സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജ്ഞാന ദാഹികളായ തലമുറകൾ ഇതിലൂടെ നിരന്തരം കടന്നു പോകുമ്പോൾ സമൂഹത്തിന്റെ ഒരു സ്പന്ദമായി നിലനിൽക്കാൻ ഈ വിദ്യാലയത്തിന് എന്നും സാധിക്കുന്നു. ഈ വിദ്യാലയത്തിന് ഹരിശ്രീ കുറിച്ചത് 1933-ൽ ഒരു എൽ . പി സ്ക്കൂളായിട്ടാണ് . ക്രമേണ യു. പി സ്ക്കൂളായി ഉയർന്നു. 1977- ൽ നഴ്സറി വിഭാഗം ആരംഭിച്ചു. 1982- ൽ ഗേൾസ് ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു . 2000-ൽ ഹയർ സെക്കന്ററി വിഭാഗത്തിന് തുടക്കമായി . ഫാദർ റംസാനിയുടെ നേതൃത്വത്തിൽ ജന്മമെടുത്ത ഈ വിദ്യാലയത്തിന്റെ ഭരണ സാരഥ്യം സിസ്റ്റേഴ്സ് ഒാഫ് ചാരിറ്റി എന്ന സന്യാസ സമൂഹം 1943 ലാണ് ഏറ്റെടുക്കുന്നത്.

കോഴിക്കോട് പ്രൊവിൻസിന് കീഴിൽ ഹോളി റെഡിമേഴ്സ് എഡ്യുക്കേഷണൽ ഏജൻസിയുടെ പ്രാഥമിക ചുമതലയിൽ ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു. ആർഷ ഭാരത സംസ്കാരത്തിൽ അടിയുറച്ചു നിന്നുകൊണ്ടുള്ള വ്യക്തിത്വ രൂപവത്കരണം ഈ വിദ്യാലയം ലക്ഷ്യം വയ്ക്കുന്നു. ആരോഗ്യത്തോടെ വളർന്ന് വിജ്ജാനം ആർജ്ജിച്ച് മനുഷ്യന് നന്മ ചെയ്യുന്നവരാകാൻ ഈ വിദ്യാലയം കുട്ടികളെ സഹായിക്കുന്നു. ' Be a light to be a light' എന്നതാണ് വിദ്യാലയത്തിന്റെ ആപ്ത വാക്യം. നാളെയുടെ നന്മകളെ കിളിർപ്പിക്കുന്ന മഹത്തായ സംരംഭത്തിൽ അദ്ധ്യാപകരും രക്ഷാ കർത്താക്കളും വിദ്യാർത്ഥികളും ഒരുമിച്ച് പ്രവർത്തിക്കുന്ന ഒരു കുടുംബമാണ് സെന്റ്ജെമ്മാസ് എന്ന വിദ്യാലയം . LKG , UKG ക്ലാസ്സുകളിൽ 200 കുരുന്നുകൾ ഉല്ലസിച്ച് അദ്ധ്യായനം നടത്തുന്നു. ഒന്നു മുതൽ പത്തുവരേയുള്ള ഹൈസ്ക്കൂൾ വിഭാഗത്തിൽ 1400 പേരും, സയൻസ് കൊമേഴ്സ് , ഹ്യുമാനിറ്റീസ് എന്നീ മൂന്ന് സീറ്റുകൾ ഉൾപ്പെടുന്ന ഹയർ സെക്കന്ററി വിഭാഗത്തിൽ മുന്നൂറോളം പേരും അധ്യായനം നടത്തിവരുന്നു.