എസ്. എൻ.ഡി. പി. വൈ.എച്ച്. എസ്. എസ്.നീരാവിൽ/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്
2020-21 വർഷത്തെ എൻ എസ് എസ് ക്യാമ്പ് ഉൽഘാടനം
കോവിഡ് ബോധവത്കരണ ക്യാമ്പ്

കൊല്ലം :   നീരാവിൽ എസ്എൻഡിപി യോഗം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷവും സെമിനാറും നടത്തി.

പ്രോഗ്രാം സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ആർ. സിബില അവർകൾ ഉദ്ഘാടനം ചെയ്തു. എൻഎസ്എസ്  PAC മെമ്പർ ശ്രീ. എൽ. ഗ്ലാഡീസൻ മുഖ്യഅതിഥിയായി. അധ്യാപകരായ ശ്രീമതി. സിന്ധു മോൾ, ശ്രീമതി. ലിജി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷാജു ആലപ്പുഴ അധ്യക്ഷത വഹിച്ച യോഗത്തിൽ കുമാരി അനഘ ശിവപ്രസാദ് സ്വാഗതവും മാസ്റ്റർ തിമോത്തി ഷിബു കൃതജ്ഞതയും രേഖപ്പെടുത്തി.

ഒന്നാംവർഷ വോളണ്ടിയർ മാരായ കുമാരി ശ്രീലക്ഷ്മി, കുമാരി ഷഹ്ന ഷെരീഫ്  എന്നിവർ റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട സെമിനാർ എടുത്തു.