ജി.എച്ച്.എസ്സ്.എസ്സ്. അഴിയൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്സ്.എസ്സ്. അഴിയൂർ | |
---|---|
വിലാസം | |
അഴിയൂർ അഴിയൂർ പി.ഒ. , 673309 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 12 - 07 - 1957 |
വിവരങ്ങൾ | |
ഫോൺ | 0496 2500374 |
ഇമെയിൽ | vadakara16013@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16013 (സമേതം) |
എച്ച് എസ് എസ് കോഡ് | 10016 |
യുഡൈസ് കോഡ് | 32041300209 |
വിക്കിഡാറ്റ | Q64551848 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | അഴിയൂർ പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 196 |
പെൺകുട്ടികൾ | 167 |
അദ്ധ്യാപകർ | 32 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 225 |
പെൺകുട്ടികൾ | 250 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഗീത |
പ്രധാന അദ്ധ്യാപിക | സജിത കെ |
പി.ടി.എ. പ്രസിഡണ്ട് | നവാസ് നെല്ലോളി |
എം.പി.ടി.എ. പ്രസിഡണ്ട് | മനീഷ |
അവസാനം തിരുത്തിയത് | |
26-01-2022 | 16013 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് റവന്യു ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ ചോമ്പാല ഉപജില്ലയിലെ അഴിയൂർ പഞ്ചായത്തിലെ ഏക ഹൈസ്കൂൾ.
ചരിത്രം
മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ വർഷങ്ങളോളം പ്രവർത്തിച്ചിരുന്ന അഴിയൂരിലെ ബോർഡ് ഹയർ എലിമെന്ററി സ്കൂളാണ് ഇന്നത്തെ അഴിയൂർ ഗവ: ഹയർ സെക്കന്ററി സ്കൂളായി പരിണമിച്ചത് . അഴിയൂർ ദേശക്കാർക്ക് പഴയകാലത്ത് അഞ്ചാം ക്ലാസ്സിന് ഉപരിയായുള്ള വിദ്യാഭ്യാസം നേടണമെങ്കിൽ മയ്യഴിയെയും മറ്റു പ്രദേശങ്ങളെയും ആശ്രയിക്കേണ്ടിവന്നു.കൂടുതൽ വായിക്കുക
ഒടുവിൽ മയ്യഴി വിമോചന സമരനായകൻ മയ്യഴി ഗാന്ധി ശ്രീ ഐ. കെ. കുമാരൻ മാസ്റ്റർ പ്രസിഡന്റായ ഹൈസ്കൂൾ കമ്മിറ്റിയുടെ പരിശ്രമഫലമായി 1957 ജൂലൈ പന്ത്രണ്ടാം തിയ്യതി അഴിയൂർ ഹൈസ്കൂൾ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 1998 -99 അധ്യയന വർഷത്തിലായിരുന്നു കേരളത്തിലെ ഹൈസ്കൂളുകളിൽ ഹയർ സെക്കന്ററി കോഴ്സുകൾ ആരംഭിച്ചത് . അന്നത്തെ സ്ഥലം MLA ശ്രീ സി കെ നാണുവിന്റെ നേതൃത്വത്തിലുളള പ്രവർത്തന ഫലമായി അതെ വർഷം തന്നെ അഴിയൂർ ഹൈസ്കൂളിൽ ഹയർ സെക്കന്ററി കോഴ്സുകൾ അനുവദിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
തീരദേശ വികസന കോർപ്പറേഷൻ അനുവദിച്ച നാലേ മുക്കാൽ കോടി രൂപ ഉപയോഗിച്ച് തികച്ചും ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടങ്ങൾ സ്കൂളിന്റെ മുഖച്ഛായ മാറ്റി. തീരദേശത്തെ സാധാരകണക്കാരായ കുട്ടികൾക്ക് അത്യാധുനിക സൗകര്യങ്ങളോട് കൂടി പഠിക്കാൻ പറ്റുന്ന സ്ഥിതിവിശേഷമുണ്ടായി. ഹൈ ടെക് ക്ലാസ്സ്, മൾട്ടി മീഡിയ തിയേറ്ററും ആധുനിക സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബും സ്കോളിന്റെ ആകർഷണമായി.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ് ക്രോസ്സ്.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ്
സ്തുത്യർഹമായ പ്രകടനം നടത്തുന്ന സ്റ്റുഡന്റ് പോലീസ് യൂണിറ്റ് സ്കൂളിന്റെ അഭിമാനമാണ്
- ഫൈൻ ആർട്സ് ക്ലുബ്ബ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ചോക്കു നിർമ്മാണം.
മാനേജ്മെന്റ്
കേരള സർക്കാർ
മുൻ സാരഥികൾ
ശ്രീ സുരേന്ദ്രൻ കാവുതീയാട്ട്
ശ്രീ ഭരതൻ ടി ടി കെ
ശ്രീമതി വിജയലക്ഷ്മി
ശ്രീമതി രമ ഭായ്
ശ്രീമതി റാണി
ശ്രീമതി ഗീത
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രേംനാഥ്.എം. എൽ.എ
ശ്രീ സദു അലിയൂർ (അന്തരിച്ച പ്രശസ്ത ചിത്രകാരൻ )
ഡോ : സുലൈമാൻ (Rtd പ്രൊഫസർ കോഴിക്കോട് മെഡിക്കൽ കോളേജ് )
വഴികാട്ടി
- വടകര നഗരത്തിൽ നിന്നും 13 കി.മി. അകലത്തായും മാഹി റയിൽവേ സ്റ്റേഷനിൽ
നിന്നും 1 കി.മി. അകലത്തായും NH 17 ൽ വിദ്സ്ഥിയാലയം സ്ഥിതി ചെയ്യുന്നു.
{{#multimaps:11.68499,75.54447|zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16013
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ