സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം
വിലാസം
മലപ്പുറം

ST GEMMAS GHSS
,
മലപ്പുറം പി.ഒ.
,
676505
,
മലപ്പുറം ജില്ല
സ്ഥാപിതം1933
വിവരങ്ങൾ
ഫോൺ0483 2738544
ഇമെയിൽst.gemmasmpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്18014 (സമേതം)
എച്ച് എസ് എസ് കോഡ്11069
യുഡൈസ് കോഡ്32051400604
വിക്കിഡാറ്റQ64062731
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റിമലപ്പുറം
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ214
പെൺകുട്ടികൾ1151
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ375
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റർ ലിൻഡ ജോർജ്
പ്രധാന അദ്ധ്യാപികസിസ്റ്റർ ഡെയ്സി കെ എം
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ നാസർ പി
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന ബഷീർ
അവസാനം തിരുത്തിയത്
24-01-202218014
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സെന്റ് ജെമ്മാസ് ജി.എച്ച്.എസ്.എസ്.മലപ്പുറം

മലപ്പുറത്തിനെ അക്ഷര വഴികളിലൂടെ നടക്കാൻ പഠിപ്പിച്ച പ്രമുഖ വിദ്യാലയങ്ങളിലൊന്നാണ് സെന്റ്ജെമ്മാസ് ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ . ഇവിടുത്തെ സംസ്കാരത്തെ രൂപപ്പെടുത്തുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയ വിശ്വ വിദ്യാലയമാണിത് . കൂടുതൽ വായനക്ക്

സെന്റ് ജെമ്മാസ് ജി.എച്ച്.എസ്.മലപ്പുറം
ഹയർ സെക്കണ്ടറി കെട്ടിടം

ചരിത്രം

ഇന്നു സമൂഹത്തിന്റെ ഉന്നതപദവികളലങ്കരിക്കുന്ന ധാരാളം ശിഷ്യസമ്പത്തുള്ള സെന്റ്ജമ്മാസിന്റെ തുടക്കം വെറും 7 വിദ്യാർത്ഥികളിൽനിന്നാണ്. വിദ്യാഭ്യാസസ്ഥാപനങ്ങൾ നന്നേ വിരളമായിരുന്ന കാലത്ത് 1933 ൽ കോഴിക്കോട് രൂപത മലപ്പുറത്ത് സെന്റ് ജോസഫ്സ് ദേവാലയത്തിന്റെ വരാന്തയിൽ ഫാദർറംസാനിയുടെ നേതൃത്വത്തിൽകെ,ജെ കുര്യൻ, എം പി കേശവൻനമ്പീശൻഎന്നീ അദ്ധ്യാപകർ സെന്റ് ജോസഫ്സ് എലിമെന്ററി സ്കൂളിനു തുടക്കം കുറിച്ചു. 1943 ൽ ഈ വിദ്യാലയം ഹൈസ്കൂളായി. അന്ന് കോഴിക്കോട് രൂപത മെത്രാനായിരുന്ന ലിയോപ്രൊസേർപ്പിയോ ആവശ്യപ്പെട്ടതനുസരിച്ച് മംഗലാപുരം കേന്ദ്രമായി പ്രവർത്തിച്ചുവന്നിരുന്ന സിസ്റ്രേഴ്സ് ഓപ് ചാരിറ്റി ഈ വിദ്യാലയത്തിൽ സേവനത്തിന്റെ കൈത്തിരിയുമായി കടന്നു.തുടർന്ന് സെന്റ് ജോസഫ്സ് എലിമെന്ററി സ്കൂളും സെന്റ് ജെമ്മാസ് സ്കൂളും രൂപവൽകരിച്ചു.1947 ൽ ഒന്നാമത്തെ എസ്.എസ്.എൽ.സി ബാച്ച് 100 % വിജയം നേടി. എന്നാൽ ചില സാമ്പത്തിക പ്രശ്നങ്ങളാൽ പൈസ്കൂൾ നിലനിർത്താൻ സാധിച്ചില്ല. മലപ്പുറത്ത് ഒരു ഗേൾസ് ഹൈസ്കൂൾ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് കണക്കിലെടുത്ത് സ്കൂൾ അധികൃതരും രക്ഷാകർതൃസമിതിയും നടത്തിയ നിരന്തരപരിശ്രമം മൂലം 1982 ൽ സെന്റ് ജെമ്മാസ് വീണ്ടും ഹൈസ്കൂളായി. 1976 മുതൽ സെന്റ് ജെമ്മാസ് നഴ്സറി സ്കൂളും പ്രവർത്തിച്ചു വരുന്നു. മലപ്പുറം ജില്ലയിൽ പഠനരംഗത്തും പാഠ്യേതര രംഗത്തും സ്വഭാവസംസ്കരണത്തിലും അദ്ധ്യാത്മികതയിലും ഉയർന്ന നിലവാരം നിലനിർത്താൻ വിദ്യാലയത്തിന് കഴിയുന്നു എന്നത് അഭിമാനാർഹമാണ്. അർപ്പണബോധമുള്ള അദ്ധ്യാപകരുടെ ഐക്യവും ഉത്തരവാദിത്തമുള്ള പി ടി എ യും മാതാപിതാക്കളും കുട്ടികളും എല്ലാറ്റിനും പിൻബലം നൽകുന്ന മാനേജ്മെന്റും ഈ മികവിന്റെ പിന്നിൽ പ്രവർത്തിക്കുന്നു. പല കൈകളിലൂടെ ഇന്നു പ്രിൻസിപ്പൽ ഗ്രെസിയുടെയും, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൂസീനയുടെയും കൈകളിൽ ഭദ്രമായിരിക്കുന്നു.

മാനേജ്മെന്റ്

സിസ്റ്റേർസ് ഒഫ് ചാരിറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. സിസ്റ്റർ ഗീത ചാനാപറപിൽ മദർ പ്രൊവിൻഷ്യാളും റെവ. സിസ്റ്റർ സുനിത തോമസ് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സിസ്റ്റർ ‍ലൂസി. കെ.വി , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ഗ്രേസി. റ്റി. എ. നിർവ്വഹിച്ച് വരുന്നു.

സ്കൂൾ പാർലമെന്റ് അംഗങ്ങൾ


സ്കൂൾ ലീഡർ  : ശാദിയ.പി
അസിസ്റ്റന്റ് ലീഡർ  : ഗൗതം കൃഷ്ണ.കെ
കായിക മന്ത്രി  : സ്വാതി സന്തോഷ്
സാംസ്കാരിക മന്ത്രി  : മിൻഹ
ആരോഗ്യ മന്ത്രി  : ആൻവിയ ഷിജു

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ് വിദ്യാലയത്തിനുണ്ട്. 'കംപ്യൂട്ടർ ലാബ്(ഹയർസെക്കണ്ടറി വിഭാഗം) 'കംപ്യൂട്ടർ ലാബ്(ഹൈസ്കൂൾ വിഭാഗം) കംപ്യൂട്ടർ ലാബ് (യു.പി വിഭാഗം) മൾട്ടിമീഡിയ സൗകര്യങ്ങൾ' ഹയർസെക്കണ്ടറിക്കും ഹൈസ്കൂളിനും യു. പി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം ഹയർസെക്കണ്ടറിക്കു് 20 ഹൈസ്കൂൾ 13 യു. പി 5 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ കൂട്ടായമകൾ

  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ഗണിതക്ലബ്ബ്
  • I T ക്ലബ്ബ്
  • സയൻസ് ക്ലബ്
  • പ്രവർത്തി പരിചയ ക്ലബ്
  • ലഹരി വിരുദ്ധ ക്ലബ്ബ്
  • ആരോഗ്യ ക്ലബ്ബ്
  • വിദ്യാരംഗം കലാസാഹിത്യ വേദി
  • ഊർജ ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്
  • സ്‌‌‌‌‌‌പോർട്സ് ക്ലബ്ബ്


സോഷ്യൽ സയൻസ് ക്ലബ്ബ്

വിദ്യാർത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് സോഷ്യൽസയൻസ് ക്ലബ്ബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി s.s ക്ലബ്ബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവൽക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും മലപ്പുറം പട്ടണത്തിലൂടെ എല്ലാ വർഷവും നടത്തി വരുന്നു.അതുപോലെ സാമൂഹ്യശാസ്ത്രമേളയിൽ പങ്കെടുക്കുകയും ഉന്നത സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യാറുണ്ട്.

ഗണിത ക്ലബ്

എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു. കുട്ടികളുടെ നേതൃത്വത്തിൽ 100 ഒളം പുസ്തകം ഉളള ഒരു ഗണിതശാസ്ത്ര ലൈബ്രറിയും മാത്ത്സ് ലാബും പ്രവർത്തിക്കുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികൾ അതാത് ആഴ്ചയിലെ വിവരങ്ങൾ ക്ലാസിൽ എത്തിക്കുന്നു. മിക്ക വർഷങ്ങളിലും ക്വിസ് മത്സരത്തിന് ജില്ലാതലത്തിലോ സ്റ്റേറ്റ്തലത്തിലോ പങ്കെടുക്കാൻ കുട്ടികൾക്കു സാധിക്കുന്നു എന്നതും ക്ലബിന്റെ നേട്ടം തന്നെ. ഗണിത പഠനം രസകരം എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബാണ് . ഗണിത ശാസ്‌ത്രമേളയിൽ കുട്ടികൾ പങ്കെടുക്കുകയും നല്ല നിലവാരം പുലർത്തുകയും ചെയ്യാറുണ്ട് .

IT ക്ലബ്ബ്

വിവരവിനിമയ സാങ്കേതികവിദ്യ അസാധ്യമായി എണ്ണിയിരുന്ന പലതിനെയും സാധ്യമാക്കുന്ന ഇന്നത്തെ കാലത്ത്, തന്റെതായ വ്യക്തിമുദ്ര ഐ.ടി മേളയിലും പതിപ്പിച്ചിരിക്കുകയാണ് സെന്റ് ജെമ്മാസ്. ഓരോ ക്ലാസിൽ നിന്നും അഞ്ച് കുട്ടികൾ എന്ന നിരക്കിൽ യു.പി, എച്ച്.എ.സ് വിഭാഗത്തിൽ നിന്ന് വിവരസാങ്കേതിക രംഗത്ത് തല്പരരായ കുട്ടികളെ ചേർത്തിണക്കി ,സ്കൂളിൽ ഒരു ഐ .ടി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്ലബിന്റെ മികച്ച പ്രവർത്തനങ്ങളുടെ അനന്തരഫലമായി സബ്ജില്ലാ ,ജില്ലാ,സംസ്ഥാനതലത്തിൽ,മലപ്പുറം ജില്ലയുടെ അഭിമാനമായി സെന്റ് ജെമ്മാസ് ഉയർന്നുനിൽക്കുന്നു.

സയൻസ് ക്ലബ്

വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്. പരിമിതികൾക്കുള്ളിൽനിന്നു കൊണ്ടു കഠിന പരിശ്രമത്തിലൂടെ ജില്ലാ ശാസ്ത്രമേളയിൽ ഓരോ വർഷവും വിവിധ ഇനങ്ങളിൽ സമ്മാനാർഹരാവാറുണ്ട്.കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ മികച്ച സയൻസ് ക്ലബ് പ്രവർത്തനങ്ങൾനടത്തിയതിന്റെ അടിസ്ഥാനത്തിൽ “Best science school “ എന്ന പദവി നേടിയ ജില്ലയിലെ അഞ്ച് സ്കൂളുകളിൽ ഒന്നായി സെന്റ് ജമ്മാസ് തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .

പ്രവർത്തി പരിചയ ക്ലബ്

കലാവൈഭവത്തിന്റെ നൂതനമായ പാതയിൽ പുതിയ വഴിത്തിരിവുകൾക്ക് വേണ്ടിയും മികവുറ്റ ആശയങ്ങളും പുതിയ രീതികളും കൈകൊണ്ടുപോരുന്ന കലയെന്ന അത്ഭുതത്തിന്റെ തെളിവാണ് പ്രവൃത്തിപരിചയ ക്ലാസുകൾ.കുട്ടികൾക്കെല്ലാവർക്കും തനതായ ശൈലികളും ആശയങ്ങളും പ്രകടമാക്കാനും അവതരണം മനോഹരമാക്കാനുമുള്ള വേളകൾ പ്രവൃത്തിപരിചയക്ലാസുകൾ ഒരുക്കിത്തരുന്നുണ്ട്.മനസ്സിനെ ശാന്തമാക്കാനും ആസ്വാദനനിമിഷങ്ങൾ വർണശബളമാക്കാനും പ്രവൃത്തിപരിചയക്ലാസുകൾ സഹായകമാകുന്നു. പ്രവൃത്തിപരിചയമേള സ്കൂൾതലത്തിലും ,ഉപജില്ലാ തലത്തിലും,സംസ്ഥാനതലത്തിലും വരെ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.പലതരത്തിലുള്ള ഉത്പന്നങ്ങൾ കുട്ടികൾ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്തുവരുന്നു.

ലൈബ്രറിയും റീഡിംങ്ങ്റൂമും

കല - കായികം

ഉപജില്ലാ കലോത്സവങ്ങളിൽ സ്ഥിരം ജേതാക്കൾ. പലതവണ ഉപജില്ലായിൽ ഏറ്റവും കൂടുതൽ പോയന്റ്‌ നേടിയ സ്കൂളായി തെരെഞ്ഞെടുത്തിട്ടുണ്ട്‌. ജില്ല,സംസ്ഥാന കലോത്സവങ്ങളിൽ സ്ഥിര സാന്നിദ്ധ്യം. ഉപജില്ലാ-ജില്ലാ കായികമേളയിൽ പങ്കെടുക്കാറുണ്ട് .ശാസ്ത്രമേളകളിലും പ്രവൃത്തി പരിചയ മേളകളിലും പലതവണ കിരീടം ചൂടിയിട്ടുണ്ട്.

സംസ്ഥാന സ്കൂൾ കലോത്സവം 2018

  • ബാന്റ് മേളം -എ ഗ്രേഡ് (ഒന്നാം സ്ഥാനം)
  • മാർ‌ഗം കളി -എ ഗ്രേഡ്
  • മോഹിനിയാട്ടം -എ ഗ്രേഡ്
  • കഥാപ്രസംഗം -എ ഗ്രേഡ്
  • കുച്ചിപ്പുടി -എ ഗ്രേഡ്
  • ഭരതനാട്യം -എ ഗ്രേഡ്

2018-19 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ :

പ്രവേശനോത്സവം 2018

2018-19 അദ്ധ്യയനവർഷത്തിലേക്കുള്ളചുവടുവയ്പ്...... ഒത്തിരി പ്രതീക്ഷകളും ലക്ഷ്യങ്ങളുമായി കുരുന്നുകൾ വിദ്യാലയ അങ്കണത്തിലേക്ക്...... "വെളിച്ചമാകൂ, വെളിച്ചമേകാൻ" എന്ന ആപ്തവാക്യം കൈകളിലേന്തി സെന്റ് ജെമ്മാസ് പുതിയൊരു അദ്ധ്യയനവർഷത്തെക്കൂടി വരവേറ്റു. നീണ്ട മധ്യവേനലവധിക്കുശേ‍ഷം സെന്റ് ജെമ്മാസിൽ വീണ്ടും ഹർഷാരവങ്ങൾ മുഴങ്ങിക്കേട്ടു. സ്കൂൾ പി ടി എ പ്രസിഡന്റ് എം പി സലീം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെ‍ഡ്‍‌മിസ്ട്രസ് സിസ്റ്റർ ലുസീന സ്വാഗതം അർപ്പിച്ചു‌.വാർഡ് കൗൺസിലർ ശ്രീമതി സലീന ടീച്ചർ പുതിയൊരു അധ്യയനവർഷത്തിന് തിരി തെളിച്ചു.സ്കൂൾ മാനേജർ സിസ്റ്റർ ജോസി ജോസഫ്, പ്രിൻസിപ്പൾ ടി എ ഗ്രേസി ടീച്ചർ, അധ്യാപിക സെലിൻ എന്നിവർ സംസാരിച്ചു. വർണാഭമായ ആരവങ്ങളോടെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സ്നേഹം നിറഞ്ഞ വരവേൽപ്പ് പുതിയ കൂട്ടുകാർക്ക് അവരുടെ ഓർമയിൽ സൂക്ഷിക്കാവുന്ന ഒരേടായിരുന്നു. മുൻവർഷങ്ങളിലെപ്പോലെത്തന്നെ വിജയത്തിന്റെ പൊൻതൂവലണിയാൻ .......കഴിയുമെന്ന പ്രതീക്ഷയോടെ......


2018-19 അദ്ധ്യയനവർഷത്തിലെ സ്കൂൾ പ്രവേശനോത്സവം വാർഡ് കൗൺസിലർ സലീനടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.
സ്കൂൾ പ്രവേശനോത്സവത്തിൽ നിന്ന്
നവീകരിച്ച ഐ.ടി ലാബിന്റെ ഉദ്ഘാടനം ബഹു: പി.കെ കുഞ്ഞാലിക്കുട്ടി എം പി നിർവഹിക്കുന്നു.

മാറ്റങ്ങളിലേക്കൊരു ചുവട് ...

മാറിക്കൊണ്ടിരിക്കുന്ന ‍‍ഡിജിറ്റൽ ലോകത്തിലേക്ക് ഒരു ചുവട്...കുട്ടികൾക്ക് സ്ലേറ്റും പെൻസിലും പോലെ കമ്പ്യൂട്ടറും ഉപയോഗിക്കുന്ന കാലഘട്ടം വിദൂരതയില്ല എന്ന ഓർമപ്പെടുത്തൽ...പി കെ കുഞ്ഞാലിക്കുട്ടി എം പിയുടെ പ്രത്യേക വികസനഫണ്ടിൽ നിന്നും അനുവദിച്ച ഐ ടി ലാബിന്റെ സമർപ്പണവും പോയവർഷത്തിലെ സെന്റ് ജെമ്മാസിന്റെ മിന്നും താരങ്ങൾക്കുള്ള അനുമോദനച്ചടങ്ങും 9. 07. 2018 ന് ബഹു: പി.കെ കുഞ്ഞാലിക്കുട്ടി എം പി നിർവഹിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ് ഹാരിസ് ആമിയൻ നിയന്ത്രണച്ചുമതല ഏറ്റെടുത്ത ചടങ്ങിൽ സ്കൂൾ സ്റ്റാഫ് സെക്രട്ടറി അമീറലി കാടേരി സ്വാഗതം പറഞ്ഞു.ചടങ്ങിൽ സ്കൂൾ ഹെ‍‍ഡ്മിസ്ട്രസ് സിസ്റ്റർ ലൂസി കെ.വി,മാനേജർ സിസ്റ്റർ ജോസി ജോസഫ്, പ്രിൻസിപ്പൾ ഗ്രേസി ടീച്ചർ,ഫാദർ ജോസഫ് കെ എസ്, അദ്ധ്യാപിക സെലിൻ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. സ്കൂളിലെ കുട്ടിക്കൂട്ടം അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി.


ഒരുക്കം 2018

2017 -18 അധ്യയന വർഷത്തിലെ മികച്ച വിജയത്തിനുശേഷം ഒത്തിരി പ്രതീക്ഷകളുമായി പുതിയ SSLC ബാച്ചിനെ ഒരുക്കിയെടുക്കുകയാണ് സെന്റ് ജെമ്മാസ്. ഇതിന്റെ ഭാഗമായി 30.5.2018 ന് പുതിയ SSLC ബാച്ചുകൾക്ക് മോട്ടിവേഷൻ‌ ക്ലാസ് ഏർപ്പെടുത്തി.പഠനത്തിന്റെ മികവുയർത്തുന്നതിനുപരി സ്വഭാവഗുണങ്ങളും ശീലങ്ങളും മെച്ചപ്പെടുത്തുവാനും ആത്മവിശ്വാസത്തോടെ മുന്നേറുവാനുമുള്ള കരുത്ത് സലീം സർ വിദ്യാർത്ഥികൾക്കായ് പകർന്നു നൽകി. സ്കൂൾ അധ്യാപികയായ സുനീതി ‍‍ടീച്ചർ പരിപാടിയിൽ സ്വാഗതം അർപ്പിച്ചു.സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ലൂസി കെ വി ആശംസകൾ നേർന്നു. പൊതുപരീക്ഷ എഴുതാൻ തയാറെടുക്കുന്ന കുട്ടികൾ മാത്രം അറിഞ്ഞിരിക്കേണ്ടതായിരുന്നില്ല ക്ലാസ്.തന്റെ ജീവിതത്തിൽ കൂടെ പിടിക്കേണ്ട ഒരുപിടി കാര്യങ്ങൾ പറഞ്ഞുതന്നിട്ടാണ് സലീം സാർ സെന്റ് ജെമ്മാസിന്റെ പടിയിറങ്ങിയത്.


വിവിധ ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം

വിവിധ ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം അസിസ്റ്റന്റ് പ്രൊഫസർ. ജമീൽ അഹമ്മദ് നിർവ്വഹിക്കുന്നു.

സ്കൂളിലെ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്ന വിവിധ ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ ജമീൽ അഹമ്മദ് നിർവഹിച്ചു.വളരെയധികം ഒത്തൊരുമയോട് കൂടിയായിരുന്നു ക്ലബ്ബുകളുടെ ഉദ്ഘാടനം.എല്ലാ ക്ലബ്ബ് മെമ്പേഴ്സു്സും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. സ്കൂൾ ലീഡർ ശാദിയ.പി പരിപാടിക്കായി സ്വാഗതം ആശംസിച്ചു.പ്രധാനാധ്യാപിക സിസ്റ്റർ ലൂസി കെ വി അധ്യക്ഷത വഹിച്ചു. മാതൃഭൂമി ആഴ്ച്ച പതിപ്പിൽ പ്രസിദ്ധീകരിച്ച സ്കൂൾ വി‍ദ്യാർത്ഥിനിയായ ഗാഥയു‍ടെ 'വേപ്പിലകളിൽ കാറ്റ് എന്ന കഥ വിദ്യാർത്ഥികൾക്കായി അവതരിപ്പിച്ചു.പിന്നീട് അഞ്ചാം തരത്തിൽ പഠിക്കുന്ന നീലാഞ്ജനയുടെ മാജിക് അവതരണവും നടന്നു.ശേഷം വിദ്യാരംഗം പ്രതിനിധിയായ റിയ സണ്ണി നന്ദി പറഞ്ഞു കൊണ്ട് പരിപാടിക്ക് സമാപനം കുറിച്ചു.


സഹായഹസ്‌തങ്ങളുമായി കുട്ടനാട്ടിലേക്ക് ....

അഴിഞ്ഞാടിയ കാലവർഷത്തിൽ എല്ലാം നഷ്ടപ്പെട്ട് കഴിയുന്നവരുടെ കണ്ണീരൊപ്പാനാണ് മലപ്പുറം സെന്റ്ജെമ്മാസ് ഗേൾസ് ഹൈസ്ക്കൂളിൽ നിന്നും ഒരു വണ്ടി നിറയെ കാരുണ്യവുമായി കുട്ടനാട്ടിലെത്തിത്. കുട്ടനാട് തലവടി പ‍ഞ്ചായത്തിലെ മൂന്ന് ദുരിതാശ്വാസക്യാമ്പുകളിലായി 50 ഓളം പെട്ടി സാധനങ്ങൾ വിതരണം ചെയ്തു.അധ്യാപകരും രക്ഷിതാക്കളും ആലപ്പുഴ ജില്ലാകലക്ടറുമായി ബന്ധപ്പെട്ട് അവിടെ അടിയന്തരമായി ആവശ്യമായ വസ്തുക്കളുടെ ലിസ്റ്റ് തയ്യാറാക്കുകയും,അതനുസരിച്ച് കൊണ്ടുവരേണ്ട സാധനങ്ങളുടെ ലിസ്റ്റ് കുട്ടികൾക്ക് നൽകുകയും ചെയ്യുകയായിരുന്നു.വെറും രണ്ടു ദിവസം കൊണ്ടാണ് അമ്പതോളം പെട്ടി അവശ്യവസ്‌തുക്കൾ ശേഖരിച്ചത്.പ്രധാനാധ്യാപിക സിസ്റ്റർ ലുസീനയ്‌ക്കു പുറമേ അധ്യാപകരായ കെ.വി.ശശികുമാർ,ഷാജി,അമീറലി കാടേരി, ജെസ്റ്റിൻ,സിസ്റ്റർ ജെറീന,സിസ്റ്റർ കരുണ,സ്‌കൂൾ ലീഡർ പി.ഷാദിയ താമരക്കുഴി,സ്കൂൾ കായിക മന്ത്രി സ്വാതി സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് കുട്ടനാട്ടിലെത്തി ദുരിതബാധിതർക്ക് സഹായങ്ങൾ വിതരണം ചെയ്‌തത്.


വിദ്യാർത്ഥികൾ ശേഖരിച്ച വസ്തുക്കൾ കുട്ടനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നു.

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്

2018-19അധ്യയനവർഷത്തിൽ സെന്റ് ജെമ്മാസിനെ നയിക്കാൻ പ്രാപ്തിയുള്ളവരെ ജനാധിപത്യ വ്യവസ്ഥിതിയിൽ അധിഷ്ഠിതമായി കുട്ടികൾ തിരഞ്ഞെടുത്തു.ഒരാഴ്ച നീണ്ട ആവേശ പ്രചരണത്തിന് വിരാമമിട്ടു കൊണ്ട് സ്കൂൾ ഇലക്ഷൻ നിരവധി കുട്ടികളുടെയും അധ്യാപകരുടെയും സഹകരണത്താൽ വളരെ നന്നായി പര്യവസാനിച്ചു.മത്സര ശേഷവും കെട്ടടങ്ങാത്ത ആഹ്ലാദ പ്രകടനമായിരുന്നു. ഒരോ സ്ഥാനങ്ങളിലേക്കും അർഹിച്ച പ്രതിനിധികളെ തെരഞ്ഞെടുക്കാൻ സെന്റ് ജെമ്മാസിന് സാധിച്ചു എന്നത് നിസ്സംശയം പറയാം.സ്കൂൾ ലീഡറായി ശാദിയ.പി,അസിസ്റ്റന്റ് ലീഡറായി ഗൗതം കൃഷ്ണ.കെ,കായിക മന്ത്രിയായി സ്വാതി സന്തോഷ്,സാംസ്കാരിക മന്ത്രിയായി മിൻഹ,ആരോഗ്യ മന്ത്രിയായി ആൻവിയ ഷിജു എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.


സത്യപ്രതിജ്ഞ

2018-19 അദ്ധ്യയന വർഷത്തിലെ സ്കൂൾ പാർലമെന്റിൽ വിവിധ വകുപ്പുകളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ചടങ്ങ്...


സ്കൂൾ ലീഡർക്ക് ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ലുസീന സത്യവാചകം ചൊല്ലിക്കൊടുക്കുന്നു

വായനാദിനം

"വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും"എന്ന പതിരില്ലാത്ത സത്യം മനസ്സിൽ സൂക്ഷിച്ചു കൊണ്ട് വീണ്ടുമൊരു വായനാവാരം വന്നെത്തി.അക്ഷരങ്ങളുടെ ലോകത്ത് അറിവിന്റെ വെട്ടം തേടി സെന്റ് ‍ജെമ്മാസ് കുരുന്നുകൾ അണിനിരന്നു.വിവിധ പുസ്തകങ്ങൾ വായിച്ച് അവയുടെ ആസ്വാദനം തയ്യാറാക്കി വിദ്യാർത്ഥികൾ അസംബ്ലിയിൽ പ്രകാശനം ചെയ്തു.കൂടാതെ ക്വിസ് മത്സരവും നടത്തപ്പെട്ടു.

സ്ക‍ൂൾ കലോത്സവം

വിദ്യാലയ അങ്കണത്തിൽ കലയുടെ കേളികൊട്ടുയരുകയായി....കലാപ്രതിഭകൾക്ക് തങ്ങളുടെ കലാമികവുകൾ തെളിയിക്കാനുള്ള അവസരങ്ങളുടെ തിരശ്ശീല ഉയരുകയായി....2018-19 അദ്ധ്യയനവർഷത്തിലെ സ്കൂൾ കലോത്സവത്തിന് ഒക്ടോബർ 5,6 തിയ്യതികളിൽ സെന്റ് ജെമ്മാസ് അങ്കണത്തിൽ തിരി തെളി‍‍‍‍ഞ്ഞു. കലയുടെ ന‌ൂപുരധ്വനി ഉയരുന്ന ധന്യമുഹൂർത്തത്തിന് സ്കൂൾ സാംസ്കാരികമന്ത്രി മിൻഹ സ്വാഗതം പറഞ്ഞു.സ്ക‍ൂൾ ലീഡർ ശാദിയ പി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ലുസീന ഉദ്ഘാടനം ചെയ്‍തു.അദ്ധ്യാപക പ്രതിനിധി സ്വപ്ന ടീച്ചർ കലാഘോഷത്തിന് ആശംസകളർപ്പിച്ചു.കുമാരി ഷിദാ മെഹറിന്റെ നന്ദി പ്രകാശനത്തോടെ അവസാനിച്ച ഉദ്ഘാടനച്ചടങ്ങിന് ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

ഐ ടി ലാബ് ഉദ്ഘാടനം

ഉദ്ഘാടന വേള


അറിവിന്റെ അനന്തതയിലേക്ക് കുരുന്നുകാൽവയ്പ്.........മാറിക്കൊണ്ടിരിക്കുന്ന ‍‍ഡിജിറ്റൽ ലോകത്തോടൊപ്പം അതിവേഗം കുതിക്കുകയാണ് സെന്റ് ജെമ്മാസ്...... സെന്റ് ജെമ്മാസ് സ്കൂളിലെ എൽ പി വിഭാഗം കുട്ടികൾക്കായി നവീകരിച്ച ഐ ടി ലാബ് ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ സിസ്റ്റർ ജോസി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ലൂസി കെ വിയും മറ്റ് അദ്ധ്യാപകരും ഈ സന്തോഷവേളയിൽ പങ്കുചേർന്നു.


2019- 20 അദ്ധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ :

പ്രവേശനോത്സവം 2019

2019- 20 അദ്ധ്യയനവർഷം ആരംഭിക്കുകയായി..... " വെളിച്ചമാകൂ വെളിച്ചമേകാൻ " എന്ന സെന്റ് ജമ്മാസിന്റെ ആപ്തവാക്യവും നെഞ്ചിലേറ്റിക്കൊണ്ട് സ്കുൂൾ അങ്കണത്തിലേക്ക് കടന്നു വന്നത് നൂറോളം കുരുന്നുകൾ.ഒത്തിരി പ്രതീക്ഷകളും ലക്ഷ്യങ്ങളുമായി വിദ്യാലയം അവരെ നിറ‍ഞ്ഞ കയ്യടിയോടെ സ്വീകരിച്ചു.വാർഡ് കൗൺസിലർ ശ്രീമതി സെലീന ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പി. ടി. എ പ്രസിഡന്റ് ശ്രീ ഹാരിസ് ആമിയൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൾ ഗ്രേസി ടീച്ചർ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൂസി .കെ. വി എന്നിവർ കുരുന്നുകൾക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്നു.


വായനാദിനാഘോഷം

വായനയുടെ പ്രാധാന്യവും മഹത്വവും വിളിച്ചോതിക്കൊണ്ട് വീണ്ടും ഒരു വായനാവാരം. തങ്ങൾ വായിച്ച ഏറ്റവും നല്ല പുസ്തകങ്ങൾ മറ്റുള്ളവർക്കു മുൻപിൽ പരിചയപ്പെടുത്തിക്കൊണ്ട് കുുട്ടികൾ വായനാദിനത്തെ വരവേറ്റു. വായനയോടനുബന്ധിച്ച കവിതകളും ആലപിക്കപ്പെട്ടു. യു.പി, എച്ച്. എസ് വിഭാഗം കുട്ടികൾക്കായി വായനാക്കുറിപ്പ് രചനാമത്സരവും നടത്തി. കുുട്ടികൾക്കായി പ്രാധാനാധ്യാപിക പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ദൈനംദിന പത്രവാർത്തകളെ ആസ്പദമാക്കി ഏഴു ദിവസങ്ങളിലായി ക്വിസ് മത്സരവും നടന്നു.


ലഹരിക്കെതിരെ.......

സമൂഹത്തിനെ നാശത്തിലേക്ക് നയിക്കുന്ന ലഹരി മരുന്നുകളെ ജീവിതത്തിൽ നിന്ന് തുടച്ചു നീക്കുക എന്ന ലക്ഷ്യവുമായി ജുൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിച്ചു.ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.യു.പി, എച്ച്.എസ് വിഭാഗം കുട്ടികൾക്കായി ലഹരിമരുന്ന് വിരുദ്ധദിനാഘോഷത്തോടനുബന്ധിച്ച് ക്വിസ് മത്സരവും നടത്തി.ലഹരിയുടെ ചൂതാട്ടത്തിൽ മുങ്ങുന്നത് കേരളത്തിന്റെ ഇളം തലമുറയാണെന്ന്‌ തിരിച്ചറിയുമ്പോൾ കേരള യുവത്വത്തിന്റെ ഭാവി എന്ത്‌ എന്ന ചോദ്യം ന്യായമായി ഉയരുന്നു. കേരളത്തിലെ മൂല്യങ്ങൾ അസ്തമിച്ചുകഴിഞ്ഞുവെന്നാണ്‌ ഈ തലമുറയുടെ പെരുമാറ്റ രീതി തെളിയിക്കുന്നത്‌എന്തുകൊണ്ട്‌ സമൂഹം ഇതേപ്പറ്റി നിസ്സംഗത പുലർത്തുന്നുകേവലം.....സമൂഹത്തെ കീഴ്പ്പെടുത്തുകയാണ്. കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുഃശീലം കാട്ടുതീയേക്കാൾ വേഗത്തിൽ വളരുന്നു എന്ന് അവബോധം നൽകിക്കൊണ്ട് ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു.


വിജയികളെ അനുമോദിച്ച് സെന്റ് ജെമ്മാസ്

2018-2019 അദ്ധ്യയനവർഷത്തിലെ പ്രതിഭകളെ അനുമോദിച്ച് സെന്റ് ജെമ്മാസ് വിദ്യാലയം. ജൂണ് 29 ശനിയാഴ്ചയ്യിരുന്നു ചടങ്ങ്. കഴിഞ്ഞ വർഷത്തെ എസ്. എസ്. എൽ. സി ഫുൾ എ പ്ലസ് വിജയികൾ, എൽ. എസ്. എസ്, യു. എസ്. എസ്, എൻ. എം. എം, എസ് സ്കോളർഷിപ്പ് വിജയികൾ മൊമെന്റോയും സ്കോളർഷിപ്പും നൽകി ആദരിച്ചു. വിദ്യാലയത്തിലെ മികച്ച വിദ്യാർത്ഥിനിയായി കെ. ഗാഥയെ തിര‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞെടുത്തു.പ്രധാനാധ്യാപികയായ സിസ്റ്റർ ലൂസി .കെ .വി , വാർഡ് കൗൺസിലർ ശ്രീമതി സെലീന ‍‍‍‍ടീച്ചർ , പി .ടി .എ പ്രസിഡന്റ് ശ്രീ ഹാരിസ് ആമിയൻ , എം .ടി .എ പ്രസിഡന്റ് ശ്രീമതി നെജു മുസ്തഫ എന്നിവർ പ്രസംഗിച്ചു.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
==

  • സിസ്റ്റർ .ഇമ്മാനുവെൽ
  • സിസ്റ്റർ .ജോയിസ് കുരുവിള 01/06/1983 - 30/06/1999
  • സിസ്റ്റർ .ഡെയിസി കുര്യൻ 01/06/1999- 31/08/1999
  • സിസ്റ്റർ റോസാന ഉലഹന്നാൻ 01/09/1999 - 31/03/2004
  • സിസ്റ്റർ . ലീല ജോസഫ് 01/04/2004 - 19/04/2005
  • സിസ്റ്റർ .ഫിലൊമിനാ ജൊസഫ് 20/04/2005 - 31/05/2015


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ ശബരീഷ് (പരേതനായ ഐ.ടി മാസ്റ്റർ ട്രെയ്‌നർ)
  • ഡോ.ചാന്ദിനി.ആർ (ചീഫ് സൂപ്രണ്ട്, മെഡിക്കൽ കോളേജ്)
  • ഡോ.സുമ.ആർ
  • പി.കെ കുഞ്ഞാലിക്കുട്ടി (എം.പി )
  • എ.പി അനിൽ കുമാർ ( എം.എൽ.എ )
  • എ .വിജയരാഘവൻ ( മുൻ എം.പി )
  • വിനീത (സിനിമ പിന്നണി ഗായിക)
  • ഡോ.ഷിബുലാൽ (മലപ്പുറം ജില്ല പ്രൊജക്ട് മാനേജർ,നാഷണൽ ഹെൽത്ത് മിഷൻ)
  • ഡോ.അജേഷ് രാജൻ (സർജൻ,താലൂക്ക് ആശുപത്രി മലപ്പുറം)
  • ശുഭ കെ. എം (ശാസ്ത്രജ്ഞ,അമേരിക്ക)
  • ഡോ.മൃദുല എസ്
  • ഡോ.രമ്യ എസ്
  • ഡോ.നിത ശ്രീധരൻ
  • ഡോ.ചിത്ര ശ്രീധരൻ


പൂർവ്വവിദ്യാർത്ഥി സംഗമം

എല്ലാ വർഷവും പൂർവ്വവിദ്യാർത്ഥികളുടെ സംഗമം നടത്തി വരുന്നു.

2021 -22 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ :

പ്രവേശനോത്സവം 2021









വഴികാട്ടി

'*NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് എതിർവശത്ത് സ്ഥിതിചെയ്യുന്നു . *കോഴിക്കോട് എയർപോർട്ടിൽ നിന്ന് പാലക്കാട് റോഡിൽ 27 കി.മി. അകലം *കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് 49 കി.മി. അകലം'

{{#multimaps: 11.041314, 76.080552 | zoom=18 }}