സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം/അക്ഷരവൃക്ഷം/കൊറോണ എന്ന വില്ലൻ

കൊറോണ എന്ന വില്ലൻ

  
    "ചക്ഷു ശ്രവണ ഗണസ്ഥമാം ദർദുരം
    ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ
    കാലാഹിനാ പരിഗ്രസ്തമാം ലോകവു-
     മാലോലചേതസാ ഭോഗങ്ങൾ തേടുന്നു"

ടീച്ചർ എഴുത്തച്ഛൻെറ വരികൾ വിശകലനം ചെയ്യുന്നു.പാമ്പിൻെറ വായിൽ അകപ്പെട്ട തവള ഭക്ഷണത്തിന്നായി അപേക്ഷിക്കുന്നതുപോലെ, കേട്ടപ്പോൾ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി ,അടുത്ത വരിയിലേയ്ക്ക് നീങ്ങിയപ്പോൾ മാഞ്ഞു. ജീവിതത്തിൻെറ നശ്വരത വിവരിക്കുന്ന ടീച്ചർ, എനിക്ക് ഒന്നും തോന്നിയില്ല.ചമത്ക്കാരഭംഗിയും മറ്റും കണ്ടെത്തി ആശയവിശകലനം ചെയ്യുന്നതിലേയ്ക്ക് ഞാൻ മുങ്ങി താണു.

എന്തെല്ലാം മോഹങ്ങളായിരുന്നു മനസ്സിൽ........ പരീക്ഷ കഴിഞ്ഞ ഉടനെ പറക്കൽ ...ഉപ്പായുടെ അടുത്തേയ്ക്ക്. രണ്ടു മാസം അവധിയല്ലേ ,അടിച്ചുപൊളിക്കാം. എല്ലാവരും പറയാൻ തുടങ്ങിയപ്പോൾ സ്വപ്നങ്ങൾ നിറയാൻ തുടങ്ങി .അവയ്ക്ക് പറക്കാൻ ചിറകുകളോ, വിസയോ,ആവശ്യമില്ല.

ഇതാ വരുന്നു വില്ലൻ. എഴുത്തച്ഛനെക്കാൾ ശക്തമായി, ജീവിതത്തിൻെറ ക്ഷണികത സ്വാനുഭവമാക്കികൊണ്ട്, കൊറോണ വെെറസ് .

എല്ലാം തകർന്നു. ഇനിയിപ്പോ ഉപ്പാ എന്ന് നാട്ടിൽ വരുമെന്ന ഉത് കണ്ഠ മാത്രം.ലോകത്തെ മുഴുവൻ കൊറോണ വെെറസിൽ നിന്നു രക്ഷിക്കണേ......... എന്ന പ്രാർത്ഥനയോടെ

ഉപ്പായുടെ വരവിനായി  ഞാൻ കാത്തിരിക്കുന്നു.