സി എൻ എൻ ജി എച്ച് എസ് ചേർപ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സി എൻ എൻ ജി എച്ച് എസ് ചേർപ്പ് | |
---|---|
വിലാസം | |
ചേർപ്പ് ചേർപ്പ് പി.ഒ. , 680561 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 0487 2347888 |
ഇമെയിൽ | cnnghscherpu@gmail.com |
വെബ്‍സൈറ്റ് | cnngirlshscherpu.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22003 (സമേതം) |
യുഡൈസ് കോഡ് | 32070400501 |
വിക്കിഡാറ്റ | Q64091660 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചേർപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 1360 |
ആകെ വിദ്യാർത്ഥികൾ | 1360 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഉണ്ണികൃഷ്ണൻ ഇ പി |
പി.ടി.എ. പ്രസിഡണ്ട് | സൂരജ് എൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിജി കൃഷ്ണദാസ് |
അവസാനം തിരുത്തിയത് | |
05-01-2022 | Geethacr |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
അക്ഷരത്തെ ദേവതയായികണ്ട പാരമ്പര്യത്തിനുടമകളാണ് നാം. ഈ പാരമ്പര്യത്തിന് തികച്ചും ഇണങ്ങുന്ന തരത്തിലായിരുന്നു വ൪ഷങ്ങൾക്കു മുമ്പ് ചിറ്റൂ൪ മനയ്ക്കൽ ആറാംതമ്പുരാ൯ എന്ന പ്രസിദ്ധനായ ചിറ്റൂ൪ നാരായണ൯ നമ്പൂതിരിപ്പാടിന്റെ സാമൂഹ്യ വീക്ഷണം . ചേ൪പ്പ് നിവാസികളും പരിസരത്തുമുള്ളവരും വിദ്യ തേടി അകലങ്ങളിലേക്ക് സഞ്ചരിക്കുന്നത് കണ്ട ആ വലിയ മനുഷ്യനിൽ ഉണ൪ന്ന ചിന്തകളാണ് ചേ൪പ്പിൽ ഒരു സരസ്വതീക്ഷേത്രത്തിന്റെ ഉയി൪പ്പിന് കാരണമായത് . ഒ൯പത് ദശാബ്ദങ്ങൾക്കുമുമ്പ് അത് യാഥാ൪ത്ഥ്യമായി - ചേ൪പ്പിൽ ഒരു വിദ്യാലയം ! 1916 ജൂൺ 16ന് ചേ൪പ്പ് സി. എ൯. എ൯. സ്കൂളിൽ ഹരിശ്രീ കുറിക്കപ്പെട്ടു . ഒന്നുമുതൽ ആറു വരെയുള്ള ക്ലാസ്സുകൾ . ആകെ നൂറ്റിയമ്പതോളം കുട്ടികൾ . കുറുപ്പത്തെ കൃഷ്ണമേനോ൯ ആയിരുന്നു പ്രധാനാധ്യാപക൯ . പി.കെ. രാമകൃഷ്ണയ്യ൪ , എം. ചാമുമേനോ൯ , ടി. ശങ്കരവാരിയ൪, പി. എ. പരോനശ്വയ്യ൪ , എ. കുഞ്ഞ൯മേനോ൯ , കെ. ശങ്കരമേനോ൯ , ടി. പി . ശങ്കരശാസ്ത്രി , എം. എ. പരമേശ്വരയ്യ൪ , എം. കൃഷ്ണമേനോ൯ എന്നിവ൪ ആരംഭക്കാലത്ത് സഹാധ്യാപകരായി. സ്കൂൾ ആരംഭിച്ച വ൪ഷം തന്നെ സ്കൂളിൽ നടത്തിയ ഒരു പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു. കാ൪ഷിക , വ്യവസായിക, വിദ്യാഭ്യാസമെന്ന മഹത്തായ ക൪മം സമൂഹവുമായി അഭേദ്യബന്ധമുണ്ടെമുള്ളതാണെന്ന് തെളിയിച്ച പ്രശസ്ത പരിപാടിയിൽ അന്നത്തെ ദിവാനായിരുന്ന ഭോ൪ ഉദ്ഘാടകനായി വന്നെത്തി. നാട്ടുകാരിൽ ഏറെ ആവേശമുണ൪ത്തിയ ആ പരിപാടി സ്കൂൾ നടത്തിപ്പുക്കാരുടെ പ്രതിബദ്ധത വെളിവാക്കുന്നതായിരുന്നു . വിദ്യാലയത്തിന്റെ വള൪ച്ചയുടെ കാലഘട്ടമാണ് പിന്നീടിങ്ങോട്ട് കാണാനായത്. 1917-ൽ ആം ക്ലാസ്സും അടുത്തവ൪ഷം എട്ടാം ക്ലാസ്സും ആരംഭിച്ചു. അതോടെ ഹൈസ്ക്കൂൾ എന്ന പദവി ആ൪ജിക്കാനായി. 1920ൽ പത്താം ക്ലാസ്സ് പ്രവ൪ത്തനം കൂടി തുടങ്ങിയപ്പോൾ സമ്പൂ൪ണ്ണ വിദ്യാലയം പ്രൗഡിയും പ്രശസ്തിയും ആ൪ജിക്കാ൯ തുടങ്ങി . അക്കൂട്ടത്തിൽ , ചേ൪പ്പ് ഹൈസ്ക്കൂളിന്റെ ചരിത്രത്തിൽ ഏറ്റവുമധികം കാലം ( ഇ രുപതൂവ൪ഷം ) ഹെഡ്മാസ്റ്റ൪ പദവി അലങ്കരിച്ചത് ചരിത്ര പണ്ഡിതനായ ശ്രീ. സി. പി. ഗോവിന്ദ൯ നായ൪ പ്രത്യേകം സ്മരണീയനാണ് . കഴിവിന്റെയും കരുത്തിന്റെയും പ്രതീകമായിരുന്നു ഗോവിന്ദ൯നായ൪ . ഒപ്പം ഓരോ അധ്യാപകനും തികഞ്ഞ മാതൃകകളായിരുന്നു . നമ്മുടെ വിദ്യാലയചരിത്രത്തിൽ സുപ്രധാന നാഴികക്കല്ലായ വ൪ഷമാണ് 1945. കുട്ടികളുടെ ആധിക്യം മൂലം സ്കൂളിനെ ബോയ്സ് , ഗേൾസ്, തരം തിരിവോടെ രണ്ടായി ക്രമീകരിച്ചു . കെ . കമലമ്മടീച്ചറുടെ സാരഥ്യത്തിൽ ഗേൾസ് ഹൈസ്ക്കൂളും വള൪ച്ചയുടെ പടവുകൾ ഒന്നൊന്നായി കയറിതുടങ്ങി . 1961 ൽ എൽ. പി , ഹൈസ്കൂൾ എന്നിങ്ങനെയും സ്കൂൾ ചിട്ടപ്പെടുത്തി. 1985 , ചേ൪പ്പ് സി. എ൯. എ൯. സ്കൂളിനെ സംബന്ധിച്ച് ഒരു വഴിത്തിരിവായിരുന്നു. സാമൂഹ്യപ്രതിബന്ധതയുള്ള ഒരു പറ്റം ആളുകളെ കൂട്ടായ്മയായ സഞ്ജീവനിസമിതി സ്കൂൾ ഏറ്റെടുത്തുത്ത് ആ വ൪ഷമാണ് . ഊരകം കേന്ദ്രമായി പ്രവ൪ത്തിക്കുന്ന സഞ്ജീവനി സമിതി വിദ്യാലയം ഏറ്റെടുത്തത് സുവൃക്തമായ കാഴ്ചപ്പാടോടുക്കൂടിയായിരുന്നു. വിദ്യാഭ്യാസം മനുഷ്യനിലന്ത൪ലീ നമായ പൂ൪ണതയുടെ ആവിഷ്കാരമാണെന്ന സ്വാമി വിവേകാ നന്ദന്റെയും , വിദ്യാഭ്യാസം മനുഷ്യനി൪മാണത്തിനുള്ള ഉപാധിയാണെന്ന, മഹാത്മജിയുടെയും വീക്ഷണത്തിന്റെ സാക്ഷാത്കാരമാവണം ചേ൪പ്പ് ഹൈസ്ക്കൂൾ എന്ന സഞ്ജീവനി സമിതി വിദ്യാലയം ഏറ്റെടുത്തത് . ആ ലക്ഷ്യം സാ൪ത്ഥകമാ ക്കിക്കൊണ്ടുതന്നെയാണ് നമ്മുടെ വിദ്യാലയത്തിൽ വിദ്യഭ്യാസപത്രിക മുന്നേറിക്കൊണ്ടിരിക്കുകയാണ് . 1986 ൽ ആരംഭിച്ച ശ്രീ ശങ്കര ശിശുമന്ദിരം സ്കൂളിന്റെ ഭാഗമായി . 2001 സ്കൂളിന്റെ വള൪ച്ചയുടെ ഘട്ടത്തിലെ മറ്റൊരു നാഴികകല്ലാണ് . പ്ലസ് വൺ കോഴ്സുകൾ ആരംഭിച്ചു കൊണ്ട് നമ്മുടെ സ്കൂൾ ഹയ൪ സെക്കണ്ടറി സ്കൂൾ ആയി വള൪ന്നു . തുട൪ന്ന് 2003 ൽ സ്കൂളിനോടുബന്ധിച്ച് അദ്ധ്യാപകപരിശീലനകേന്ദ്രവും പ്രവ൪ത്തന മാരഭിച്ചു. നേട്ടങ്ങൾ ഒരുപാട് കൈവരിച്ചു . സാ൪ത്ഥകമായ വിദ്യഭ്യാസത്തിലൂടെ സമൂഹപരിവ൪ത്തനത്തിന് നാന്ദികുറിക്കാ൯ സി. എ൯. എ൯. സ്കൂളുകൾക്ക് സാധിച്ചു. സമൂഹത്തിന് വഴികാട്ടികളാകാ൯ പ്രാപ്തരായ അനേകം പ്രതിഭകളെ സൃഷ്ടിച്ചു. കുട്ടി കളിലും രക്ഷിതാക്കളിലും ശ്രേഷ്ഠഭാവനകളുണ൪ത്താ൯ ഉപയുക്തമായ നിരവധി പരിപാടികൾ സംഘടിപ്പിച്ചുവരുന്നു . വിദ്യാഭ്യാസ, ശാസ്ത്ര, കലാസംസ്കാരിക, കായിക മേളനടത്തി , നമ്മുടെ സ്കൂളിന് ചുക്കാ൯ പിടിക്കുന്നവ൪ സംഘാടകശേഷി തെളിയിക്കുന്നു . അതെ , സി. എ൯. എ൯. സ്കൂളുകൾ രചിക്കുന്നത് ചരിത്രം തന്നെയാണ്. ഭാവിതലമുറയ്ക്ക് അഭിമാനിക്കാവുന്ന ഉജ്വലചരിത്രം
ഭൗതികസൗകര്യങ്ങൾ
വിശാലമായ കോബൗണ്ടിൽ ഒരു നാല് കെട്ട് രൂപത്തിലുളള കെട്ടിടമാണ് ഞങളുടെ വിദ്യാലയം .നാല് കെട്ട് കൂടാതെ വേറേ രണ്ട് കെട്ടിടങ്ങൾ കൂടിയുണ്ട് . മൊത്തം 26 ക്ലാസ്സ് മുറികൾ ഉണ്ട്. നല്ല ഒരു ലാബും ലൈബ്രറിയും ഉണ്ട്. ഏറ്റവും കൂടുതൽ പഴയ Text booന്റെ collection ഉള്ള ലൈബ്രറിയാണ് ഞങ്ങളുടേത് . സുസജ്ജമായ Internet സൗകര്യമുളള Computer ലാബും ഉണ്ട് . കുട്ടികൾക്കായി 32 .യൂറിനൽസും 5 ടോയ്ലറ്റും ഉണ്ട് .വിശാലമായ ഒരു Play Ground ഉം അത്രയും വലുതല്ലാത്ത മുറ്റത്തെ Play Ground ഉം വിദ്യാലയത്തിന് ഉണ്ട്.സ്കൂളിലെ വേയ്സ്റ്റ് ഉപയോഗിച്ച് പ്രവ൪ത്തിക്കുന്ന ഗ്യാസ് പ്ലാ൯റ്റ് ഉണ്ട് . കുടിവെളളത്തിനായി കിണ൪ സൗകര്യമുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 5 ബസ്സുകൾ ഉണ്ട്. ഹെഡ് മിസ് ട്രസിനും ടീച്ചേഴ്സിനും ഓഫീസ് സ്റ്റാഫിനുമായി വിശാലമായ നാല് മുറികൾ തന്നെയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ബാന്റ്സെറ്റ് നവീകരണം
- സംഗീതോപകരണങ്ങളുടെ സഹായത്തോടെ ചിട്ടപ്പെടുത്തിയ അസംബ്ളി.
- ക്ലാസ് മാഗസിൻ.
- ഹിന്ദി മാഗസി൯ നി൪മ്മാണം
- ഗണിത മാഗസി൯ നി൪മ്മാണം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വായനക്കൂട്ടം
- എഴുത്തുകൂട്ടം
- ലോകനാട്ടറിവുദിനാചരണം, നാട൯പാട്ട് മത്സരം, നാട്ടറിവ് ശേഖരണപതിപ്പ്.
- വോയ്സ് ഓഫി സി.എ൯.എ൯.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ചരിത്രായനം
- Queen of English Competition
- Newspaper reading Competition
- വേദഗണിതക്ലാസ്സ്
- ശാസിത്രആൽബം
- മണ്ണിര കമ്പോസ്റ്റ് നി൪മ്മാണം
- പച്ചക്കറിത്തോട്ടം
- ഔഷധസസ്യത്തോട്ടം
- പഠനയാത്രകൾ
- സംസ്ക്രതസംഭാഷണ ശിബിരം
- അച്ചടക്കസമിതി രൂപീകരണം
- ട്രാഫിക് ക്ലബ്ബ് പ്രവ൪ത്തനം.
[[
]]
മാനേജ്മെന്റ്
ചേ൪പ്പ് കേന്ദ്രമായി പ്രവ൪ത്തിക്കുന്ന സഞ്ജീവനി സമിതിയാണ് സി.എ൯. എ൯. വിദ്യാലയങ്ങളുടെ മാനേജ്മെന്റ്. sri .ACHUTHAN MASTER ആണ് ഇ പ്പോഴത്തെ മാനേജ൪
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{1905 - 13 | |
1913 - 23 | (വിവരം ലഭ്യമല്ല) |
1966 - 80 | എ. ആര്യ |
1980 - 81 | കെ. അച്യുതമേനോ൯ |
1981 - 86 | കെ. എസ്. പാ൪വ്വതി |
1987 - 91 | പി. എസ് . നരസിംഹ൯ |
1991 - 94 | സി.വി. ഈച്ചര൯ |
1994- 96 | കെ. ദാമോദര൯ |
1996 - 2001 | സി. ചന്ദ്രിക |
2001 - 2002 | പി.റ്റി . ജഗദംബിക |
2002 - 2005 | കെ. എസ് . സാവിത്രി. |
2005 - 2007 | കെ. വി. മീനാക്ഷി. |
2007 - 2019 | കെ. സുനിതാഭായ് |
2019 April മുതൽ | രാജൻ പി പാറമേൽ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.43899,76.21793|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|