ഹിദായത്തുൽ ഇസ്ലാം എച്ച്.എസ്.എസ്. എടവനക്കാട്/എന്റെ ഗ്രാമം
എന്റെ ഗ്രാമം
എടവനക്കാട് എന്ന ചെറിയ ഒരു ഗ്രാമത്തിൽ ആണ് ഹിദായത്തുൽ ഇസ്ലാം എച്ച്. എസ്സ്. എസ്സ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിലാണ് എടവനക്കാട് സ്ഥിതി ചെയ്യുന്നത്. വടക്കു കുഴുപ്പിള്ളി പഞ്ചായത്ത്, കിഴക്ക് ഏഴിക്കര പഞ്ചായത്ത്, തെക്കു നായരമ്പലം പഞ്ചായത്ത്, പടിഞ്ഞാറ് അറബിക്കടൽ എന്നിവയാണ് എടവനക്കാട് പഞ്ചായത്തിന്റെ അതിരുകൾ.നെടുങ്ങാട്, പൂക്കാട്, ഇളങ്കുന്നപുഴ, മഞ്ഞനക്കാട്, ഒച്ചന്തുരുത്ത് എന്നി ചെറിയ പ്രദേശങ്ങൾ പണ്ട് തൊട്ടേ ഉണ്ടായിരുന്നു. എന്നാൽ എ. ഡി. 1341-ൽ പെരിയറിൽ ഉണ്ടായ വെള്ളപൊക്കത്തിൽ ഈ ചെറിയ കരകൾ കകൂടി ചേർന്ന് എടവനക്കാട് ഉണ്ടായി എന്നു ചരിത്രകാരന്മാർ വിശ്വസിക്കുന്നു. ഇവിടെ പ്രധാന ജീവിതോപാധി മത്സ്യബന്ധനം തന്നെയാണ്. ഇവിടുത്തെ പ്രധാന സ്കൂളുകളിൽ ഒന്നാണ് എച്ച്. ഐ. എച്ച്. എസ്സ്. എസ്സ്.