സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്

ഞാൻ തക്കാളി ആത്മകഥ

1985 മെയ് 18ാം തിയതിയാണ് എന്റെ ജനനം.കടക്കനാട്ടെ കൊച്ചുവറീതും മറിയാമ്മയുമാണ് എന്റെ അമ്മയെ വളർത്തിയത്.അവർ അമ്മയ്ക്ക് നല്ല പരിചരണം ചെയ്തിരുന്നു.പലതരം വലങ്ങൾ ചേർത്തു കൊടുത്തും വെള്ളമൊഴിച്ചു വളർത്തി.ആദ്യ ദിവസങ്ങളിൽ ഒാരോ ദിവസവും നീളം വെയ്ക്കുന്നത് ആകാംക്ഷയോടെ എന്നും രാവിലെ എഴുന്നേറ്റ് ചെന്ന് നോക്കുമായിരുന്നു.പിന്നീട് കായ ഉണ്ടാവുന്നുണ്ടോ എന്നായിരുന്നു.അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ എഴുന്നേറ്റ് ചെന്ന് നോക്കിയപ്പോഴാണ് എന്നെ കാണുന്നത്.അന്ന് ഞാൻ ഒറ്റയ്ക്കായിരുന്നു അമ്മയോടൊപ്പം നേരം പോക്കിന് അമ്മ പറ‍ഞ്ഞു തന്നതായിരുന്നു ഈ കഥകൾ.അന്ന് ഞാനുണ്ടായി കിടക്കുന്നത് കണ്ട അവരുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു എന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട് .എന്റെ കൗമാരത്തിന്റെയും യൗവനത്തിനെയും ഇടയിൽ എനിക്ക് അനിയത്തിമാരെയും അനിയന്മാരെയും കൂട്ടുകാരെയും കിട്ടി.എനിക്ക് കൗമാരം വരെ പച്ച നിറമായിരുന്നു.പിന്നിട് യൗവനത്തിലേക്ക് കടന്നപ്പോഴാണ് ചുവന്ന് ചുവന്ന് സുന്ദരിയായി മാറിയത്.അതു വരെ കളിച്ച് ഉല്ലസിച്ച എനിക്ക് കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ കൂട്ടുകാരുടെ കൂടെ കളിക്കാനോ ഉല്ലസിക്കാനോ കഴിയാതെയായി കാരണം ഞാൻ നന്നായി തടിച്ചിരുന്നു..ആകെ വയ്യാതെ ഒന്നിനും വയ്യാതെയായി.പണ്ട് ഇളം കാറ്റത്ത് ആടി ഉലഞ്ഞ എനിക്ക് അതു പോലും കഴിയാതെ എനിക്ക് വയസ്സായി എന്റെ കാലം കഴിയാറായി എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു..അങ്ങനെ ഒരു ദിവസം കൊച്ചുവറീതും മറിയാമ്മയും സന്തോഷത്തോടെ എന്നെ എടുത്തുകൊണ്ട് പോയി.പക്ഷേ ഞാൻ സന്തോഷവാനായിരുന്നു.അന്ന് ഞാൻ തിരിച്ചറിഞ്ഞു പോയ കാലം ഒാർക്കുവാനെ കഴിയൂ,,തിരിച്ചു കിട്ടില്ല മരിച്ചപ്പോൾ ഞാൻ സന്തോഷവാനായിരുന്നു.കാരണം എന്നെ വളർത്തിയ കൊച്ചുവറീതിനും പാത്തുവിനും സന്തോഷത്തിന്റെ നിമിഷങ്ങൾ കൊടുത്തിട്ടാണ് മടങ്ങിയത്.

   കൂട്ടുകാരെ പോയ കാലം തിരിച്ചു ലഭിക്കില്ല .അതുക്കൊണ്ട് നിങ്ങളുടെ ഈ കൊച്ചു ജീവിതത്തിൽ നിറയെ സന്തോഷങ്ങളുടെ നിമിഷങ്ങൾ ഉണ്ടാക്കുക മറ്റുള്ളവരെ സന്തോഷിപ്പിക്കുക ‌..ജീവിതം ആഘോഷിക്കേണ്ടതാണ്  ആഘോഷിക്കൂ....