കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ | |
---|---|
വിലാസം | |
തവനൂർ കെ.എം.ജി .വി .എച്ച് .എസ് . എസ്. തവനൂർ , തവനൂർ പി.ഒ. , 679573 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഫോൺ | 0494 2687899 |
ഇമെയിൽ | kmgvhss@gmail.com |
വെബ്സൈറ്റ് | www.kmgvhss.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19032 (സമേതം) |
എച്ച് എസ് എസ് കോഡ് | 11165 |
വി എച്ച് എസ് എസ് കോഡ് | 910002 |
യുഡൈസ് കോഡ് | 32050700320 |
വിക്കിഡാറ്റ | Q64563673 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തവനൂർ, |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 438 |
പെൺകുട്ടികൾ | 457 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 176 |
പെൺകുട്ടികൾ | 196 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 53 |
പെൺകുട്ടികൾ | 66 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഗോപി വി |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഗീത ഗണപതി |
പ്രധാന അദ്ധ്യാപകൻ | പ്രേംരാജ്. എ സി |
പി.ടി.എ. പ്രസിഡണ്ട് | രഘുനന്ദൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ലിനിത |
അവസാനം തിരുത്തിയത് | |
16-01-2022 | 19032 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ തീരൂർ വിദ്യാഭ്യാസജില്ലയിലെ എടപ്പാൾ ഉപജില്ലയിൽ തവനൂർ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് കെ.എം.ജി. വി. എച്. എസ്.എസ് .തവനൂർ. കേളപ്പൻ മെമ്മോറിയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ എന്നതാണ് ഇതിന്റെ പൂർണരൂപം
ചരിത്രം
1960 ൽ 'സർവ്വോദയപുരം പോസ്റ്റ് ബേസിക് സ്കൂൾ' എന്ന പേരിലാണ് ഈ വിദ്യാലയം നിലവിൽ വന്നത് .കേരളഗാന്ധി എന്നറിയപ്പെടുന്ന പ്രമുഖ സ്വാതന്ത്ര്യസമരപോരാളിയും, ഗാന്ധിയനും, സോഷ്യലിസ്റ്റു ചിന്തകനുമായിരുന്ന ശ്രീ.കെ.കേളപ്പനാണ് ഈ സ്ഥാപനത്തിനു തുടക്കം കുറിച്ചത് . കേവലം 24 കുട്ടികളെ മാത്രം ഉൾപ്പെടുത്തിയാണ് ആദ്യ എട്ടാം ക്ളാസ് പഠനമാരംഭിച്ചത്. പൂർണമായും ഗാന്ധിയൻ വിദ്യാഭ്യാസ ദർശനങ്ങളുടെ മുല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടായിരുന്നു അധ്യയനം. ഓരോ വിദ്യാർത്ഥിയും കൃഷിയോ നൂൽനൂൽപ്പോ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായിതന്നെ അഭ്യസിച്ചിരുന്നു. എല്ലാ കുട്ടികളും ഇവിടെത്തന്നെ താമസിച്ചുപഠിക്കുന്നരീതിയായിരുന്നു അവലംബിച്ചിരുന്നത് . പായത്തടുക്കുകളും സ്റ്റൂളുകളുമാണ് ഡസ്കുകൾക്കും ബെഞ്ചുകൾക്കും പകരമായി ഉപയോഗിച്ചിരുന്നത്.
ഒരു പ്രദേശത്തിന്റെ തന്നെ സാംസ്കാരിക വളർച്ചക്കും പുരോഗതിക്കും വഴികാട്ടിയായിത്തീർന്ന ഈ വിദ്യാഭ്യാസസ്ഥാപനത്തിന്റെ ആദ്യ മാനേജർ മാഹിയിലെ സർവ്വോദയ പ്രവർത്തകനായ ശ്രീ. ഐ. കെ. കുമാരൻ മാസ്റ്ററും പ്രഥമ ഹെഡ്മിസ്ട്രസ് ശ്രീമതി. യു. നാണിക്കുട്ടി (കൊയിലാണ്ടി) യുമായിരുന്നു. ആദ്യ കാലങ്ങളിൽ വിദ്യാലയത്തിന്റെ നടത്തിപ്പ് ശ്രീ. കെ കേളപ്പന്റെ നേതൃത്വത്തിലായിരുന്നുവെങ്കിലും പിന്നീട് ആരോഗ്യപരമായ കാരണങ്ങളാൽ നടത്തിപ്പിന് പ്രയാസം നേരിട്ടതിനെ തുടർന്ന് ഇതിന്റെ ചുമതല തവനൂർ ശ്രീ .വാസുദേവൻ നമ്പൂതിരിപ്പാട് പ്രസിഡന്റായ ട്രസ്റ്റിന് കൈമാറുകയുണ്ടായി. 1971 ൽ കേളപ്പജി അന്തരിച്ചതോടെ അദ്ദേഹത്തിന്റെ സ്മരണക്കായി ഈ വിദ്യാലയം 'കേളപ്പൻ മെമ്മോറിയൽ പോസ്റ്റ് ബേസിക് സ്കൂൾ' എന്ന് നാമകരണം ചെയ്യപ്പെടുകയും 1981 ജനുവരി 1ന് സർക്കാരിന് കൈമാറിയതോടെ കേളപ്പൻ മെമ്മോറിയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അതിന്റെ ശ്രദ്ധേയമായ ഒരു ഘട്ടം പിന്നിടുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
ഹൈസ്ക്കൂൾ ക്ലാസ്സുകൾ കൂടാതെ വി.എച്ച്.എസ്.ഇ. ഹയർ സെക്കന്ററി എീ കോഴ്സുകളും ഇവിടെ നടക്കുുന്നു. 1984ൽ ആണ് വി.എച്ച്.എസ്.ഇ. ഈ സ്കൂളിൽ ആരംഭിക്കുത്. കൃഷിക്ക് അനുയോജ്യമായ വിശാലമായ പാടശേഖരം സ്കൂളിന് സ്വന്തമായുള്ളത് അഗ്രിക്കൾച്ചർ കോഴ്സ് ആരംഭിക്കുതിന് കാരണമായി.
2004 ലാണ് ഹയർ സെക്കന്ററി കോഴ്സ് ആരംഭിക്കുന്നത്. അതോടുകൂടി വി.എച്ച്.എസ്.ഇ.യും ഹയർ സെക്കന്ററിയും ഒരുമിച്ചുള്ള സ്ഥാപനമായി ഈ വിദ്യാലയം മാറി.
1. കമ്പ്യൂട്ടർ ലാബ് (totally networked)
2. ഹൈസ്കൂൾ വിഭാഗത്തിന് മാത്രം 30 കമ്പ്യൂ`റുകൾ
3. 6 ചാനൽ സൗണ്ട സിസ്റ്റത്തോടുകൂടിയ മൾട്ടിമീഡിയ തിയ്യേറ്റർ)
4. 300ൽ പരം വിദ്യാഭ്യാസ സി.ഡി.കളോടുകൂടിയ സി.ഡി. ലൈബ്രറി
5. ഹയർ സെക്കന്റരിക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബ്.
6. എഡ്യൂ-സാറ്റ് വിക്ടേഴ്സ് ചാനൽ (rot)
7. കേളപ്പജിയുടെ അപൂർവ്വ പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി.
8. വി.എച്ച്.എസ്.ഇ. വിഭാഗത്തിന് വിശാലമായ പാടശേഖരം.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.എസ്. എസ്. എസ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ, സ്കൂൾ മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- ജെ ആർ സി
- ഗാലറി
- നേർക്കാഴ്ച
മാനേജ്മെന്റ്
govt.school
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : to be added
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
to be added
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="10.855761" lon="75.983795" zoom="17"> 10.849307, 75.981826 10.854286, 75.983688 </googlemap> KMGVHSS, TAVANUR </googlemap>
- ഗൂഗിൾ മാപ്പ്, 300 x 300 size മാത്രം നൽകുക.
തുടർകണ്ണികൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19032
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ