ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം

01:02, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rageshathoor (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വിഴിഞ്ഞം തുറമുഖത്തിനും ലോക പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കോവളത്തിനും സമീപത്ത് എൻ.എച്ച് 66 കഴക്കൂട്ടം കാരോട് ബൈപാസ് റോഡിനു സമീപം സ്ഥിതി ചെയ്യ‍ുന്ന സർക്കാർ വിദ്യാലയമാണ് വാഴമുട്ടം ഹൈസ്കൂൾ. തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ സൗത്ത് ഉപജില്ലയിൽ ഉൾപ്പെടുന്ന സ്‍കൂളാണിത്. തിരുവല്ലം മലയുടെ തെക്കെ അറ്റത്ത് കുന്നിൻ പ്രദേശത്ത് കുന്നുംപാറ ക്ഷേത്രത്തിനു സമീപത്തായി തട്ടുതട്ടായ പ്രദേശത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്.

ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം
വിലാസം
വാഴമുട്ടം

ജി.എച്ച്. എസ്. വാഴമുട്ടം, വാഴമുട്ടം
,
പാച്ചല്ലൂർ പി.ഒ.
,
695027
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം25 - 11 - 2009
വിവരങ്ങൾ
ഫോൺ04712481776
ഇമെയിൽvghsvazhamuttom@yahoo.com
കോഡുകൾ
സ്കൂൾ കോഡ്43069 (സമേതം)
യുഡൈസ് കോഡ്32141101321
വിക്കിഡാറ്റQ64035158
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ443
പെൺകുട്ടികൾ319
ആകെ വിദ്യാർത്ഥികൾ762
അദ്ധ്യാപകർ34
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീജ ജി എസ്
പി.ടി.എ. പ്രസിഡണ്ട്അനീഷ് ക‍ുമാർ
എം.പി.ടി.എ. പ്രസിഡണ്ട്രജിത
അവസാനം തിരുത്തിയത്
02-11-2024Rageshathoor
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1957ലെ വിദ്യാഭ്യാസ സർവ്വേയുടെ അടിസ്ഥാനത്തിൽ 1958-ജൂൺ മാസാരംഭത്തിൽ ഗവൺമെൻറ് ഉത്തരവിലൂടെ അനുവദിച്ച സർക്കാർ വിദ്യാലയമാണ് വാഴമുട്ടം യു.പി സ്കൂൾ. സ്വകാര്യമേഖലയിലോ പൊതുമേഖലയിലോ സ്കൂൾ ആരംഭിക്കാമെന്ന് ആ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. പൊതുമേഖലയിലാണെങ്കിൽ ഒന്നര എക്കർ സ്ഥലവും ഒരു കെട്ടിടവും നാട്ടുകാർ സർക്കാരിന് സംഭാവന ചെയ്യണമെന്ന് വ്യവസ്ഥചെയ്തിരുന്നു. അതു പ്രകാരം നാട്ടുകാരിൽനിന്ന് പണം പിരിച്ച് ഒന്നര ഏക്കർ സ്ഥലം കമ്മിറ്റി വിലയ്ക്ക് വാങ്ങി ഒരു ഷെഡും നിർമ്മിച്ച് ഡിപ്പാർട്ട്മെൻറിനെ ഏല്പിച്ചു. 1962-ൽ യു.പി. വിഭാഗത്തോടൊപ്പം എൽ.പി. വിഭാഗവും ആരംഭിക്കാനുള്ള ഉത്തരവ് ലഭിക്കുകയുണ്ടായി. 1990 -ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ചന്ദ്രശേഖരൻ അവർകളുടെ പ്രത്യേകതാല്പര്യപ്രകാരം യു.പി. സ്കൂളിനെ ഹൈസ്കൂളായി അപ് ഗ്രേഡ് ചെയ്തു. നാട്ടുകാരുടെ നിരന്തരമായ നിവേദനത്തിൻറ ഫലമായിട്ടാണ് ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. ഹൈസ്കൂളിനായി ഒന്നര ഏക്കർ സ്ഥലവും ആവശ്യമുള്ള കെട്ടിടവും നാട്ടുകാർ സംഭാവന ചെയ്യണമെന്ന ചട്ടപ്രകാരമുള്ള വ്യവസ്ഥയിലാണ് അനുവദിക്കപ്പെട്ടത്.

ഭൗതികസൗകര്യങ്ങൾ

ഈ സ്കുളിന് ചൂറ്റുമതിൽ ഇല്ല. ലാബ്, ലൈബ്രറി, സയൻസ് ലാബ്, കോപ്പറേറ്റീവ് സൊസൈറ്റി എന്നിവ സുഗമമായി പ്രവർത്തിക്കുന്നു. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും എൽ.പി/യു.പി യ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ വിഭാഗത്തിൽ 14 ഹൈടെക് ക്ലാസ്സ്മുറികളും എൽ പി /യു പി വിഭാഗത്തിൽ 3 ഹൈടെക് ക്ലാസ്സ്മുറികളും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സയൻസ് ക്ലബ്
  • ഗണിത ക്ലബ്
  • ഇക്കോ ക്ലബ്
  • സ്പോർട്സ് ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • ഭാഷാ ക്ലബ്
  • ഹെൽത്ത് ക്ലബ്
  • നാച്വർ ക്ലബ്.
  • ഗാന്ധി ദർശൻ

മാനേജ്‍മെന്റ്

തിരുവനന്തപുരത്ത് വാഴമ‍ുട്ടം ദേശത്ത് സ്ഥിതിചെയ്യുന്ന സ്കൂളാണ് വാഴമുട്ടം ഗവ. ഹൈസ്കൂൾ. തിരുവനന്തപുരം കോർപ്പറേഷന്റെ കീഴിലുള്ള സ്കൂളാണിത് .

മുൻ സാരഥികൾ

പേര് വർഷം
ജോസ് പി ജെ 2020-21
കലാദേവി 2019-20
അനിത വി എസ് 2016-19
ഗീത 2015-16
വസന്ത എം 2013-15
അനിത ഡി എഫ് 2012-13
സുധാഭായി 2009-12
ശാന്ത 2007 -2009
ശശിലാൽ 2005-2007

പ്രശസ്തരായ പൂർവ വിദ്യാർഥികൾ

  • ഡോ.വാഴമുട്ടം ചന്ദ്രബാബു
  • ഗീത മധു
  • ടി എൻ സുരേഷ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • നെയ്യാറ്റിൻകര -ബാലരാമപുരം -വിഴിഞ്ഞം- കോവളം -വാഴമുട്ടം
  • വെങ്ങാനൂർ -വിഴിഞ്ഞം -കോവളം- വാഴമുട്ടം
  • കാർഷിക കോളേജ് -പൂങ്കുളം -വണ്ടിത്തടം -പാച്ചല്ലൂർ -വാഴമുട്ടം
  • തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കിഴക്കേകോട്ട - തിരുവല്ലം - കോവളം ബൈപ്പാസ് റോഡിൽ വാഴമുട്ടം