എസ്. എൻ.ഡി. പി. വൈ.എച്ച്. എസ്. എസ്.നീരാവിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്. എൻ.ഡി. പി. വൈ.എച്ച്. എസ്. എസ്.നീരാവിൽ | |
---|---|
വിലാസം | |
നീരാവിൽ നീരവിൽ, പെരിനദ് പി,ഒ ,കൊല്ലം , 691601 , കൊല്ലം ജില്ല | |
സ്ഥാപിതം | 04 - 07 - 1922 |
വിവരങ്ങൾ | |
ഫോൺ | 0474 2702753 |
ഇമെയിൽ | 41071kollam1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41071 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ആർ.സിബില |
പ്രധാന അദ്ധ്യാപകൻ | മിനി. എസ്.കെ |
അവസാനം തിരുത്തിയത് | |
16-01-2022 | 41071 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കൊല്ലം ജില്ലയുടെ സാംസ്കാരിക കേന്ദ്രമായി അറിയപ്പെടുന്ന നീരാവിൽ ഗ്രാമത്തിൽ, അഷ്ടമുടിക്കായലിന്റെ തീരത്ത് ചിരപുരാതനമായ ത്ര്ക്കടവൂർ മഹാദേവ ക്ഷേത്രത്തിന്റെ സമീപത്ത് പ്രകൃതി രമണീയമായ സ്ഥലത്താണ് ഗുരുദേവൻ സ്ഥാനനിർണ്ണയം ചെയ്ത നീരാവിൽ എസ്.എൻ.ഡി.പി. യോഗം ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
1 1922 ലാണ് ഈ സ്കൂൾ ജന്മമെടുത്തത്. കൂടുതൽവായിക്കുക.ഐപ്പുഴ ഇംഗ്ലീഷ് സ്കൂൾ എന്ന പേരിലാണ് ആദ്യകാലത്ത് സ്കൂൾ അറിയപ്പെട്ടിരുന്നത്. വിദ്യകൊണ്ട് പ്രബുദ്ധരാകാൻ ആഹ്വാനം ചെയ്ത വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ തൃക്കരങ്ങളാൽ ഭദ്രദീപം കൊളുത്തിയ സരസ്വതി ക്ഷേത്രമായ ഈ സ്കൂൾ എസ്.എൻ.ഡി.പി.യോഗത്തിന്റെ ഭരണത്തിൽ വരുന്ന ആദ്യത്തെ സ്കൂളാണ്. 1922 ൽ പൊതുകാര്യ പ്രസക്തനും ഗുരുദേവന്റെ പാതസ്മരണീയമായ ഗൃഹസ്ഥ ശിഷ്യന്മാരിൽ പ്രധാനിയായ കൊച്ചുവരമ്പേൽ ശ്രീ.കേശവൻ മുതലാളിയാണ് ഇതിന്റെ സ്ഥാപനകൻ. 4-7-1922 ലാണ് ഉദ്ഘാടനകർമ്മം നടന്നത്. മഹാകവി ശ്രീ.കുമാരനാശാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളത്തിൽവച്ച് ഭക്തിയാദരപൂർവ്വം നിന്ന ജനസഞ്ചയത്തെ സാക്ഷി നിർത്തി ഗുരുദേവൻ സ്കൂൾ ജനങ്ങൾക്കായി തുറന്നു കൊടുത്തു.
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് മൂന്ന് ഏക്കർ ഭൂമിയിലാണ്. അതിവിശാലമായ സ്കൂൾ ഗ്രൗണ്ടും ഒരിക്കലും വെള്ളം വറ്റാത്ത മനോഹരമായ കിണറുമുണ്ട്. യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. എന്നീ വിഭാഗക്കാർക്കായി മൂന്ന് നിലകളിലായി വിശാലമായ ക്ലാസ്സ് മുറികളുണ്ട്. എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ കുട്ടികൾ റിഫ്രഷ് ചെയ്യാനുള്ള അവസരം കൊടുക്കുന്നു. എൻ.സി.സി., ബാൻഡ് ട്രൂപ്പ്, എൻ.എസ്.എസ്., സ്കൗട്ട് ആന്റ് ഗെയിംസ്, ജെ.ആർ.സി. തുടങ്ങിയ പ്രസ്ഥാനങ്ങളും ഒട്ടനവധി ക്ലബ്ബ് പ്രവർത്തനങ്ങളും പ്രശസ്ത നിലയിലുള്ള സയൻസ് ലാബ്, ലൈബ്രറി എന്നിവയും സ്കൂളിന്റെ മോഡി കൂട്ടുന്നു. കുട്ടികളുടെ സൗകര്യപ്രദമായ യാത്രയ്ക്ക് സ്വന്തമായി രണ്ടു ബസ്സുകളുമുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എൻ എസ് എസ്
- ജെ.ആർ.സി.
- സ്കൂൾ ഹെൽത്ത് ക്ലബ്ബ്
- നന്മ ക്ലബ്
- സീഡ് ക്ലബ്
- നേർക്കാഴ്ച
ദിനാചരണങ്ങൾ
- ശിശുദിനം
- കൂടുതൽ വായിക്കുക
- സ്വാതന്ത്ര്യ ദിനം
അദ്ധ്യാപകർ
ക്രമന | പേര് | പെൻനമ്പർ | തസ്തിക |
---|---|---|---|
1 | MINI S K | HM | |
2 | MINI T G | HST(MATHS) | |
3 | L BEENA | HST (HINDI) | |
4 | MINI K R | HST(MATHS) | |
5 | SHEELA V K | HST(PHY) | |
6 | BEENA R | HST(PHY) | |
7 | LOLA V | HST(MAL) | |
8 | SANTHOSHKUMAR S | PT | |
9 | ANILKUMAR V N | HST(ENG) | |
10 | MANOJ B R | HST(SS) | |
11 | SMITHA J | HST (HINDI) | |
12 | SAJI S ANAND | HST(BIO) | |
13 | WINNI C N | HST(ENG) | |
14 | SHEENA MOHAN | HST(CHE) | |
15 | JYOTHI S | HST(MATHS) | |
16 | DHANNYA S | HST(BIO) | |
17 | MEERA G V | HST(SS) | |
18 | SREECHITHRA B | HST(MAL) | |
19 | DEEPTHI S | HST(MAL) | |
20 | SANILA V S | HST(SS) | |
21 | MEENU G ASOK | UPSA | |
22 | GEETHA K G | UPSA | |
23 | MINI V R | UPSA | |
24 | PREETHA | UPSA | |
25 | ARYA R | UPSA | |
26 | VIPSY | UPSA | |
27 | SOUMYA S | UPSA | |
27 | GANGA | UPSA | |
28 | SUNILA C V | UPSA |
വിവിധക്ലബ്ബുകൾ
- എൻ എസ് എസ്
2020-21 വർഷത്തെ എൻ എസ് എസ് ക്യാമ്പ് ഉൽഘാടനം ബഹു മന്ത്രി ശ്രീമതി ചിഞ്ചുറാണി അവർകൾ നിർവഹിച്ചു
2020-21വർഷത്തെ എൻ എസ് എസ് ടീം
മാനേജ്മെന്റ്
എസ്.എൻ.ഡി.പി. യോഗം സ്കൂൾ എന്നതാണ് നാമധേയം. "ശ്രീ.വെള്ളാപ്പള്ളി നടേശൻ "1996 മുതൽ ജനറൽ മാനേജരായി തുടരുന്നു. എസ്.എൻ.ഡി.പി. കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ 20 സ്കൂളുകൾ പ്രവർത്തിക്കുന്നു. വിദ്യാഭ്യാസ സെക്രട്ടറിയായി ശ്രി.സുദർശനൻ സാർ സേവനമനുഷ്ഠിക്കുന്നു.
മുൻ സാരഥികൾ
ആദ്യകാല ഹെഡ്മാസ്റ്റർ ശ്രീ.രാമൻകുട്ടി സാർ, അദ്ധ്യാപക ദേശീയ അവാർഡ് ജേതാവ് ശ്രീ.എൻ.സുധീന്ദ്രൻ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കടവൂർ ചന്ദ്രൻപിള്ള - പ്രശസ്ത നാടക രചയിതാവ് പാലീസ് വിശ്വനാഥൻ - ചിത്രരചയിൽ ഒട്ടനവധി അവാർഡുകൾ കരസ്ഥമാക്കി ഇപ്പോൾ ഫ്രാൻസിൽ അറിയപ്പെടുന്ന ചിത്രരചയിതാവ്. പ്രേമചന്ദ്രൻ - ജില്ലാ ജഡ്ജി മോഹൻലാൽ - ആയൂർവ്വേദ രംഗത്ത് അറിയപ്പെടുന്ന പ്രഗത്ഭനായ ഡോക്ടർ ഡോ.ശിവദാസൻ പിള്ള - വിദ്യാഭ്യാസ വിദഗ്ധൻ
വഴികാട്ടി
{{#multimaps:8.92635,76.58582| zoom=18 }} കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിൽ ത്യക്കടവൂർ പഞ്ചായത്തിൽ നീരാവിൽ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ആലപ്പുഴ-കൊല്ലം നാഷണൽ ഹൈവേയിൽ കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിനു സമീപം ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് അഞ്ചു കിലോമീറ്റർ സഞ്ചരിച്ച് കടവൂർ ജംഗ്ഷനിൽ വന്നു വീണ്ടും ഇടത്തോട്ട് ഒരു കിലോ മീറ്റർ വന്നാൽ നീരാവിൽ എസ്.എൻ.ഡി.പി. യോഗം ഹയർ സെക്കന്ററി സ്കൂളിലെത്താം.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|