ഹിദായത്തുൽ ഇസ്‌ലാം എച്ച്.എസ്.എസ്. എടവനക്കാട്

01:32, 9 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഹിദായത്തുൽ ഇസ്‌ലാം എച്ച്.എസ്.എസ്. എടവനക്കാട്
വിലാസം
എടവനക്കാട്

എടവനക്കാട് പി.ഒ.
,
682502
,
എറണാകുളം ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0484 2505174
ഇമെയിൽhihsschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്26089 (സമേതം)
എച്ച് എസ് എസ് കോഡ്7092
യുഡൈസ് കോഡ്32080400302
വിക്കിഡാറ്റQ99486005
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല വൈപ്പിൻ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്വൈപ്പിൻ
തദ്ദേശസ്വയംഭരണസ്ഥാപനംഎടവനക്കാട് പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ75
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആബിദ കെ ഐ
പ്രധാന അദ്ധ്യാപകൻവി കെ നിസാർ
പി.ടി.എ. പ്രസിഡണ്ട്സാജിത്ത് കെ എ
എം.പി.ടി.എ. പ്രസിഡണ്ട്Sethu Lakshmi
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആമുഖം

എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഒരു മതപഠനശാലയിൽ തുടങ്ങി, ഇന്ന് മൂവ്വായിരത്തോളം കുട്ടികളും നൂറ്റമ്പതോളം അധ്യാപകരുമുള്ള ഒരു ഹയർ സെക്കന്ററി സ്കൂളായി എടവനക്കാട് ഗ്രാമത്തിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ തലയുയർത്തി നിൽക്കുന്നു.

വൈപ്പിൻ ദ്വീപിൽ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. 1920 ജൂൺ മാസത്തിൽ 3 ഡിവിഷനുകളും 120 വിദ്യാർഥികളുമായി എൽ.പി. സ്കൂളായി ആരംഭിച്ച ഈ മഹത്സ്ഥാപനം,1965 ൽ യു.പി. സ്കൂളായും, 1979 ൽ ഹൈസ്കൂളായും 2000 ൽ ഹയർസെക്കന്ററിയായും ഉയർത്തപ്പെട്ടു. അങ്ങനെ വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറിയ ഈ സ്ഥാപനം, എടവനക്കാട് ദേശത്തിന്റെ അഭിമാനമായി പരിലസിക്കുന്നു.

ജനാബ് വടക്കേവീട്ടിൽ കൊച്ചുണ്ണി ഹാജിയായിരുന്നു സ്ഥാപക മാനേജർ.തുടർന്ന് വടക്കേവീട്ടിൽ കാദിരുണ്ണി ഹാജി മാനേജറായി. 1965 ൽ വടക്കേവീട്ടിൽ കൊച്ചുണ്ണി ഹാജി മുഹമ്മദ് എന്ന കൊച്ചുസാഹിബിന്റെ കാലത്ത് ഇർശാദുൽ മുസ്ലിമീൻ സഭ, സ്കൂൾ ഏറ്റെടുത്തു. 1984 വരെ കിഴക്കെ വീട്ടിൽ ജനാബ് കെ.കെ. കുഞ്ഞുമുഹമ്മദ് ഹാജി മാനേജർ സ്ഥാനം അലങ്കരിച്ചു. ജനാബുമാർ കൊല്ലിയിൽ കെ.എം. മൊയ്തീൻ ഹാജി, പള്ളിക്കവലിയ വീട്ടിൽ പി.കെ. അബ്ദുൽ കരീം, വടക്കെവീട്ടിൽ വി.കെ. മീരാൻ, കിഴക്കെ വീട്ടിൽ കെ.കെ. അബൂബക്കർ, വടക്കേവീട്ടിൽ വി.എം. അബ്ദുൽറഹ്​മാൻ, കക്കാട്ട് കെ.യു. അബ്ദുൽ ഖയ്യൂം, കൊല്ലിയിൽ കെ.കെ. കുഞ്ഞുമീരാൻ, വടക്കേവീട്ടിൽ വി.കെ. അബ്ദുൽ ഖാദർ മാസ്റ്റർ, കിഴക്കെ വീട്ടിൽ അബ്ദുൽ ശക്കൂർ കക്കാട്ട് കെ.യു. അബ്ദുൽ ഖയ്യൂം സാഹിബ്, പ്രൊഫസർ പി അബ്ദുൽ അസീസ്, കെ കെ അബ്ദുൽ ജമാൽ, കെ കെ അബ്ദുൽ ശകൂർ തുടങ്ങിയവർ മാനേജർമാരായി. ഇപ്പോഴത്തെ മാനേജർ ജ. ഡോക്ടർ അബ്ദുല്ലയാണ്.

സ്കൂൾ പ്രിൻസിപ്പലായി കെ.ഐ. ആബിദയും, ഹെഡ്​മിസ്‌ട്രസ് ആയി കെ കെ നെസിയുമാണ് ഇപ്പോൾ സ്ഥാപനം നയിക്കുന്നത്.

പ്രശസ്ത സാഹിത്യ, ചരിത്രകാരനായിരുന്ന സി.കെ കരീം, ജസ്റ്റിസ്. കെ.ഐ. അബ്ദുൽ ഗഫുർ, സിനിമാനടൻ സിദ്ധീഖ്...തുടങ്ങി ചലച്ചിത്ര പിന്നണി ഗായികയായി പ്രശോഭിക്കുന്ന കെ.ആർ. രൂപ വരെ ഈ സ്ഥാപനത്തിലെ വിദ്യാർഥികളായിരുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിലും വൈപ്പിൻ ഉപജില്ലയിൽ എസ്.എസ്.എൽ.സി. പരീക്ഷാ വിജയത്തിൽ ഒന്നാം സ്ഥാനത്തുതുടരുന്ന സ്ഥാപനം യുവജനോത്സവം, കായികം,ശാസ്ത്ര മേളകൾ എന്നുവേണ്ടാ, എല്ലാരംഗങ്ങളിലും അദ്വിദീയ സ്ഥാനം വഹിക്കുന്നു. അധ്യയനത്തിനും, അച്ചടക്കത്തിനും കീർത്തികേട്ട ഈ വിദ്യാലയത്തിലേക്ക് വിദൂരപ്രദേശങ്ങളിൽ നിന്നുപോലും കുട്ടികളെത്തിച്ചേരുന്നുവെന്നത്, ജനഹൃദയങ്ങളിൽ ഈ സ്ഥാപനത്തിന്റെ അംഗീകാരത്തിനുള്ള തെളിവാണ്.

പ്രധാനാദ്ധ്യാപകർ

പേര് കാലയളവ്
1 സന്ദലാൽ മാസ്റ്റർ
2
3
4
5
6

വഴികാട്ടി

  • 1
  • 2

{{#multimaps: 10.090502000000001,76.208280999999999| zoom=18 }}


നേട്ടങ്ങൾ

ഹരിത വിദ്യാലയം പരിപാടിയുടെ ഫൈനൽ റൗണ്ടിലേക്ക് സെലക്ഷൻ ലഭിക്കുകയും, 91.6 മാർക്ക് നേടി ജില്ലയിൽ തന്നെ ഹൈസ്കൂളുകളിൽ ഒന്നാമതാകുകയും ചെയ്ത വർഷം, സ്കൂളിനെ സംബന്ധിച്ച് അഭിമാനകരമായ ഒന്നായിരുന്നു.

http://www.schoolwiki.in/index.php/%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82:Hihsedvanakadu.jpg#file

പാഠ്യേതര പ്രവർത്തനങ്ങൾ

 *നേർക്കാഴ്ച

യാത്രാസൗകര്യം

മേൽവിലാസം

ഹിദായത്തുൽ ഇസ്ലാം ഹയർസെക്കന്ററി സ്കൂൾ എടവനക്കാട് പിഒ എടവനക്കാട് എറണാകുളം ജില്ല പിൻ 682502 ഇമെയിൽ : hihsschool@gmail.com (HS) Ph. 0484 2505170 (HS) hihssedavanakad@gmail.com (HSS) Ph. 0484 2507037 (H