ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/എന്റെ ഗ്രാമം

കോയിപ്രം, കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലുക്കിലുള്ള ഒരു വലിയ ഗ്രാമം ആണ്. കുമ്പനാട്, മുട്ടുമൺ, പുല്ലാട് എന്നിവയാണ് ഈ ഗ്രാമത്തിലെ പ്രധാന സ്ഥലങ്ങൾ. ഈ ഗ്രാമത്തിൽ അനേകം ബാങ്കുകളും മതസ്ഥാപനങ്ങളും ഉണ്ട്. കോയിപ്രത്ത് പ്രവാസികളുടെ എണ്ണം തിരുവല്ലയുടെ മറ്റു ഭാഗങ്ങളേപോലെ കൂടുതലാണ്. പ്രവാസികളുടെ പണമാണ് ഇവിടത്തെ പ്രധാന സാമ്പത്തികസ്രോതസ്സ്. കോയിപ്രത്ത്, പ്രത്യേകിച്ചും കോയിപ്രത്തിന്റെ ഭാഗമായ കുമ്പനാട് മിക്ക പൊതുമേഖലാ-സ്വകാര്യ ബാങ്കുകളുടേയും ശാഖകൾ ഉണ്ട്. കോയിപ്രം ബ്ലോക്കിലാണ് ഈ വില്ലേജ്.

ഭാഷ

പ്രാദേശികമായി മലയാളമാണ് കോയൊപ്രത്തെ ഭാഷ. എങ്കിലും, ഹിന്ദി ഇംഗ്ലിഷ്ഇവിടത്തുകാരിൽ വലിയ ഒരു വിഭാഗത്തിന് നന്നായി കൈകാര്യം ചെയ്യാൻ പ്രയാസമില്ല.