ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം
ചെങ്ങന്നൂർ -കോഴഞ്ചേരി റോഡിൽ ആറാട്ടുപുഴയിൽ നിന്നും ഒന്നേകാൽ കിലോമീറ്റർ വടക്കാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.
ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം | |
---|---|
വിലാസം | |
കോയിപ്രം കോയിപ്രം. പി.ഒ, , പത്തനംതിട്ട 689531 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1913 |
വിവരങ്ങൾ | |
ഫോൺ | 04692667116 |
ഇമെയിൽ | hmghsskoipuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37024 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീലത.k.k |
പ്രധാന അദ്ധ്യാപകൻ | വത്സലാകുമാരി.N.B |
അവസാനം തിരുത്തിയത് | |
25-11-2020 | 37024 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മധ്യതിരുവിതാംകൂറിനെ ധനധാന്യ സമൃദ്ധമാക്കുന്ന പമ്പാനദിയുടെ കരയിൽ സ്ഥിതിചെയ്യുന്ന കോയിപ്പുറം ,തിരുവിതാംകൂർ ചരിത്രത്തിൽ ഇടം നേടിയിട്ടുള്ള പ്രശസ്തമായ ദേശമാണ്. മാർത്താണ്ഡവർമ്മ മഹാരാജാവിൻ്റെ കാലത്തിനു മുൻപ് ഭരണം നടത്തിയിരുന്ന തെക്കുംകൂർ രാജവംശത്തിൻ്റെ കാലഘട്ടത്തിൽ ഇടപ്രഭുക്കൻമാരായ കോവിലൻ മാരുടെ നിയന്ത്രണത്തിൽ വന്ന ഭൂപ്രദേശം കോവിൽ പുറവും പിന്നീട് കോയിപ്പുറവുമായതായി ചരിത്രം പറയുന്നു.
ഈ നാട്ടിലെ ഭൂരിപക്ഷം വരുന്ന അധഃസ്ഥിത വർഗ്ഗത്തിൻ്റെ ഉന്നമനത്തിനുള്ള പോംവഴി വിദ്യാഭ്യാസം മാത്രമാണെന്ന തിരിച്ചറിവിൽ പ്രദേശവാസികളായ സുമനസ്സുകൾ ഒരേക്കർ സ്ഥലം ദാനം ചെയ്തു.1913 ൽ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ചു.
ഹൈസ്കൂളായി ഉയർത്തുന്നതിന് കൂടുതൽ ഭൂമിയും കെട്ടിടങ്ങളും ആവശ്യമായി വന്നു. അധ്യാപകരുടേയും നാട്ടിലെ പ്രമുഖരുടേയും നേതൃത്വത്തിൽ സാമ്പത്തിക സമാഹരണം നടത്തി വടക്കുഭാഗത്തുള്ള 4 മുറി കെട്ടിടം പണിയുകയും 2 ഏക്കർ സ്ഥലം വാങ്ങുകയും ചെയ്തു.അന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ സി.ടി കോശി സാർ,ചുങ്കത്തിൽ വക്കീൽ (അഡ്വ സി ജി മാത്യു), കെ.സി ചാക്കോ കണികുളത്ത് ,ശ്രീധരൻ പിള്ള സാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശ്രമങ്ങൾക്കൊടുവിൽ 1981ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. കൊ.വർഷം 1099 ൽ നടന്ന വെള്ളപ്പൊക്കത്തിൽ സ്കൂളിലെ രേഖകൾ നശിക്കുകയും ഇപ്പോൾ ഹൈസ്കൂൾ ഓഫീസ് പ്രവർത്തിക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്ന ഒരു കെട്ടിടം തകർന്നു പോയതുമായി അറിയുന്നു.1983ൽ ആദ്യ SSLC ബാച്ച് പുറത്തിറങ്ങി. 2000 ൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു .സയൻസ്, ഹ്യുമാനിറ്റീസ് ബാച്ചുകൾ പ്രവർത്തിക്കുന്നു.2010 മുതൽ SSLC ക്ക് നൂറുശതമാനം വിജയം കരസ്ഥമാക്കുന്നുണ്ട് .2018ലെ പ്രളയം സ്കൂളിനെ ഗുരുതരമായി ബാധിച്ചു.സ്കൂളിൻ്റെ ഒന്നാം നില പൂർണമായും മുങ്ങിപ്പോയി. ലാബ്, ലൈബ്രറി ,ഐസിടി ഉപകരണങ്ങൾ, ഫർണീച്ചറുകൾ എന്നിവ പൂർണമായും നശിച്ചു. കേരള സർക്കാർ ,കൊല്ലം സിറ്റി പോലീസ്, സന്നദ്ധ സംഘടനകൾ, അഭ്യുദയകാംക്ഷികളായ സുമനസ്സുകൾ എന്നിവരുടെ സഹായത്താൽ നടത്തിയ പുനരുദ്ധാരണ പ്രവർത്തനങ്ങളിലൂടെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു കൊണ്ട് സ്കൂൾനിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1905 - 13 | |
1913 - 23 | |
1923 - 29 | |
1929 - 41 | |
1941 - 42 | |
1942 - 51 | |
1951 - 55 | |
1955- 58 | |
1958 - 61 | |
1961 - 72 | |
1972 - 83 | |
1983 - 87 | |
1987 - 88 | |
1989 - 90 | |
1990 - 92 | |
1992-01 | |
2001 - 02 | |
2002- 04 | |
2004- 05 | |
2005 - 08 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.343393, 76.651530|zoom=15}}