹൈസ്‌കൂൾ ആയി പരിണമിച്ച തത്തംപള്ളി സെന്റ്. മൈക്കിൾസ് സ്‌കൂൾ കാലാകലങ്ങളിലൂടെ സുസജ്ജമായ ഒരു കലാലയമായി മാറിയിരിക്കുന്നു. ആലപ്പുഴ നഗരപരിധിയിൽ മുല്ലയ്ക്കൽ, ആര്യാട് തെക്ക് വില്ലേജുകളിലായി സ്ഥിതിചെയ്യുന്ന നമ്മുടെ വിദ്യാലയം ഭൗതിക സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ നഗരത്തിലെ മറ്റ് ഹൈസ്‌കൂളുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ മുന്നിട്ട് നിൽക്കുന്നു. 3.58 ഏക്കറിലായി ഈ സ്കൂൾ പ്രവ൪ത്തിക്കുന്നു. ലൈബ്രറി, കംപ്യൂട്ട൪ ക്ളാസ് റൂം, സ്മാ൪ട്ട് ക്ളാസ് റൂം എന്നിവ ഇതിൽ ഉൾപ്പെടുന്നു.