സി എൻ എൻ ജി എച്ച് എസ് ചേർപ്പ്/നാടോടി വിജ്ഞാനകോശം
നാടോടി വിജ്ഞാനീയത്തിന് ഏറെ ഗവേഷണങ്ങൾ സി.എൻ.എൻ. ഗേൾസ് ഹൈസ്കൂളുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. സി.എൻ.എൻ. സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും അറിയപ്പെടുന്ന നാടോടി വിജ്ഞാനീയ ഗവേഷകനും നാട്ടറിവുകേന്ദ്രം ഡയറക്ടറുമായ ഡോ. സി.ആർ. രാജഗോപാൽ, ഡോ. ടി.കെ. പുഷ്കരൻ തുടങ്ങിയവരുടെ സഹായത്തോടെ സി.എൻ.എൻ. ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ഈ മേഖലയിൽ പഠനം നടത്തിവരുന്നുണ്ട്.
നാടോടി വിജ്ഞാനീയത്തിൽ വളരെയധികം സാധ്യതകൾ ഉള്ള പ്രദേശം കൂടിയാണ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്ന ചേർപ്പ് പ്രദേശം. ചേർപ്പിലെ പെരുവനം മഹാദേവ ക്ഷേത്രം മണിപ്രവാള കൃതിയായ ചന്ദ്രോത്സവത്തിൽ പ്രകീർത്തിച്ചിട്ടുണ്ട്. ആറു വട്ടേഴുത്തും ചില മലയാള ലിപിയിൽ എഴുതപ്പെട്ട ഗ്രന്ഥങ്ങളും ഈ ക്ഷേത്രത്തിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. വടക്കൻ കേരളത്തിൽ നിന്നും കണ്ടുപിടിച്ച പതിനൊന്നാം നൂറ്റാണ്ടിലെ ചില എഴുത്തുകളിൽ പെരുവനം ഗ്രാമത്തിലെ ഏതാനും നിവാസികളെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹദേവനാണ്. പെരുവനം പണ്ടൊരു ഘോര വനമായിരുന്നുവെന്നാണ് ഇവിടുത്തെ നിവാസികളുടെ വിശ്വാസം. ക്ഷേത്രത്തിന്റെ മേൽക്കൂരയിൽ എൽ മറ്റുമുണ്ട്. ഇരു നിലയിലുള്ള ശ്രീകോവിലിനു പെരുവനം ക്ഷേത്രത്തിന്റെ മറ്റൊരു ആകർഷണം. പുരാണങ്ങളിൽ പണ്ടെങ്ങോ പരമശിവൻ ഒരു മരത്തിനു മുകളിൽ ഇരുന്ന് തപസ്സ് ചെയ്തുവെന്നും പിന്നീട് അ മരം ശ്രീകോവിൽ ആയിട്ട് രൂപാന്തരം പ്രാപിച്ചുവെന്നും കഥകളുണ്ട്. പെരുവനം പൂരം ഒരു ഉത്സവമായിട്ടാണ് തുടങ്ങിയത്. അഞ്ഞൂറ് വർഷത്തോളം ഇരുപത്തെട്ടു ദിവസമുള്ള ഉത്സവമായിട്ടാണ് പെരുവനം പൂരം നടത്തി പോന്നത്.ഒരു ഇടവേളക്ക് ശേഷം ആറാട്ടുപുഴ - പെരുവനം പൂരം എന്ന രീതിയിൽ ഇവ നടത്തിപ്പോന്നു. ഇപ്പൊൾ കാണുന്ന പൂരം 1425 വർഷത്തോളം പഴക്കമുണ്ട്. മലയാള മാസമായ മീനത്തിലാണ് പൂരം കൊടിക്കയറുന്നത് അതായത് ഇംഗ്ലീഷ് മാസം ഏപ്രിലിൽ. ഏഴ് ആനയ്ക്കുള്ള എഴുന്നുള്ളിപ്പും പാണ്ടി - പഞ്ചാരി മേളങ്ങളുടെ അകമ്പടിയോടെയാണ് പൂരം തുടങ്ങുന്നത്. വൈക്കീട്ടാണ് പൂരം എഴുനുള്ളിപ്പ് തുടങ്ങുന്നത്. പൂരത്തിന്റെ ശ്രദ്ധാകേന്ദ്രം നാല് മണിക്കൂർ നീണ്ട് നിൽക്കുന്ന പഞ്ചാരിമേളം ആണ്. തുടർന്ന് വെടിക്കെട്ടും പുലർച്ചെ വരെ നീണ്ടു നിൽക്കുന്ന ആഘോഷവും ഉണ്ടാകും.
പെരുവനം ക്ഷേത്രത്തിന്റെ സ്ഥാപനവും പ്രവർത്തനവുമായി ബന്ധപ്പെട്ട് നിരവധി സാമൂഹ്യ വിഭാഗങ്ങൾ ചേർപ്പിൽ അധിവസിക്കുന്നുണ്ട്. അവരുടെ കുലത്തൊഴിലുകളുമായി ബന്ധപ്പെട്ട വിജ്ഞാനീയങ്ങളെക്കുറിച്ചുള്ള പഠനം നാടോടി വിജ്ഞാനീയവുമായി ബന്ധപ്പെട്ട് നടന്നുവരുന്നുണ്ട്. സ്കൂളിലെ ചരിത്രവിഭാഗമാണ് നാടോടി വിജ്ഞാനീയ ഗവേഷണത്തിന് നേതൃത്വം നൽകുന്നത്.