ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരി വിരുദ്ധ ബോധവൽക്കരണം

- ലഹരി വിമുക്ത വിദ്യാലയം -

കോയിപ്രം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ പൊതു വിദ്യാഭ്യാസ വകുപ്പ്, എക്‌സൈസ്, പോലീസ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്യാമ്പയിൻ 2022 ഒക്ടോബർ 6 ന് ആരംഭിച്ചു. ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും എത്തിയിരുന്നു. രാവിലെ 10 ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നൽകിയ ലഹരി വിരുദ്ധസന്ദേശം പ്രദർശിപ്പിച്ചു. തുടർന്നു  സ്കൂൾ തല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബഹു: ഗ്രാമപ്പഞ്ചായത്ത് മെമ്പർ എം കെ ഓമനക്കുട്ടൻ നായർ നിർവഹിച്ചു. ബഹു : ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ജിജി മാത്യു മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ശ്രീ ഒ പ്രദീപ് അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീ ജോസഫ് കെ ജോൺ , ലഹരി വിരുദ്ധ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ SRG ശ്രീമതി ബിന്ദു പി ആർ , വിമുക്തി ക്ലബ്ബ് കൺവീനർ ശ്രീ കെ ഹരീന്ദ്ര കുമാർ , സ്കൂൾ കൗൺസിലർ ശ്രീമതി ശ്യാമ ഗോപി , ശ്രീമതി എസ് സന്തോഷകുമാരി എന്നിവർ സംസാരിച്ചു. തുടർന്ന് രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി എക്സൈസ് ഓഫീസർ ശ്രീ ബിനു വി വർഗീസ് ബോധവത്ക്കരണ ക്ലാസ് എടുത്തു. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ രചനാ മത്സരങ്ങൾ ,  മനുഷ്യ ചങ്ങല  തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ഫ്ലാഷ് മോബ് എന്നിവ നടത്തി.

Anti drug campaign-GHSS KOIPURAM
ANTI DRUG CAMPAIGN
ghss koipuram anti drug campaign
ലഹരി വിരുദ്ധ ചങ്ങല