എ. എം. എച്ച്. എസ്. എസ്. തിരുമല

Schoolwiki സംരംഭത്തിൽ നിന്ന്
04:13, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എ. എം. എച്ച്. എസ്. എസ്. തിരുമല
വിലാസം
തിരുമല

അബ്രഹാം മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ, തിരുമല
,
695006
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം21 - 05 - 1923
വിവരങ്ങൾ
ഫോൺ2352179
ഇമെയിൽamhsstml@gmail.com
കോഡുകൾ
സ്കൂൾ കോഡ്43087 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ലീഷ്, മലയാളം
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജശ്രീ ഡി. വി
പ്രധാന അദ്ധ്യാപകൻആശപ്രഭ
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1923-ൽ തിരുവനന്തപുരത്തെ ഇംഗ്ളീഷ് വിദ്യാഭ്യാസ വിദഗ്ധനായിരുന്ന ശ്രീ. കെ. എസ്. അബ്രഹാം ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു. 1923- ന് ഒരു ദശകം മുന്പു തന്നെ ഒരു പ്രാദേശിക വിദ്യാലയമായി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചിരുന്നു. ഔപചാരികമായി സ്കൂളായി മാറിയത് 1923 മെയ് മാസം 21-ം തിയതി ആയിരുന്നു. ഇംഗ്ലീഷ് മീഡിയത്തിൽ ആകെ 5 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം വളർന്നു വികസിച്ചു. ശ്രീ. കെ. എസ്. അബ്രഹാം ആയിരുന്നു ആദ്യ പ്രധമാധ്യാപകൻ. ആദ്യ വിദ്യാർത്ഥി ജോഷ്വ. ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് തലസ്ഥാന നഗരിയിൽ നിന്നും ഏകദേശം 8 കിലോമീറ്റർ ദൂരെ ഉത്തര കിഴക്കു ഭാഗത്തായിട്ടാണ്. വിദ്യാഭ്യാസ മാധ്യമം മലയാളമായി മാറിയതോടു കൂടി ഈ സ്കൂളും മലയാളം മീഡിയം സ്കൂളായി മാറി. എന്നാൽ 1984-ൽ വീണ്ടും ഇവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു.1954 - ൽ ശ്രീ. കെ. എസ്. എബ്രഹാം മാനേജരുടെ മര​ണശേഷം ശ്രീ. എൽ. ജെ. സോളമൻ റോയ് ഈ സ്കൂളിന്റെ മാനേജർ പദവി ഏറ്റെടുക്കുകയും ചെയ്തു. 1979 - ൽ ശ്രീ. എൽ. ജെ. സോളമൻ റോയ് മാനേജരുടെ മരണശേഷം ഇപ്പോഴത്തെ മാനേജർ ആയിരിക്കുന്ന ശ്രീ. എ. എസ്. ബെൻ റോയ് സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തു. രണ്ടു സയൻസ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ബാച്ചുമായി ഹയര്സെക്കൻഡറി വിഭാഗം 2000 -ൽ ആരംഭിച്ചു. ഇപ്പോൾ 5 മുതൽ 10 വരെ ക്ലാസ്സുകളിലായി 1497 ആൺ കുട്ടികളും 909 പെൺ കുട്ടികളുമടക്കം 2406 കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കന്നു. ശ്രീമതി.എം. ഗിരിജകുമാരി അമ്മ ഹെഡ്മിസ്ട്രസ്സ് ആയും ശ്രീമതി.എസ്. ചന്ദ്രിക ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പാൾ ആയും പ്രവർത്തിക്കന്നു. 87 അദ്ധ്യാപകരും 7 അനദ്ധ്യാപകരും പ്രവർത്തിക്കുന്നു

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • ഡോ. മിസിസ്. നേശാബായി
  • ഗിരിജാ ബായി
  • ജി. മേബൽ ഗ്ലാഡിസ്
  • വി.ജെ. തുളസീബായി
  • ഉമ്മൻ വർഗ്ഗീസ്
  • ഗ്രേസി
  • ഡി. വസന്തകുമാരി
  • വിജയ ചന്ദ്രൻ
  • കെ.ഇന്ദിരാ ദേവി
  • സുകുമാരൻ നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സത്യൻ (നടൻ)
  • ബിച്ചു തിരുമല (സിനിമാഗാന രചയിതാവ്)
  • കെ.ജി. പരമേശ്വരൻ നായർ (പത്ര പ്രവർത്തകൻ )
  • രാമചന്ദ്രൻ നായർ ( റേഡിയോ ആർട്ടിസ്ററ്)
  • പൂജപ്പുര രവി (നടൻ )
  • നജിം അർഷാദ് (പിന്നണി ഗായകൻ)

വഴികാട്ടി

{{#multimaps: 8.5007384,76.9908287 | zoom=12 }}