സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം/അക്ഷരവൃക്ഷം/ഒരു ഷോട്ട് ബ്രേക്ക്
ഒരു ഷോട്ട് ബ്രേക്ക്
ദെെവം എറ്റവും കൂടുതൽ ചിരിക്കുക നമ്മുടെ ഒരു കൊല്ലത്തെ പ്ലാൻ വായിച്ചാകും എന്ന് എവിടെയോ വായിച്ചു കേട്ടത് വളരെ സത്യമായി തോന്നുന്നു.അടുത്ത ദിവസവും.................അടുത്തമാസവും..........എന്തെല്ലാം, എങ്ങിനെയെല്ലാം ചെയ്യണമെന്ന് കരുതിയതാണ്.നിനച്ചിരിക്കാത്ത നേരത്തല്ലെ ദെെവം ചുവപ്പു കൊടികാട്ടിയത്.ഒാടിനടന്നിരുന്ന സമൂഹത്തെ ഒന്നടങ്കം വീട്ടിലിരുത്തിയ ഇൗ കളിക്കു പിന്നിലും ചെറുതല്ലാത്ത ഉദ്ദേശ്യങ്ങൾ കാണുമായിരിക്കാം തിരക്കുകൾകൊണ്ട് വീർപ്പുമുട്ടിയവർക്ക് അല്പം ആശ്വാസമേകുവാനും, അവനവനിലെ സർഗ്ഗാത്മകതയെ കണ്ടത്തുവാനും ,ഒാഫീസ് ജീവിത്തിനിടയിൽ, കുടുംബത്തോടൊപ്പം അൽപ്പ നേരം ചിലവഴിക്കുവാനും, എല്ലാറ്റിനുമപരി കൊറോണയുടെ കണ്ണികൾ മുറിക്കുവാനും, ഇൗ ബ്രേക്ക് അത്യാവശ്യം തന്നെ. എന്നാൽ ആശുപത്രികളിൽ സ്വന്തം ജീവൻ പണയം വെച്ചു ,തൻെറ മക്കളെയും വേണ്ടപ്പെട്ടവരെയും കാണുവാൻ സാധിക്കാതെ ,രോഗികൾക്കുവേണ്ടി ഇൗ സമയം മാറ്റി വയ്ക്കുന്ന ആശുപത്രി ജീവനക്കാരോടു എത്ര നന്ദി പറഞ്ഞാലും മതിവരില്ല. വേദനിക്കുന്നവരിലേയ്ക്കു സഹായത്തിൻെറ ഹസ്തങ്ങൾ നീട്ടുന്ന ആ വലിയ മനസ്സുകൾക്കു വേണ്ടി എന്നും പ്രാർത്ഥിക്കുന്നു........... ഒന്നു നിൽക്കുന്നേ.... എന്നും പറഞ്ഞു ചുവപ്പു കൊടി കയ്യിൽ തന്ന് വീട്ടിലിരുത്തിയ ദെെവം, അങ്ങനെ ചുമ്മാതൊന്നും ഒന്നും ചെയ്യില്ല എന്ന ശുഭ പ്രതീക്ഷ മനസ്സിൽ മുറുകെ പിടിച്ച് ,മുന്നോട്ടു വെച്ച കാലുകൾ മുന്നോട്ടു തന്നെ നീങ്ങട്ടെ.......... ആൻവിയ ഷിജു. 9.A |