ജി.എച്ച്.എസ്സ്.എസ്സ്. അഴിയൂർ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ് 2021-22

ജൂൺ -5

ജി എച് എസ് എസ് അഴിയൂരിൽ ഓൺലൈനായി പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. ക്‌ളാസ്‌അധ്യാപകർ കുട്ടികളോട് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. ശ്രീ. വിനോദ് കുമാർ (സംസ്ഥാന സെക്രട്ടറി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് )കുട്ടികളോട് പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് സംസാരിച്ചു. ദിനചാരണത്തിന്റെ ഭാഗമായി പരിസ്ഥിതിദിന പോസ്റ്റർ നിർമാണ മത്സരം, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു. വിജയിച്ച പോസ്റ്റർ ഉപജില്ലാ തലത്തിൽ   അയച്ചു. ദിനാചാരണത്തിന്റെ ഭാഗമായി കുട്ടികൾ വീടും പരിസരവും വൃത്തിയാക്കൽ, മുറ്റത്തൊരു വൃക്ഷതൈ നടൽ തുടങ്ങിയ പരിപാടികളും നടന്നു പ്രശസ്ത കവിയും അദ്ധ്യാപകനുമായ ശിവദാസ് പുറമേരി കുട്ടികളോട് സംവദിച്ചു.