ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
08:49, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ
വിലാസം
മലയാലപ്പുഴ

ജെ.എം.പി. ഹൈസ്കൂൾ
,
മലയാലപ്പുഴ താഴം പി.ഒ.
,
689666
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1966
വിവരങ്ങൾ
ഫോൺ0468 2300243
ഇമെയിൽschool.jmphs6@gmail.com
കോഡുകൾ
സ്കൂൾ കോഡ്38061 (സമേതം)
യുഡൈസ് കോഡ്32120301314
വിക്കിഡാറ്റQ87595982
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ5
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ5
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാധാകൃഷ്ണൻ നായർ. ആർ
പി.ടി.എ. പ്രസിഡണ്ട്ശിവദാസ്. ഡി
എം.പി.ടി.എ. പ്രസിഡണ്ട്സുജിത
അവസാനം തിരുത്തിയത്
03-02-2022Mathewmanu
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലയാലപ്പുഴ ജംഗ്ഷനിൽ നിന്നും ഏകദേശം ഒന്നര കി. മീ. അകലെ ഇലക്കുളം എന്ന പ്രദേശത്താണ് ഈ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. മലയാലപ്പുഴ പ്രദേശത്ത് ഈ ഒരു ഹൈസ്കൂൾ മാത്രമാണ് ഉള്ളത്. പ്രശസ്തരായ രാഷ്ട്രീയ നേതാക്കൾ, സർക്കാർ ഉദ്യോഗസ്ഥർ, വക്കീലന്മാർ, ന്യായാധിപന്മാർ, അധ്യാപകർ, ബിസിനസുകാർ തുടങ്ങിയ ധാരാളം മഹനീയ വ്യക്തിത്വങ്ങളെ സംഭാവന ചെയ്യുവാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്.

ചരിത്രം

ജെ.എം.പി.ഹൈസ്കൂൾ മലയാലപ്പുഴ

സ്കൂൾ ചരിത്രം

ആമുഖം

പത്തനംതിട്ട ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 8 കി.മീ. അകലെ സ്ഥിതിചെയ്യുന്ന പ്രകൃതി രമണീയമായ ഗ്രാമമാണ് മലയാലപ്പുഴ. തെക്കേ അതിർത്തിയിൽ അച്ചൻകോവിലാറും വടക്കുകിഴക്ക് പമ്പയുടെ കൈവഴിയായ കല്ലാറും അവയ്ക്കിടയിൽ കുറെ മലനിരകളും നിറഞ്ഞതാണ് മലയാലപ്പുഴ ഗ്രാമം.

മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ ഇലക്കുളം എന്ന സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു. മലയാലപ്പുഴ പഞ്ചായത്തിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ നിന്നും വടശ്ശേരിക്കര പഞ്ചായത്തിലെ തലച്ചിറ, കുമ്പളത്താമൺ പ്രദേശങ്ങളിൽ നിന്നും ഉള്ള കുട്ടികൾ ഈ സ്കൂളിൽ ചേർന്നു പഠിക്കുന്നു.കൂടുതൽ വായിക്കുക


ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് പ്രത്യേകംകമ്പ്യൂട്ടർ ലാബുണ്ട്. 11 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം മലയാലപ്പുഴ ജെ.എം.പി.ഹൈസ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദ്ദേശപ്രകാരം നടത്തി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ്ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച
  • 2020 - 21 SSLC എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ചവർക്ക് പൂർവവിദ്യാർത്ഥി സംഘടനയുടെ അനുമോദനം - കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.വി.പി. മഹാദേവൻ പിള്ളയോടൊപ്പം.

    2020 - 21 SSLC എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ചവർക്ക് പൂർവവിദ്യാർത്ഥി സംഘടനയുടെ അനുമോദനം - കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.വി.പി. മഹാദേവൻ പിള്ളയോടൊപ്പം.

സ്കൂൾ ഭരണം

2010 വരെ മലയാലപ്പുഴ ഗ്രാമ പഞ്ചായത്താണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തിയിരുന്നത്. 2010 സർക്കാർ ഏറ്റെടുത്തതിനെ തുടർന്ന് പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

മികവ് പ്രവർത്തനങ്ങൾ

ജില്ലാതല പ്രവർത്തി പരിചയ മേളയിൽഎല്ലാ വർഷവുംകുട്ടികളെ പങ്കെടുപ്പിക്കാറുണ്ട് . ഊർജ്ജ സംരക്ഷണ സേന രൂപീകരിച്ചു. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും വിജ്ഞാന വികസനത്തിനും ഉതകുന്ന വിനോദയാത്ര എല്ലാ വർഷവും സംഘടിപ്പിക്കുന്നു. സർക്കാർ നടപ്പാക്കിയ എന്റെ മരം പദ്ധതിയുടെ ഭാഗമായി വനം വകുപ്പിൽ നിന്നുംഎല്ലാ വർഷവും ലഭ്യമാകുന്ന വൃക്ഷതൈകൾ വിതരണം ചെയ്തുവരുന്നു . എക്കോ ക്ലബ്ബിന്റെ ഭാഗമായി സ്കൂൾ വളപ്പിൽ ഒരു ഔഷധത്തോട്ടം നിർമ്മിച്ചു,2 വർഷമായി പച്ചക്കറിക്കൃഷിയും ചെയ്തവരുന്നു,.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ

നമ്പർ

പേര് നേട്ടങ്ങൾ
1 മലയാലപ്പുഴ ഗോപാലകൃഷ്ണൻ രാഷ്ട്രീയ നേതാവ്
2 ഡോ. വി.പി.മഹാദേവൻ പിള്ള കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ
3 കലാമണ്ഡലം നിഖിൽ തുള്ളൽ കലാകാരൻ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1966 - 68 എം. ജി. രാജമ്മ (Teacher in Charge)
1968 - 79 എൻ. സദാനന്ദൻ
1980 - 89 എൻ. എൻ. സദാനന്ദൻ
1990 - 92 എം. ജി. രാജമ്മ
1992 - 1995 സൂസന്നാമ്മ ചാക്കോ
1995 -1995 സുമതി അമ്മ
1995 - 2000 ജി . സക്കറിയ
2000 - 2002 ബേബി തോമസ്സ്
2002 - 2004 കെ. ജി. ജഗദംബ
2004 - 2008 മേരി ജോൺ
2008- 2009 പൊന്നമ്മ . പി. കെ
2009 - 2014 കുഞ്ഞുമോൾ. ജി
2014 - 2015 വനജ തയ്യുള്ളതിൽ
2015 - 2016 രാജേന്ദ്രൻ
2016 - 2020 ജസ്സി കെ ജോൺ
2020 - 2021 ഡാർലി പോൾ
2021 - 2021 സേതുനാഥ്. പി
2021 - രാധാകൃഷ്ണൻ നായർ. ആർ

ദിനാചരണങ്ങൾ

പ്രവേശനോത്സവം

ജൂൺ ഒന്നിനു തന്നെ 2021 - 22 അദ്ധ്യയന വർഷം ക്ലാസ്സ് ആരംഭിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കുട്ടികളുടെ പഠനസമയം അല്പം പോലും നഷ്ടപ്പെടാതിരിക്കുവാൻ സർക്കാർ പുലർത്തുന്ന ജാഗ്രതയ്ക്ക് അനുസൃതമായി പ്രവേശനോത്സവവും തുടർന്നുള്ള ക്ലാസ്സുകളും ഓൺലൈൻ ആയി തുടങ്ങി. ബഹു. കോന്നി എം.എൽ.എ. അഡ്വ. കെ.യു. ജനീഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീ. ജിജോ മോഡി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീലാകുമാരി ചാങ്ങയിൽ, വൈസ് പ്രസിഡന്റ് ശ്രീ. കെ.ഷാജി എന്നിവരും പങ്കെടുത്തു.കൂടുതൽ വായിക്കുക.

ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ

അദ്ധ്യാപകർ,ജീവനക്കാർ
ക്രമ

നമ്പർ

പേര് തസ്തിക
1 രാധാകൃഷ്ണൻ നായർ. ആർ ഹെഡ്മാസ്റ്റർ
2 വന്ദന. റ്റി ഗണിതശാസ്ത്രം അദ്ധ്യാപിക
3 രജി കുമാർ. റ്റി.ആർ മലയാളം അദ്ധ്യാപകൻ
4 സുജ സാറാ ഡാനിയേൽ ഫിസിക്കൽ സയൻസ് അദ്ധ്യാപിക
5 രജനി എം.ബി സോഷ്യൽ സയൻസ് അദ്ധ്യാപിക
6 സതീഷ് കുമാർ ക്ലർക്ക്
7 പ്രകാശ് കുമാർ. കെ OA
8 സിമ്പിൾ. എസ് OA
9 സുധാകുമാരി FTM

ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്‍ക‍ൂൾ ചിത്രങ്ങളില‍ൂടെ

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ

  • 01. ( പത്തനംതിട്ട ഭാഗത്തു നിന്നും വരുന്നവർ ) പത്തനംതിട്ട ടൗണിൽ നിന്നും മലയാലപ്പുഴയ്ക്കുള്ള ബസ് കിട്ടും. പത്തനംതിട്ട - കുമ്പഴ - മലയാലപ്പുഴ ദൂരം 8 കി. മീ. ഉണ്ട്. പത്തനംതിട്ടയിൽ നിന്നും മൈലപ്ര - മണ്ണാറക്കുളഞ്ഞി വഴിയും, കമ്പഴ - വെട്ടൂർ വഴിയും ഏതാനും ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്. ദൂരം അല്പം കൂടും.
  • 02. ( വടശ്ശേരിക്കര ഭാഗത്തു നിന്നും വരുന്നവർ ) വടശ്ശേരിക്കര നിന്നും കുമ്പളാംപൊയ്ക - തലച്ചിറ - പുതുക്കുളം വഴി മലയാലപ്പുഴയിലെത്താം. കാഞ്ഞിരപ്പാറ നിന്നും സ്കൂളിലേക്ക് ഏകദേശം 1 കി.മീ. ദൂരം നടക്കണം ..

{{#multimaps:9.2848000,76.8351900|zoom=10}} |} |}