ഗവ എച്ച് എസ് എസ് , ചേർത്തല സൗത്ത്
ഗവ എച്ച് എസ് എസ് , ചേർത്തല സൗത്ത് | |
---|---|
വിലാസം | |
ചേർത്തല സൗത്ത് ഗവണ്മേന്റ് ഹയർ സെക്കന്ററി സ്കൂൾ, , ചേർത്തല സൗത്ത് പി.ഒ ആലപ്പുഴ 688532 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 20 - ഫിബ്രുവരി - 1911 |
വിവരങ്ങൾ | |
ഫോൺ | 0478 - 2813878 |
ഇമെയിൽ | 34045alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34045 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മധുക്കുട്ടൻ V |
പ്രധാന അദ്ധ്യാപകൻ | ശ്രീകലാദേവി പി എൽ |
അവസാനം തിരുത്തിയത് | |
07-09-2018 | 34045 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ ഏക ഗവ: ഹയർ സെക്കന്ററി സ്കൂളാണിത്.ചേർത്തല പട്ടണത്തിന് തെക്ക് 11- മൈൽ കവലക്ക് 4 കിലോമീററർ പടിഞ്ഞാറ് ഉള്ളിലായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്. എസ്. എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന് കഴിയുന്നുണ്ട്.
ചരിത്രം
1911-ൽ ആരംഭിച്ച എൽ പി സ്കൂൾ പിന്നിട് അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി എന്നീ നിലകളിലേയ്ക്ക് പടിപടിയായി ഉയർന്നു. 2005-ൽ ഈ സ്കൂൾ ഹയർ സെക്കന്ററി സ്കൂൾ ആയി ഉയർത്തി ഉത്തരവായി.
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ് റൂം, ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, നെറ്റ് വർക്കിങ്ങ് എന്നിവയോടുകൂടിയ കമ്പ്യൂട്ടർ ലാബ് ചേർത്തല ഉപവിദ്യാഭ്യാസ ജില്ലയിലെതന്നെ മികച്ച ലാബാണ്.
ശാസ്ത്ര വിഷയങ്ങൾക്ക് അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ചെണ്ടമേളം ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ
- സ്പോർട്ട്സ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഷീല. എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സുജിത് ലാൽ- അമൃത സൂപ്പർസ്റ്റാർ ഗായകൻ
വഴികാട്ടി
- ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ തിരുവിഴ കവലയിൽ നിന്നും പടിഞ്ഞാറ് 3 കിലോമീറ്റർ ഉള്ളിലായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- ചേർത്തലയിൽ നിന്ന് 5 കിലോമീറ്റർ
- ആലപ്പുഴയിൽ നിന്ന് 25 കിലോമീറ്റർ
{{#multimaps: 9.654374, 76.318027 | width=300px | zoom=14 }}
മറ്റുതാളുകൾ
- അദ്ധ്യാപകർ
- അനദ്ധ്യാപകർ
- പി. ടി. എ
- പരീക്ഷാഫലങ്ങൾ
- സ്കൂൾ പത്രം
- ഫോട്ടോ ഗാലറി
- ലേഖനങ്ങൾ
- കമ്പ്യൂട്ടർ മലയാളം
- ഡൗൺലോഡ്സ്
- ബന്ധുക്കൾ (ലിങ്കുകൾ)