സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബ്

കുട്ടികൾക്ക് ശാസ്ത്ര വിഷയത്തിൽ താൽപര്യം വർധിപ്പിക്കുന്ന തരത്തിൽ പഠന ഭാഗവുമായി ബന്ധപ്പെട്ട് ശാസ്ത്ര നാടകങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകുന്നു. വിവിധ മോഡലുകളുടെ നിർമ്മാണം, ശാസ്ത്ര ക്വിസ് ,ചെറു പരീക്ഷണങ്ങൾ കൂടാതെ ശാസ്ത്രോ പകരണങ്ങൾ കൈകാര്യം ചെയ്യാനും നിർമ്മിക്കാനും പരിശീലിപ്പിക്കുന്നു

Science club – 2021-22

കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരാനും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ സ്വയം ഉത്തരം കണ്ടെത്തുവാനും സഹായിക്കുന്ന പ്രവർത്തന മണ്ഡലമാണ് സയൻസ് ക്ലബ്ബ്. ഈ ലക്ഷ്യത്തോടെ 2021-22 അദ്ധ്യയനവർഷത്തെ ഈ ക്ലബ്ബിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അനില. എ. ആന്റണി ടീച്ചർ നിർവഹിച്ചു.ക്ലബ് സെക്രട്ടറിയായി ഫിസിക്കൽ സയൻസ് അദ്ധ്യാപികയായ ശ്രീമതി.ആൻസ് അന്ന ഫ്രാൻസിസിനെ തെരഞ്ഞെടുത്തു. എല്ലാ സയൻസ് അദ്ധ്യാപകരും ഒരു ക്ലാസ്സിൽ നിന്ന് 04 കുട്ടികൾ വീതമുള്ള ഒരു കൂട്ടായ്മയാണ് ഈ ക്ലബ്ബിലെ അംഗങ്ങൾ. ഹെൽത്ത് ക്ലബ്ബ്, നേച്ചർ ക്ലബ്ബ് സ്മാർട്ട് എനർജി ക്ലബ്ബ് എന്നിവ ഇതിന്റെ ഉപവിഭാഗങ്ങളായി പ്രവർത്തിക്കുന്നു.