കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ആമുഖം

വിദ്യാലയത്തിന്റെ ലൈബ്രറി കെട്ടിടം

.

***************************************************************************************

കുട്ടികളുടെ അറിവിന്റെ ഒരു പ്രധാനസ്രോതസ്സാണ് സ്‌കൂൾ ലൈബ്രറി. കേളപ്പജിയെ സംബന്ധിച്ച അപൂർവങ്ങളായ പുസ്തകശേഖരങ്ങളുൾപ്പടെ ഏകദേശം നാലായിരത്തി എണ്ണൂറോളം പുസ്തകങ്ങൾ ഇനം തിരിച്ചു ഇവിടെ കുട്ടികൾക്കായി ലഭ്യമാണ്.കൂടാതെ ആനുകാലിക പ്രസിദ്ധീകരണങ്ങളും ഇംഗ്ലീഷ് മലയാളം ദിനപത്രങ്ങളും വരുത്തുന്നുണ്ട് . ലൈബ്രറിയുടെ മേൽനോട്ടവും പുസ്തകങ്ങളുടെ വിതരണവും ഒരു അധ്യാപകന്റെ മേൽനോട്ടത്തിലാണ് നടക്കുന്നത്.വലുപ്പത്തിൽ ചെറുതെങ്കിലും മുറിയുടെ ചുമരുകൾ ചിത്രങ്ങൾകൊണ്ട് ഏറെ ആകർഷകമാക്കിയിട്ടുണ്ട്.ലൈബ്രറിയുടെ ചിട്ടയായ പ്രവർത്തനരീതിയും ശൈലിയും കുട്ടികൾക്കേറെ പ്രയോജനപ്പെട്ടുവെന്നതിനു പിന്നീട് ജീവിതസാക്ഷ്യങ്ങളേറെയുണ്ടായിട്ടുണ്ട്.


**************************************************************************************


സമയക്രമവും പ്രവർത്തനരീതിയും

കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിന് കൃത്യമായ സമയക്രമം പാലിക്കുന്നുണ്ട് . തിങ്കൾ , ചൊവ്വ ,ബുധൻ ദിവസങ്ങൾ യഥാക്രമം എട്ട് , ഒൻപത് ,പത്ത് ക്‌ളാസ്സുകൾക്ക് പുസ്തകവിതരണത്തിനായി ക്രമീകരിച്ചിരിക്കുന്നു. വെള്ളിയാഴ്ച ദിവസങ്ങളിൽ വായനക്ക് ശേഷം പുസ്തകം തിരിചെല്പിക്കുന്നതിനും . ഇതിനുപുറമെ ഒഴിവുള്ള സമയങ്ങളിൽ ലൈബ്രറിയിൽ  വായനക്കായി അവസരമൊരുക്കുകയും ചെയ്യുന്നുണ്ട് .

ലൈബ്രറിയിലേക്കുള്ള പുസ്തകശേഖരണം

സ്‌കൂൾ ലൈബ്രറിയിലേക്ക് പൂർവ്വദ്യാർഥികളിൽ നിന്നും ലഭിച്ച പുസ്തകങ്ങൾ
സ്‌കൂൾ ലൈബ്രറിയിലേക്ക് പൂർവ്വദ്യാർഥികളിൽ നിന്നും ലഭിച്ച പുസ്തകങ്ങൾ

വായനയുടെ വസന്തം

ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായുള്ള ഒരു ഗവണ്മെന്റ് പ്രൊജക്റ്റ് ആണ് വായനയുടെ വസന്തം . ഇതിന്റെ ഭാഗമായി കഥ, കവിത, നോവൽ, ചരിത്രം , റഫറൻസ് ഗ്രന്ഥങ്ങൾ എന്നിങ്ങനെ വെത്യസ്ഥ വിഭാഗങ്ങളിലായി നാനൂറോളം പുസ്തകങ്ങൾ ലഭിച്ചിട്ടുണ്ട് . മലയാളഭാഷയിലും ഇംഗ്ലീഷ് ഭാഷയിലുമുള്ള ഇത്തരം പുസ്തകങ്ങൾ കുട്ടികൾക്ക് ഭാഷ നൈപുണി വളർത്തുന്നതിന് ഏറെ പ്രയോജനപ്രദമാണ് .

ക്‌ളാസ്സ് ലൈബ്രറികൾ

സ്‌കൂൾ ലൈബ്രറിക്കു പുറമേ ക്‌ളാസ് ലൈബ്രറികൾകൂടെ ഇവിടെ സജ്ജമാണ്. ഇതിന്റെ മേൽനോട്ടം ക്‌ളാസ് ടീച്ചർ, ക്‌ളാസ് ലീഡർ വഹിക്കുന്നു. കൂടുതൽ കുട്ടികളെ വായനയുടെ ലോകത്തേക്ക് കൊണ്ടുവരുന്നതിന് ഇത്തരം ക്‌ളാസ് ലൈബ്രറികൾ സഹായകരസഹായകരമാകുന്നുണ്ട്.

ക്‌ളാസ്സ് ലൈബ്രറി ഉൽഘാടനം : ഒരു റിപ്പോർട്ട്

ക്‌ളാസ് ലൈബ്രറി ഉൽഘാടനം

*

" 2019 നവംബർ 14 ശിശുദിനത്തിൽ  8 C ക്ലാസ് ലൈബ്രറിയുടെ ഉൽഘാടനം നടന്നു. അഞ്ചു  ദിവസം കൊണ്ട് 200 നടുത്ത് പുസ്തകങ്ങൾ ശേഖരിച്ചത് കുട്ടികളാണ്. എടപ്പാൾ ജി.എസ് . എസ് ലെ  10-ാം ക്ലാസ് വിദ്യാർത്ഥിനിയും എഴുത്തുകാരിയുമായ കല്യാണിയാണ് ഉദ്ഘാടനം ചെയ്തത്. ഫസ്ന.എം.കെ സ്വാഗതവും ഫാത്തിമ റിബിൻ നന്ദിയും രേഖപ്പെടുത്തി.10. Fലെ ഷിബ് ല, മുനവർ '10.c, ഷാക്കിർ 10, C, ഉത്തര രഘുനന്ദനൻ - 9 c, അനുശീ.9 D, ശ്രീ ദുർഗ q .E, അഖിൽ.8 D, ഹൃദ്യ.വി യു.8. E, കൃഷ്ണ.8 H.എന്നിവർ ആശംസകൾ നേർന്നു.സേത മാഷ് വിഷയം അവതരിപ്പിച്ചു. പൂർണമായും കുട്ടികളുടേതു മാത്രമായ ഈ പരിപാടിയിൽ PTAപ്രസിഡന്റ് TM. ഋഷികേശൻ, വികസന സമിതി ചെയർമാൻ | K. ഉണ്ണികൃഷ്ണൻ മാസ്റ്റർ, പൂർവ്വ വിദ്യാർഥി സംഘടന പ്രസിഡന്റ് P N.ഷാജി ,HSS പ്രിൻസിപ്പാൾ മോഹൻ ദാസ് സാർ, VHSE പ്രിൻസിപ്പാൾ Dr. സന്തോഷ് സാർ, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു, മുഹമ്മദ് ഫൈസാൻ അധ്യക്ഷത വഹിച്ചു. "


വായനയുടെ ലോകത്തെ വഴിത്താരകൾ

വായനാദിനം

എല്ലാ വർഷവും ജൂൺ 19 വാനദിനമായി ആചരിക്കുന്നുണ്ട് . അന്നേ ദിവസം സ്‌കൂൾ അസംബ്ലിയിൽ കുട്ടികൾ അവർ വായിച്ച പുസ്തകങ്ങൾ പരിചയപ്പെടുത്താറുണ്ട് . സാഹിത്യക്വിസ് മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട് .

പത്രപാരായണം

കുട്ടികൾക്ക്  ആനുകാലികവാർത്തകൾ അറിയുന്നതിനായി എല്ലാദിവസവും സ്‌കൂൾ അസംബ്ലിയിലൂടെ പ്രധാനവാർത്തകൾ കുട്ടികൾതന്നെ വായിക്കാറുണ്ട് . ഓരോ ദിവസവും ഓരോ ക്‌ളാസ്സിലെ കുട്ടികൾക്കായി ഈ അവസരം നൽകുന്നു . ഇംഗ്ലീഷ് , മലയാളം ദിനപത്രങ്ങൾ , ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവ സ്‌കൂളുകളിൽ വരുത്തുന്നുണ്ട്

കൈയ്യെഴുത്തുമാസിക

എല്ലാവർഷവും കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി കൈയെഴുത്തു മാസിക പുറത്തിറക്കാറുണ്ട് . കുട്ടികളുടെ സാഹിത്യ അഭിരുചികൾ കണ്ടെത്താനും മെച്ചപ്പെടുത്താനും ഇത്തരം കയ്യെഴുത്തുമാസികകൾ സഹായകരമാണ്