ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ | |
---|---|
വിലാസം | |
ഒതുക്കുങ്ങൽ ഒതുക്കുങ്ങൽ , ഒതുക്കുങ്ങൽ പി.ഒ. , 676528 , മലപ്പുറം ജില്ല | |
സ്ഥാപിതം | 03 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04832839483 |
ഇമെയിൽ | ghssokl@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19058 (സമേതം) |
എച്ച് എസ് എസ് കോഡ് | 11022 |
യുഡൈസ് കോഡ് | 32051300311 |
വിക്കിഡാറ്റ | Q64563759 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | ഒതുക്കുങ്ങൽ |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 591 |
പെൺകുട്ടികൾ | 644 |
ആകെ വിദ്യാർത്ഥികൾ | 1235 |
അദ്ധ്യാപകർ | 42 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 508 |
പെൺകുട്ടികൾ | 611 |
ആകെ വിദ്യാർത്ഥികൾ | 1119 |
അദ്ധ്യാപകർ | 38 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷീന ബീഗം |
പ്രധാന അദ്ധ്യാപിക | നിർമ്മല . കെ.കെ |
പി.ടി.എ. പ്രസിഡണ്ട് | അലി മേലേതിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | തസ്ലീന |
അവസാനം തിരുത്തിയത് | |
07-01-2022 | Mohammedrafi |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലാകേന്ദ്രത്തിൽ നിന്നും 7 കി മീ. പടിഞ്ഞാറായി ഒതുക്കുങ്ങൽ പഞ്ചായത്തിന്റെ[1] ഹൃദയഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂളും ഹയർ സെക്കൻ്ററി സ്കൂളുമാണിത്. 1968 സ്ഥാപിതമായ ഈ സ്കൂൾ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടങ്ങൾ തരണം ചെയ്താണ് ഇന്നത്തെ ഉയർന്ന നിലവാരത്തിൽ എത്തിയത്. ഹൈസ്കൂളിൽ 31 ഡിവിഷനും ഹയർസെക്കന്ററിയിൽ 18 ബാച്ചുമായി 2000 ന് മുകളിൽ കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. ഒരുക്കുങ്ങൽ ഗ്രാമപഞ്ചായത്തിലെയും പൊൻമള പഞ്ചായത്തിലേയും കുട്ടികളാണ് കൂടുതലായും സ്കൂളിലേക്ക് വിദ്യാഭ്യാസം നേടാൻ വരുന്നത്. ഒതുക്കുങ്ങൽ, മുനമ്പത്ത്, മൂലപ്പറമ്പ്, മുണ്ടോത്ത്പറമ്പ്, മറ്റത്തൂർ, കൈപറ്റ, പടിഞ്ഞാറേക്കര, ചെറുകര, പാറപ്പുറം, തെക്കുംമുറി, തൊടുകുത്ത്പറമ്പ്, മേലേകുളമ്പ്, നൊട്ടനാലക്കൽ, മാവേലികുണ്ട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് കുട്ടികൾ ഈ സ്‍കൂളിലേക്ക് വരുന്നത്.
ചരിത്രം
ഒതുക്കുങ്ങൽ പഞ്ചായത്തിലെ ഈ ഏക ഹയർ സെക്കന്ററി വിദ്യാലയം 1968 ലാണ് സ്ഥാപിക്കപ്പെട്ടത്. അതുവരെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് മലപ്പുറം, കോട്ടക്കൽ പട്ടണങ്ങളിലേയ്ക്ക് ദൂരയാത്ര നടത്തേണ്ടിയിരുന്ന നീണ്ടകാലത്തെ ദുര്യോഗത്തിനാണ് ആ വർഷത്തോടെ അറുതിയായത്. പ്രദേശത്തെ പൗര പ്രമുഖനായിരുന്ന കുരുണിയൻ മുഹമ്മദ് ഹാജി സൗജന്യമായി വിട്ടുകൊടുത്ത മൂന്നേക്കർ സ്ഥലത്താണ് ഈ സർക്കാർ വിദ്യാലയം തലയുയർത്തിനിൽക്കുന്നത്.നാട്ടിൽ ഹൈസ്കൂൾ യാഥാർഥ്യമായിട്ടും കുറഞ്ഞ എണ്ണം കുട്ടികളെ പ്രഥമ ബാച്ചിൽ എട്ടാംതരത്തിൽ ആദ്യം പഠനത്തിനെത്തിയുള്ളൂ. പ്രൈമറി പഠനത്തോടെ വിദ്യാഭ്യാസം അവസാനിപ്പിക്കുന്ന ഏറെക്കാലമായുള്ള ഇന്നാട്ടിലെ ശീലമായിരുന്നു ഇതിന് കാരണം. സ്കൂളിൽ പ്രഥമ പ്രധാനാധ്യാപകനായെത്തിയ നാട്ടുകാരൻ കൂടിയായ കാരി അഹമ്മദ് മാസ്റ്ററുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ തത്പരരായ ഒരു സംഘം പേർ വീടു കയറി കാമ്പയിൻ നടത്തിയാണ് കുട്ടികളുടെ എണ്ണം കൂട്ടിയത്. മടിച്ചുനിന്നവരെ പഠനോപകരണങ്ങൾ ഓഫർ ചെയ്തു വരെ, സ്കൂളിലെത്തിക്കാൻ ശ്രമമുണ്ടായി. ഒടുവിൽ മൂന്ന് ഡിവിഷനുകളിലായി 108കുട്ടികളുമായാണ് എട്ടിലെ ആദ്യബാച്ച് ആരംഭിക്കാനായി.
കൂടുതൽ അറിയാൻ
ഭൗതിക സൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് എട്ട് കെട്ടിടങ്ങളിലായി 36ക്ലാസ് മുറികളും, രണ്ട് കമ്പ്യൂട്ടർ ലാബ്, ഒരു ലൈബ്രറി,സയൻസ് ലാബ്, ഓഫീസ്, സ്റ്റാഫ് റൂം എന്നിവയുണ്ട്. ഹയർ സെക്കൻഡറിയുടെ പ്രധാന കെട്ടിടത്തിൽ 20 ക്ലാസ് മുറികളിൽ 18 ക്ലാസ് മുറികളും, സ്റ്റാഫ് റൂം ഉണ്ട്. ലാബ് സമുച്ഛയത്തിൽ വിശാലമായ കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബുകൾ എന്നിവയുണ്ട്. എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആണ്. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനാനന്തര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പ്രധാനാദ്ധ്യാപകരുടെ പേര് | കാലഘട്ടം | |
---|---|---|---|
1 | 1968 | 1974 | |
2 | 1974 | 1975 | |
3 | 1976 | 1977 | |
4 | അസ്സൻ. സി | 07.06.1997 | 31.05.1998 |
5 | മുഹമ്മദ്. ടി. എം | 07.06.1999 | 31.03.2000 |
6 | മമ്മൂട്ടി. കെ | 08.05.2000 | 31.05.2002 |
7 | മമ്മാച്ചു. സി | 01.06.2002 | 07.05.2003 |
8 | ഹരിദാസൻ. എം. പി | 07.05.2003 | |
9 | ഫിലിപ്സ് മാത്യു | 24.07.2003 | 03.09.2003 |
10 | യശോദ. എം. വി | 03.09.2003 | 31.03.2005 |
11 | ഹരിദാസൻ. എം. പി | 01.04.2005 | 08.06.2005 |
12 | ഇന്ദിര. സി.കെ | 09.06.2005 | 30.03.2007 |
13 | കുഞ്ഞഹമ്മദ്. സി പി (ഇൻ ചാർജ്) | 02.04.2007 | 16.05.2007 |
14 | ഹരിദാസൻ. എം. പി | 17.05.2007 | |
15 | പാത്തുമ്മ ചോലക്കൽ | 06.09.2007 | |
16 | ഗൗരി തെക്കേക്കര | 24.12.2010 | 31.03.2011 |
17 | ശാന്തകുമാരി. വി | 18.06.2011 | 31.05.2012 |
18 | ജയപ്രകാശ്. പി | 01.06.2012 | 12.06.2013 |
19 | പുഷ്പാനന്ദൻ കോണികത്തൊടി | 12.06.2013 | 10.06.2015 |
20 | അജയകുമാർ കെ | 10.06.2015 | 31.05.2017 |
21 | പ്രസീദ. വി | 01.06.2017 | 07.07.2021 |
22 | നിർമല. കെ. കെ | 07.07.2021 |
പ്രിൻസിപ്പൽമാർ
ക്രമ നമ്പർ | പ്രിൻസിപ്പൽമാരുടെ പേര് | കാലഘട്ടം | |
---|---|---|---|
1 | 2010 | 2011 | |
2 | അബൂബക്കർ സിദ്ധീഖ്. വി | 2012 | 2017 |
3 | അജിത്ത് | 2017 | 2018 |
4 | സുമംഗലി | 2020 | 2020 |
5 | ജയകുമാരി | 2020 | 2021 |
6 | ഷീന ബീഗം | 2021 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
മലബാറിന്റെ സാമൂഹ്യവിദ്യഭ്യാസകാർഷികസാംസ്കാരികസാമ്പത്തികരംഗങ്ങളിൽ ശ്രദ്ധേയസംഭാവനകൾ നൽകിയ ഒട്ടേറെ പ്രമുഖർ ഈ വിദ്യാലയത്തിന്റെ സംഭാവനകളായുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആഹ്വാനം പൊതുജനങ്ങൾ ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ നമ്മുടെ സ്‌കൂളിന്റെ വികസനത്തിന് ചുക്കാൻ പിടിക്കാൻ പൂർവ്വ വിദ്യാർത്ഥികൾ സന്നദ്ധരായി വന്നു. പല ബാച്ചുകളിലും പെട്ട കുട്ടികൾ ഒത്തുകൂടി തങ്ങളുടെ സ്ഥാപനത്തിന്റെ പുരോഗതിക്കായി ശ്രമിച്ച് വരുന്നു. സോഷ്യൽമീഡിയയുടെ സാധ്യതതകൾ ഓരോ ബാച്ചും ഒത്തുകൂടലിന് ഉപയോഗപ്പെടുന്നു. ഓരോ ഗ്രൂപ്പിലും പെട്ട വിദ്യാർത്ഥികൾ അവരുടെ സംഭാനകൾ അടയാളപ്പെടുത്തുന്നു.
ചിത്രങ്ങൾ കാണുക
ചിത്രശാല
വഴികാട്ടി
സ്കൂളിലെത്താനുള്ള വഴി
- കോട്ടക്കലിൽ നിന്നും 6.3km മലപ്പുറം റോഡിലൂടെ സഞ്ചരിച്ചാൽ ഒതുക്കുങ്ങലിൽ എത്തി ചേരും.അവിടെ നിന്നും 500മീറ്റർ പാണക്കാട് റോട്ടിലായി ഒതുക്കുങ്ങൽ ഗവ: ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നു.
- മലപ്പുറത്ത് നിന്ന് 6.8 കി.മീ തിരൂർ റോട്ടിലൂടെ സഞ്ചരിച്ചാൽ ഒതുക്കുങ്ങൽ ഗവ: ഹയർസെക്കന്ററിയിൽ എത്തി ചേരാം.
- പാണക്കാട് ജംഗ്ഷനിൽ നിന്ന് ഒതുക്കുങ്ങൽ ഭാഗത്തേക്ക് തിരിഞ്ഞ് 6 കി മീ സഞ്ചരിച്ചാൽ ഒതുക്കുങ്ങൽ ഗവ: ഹയർസെക്കന്ററി സ്കൂളിൽ എത്തിച്ചേരും.
{{#multimaps:11.028395, 76.031795|zoom=18}}
അവലംബം
- ↑ https://ml.wikipedia.org/wiki/ഒതുക്കുങ്ങൽ_ഗ്രാമപഞ്ചായത്ത്
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19058
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ