സയൻസ് ക്ലബ്

കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും ചിന്തിക്കാനുള്ള ശേഷിയും വളർത്തിയെടുക്കുക എന്ന  ലക്ഷ്യത്തോടെ ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ചാന്ദ്രദിന ക്വിസ്, ഡിജിറ്റൽ ആൽബം എന്നീ മത്സരയിനങ്ങളാണ് സംഘടിപ്പിച്ചത് . "ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ കുതിച്ചുചാട്ടം" എന്ന വിഷയത്തിൽ  ഡിജിറ്റൽ ആൽബം തയ്യാറാക്കുന്നതിൽ 8 A ക്ലാസ്സിലെ നിധിൻ ഒന്നാം സ്ഥാനവും 9 A ക്ലാസിലെ ശ്രീനന്ദ രണ്ടാം സ്ഥാനവും നേടി. ചാന്ദ്രദിന ക്വിസ് മത്സരത്തിൽ 9 D ക്ലാസിലെ സയ്യിദത്ത് ഫാത്തിമ റാനിയ ഒന്നാം സ്ഥാനം നേടി. 9 J ക്ലാസിലെ അൽ സാബിത്തും 9 B ക്ലാസിലെ ഫാത്തിമ റനയും രണ്ടാം സ്ഥാനം പങ്കിട്ടു.

സയൻസ് ക്ലബ്ബിലെ വിദ്യാർഥികൾക്കായി സെപ്റ്റംബർ പതിനഞ്ചാം തീയതി  കോട്ടയം ഫോറസ്റ്റ് റേഞ്ച് ഓഫീസർ  ശ്രീ ടോമി സാറുമായി "വനം വന്യജീവി സംരക്ഷണം മനുഷ്യൻറെ നിലനിൽപ്പിന് "എന്ന വിഷയത്തിൽ  online interaction സംഘടിപ്പിച്ചു. ശാസ്‍ത്ര രംഗത്തെ അറിയാം

 
ഓൺലൈൻ ഇന്ററാക്ഷൻ - ശ്രീ എം. ടി ടോമി


 
ഇൻസ്പെയർ അവാർഡ് നേടിയ ശിവ നാരായൺ കാർത്തിക്