എസ്. എൻ.ഡി. പി. വൈ.എച്ച്. എസ്. എസ്.നീരാവിൽ/Say No To Drugs Campaign
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നീരാവിൽ എസ് എൻ ഡി പി വൈ എച്ച് എസ് എസ്സിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ക്ലാസ് നയിച്ചത് എക്സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവൻറീവ് ഓഫീസർ ശ്രീകുമാർ സാർ നിർവ്വഹിച്ചു. എച്ച് എം. സന്തോഷ് എസ് അവർകളുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മനോജ് സാർ സ്വാഗതം പറഞ്ഞു. ശാസ്ത്രരംഗം കൺവീനർ ബീന ടീച്ചർ നന്ദി പറഞ്ഞു. അദ്ധ്യാപികമാരായ സജിടീച്ചർ, പ്രീജടീച്ചർ, സുനിലടീച്ചർ, SRG കൺവീനർ ദീപ്തി ടീച്ചർ എന്നിവർ പങ്കെടുത്തു



28/10/22 ൽ വേണ്ട പ്രോജക്ടിൻ്റെ ഭാഗമായി ആൻ്റി ഡ്രഗ് കാമ്പയിൻ 9,10ക്ലാസ്സുകളിലെ കുട്ടികൾക്കായി നടത്തി.വേണ്ട പ്രോജെക്ടിൻ്റെ വോളൻ്റിയേഴ്സ് ആയ. Stenny,Noyal എന്നിവർ ലഹരി ഉപയോഗിക്കുന്നതിൻ്റെ ദോഷങ്ങളും അതിനെ തുടർന്നുള്ള ശാരീരീകവും മാനസികവുമായ ബുദ്ധിമുട്ടുകളെ കുറിച്ചും പരിഹാരമാർഗ്ഗങ്ങളെ കുറിച്ചും വീഡിയോ പ്രദർശനത്തിലൂടെ കുട്ടികളെ ബോധവൽക്കരിച്ചു.
കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് എക്സൈസ് ഡിപ്പാർട്ട്മെൻറ് എച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റ് ഗവൺമെൻറ് ഓർഗനൈസേഷൻ ഇവ ഒന്നിച്ച് ചേർന്ന് കൊല്ലത്ത് വച്ച് നടന്ന ലഹരിവിരുദ്ധ കൂട്ടയോട്ടം പ്രോഗ്രാമിൽ നിരാവിൽ സ്കൂളിലെ എൻഎസ്എസ് വോളണ്ടിയേഴ്സ് പങ്കെടുത്തു.മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.
നീരാവിൽ S N D P Y H S S ൽ പ്രകാശ് കലാകേന്ദ്രം , നടരാജ ആർട്സ് ക്ലബ് , നവകേരള ആർട്സ് ക്ലബ് എന്നിവരുടെ സഹകരണത്തോടെ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ലഹരിമുക്ത ശ്യംഖല രൂപീകരിച്ചു. ആയിര കണക്കിന് കുട്ടികൾ പങ്കെടുത്ത ശ്യംഖലയിൽ രക്ഷാകർത്താക്കളും , നാട്ടുകാരും, അഭ്യുദയ കാംക്ഷികളും സാക്ഷികളായിരുന്നു. നവകേരള ആട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ക്ലബ് പ്രസിഡന്റ് അരുൺ കുമാർ അദ്ധ്യക്ഷനായിരുന്നു. സ്കൂളിലെ സീനിയർ അദ്ധ്യാപികയായ ഷീല ടീച്ചർ സ്വാഗതം ആശംസിച്ചു. മറൈൻ എൻഫോഴ്സ്മെന്റ് ഫിഷറീസ് പോലീസ് സ്റ്റേഷൻ എസ് ഐ വിനു വിജയൻ ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിലെ അദ്ധ്യാപികയായ ലോല ടീച്ചർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

പ്രകാശ് കലാകേന്ദ്രത്തിന്റെ ആദിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ NGO union ജില്ലാ സെക്രട്ടറി വി.ആർ. അജു ഉദ്ഘാടനം ചെയ്തു. ഹയർസെക്കൻറി സീനിയർ അദ്ധ്യാപിക റീജ ടീച്ചർ സ്വാഗതം ആശംസിച്ചു. കലാകേന്ദ്രം പ്രസിഡന്റ് ശ്രീ എച്ച്. രാജേഷ് അധ്യക്ഷനായിരുന്നു. പി ടി എ വൈസ് പ്രസിഡന്റ് ഹുസൈൻ പ്രതിജ്ഞ ചൊല്ലി. കലാകേന്ദ്രം ജനറൽ സെക്രട്ടറി മഹേഷ് നന്ദി പറഞ്ഞു.

നടരാജ ആർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിലെ പരിപാടികളുടെ അദ്ധ്യക്ഷൻ സ്പോർട്സ് ക്ലബ് പ്രസിഡന്റ് ശ്രീ ഷാജി മോഹൻ അവർകളായിരുന്നു. ശ്രീ സി.ദേവരാജൻ SHO അഞ്ചാലുംമൂട് ഉദ്ഘാടനം നിർവ്വഹിച്ചു. യുപി വിഭാഗം സീനീയർ അദ്ധ്യാപികയായ ശ്രീമതി ഗീത ടീച്ചർ സ്വാഗതം ആശംസിച്ചു. നാടക പ്രവർത്തകൻ പി.ജെ ഉണ്ണികൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്ലബ് സെക്രട്ടറി ടി.കെ പ്രേംനാഥ് നന്ദി പറഞ്ഞു. സ്കൂളിന്റെ മുന്നിലെ പരിപാടികളുടെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് ശ്രീ ഡി.സുകേശൻ അവർകൾ നിർവ്വഹിച്ചു. പ്രിൻസിപ്പൽ ശ്രീമതി സിബില ടീച്ചർ സ്വാഗതം ആശംസിച്ചു. പിടി എ പ്രസിഡന്റ് ശ്രീ സുബാഷ് ചന്ദ്രൻ അവർകൾ അദ്ധ്യക്ഷനായിരുന്നു. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ശ്രീ രാജേഷ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഹെഡ്മാസ്റ്റർ ശ്രീ. സന്തോഷ് അവർകൾ നന്ദി പറഞ്ഞു.