ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/ഫിലിം ക്ലബ്ബ്
ഫിലിം ക്ലബ്
2 വർഷത്തോളം ലോക്ക്ഡൗണിൽ അടച്ചിരുന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ തുറന്നപ്പോൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി ഒരു ഫിലിം ഫെസ്റ്റിവൽ ഒരുക്കി. ലോക സിനിമയെ പരിചയപ്പെടുന്ന തരത്തിൽ വിവിധ കാലത്തും ദേശത്തിലും സിനിമ മാറി വന്നതിനെ പറ്റി ഒരു ചെറിയ സ്ലൈഡ് പ്രസന്റേഷനോട് കൂടിയാണ് സിനിമ പ്രദർശനങ്ങൾ തുടങ്ങിയത്. ജനപ്രിയ സിനിമകളെക്കാളുപരി കലാമൂല്യമുള്ള സിനിമകളും ആസ്വദിക്കാനുള്ള അവസരം ഒരുക്കുക എന്ന ഉദ്ദേശത്തിൽ ലോക സിനിമയിൽ നിന്നുള്ള വിവിധ ഭാഷകളിലുള്ള സിനിമകൾ തിരഞ്ഞെടുത്തു. സിനിമ കാണലിനോട് കുട്ടികൾക്ക് ഒരു ഇഷ്ടം കൂടി ഉണ്ടാകുന്ന തരത്തിലുള്ള സിനിമകളായിരുന്നു ഉൾപ്പെടുത്തിയത്.
കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ഒരേ സമയം എല്ലാ ക്ലാസ്സുകളിലും സിനിമകൾ പ്രദർശിപ്പിച്ചു. തുടർ ദിവസങ്ങളിൽ കണ്ട സിനിമകളെ കുറിച്ച് വിദ്യാർത്ഥികൾ അനുഭവക്കുറിപ്പുകൾ എഴുതി അവതരിപ്പിക്കുകയും ചെയ്തു.