ജി.എച്ച്.എസ്സ്.എസ്സ്. അഴിയൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വായനദിനം

വിദ്യാരംഗം ക്ലബ് ജൂൺ 19ന് വായനദിനം ഓൺലൈനായി സംഘടിപ്പിച്ചു. പ്രശസ്ത കവി ശ്രീ വീരാൻകുട്ടി വായനദിനം ഉദ്ഘാടനം ചെയ്തു. ശ്രീ സുരേന്ദ്രൻ കവുത്ത്യാട്ട് കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി .ക്ലാസ് അധ്യാപകർ കുട്ടികളോട് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. വായന ദിനാചരണത്തിന് ഭാഗമായി ഓരോ ദിവസവും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു കഥാപാത്ര ആവിഷ്കാരം, പുസ്തകാസ്വാദനം, കവിതാപാരായണം, കഥാകഥനം, കഥാരചന, കവിതാരചന ,വായനദിന ക്വിസ്, ഓൺലൈൻ മാഗസിൻ നിർമ്മാണം എന്നിവയായിരുന്നു മത്സരയിനങ്ങൾ എല്ലാ മത്സര ഇനങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുത്തു അതിൽനിന്ന് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ തിരഞ്ഞെടുത്തു

വായനവാരാചരണ സമാപനം

വായനവാരാചരണം സമാപന ചടങ്ങ് ജൂൺ 25 ഓൺലൈനായി സംഘടിപ്പിച്ചു .പ്രശസ്ത കവി ശ്രീനി എടച്ചേരി പരിപാടി ഉദ്ഘാടനം ചെയ്തുവായന വാരാചരണത്തിന്റെ  ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സര ഇനങ്ങളുടെ ഫലപ്രഖ്യാപനം നടത്തി.

ബഷീർ അനുസ്മരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവ - ജൂലൈ 5

ജൂലൈ അഞ്ചിന് ബഷീർ അനുസ്മരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും ഓൺലൈനായി നടന്നു. ശ്രീ കുഞ്ഞിക്കണ്ണൻ വാണിമേൽ (അധ്യാപകൻ, പത്രപ്രവർത്തകൻ ,, തിരക്കഥാകൃത്ത് , അവതാരകൻ എന്നീ മേഖലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്) പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും  അവതരിപ്പിച്ചു.