സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:09, 5 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CMC GIRLS HIGH SCHOOL (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ
വിലാസം
എലത്തൂർ

എലത്തൂർ പി.ഒ.
,
673303
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1932
വിവരങ്ങൾ
ഫോൺ0495 2462840
ഇമെയിൽcmcgirlshs@gmail.com
കോഡുകൾ
സ്കൂൾ കോഡ്17056 (സമേതം)
യുഡൈസ് കോഡ്32040501302
വിക്കിഡാറ്റQ64551620
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ548
ആകെ വിദ്യാർത്ഥികൾ548
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി ഗീത
പി.ടി.എ. പ്രസിഡണ്ട്സുധീഷ് ബാബു
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു
അവസാനം തിരുത്തിയത്
05-03-2022CMC GIRLS HIGH SCHOOL
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് നഗരത്തിൽ എലത്തൂരിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി എം സി ഗേൾസ് ഹൈസ് കൂൾ.ചെറുകുടി മാട്ടുവയൽ ചെറിയേക്കാൻസ്കൂൾ എന്നതാണ് സ്കൂളിന്റെ മുഴുവൻ പേര്. . 1932- ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ചേവായൂർ ഉപജില്ലയിലാണ് സ്കൂൾ സ്ഥിതിചെയുന്നതു .ആദ്യകാലത്തു ഹരിജനങ്ങൾക്കായി പ്രത്യേക സ്കൂളുകളായി ആദി ദ്രാവിഡ സ്കൂൾ ,പഞ്ചമ സ്കൂൾ എന്നറിയപ്പെട്ടിരുന്ന സ്ഥാപനം ഇടയ്ക്കു പ്രവർത്തനം നിലച്ചപ്പോൾ സി.എം.ചെറിയേക്കാൻ എന്ന ആൾ ഏറ്റെടുത്തു ആദ്യം ആത്മപ്രബോധിനി എന്ന എൽ.പി.സ്കൂൾ തുടങ്ങുകയും അത് പിന്നീട് സി.എം.സി.ഹൈ സ്കൂൾ ആയി മാറുകയും ചെയ്തു .

ചരിത്രം

ആദി ദ്രാവിഡ വിദ്യാലയം എന്ന പേരിൽ എലത്തൂരിൽ പ്രവർത്തിച്ചിരുന്ന വിദ്യഭ്യാസസ്ഥാപനം മഹാമനസ്കനായ ശ്രീ സി എം ചെറിയേക്കെൻ 1932 ൽ ഏറ്റെടുത്തു ആത്മപ്രബോധിനി സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. കോഴിക്കോടിന്റെ വിദ്യാഭ്യസ മേഖലയ്ക് ലഭിച്ച ഒരനുഗ്രഹമായിരുന്നു അത് . പിന്നീട് ഹൈസ്കൂൾ ആയി ഉയർത്തിയ സ്ഥാപനത്തിന് ൽ മദ്രാസ് ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ചു. 1949 ൽ ആദ്യത്തെ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി.   

ശ്രീ.സി.എം.ചെറിയക്കൻ- സ്‌ഥാപകൻ
ശ്രീ.സി.എം.ചെറിയക്കൻ- സ്‌ഥാപകൻ


അടിക്കടി വളർന്നു വന്ന സ്ഥാപനം വിദ്യാർത്ഥികളുടെ ആധിക്യം കാരണം ൽ സി എം സി ബോയ്സ് ഹൈസ്കൂൾ , സി എം സി ഗേൾസ് ഹൈസ്കൂൾ, എ പി എൽ പി സ്കൂൾ എന്നിങ്ങനെ മൂന്നായി വിഭജിച്ചു . ജില്ലയുടെ പലഭാഗങ്ങളിൽ നിന്നും അന്ന്  വിദ്യാർത്ഥികൾ എവിടെ പഠിക്കാൻ എത്തിയിരുന്നു. താമരശ്ശേരി ,കരുമല, ബാലുശ്ശേരി ,ചീക്കിലോട് ,അത്തോളി ,ചേളന്നൂർ തുടങ്ങിയ പല സ്ടലങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ അക്കാലത്തു സി എം സി യിൽ ആയിരുന്നു പഠനം നടത്തിയിരുന്നത്.

ശ്രീ.അമ്പുകുട്ടി-സ്കൂളിന്റെ അണിയറശില്പി

സർവ്വ ശ്രീ ജോർജ് ചാക്കോ, കെ ശേഖരൻ, കെ സാമുവൽ ,പി കുമാരൻ , ശ്രീ അമ്പുകുട്ടി എന്നിവർ  ഈ സ്ഥാപനത്തിന്റെ ആദ്യകാല ഹെഡ്മാസ്റ്റർമാരായിരുന്നു. ൽ മദ്രാസ് ഗവൺമെന്റിന്റെ അംഗീകാരത്തോടെ സി എം സി ഹൈസ്കൂൾ മാനേജിങ് കമ്മിറ്റി രജിസ്റ്റർ ചെയ്യപ്പെട്ടു. ആ വര്ഷം തന്നെ ജൂൺ 25ആം തീയ്യതി വിദ്യാർത്ഥികളും അധ്യാപകരുമായി ആത്മപ്രബോധിനി   കെട്ടിടത്തിൽ സി എം സി ഹൈസ്കൂൾ ഉദ്‌ഘാടനം ചെയ്യപ്പെട്ടു. ഈ വിദ്യാലയത്തിന്റെ പ്രഥമ പ്രധാനാദ്ധ്യാപകനായിരുന്നു ശ്രീ എൻ ഗോവിന്ദൻ മാസ്റ്റർ . പരിചയവും പക്വതയും കർമ്മശേഷിയും ഒത്തിണങ്ങിയ അദ്ദേഹത്തിന്റെ കരങ്ങളിലേക് ഹൈസ്കൂൾ ഏല്പിക്കപ്പെട്ടപ്പോൾ അത് സ്കൂളിന്റെ സമ്പൂർണ വളർച്ചയ്ക്കുള്ള അടിസ്ഥാനമുറപ്പിക്കൽ ആയിരുന്നു.

ചെറുകുടി മാട്ടുവയിൽ മാളിക

ഗോവിന്ദൻ മാസ്റ്റർക്ക് ശേഷം ശ്രീ കെ വി ജെ പോളും ശ്രീ കെ കൃഷ്ണനും പ്രധാനാദ്ധ്യാപകരായി ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചു . 1977 ൽ മൂന്ന്  സ്കൂളുകളായി വിഭജിച്ചതിനു ശേഷം ബോയ്സ് ഹൈസ്കൂളിൽ വി കെ പരമേശ്വരൻ നമ്പീശനും ഗേൾസ് ഹൈസ്കൂളിൽ ശ്രീ എം പി ശ്രീമതി ടീച്ചറും എ പി എൽ പി ൽ ശ്രീ അച്യുതൻ മാസ്റ്ററും പ്രധാനാദ്ധ്യാപകരായി. വിദ്യാർത്ഥികളുടെ വളർച്ചക്കാവശ്യമായതെന്തും സ്വീകരിച്ചു നടപ്പാക്കുന്നതിൽ സ്ഥാപക മാനേജർ കാണിച്ച ശുഷ്ക്കാന്തി  അദ്ദേഹത്തിന്റെ മകൻ ശ്രീ സി എം ചന്തപ്പൻ അവർകളും കാണിച്ചിരുന്നു. 1984 ൽ ആ മഹാമനസ്കൻ ഇഹലോകവാസം വെടിഞ്ഞപോൾ അദ്ദേഹത്തിന്റെ സഹോദരൻ ശ്രീ ചന്തുക്കുട്ടി അവർകൾ ഈ സ്ഥാപനത്തിന്റെ മാനേജരായി. അദ്ദേഹവും തന്റെ മുൻഗാമികളെ പോലെ സ്കൂളിന്റെ സർവതോന്മുഖമായ വളർച്ചയ്ക്കുവേണ്ടി അനുസ്യൂതമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു .

പാഠ്യവിഷയങ്ങൾക്കും പഠ്യേതരവിഷയങ്ങൾക്കും തുല്യപ്രാധാന്യം നൽകുന്ന സി എം സി ഗേൾസ് സ്കൂളിൽ എൻ സി സി (ആർമി & നേവൽ), ഗൈഡ്‌സ് , ജെ ആർ സി , ലിറ്റിൽ കൈറ്റ്സ് എന്നിവയും വിവിധ ക്ലബ്ബുകളും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. കാര്യക്ഷമമായ ഒരു പി ടി എ  ഈ സ്കൂളിന്റെ വിലപ്പെട്ട ഒരു സമ്പത്താണ്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

എലത്തൂർ : സി.എം.സി ഗേൾസ് ഹൈസ്‌കൂളിൽ നടന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം യു.ആർ.സി കോർഡിനേറ്റർ ശ്രീ.ജലീൽ ഉൽഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എം.ഹരീഷ് കുമാർ നേതൃത്വം നൽകി.ഹെഡ്മിസ്ട്രസ്സ് പി.ഗീത , മാതൃസമിതി പ്രസിഡന്റ് ഹസീന , പി.വത്സൻ എന്നിവർ സംസാരിച്ചു. ഇതിന്റെ മുന്നോടിയായി നടന്ന സ്‌കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ്സ് പി.ഗീത ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം നടത്തി.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യം പി.വിഭൂതി കൃഷ്ണൻ വിശദീകരിച്ചു.

ഭൗതികസൗകര്യങ്ങൾ

രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 ക്ലാസ് മുറികളും യുപി സ്കൂളിന് 10ക്ലാസ് മുറികളും വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടർ ലാബുണ്ട്. പതിനെട്ട് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെ സഹായത്തോടെ നവീകരിച്ച സയൻസ് ലാബുണ്ട്...



പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ജൂനിയർ റെഡ് ക്രോസ്സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ക്ലാസ് മാഗസിൻ

മാനേജ്മെന്റ്

സി. എം. രാജൻ ചെറുകുടി മാട്ടുവയൽ എലത്തൂർ

സ്‌കൂൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പേര് കാലഘട്ടം
1 ജോർജ് ചാക്കോ
2 കെ ശേഖരൻ
3 കെ സാമുവൽ
4 പി കുമാരൻ
5 അമ്പുകുട്ടി
6 ശ്രീനിവാസൻ നായർ‍
7 ശ്രീമതി
8 സത്യാനന്ദൻ
9 നന്ദനൻ
10 സരോജിനി‍
11 ദേവകി
12 ‍ശ്രീനിവാസൻ. പി. വി
13 ബാലചന്ദ്രൻ
14 പവിത്രൻ
15 കുമാരി വിജയം
16 ആനന്ദൻ
17 പ്രേമ
18 ബാലാമണി
19 വി.രമ
20 എം.കെ.പ്രസന്ന

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് നഗരത്തിൽ നിന്നും കണ്ണൂർ റോഡിൽ 11 കിലോമീറ്റർ സഞ്ചരിച്ചാൽ എലത്തൂർ പോലീസ് സ്റ്റേഷന് മുൻപിൽ സ്‌ഥിതി ചെയ്യുന്ന സ്കൂളിൽ എത്താം . അതുപോലെ കൊയിലാണ്ടിയിൽ നിന്നും 14 കിലോമീറ്റർ റോഡ് മാർഗം സ്കൂളിൽ എത്തിച്ചേരാം. ട്രെയിൻ വഴി പാസ്സഞ്ചർ ട്രെയിനിൽ സ്കൂളിന് സമീപമുള്ള എലത്തൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാം. കുറ്റിയാടി, പേരാമ്പ്ര ഭാഗത്തു നിന്നും വരുന്നവർക്ക് പാവങ്ങാട് ബസ് ഇറങ്ങി എലത്തൂർ വഴി പോകുന്ന ബസിൽ സ്കൂളിൽ എത്താവുന്നതാണ്.

{{#multimaps:11.34413,75.74050|zoom=18}} - -