ഹിദായത്തുൽ ഇസ്‌ലാം എച്ച്.എസ്.എസ്. എടവനക്കാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സഹപാഠിക്കൊരു വീട്

എടവനക്കാട് എച്ച് ഐ എച്ച് എസ് സ്കൂളിന്റെ അഭിമാന പദ്ധതിയാണ് 'സഹപാഠിക്കൊരു വീട്'.ഓരോ വർഷവും, സ്വന്തമായി വീടില്ലാത്ത തങ്ങളുടെ സഹപാഠിക്ക് ഓരോ വീടൊരുക്കുക എന്ന മഹനീയ കർമ്മം നിർവ്വഹിക്കുക വഴി നാളിതുവരെ രണ്ടു വീടുകൾ പൂർത്തീകരിച്ചു കൈമാറിക്കഴിഞ്ഞു. കേവലം ദാനമെന്നതിലുപരി, കുടുംബങ്ങൾക്ക് സമാഹരിക്കാൻ കഴിയുന്ന അർത്ഥവും സഹപാഠികളുടെ സമ്പാദ്യക്കുടുക്കകൾ കുടഞ്ഞിട്ടതും, സ്റ്റാഫ് പിടിഎ മാനേജ്മെന്റ് പൂർവ്വവിദ്യാർത്ഥി അഭ്യുദയകാംക്ഷി അഭ്യുദയകാംക്ഷി വിഹിതങ്ങളും സമാഹരിച്ച് പൂർത്തീകരിക്കുകയായിരുന്നു. മനുശ്രീ റോയിയും ഷഹന ഹാരിസും നൂറുൽ ഹിദായയുമൊക്കെ സുരക്ഷിത ഭവനങ്ങളിലേക്കു മാറിയതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് എച്ച് ഐ എച്ച് എസ് എസ് കുടുംബം ഒന്നാകെ..

മൂന്നാമത് വീടൊരുങ്ങുന്നത് അംജും റാഷിദിനും ആലിയ പർവീണിനും വേണ്ടിയാണ്. കഴിഞ്ഞ ദിവസം അവരുടെ സ്വപ്നഭവനത്തിന്റെ കോൺക്രീറ്റിങ് ആയിരുന്നു. ഇനിയും കുറെ പണം സമാഹരിക്കേണ്ടതുണ്ട്. നമ്മളൊരുമിച്ച് അത് ഉടനെ പൂർത്തിയാക്കുക തന്നെ ചെയ്യും!